
ആധുനിക വഹാബീ നേതാവ് ഇബ്‌നു ബാസ് എഴുതുന്നു
لم يحفظ عن النبي صلى الله عليه وسلم ولا عن أصحابه رضى الله عنهم فيما نعلم أنهم كانوا يرفعون أيديهم بالدعاء بعد صلاة الفريضة وبذلك يعلم أنه بدعة (مجموع فتاوى ومقالات متنوعة - ابن باز : 167/11)
നബി(സ)യിൽ നിന്നോ സ്വഹാബത്തിൽ നിന്നോ എന്റെ അറിവിൽ അവർ ഫർള് നിസ്കാരത്തിന് ശേഷം ദുആ ചെയ്യുമ്പോൾ കൈ ഉയർത്തിയതായി അറിയില്ല. അത് കൊണ്ട് അത് ബിദ്അതാണ്. (മജ്‌മൂഉ ഫതാവാ / ഇബ്നു ബാസ്:11/167)
ബാക്കിയുള്ള ഓരോ ഓരോ സന്ദർഭങ്ങളിലെ ദുആകളിലും കൈ ഉർത്തലിനുള്ള തെളിവുകൾ വഹാബികൾ അവർ അന്ധമായി പിൻപറ്റുന്ന നേതാക്കളുടെ അറിവിലുണ്ടോ എന്ന് ഉറപ്പുവരുത്തുക. (ഉദാ: കടം വീടാനുള്ള ദുആഇൽ!? രോഗിയെ സന്ദർശിച്ച് ദുആ ചെയ്യുമ്പോൾ)
ഈ ഫത‌്വയുട ബാക്കി ഭാഗത്ത് ഇബ്നു ബാസ് രസകരമായ വൈരുദ്ധ്യം പറയുന്നുണ്ട്. SunnahClub ടെലെഗ്രാമിൽ വായിക്കാം.
► ഇന്നത്തെ കേരള വഹാബികൾ അന്ധമായി പിൻപറ്റുന്ന നേതാക്കളാണ് 25 കൊല്ലം മുമ്പ് മരിച്ച ഇബ്നു ബാസ്, അൽബാനി തുടങ്ങിയ മുഫ്തിമാർ. കർമ്മശാസ്ത്രത്തിൽ നാലു മദ്ഹബുകളും വലിച്ചെറിഞ്ഞ് ലോകത്ത് ആദ്യമായി 'എനിക്ക് തിരിഞ്ഞ ഖുർആൻ/ഹദീസും അതി നപ്പുറം ബിദ്അതും' എന്ന സലഫിസ്റ്റ് നയം തങ്ങളുടെ അധികാര സ്വാധീനം കൊണ്ട് നടപ്പിലാക്കിയ വഹാബീ മുഫ്ത്‌തിമാരാണ് ഇവർ.
മദ്ഹബുകൾ വലിച്ചെറിഞ്ഞു കൊണ്ട് ഇവരെ അന്ധമായി പിൻപറ്റി ഇവരുടെ ആശയങ്ങൾ കേരള വഹാബികൾ നന്നായി ഇവിടെ വിതരണം ചെയ്യുന്നുണ്ട്. ആരും വഞ്ചിതരാവരുത്.!
കൂട്ടുപ്രാർത്ഥന ശാഫിഈ ഫിഖ്ഹിൽ [Poster:259] നേക്കുക.