ഇമാം നവവി എഴുതുന്നു.
أَصَحُهُمَا وَبِهِ قَطَعَ الْجُمْهُورُ يُشْتَرَطُ لِأَنَّهُ ذِكْرٌ مَفْرُوضُ فَشُرِطَ فِيهِ الْعَرَبِيَّةُ كَالتَّشَهُدِ وَتَكْبِيرَةِ الْإِحْرَامِ مَعَ قَوْلِهِ صَلُّوا كَمَا رَأَيْتُمُونِي أُصَلَّى وَكَانَ يَخْطُبُ بِالْعَرَبِيَّةِ(المجموع شرح مهذب للإمام النووي : 522/4)
“ഏറ്റവും പ്രബലമായതും ബഹുഭൂരിപക്ഷം പണ്ഢിതരു തീർത്തുപറഞ്ഞതുമായ അഭിപ്രായം ജുമുഅ ഖുതുബ അറബിയിലായിരിക്കൽ ശർത്വാണ് എന്നതാണ്. കാരണം: ഖുത്യുബ എന്നത് അത്തഹിയാത്ത് തക്ബീറതുൽ ഇഹ്റാം എന്നിവ പോലെ നിർബന്ധമായ ഒരു ദിക്റാണ്. അതോടു കൂടെ നബി പറഞ്ഞത് 'ഞാൻ നിസ്കരിക്കുന്നത് പോലെ صا الله നിസ്കരിക്കുവീൻ' എന്നുകൂടിയാണ്. അവിടുന്ന് അറബിയിലായിരുന്നു ഖുത്യുബ നിർവ്വഹിച്ചിരുന്നത്."(ശറഹുൽ മുഹദ്ദബ് :4/522)
ഇത് എല്ലാ ശാഫിഈ കർമശാസ്ത്ര ഗ്രന്ഥങ്ങളിലും പച്ചയായി എഴുതിവെച്ച ഖുതുബയുടെ നിബന്ധനയാണ്. ഈ നിബന്ധനയൊത്ത് നടത്തുന്ന ഖുതുബയിൽ അറബിയറിയുന്നവർക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ട് വരുന്ന അറബി ഭാഷയിലെ കട്ടിയേറിയ പദങ്ങൾ, ഭാരമുള്ള സാഹിത്യ പ്രയോഗങ്ങൾ തുടങ്ങിയവ ഉപയോഗിക്കൽ കറാഹത്താണെന്ന് പറയുന്ന ഇമാമീങ്ങളുടെ ഉദ്ധരണികൾ മാത്രം മുറിച്ചെടുത്ത് ഖുത്യുബ പരിഭാഷപ്പെടുത്തണമെന്ന് ദുർവ്യാഖ്യാനം ചെയ്യുന്ന ബിദ്അതുകാരുടെ തട്ടിപ്പുകളിൽ വഞ്ചിതരാവരുത്!