
ബുഖാരിയിലെ നിസ്‌കാര ശേഷമുള്ള ദുആയെ കുറിച്ച് പറയുന്ന അദ്ധ്യായത്തെ ഇമാം അസ്ഖലാനി(റ) വിശദീകരിക്കുന്നു.
(بَابُ الدُّعَاءِ بَعْدَ الصَّلَاةِ) أَي الْمَكْتُوبَةِ وَفِي هَذِهِ التَّرْجَمَةِ رَدُّ عَلَى مَنْ زَعَمَ أَنَّ الدُّعَاءَ بَعْدَ الصَّلَاةِ لَا يُشْرَعُ مُتَمَسِّكًا بِالْحَدِيثِ الَّذِي أَخْرَجَهُ مُسْلِمٌ مِنْ رِوَايَةِ عَبْدِ اللَّهِ بْنِ الْحَارِثِ عَنْ عَائِشَةَ كَانَ النَّبِيُّ ﷺ إِذَا سَلَّمَ لَا يَثْبُتُ إِلَّا قَدْرَ مَا يَقُولُ اللَّهُمَّ أَنْتَ السَّلَامُ وَمِنْكَ السَّلَامُ تَبَارَكَت يَاذَا الْجَلَالِ وَالْإِكْرَامِ وَالْجَوَابُ أَنَّ الْمُرَادَ بِالنَّفْيِ الْمَذْكُورِ نَفْسُ اسْتِمْرَارِهِ جَالِسًا عَلَى هَيْئَتِهِ قَبْلَ السَّلَامِ إِلَّا بِقَدْرِ أَنْ يَقُولَ مَا ذَكَرَ فَقَدْ ثَبَتَ أَنَّهُ كَانَ إِذَا صَلَّى أَقْبَلَ عَلَى أَصْحَابِهِ (فتح الباري لابن حجر العسقلاني 11/133)
ഇമാം ബുഖാരി നൽകിയ ഈ തലക്കെട്ടിൽ നിന്ന് തന്നെ നിസ്കാര ശേഷം ദുആ സുന്നത്തില്ലെന്ന് വാദിക്കുന്നവർക്ക് മറുപടിയുണ്ട്. “അല്ലാഹുമ്മ അൻത സ്സലാം' എന്ന് തുടങ്ങുന്ന ദിക്ർ ചൊല്ലുന്ന സമയമേ നബി നിസ്കാര ശേഷം عليه ഇരിക്കാറുള്ളൂ” എന്ന ഹദീസ് ഇവർ തെളിവാക്കാറുണ്ട്. ഹദീസിന്റെ ശരിയായ അർത്ഥം അവിടുന്ന് നിസ്കാര ശേഷം ഖിബ്ലക്ക് മുന്നിട്ട അതേ രൂപത്തിൽ ഈ ദിക്റുകൾ ചൊല്ലുന്ന സമയം മാത്രമേ ഇരിക്കാറുളളു എന്നതാണ്. കാരണം നബി നിസ്കാര ശേഷം സ്വഹാബത്തിലേക്ക് അഭിമുഖമായി ഇരിക്കാറുണ്ടെന്നത് സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്.
(ഫത്ഹുൽ ബാരി:11/133)
. ബിദ്അതുകാരുടെ നേതാവായ ഇബ്‌നുൽ ഖയ്യിമിൻ്റെ വാക്കുകളിൽ പിടിച്ചു തൂങ്ങിക്കൊണ്ട് ചില ഹമ്പലി മദ്ഹബുകാർ നിസ്കാര ശേഷം ദുആ സുന്നത്തില്ലെന്നു വാദിക്കുന്നുണ്ടെന്ന് പറഞ്ഞു അതിനെ നിരവധി തെളിവുകൾ നിരത്തി അസ്ഖലാനി ഇമാം ബുഖാരിയുടെ ഈ വ്യാഖ്യാനമായ ഫത്ഹുൽബാരിയിൽ ഖണ്ഡിക്കുന്നുണ്ട്. ഇന്നത്തെ വഹാബികളും ഇതേ ഹദീസ് വെച്ചു കൊണ്ടാണ് തെറ്റുദ്ധരിപ്പിക്കാറുള്ളത്