ഇമാം നവവി(റ) എഴുതുന്നു.
مَا عَرَفَ اللَّهَ تَعَالَى مَنْ شَبْهَهُ وَجَسَّمَهُ مِنَ الْيَهُودِ أَوْ أَجَازَ عَلَيْهِ الْبِدَاءَ أَوْ أَضَافَ إِلَيْهِ الْوَلَدَ مِنْهُمْ أَوْ أَضَافَ إِلَيْهِ الصَّاحِبَةَ وَالْوَلَدَ وَأَجَاز الحلول عَلَيْهِ والانتقال والامتزاج من النصارى أو وصفه مما لا يَلِيقُ بِهِ أَوْ أَضَافَ إِلَيْهِ الشَّرِيكَ وَالْمُعَابَدَ فِي خَلْقِهِ مِنَ الْمَجُوسِ وَالتَّنْوِيَّةِ فَمَعْبُودُهُمُ الَّذِي عَبْدُوهُ لَيْسَ هُوَ اللَّهَ وَإِنْ سَمَّوْهُ بِهِ إِذْ لَيْسَ مَوْصُوفًا بِصِفَاتِ الْإِلَهِ الْوَاجِبَةِ لَهُ (شرح مسلم: 1/200)
അല്ലാഹുവിന് രൂപവും തടിയുമുണ്ടെന്ന് വാദിച്ച യഹൂദികൾ, അവന് മക്കളും കൂട്ടുകാരും നീക്കവും, ഇറക്കവും ഉണ്ടെന്ന് വാദിച്ചു നസ്വാറാക്കൾ, അല്ലാഹുവിനോട് യോചിക്കാത്ത വിശേഷണങ്ങൾ അവനു വെച്ചു കൊടുത്ത ബിംബാരാധകർ, അഗ്നിയാരാധകർ ഇവരാരും അല്ലാഹുവിനെ അറിഞ്ഞവരായിരുന്നില്ല. അതുകൊണ്ട് അവർ ആരാധിച്ചിരുന്ന ആരാധ്യൻ യഥാർത്ഥത്തിലുള്ള അല്ലാഹുവല്ല! അവരതിന് അല്ലാഹുവെന്ന് പേര് നൽകിയിട്ടുണ്ടെങ്കിൽ പോലും. കാരണം അവർ ആ പേര് വെച്ചു നൽകിയത് യഥാർത്ഥ വിശേഷണമുള്ള അല്ലാഹുവിനല്ല. (ശറഹു മുസ്‌ലിം:1/200)