ഹമ്പലീ മദ്ഹബിലെ പ്രസിദ്ധ കർമ്മശാസ്ത്ര ഗ്രന്ഥത്തിൽ ഇമാം ഇബ്നു ഖുദാമഃ എഴുതുന്നു.(ഹി.541-620)
ثُمَّ تَأْتِي الْقَبْرَ فَتُوَلَّى ظَهْرَكَ الْقِبْلَةَ وَتَسْتَقْبِلُ وَسَطَهُ وَتَقُولُ: السَّلَامُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللَّهِ وَبَرَكَاتُهُ السَّلَامُ عَلَيْكَ يَا نَبِيَّ اللَّهِ ... اللَّهُمَّ إِنَّكَ قُلْت وَقَوْلُكَ الْحَقُّ: ﴿وَلَوْ أَنَّهُمْ إِذْ ظَلَمُوا أَنْفُسَهُمْ جَاءُوكَ فَاسْتَغْفَرُوا اللَّهَ وَاسْتَغْفَرَ لَهُمُ الرَّسُولُ لَوَجَدُوا اللهَ تَوَّابًا رَحِيمًا [النساء : 64] . وَقَدْ أَتَيْتُكَ مُسْتَغْفِرًا مِنْ ذُنُوبِي مُسْتَشْفِعًا بِكَ إِلَى رَبِّي فَأَسْأَلُكَ يَا رَبِّ أَنْ تُوجِبَ لِي الْمَغْفِرَةَ كَمَا أَوْجَبْتَهَا لِمَنْ أَتَاهُ فِي حَيَاتِهِ (٦٢٠ المغني لابن قدامة : ٣/٤٧٣ عبد الله بن أحمد بن محمد بن قدامة ( ٥٤١)
പിന്നെ മുത്ത് നബി യുടെ ഖബറിനു ചാരെ വന്നു ഖിബ്ലയിൽ നിന്ന് ഖബറിന്റെ നേരെ തിരിഞ്ഞു അവിടുത്തേക്ക് വിശാലമായി സലാം പറയണം. ശേഷം പറയുക. റബ്ബേ... നീ നിൻ്റെ ഖുർആനിൽ "തെറ്റു ചെയ്തവർ മുത്ത് നബിയുടെ ചാരത്ത് വന്ന് പൊറുക്ക ലിനെ തേടാൻ ആവശ്യപ്പെടാൻ... [നിസാഅ്:64]" ഞാനിതാ നബിയേ എന്റെ തെറ്റുപൊറുപ്പിക്കാൻ അങ്ങയോടു റബ്ബി ലേക്കുള്ള ശുപാർശ തേടി അങ്ങയുടെ ചാരത്തെത്തിയിരി ക്കുന്നു. റബ്ബേ.. മുത്ത്നബിയുടെ ചാരെ അവിടുത്തെ ജീവിത കാലത്തു തെറ്റുപൊറുപ്പിക്കാൻ അവശ്യപ്പെട്ടു വന്നവർക്ക് നീ പൊറുത്തു നൽകിയ പോലെ എനിക്കും നീ പൊറുത്തു തരേണമേ... (മുഗ്‌നി/ ഇമാം ഇബ്‌നു ഖുദാമ(റ) 3/473)
നാലു മദ്ഹബിലുമുള്ള നൂറുകണക്കിന് കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിലും ഈ ആയത് വെച്ചുകൊണ്ട് തന്നെ തെറ്റു പൊറുത്ത് കിട്ടാൻ മുത്ത് നബി(സ്വ)യോട് ശുപാർശ തേടാൻ വേണ്ടി പറയുന്നുണ്ട്. വിശദമായി Sunnah Club ടെലെഗ്രാം ചാനലിൽ