ഇമാം ഇബ്നു ഹജറുൽ ഹൈതമി പറയുന്നു.
قيل: ومن البدع صوم رجب وليس كذلك بل هو سنة فاضلة كما بينته في الفتاوى وبسطت الكلام فيه (فتح المبين بشرح الأربعين - ابن حجر الهيتمي: 266)
റജബ് മാസത്തിലെ നോമ്പ് ബിദ്അത്താണെന്ന് ആരോ പറഞ്ഞിട്ടുണ്ട്. അത് ശരിയല്ല. മറിച്ച് അത് വളരെ മഹത്വമേറിയ സുന്നത്താണ്. ഇത് ഞാനെൻ്റെ ഫതാവയിൽ വിശാലമായി പറഞ്ഞിട്ടുണ്ട്. (ഫത്ഹുൽ മുബീൻ:266)
പുണ്യകർമ്മങ്ങളിൽ ളഈഫ്, മുർസൽ, മുൻഖത്വിഅ്, മൗഖൂഫ് തുടങ്ങിയ ഹദീസുകൾ കൊണ്ടെല്ലാം അമൽ ചെയ്യാമെന്നത് പണ്ഡിതന്മാരുടെ ഏകോപനമുള്ള കാര്യമാണ്. റജബ് മാസത്തിലെ നോമ്പ് അത്തരം പുണ്യകർമ്മങ്ങളിൽ പെട്ടതാണെന്നതിൽ സംശയവുമില്ല. അതുകൊണ്ടതിൽ ളഈഫായ ഹദീസും മതി. വിവരമില്ലാത്തവരുടെ ചതിയിൽ പെട്ടവരല്ലാതെ ഇതിനെ നിശേധിക്കുകയില്ല. (ഫതാവൽ കുബ്റാ/ഇബ്‌നു ഹജറുൽ ഹൈതമി:2/54)
ഇത് റജബ് 27 ലെ നോമ്പിനെ കുറിച്ച് മാത്രം പറഞ്ഞതല്ല. റജബ് മാസത്തിൽ പല നോമ്പുകളും സുന്നത്തുണ്ട്. അതിൽ വളരെ പ്രധാനപ്പെട്ടതും മഹത്വങ്ങൾ ഹദീസിൽ വന്നതുമാണ് റജബ് 27 ൻ്റെ ദിവസത്തിലെ നോമ്പ്. 27 ന്റെ ഹദീസ് ളഈഫാണെന്ന് പലരും പറഞ്ഞിട്ടുണ്ട്. ആ ഭാഗം മാത്രം മുറിച്ചെടുത്ത് ബിദ്അതുകാർ തെറ്റുദ്ധരിപ്പിക്കുന്നതിൽ ആരും വഞ്ചിതരാവരുത്. ളഈഫാണെന്ന് പറഞ്ഞ ഇമാമീങ്ങൾ മുഴുവനും ളഈഫ് കൊണ്ട് പുണ്യകർമ്മമെന്ന നിലക്ക് അമൽ ചെയ്യൽ സുന്നത്താണെന്ന് പഠിപ്പിച്ചവരാണ്.
വിശദമായി Sunnah Club ടെലെഗ്രാം ചാനലിൽ വായിക്കാം