Site-Logo
POSTER

മരിച്ചവർക്ക് ഖുർആനോത്ത് നബി(സ്വ) പഠിപ്പിക്കുന്നു

feature image


ഇമാം ത്വബ്റാനി റിപ്പോർട്ട് ചെയ്ത ഹദീസ്
عن عبد الرحمن بن العلاء بن اللجلاج قال قال لى أبى يا بُنَيَّ إِذا أَنَا مِتُّ فَالْحَدْ لِي لَحْدًا فَإِذَا وَضَعْتَنِي فِي لَحْدِى فَقُلْ بِسْمِ اللهِ وَعَلَى مِلَّةِ رَسُولِ اللهِ ﷺ ثمَّ سُنَّ الترابَ عَلَى سَنَّا ثُمَّ اقْرَأْ عِندَ رأسي بفاتحة البقرة وخاتِمَتِها فَإِنِّي سمعت رسول الله ﷺ يقول ذلِكَ(أخرجه الطبراني (491) شعب الإيمان للبيهقي (9294) و ابن عساكر في تاريخ دمشق: (50297) وابن معين في تاريخه) وأبو بكر الخلال في الأمر بالمعروف
അബ്ദു റഹ്മാനു ബ്‌നു അലാഉ(റ) സ്വഹാബിയായ തന്റെ പിതാവിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു. അവിടുന്ന് പറഞ്ഞു. “മകനെ.. ഞാൻ മരിച്ചാൽ നീയെന്നെ ഖബ്റിൽ വെക്കുന്ന സമയത്ത് 'ബിസ്മില്ലാഹി വഅലാ മില്ലതി റസൂലില്ലാഹ്.!' എന്ന് പറയണം. പിന്നെ എന്റെ മേൽ മണ്ണു വാരിയിടണം.
"ശേഷം എൻ്റെ തല ഭാഗത്ത് വെച്ച് നീ സൂറത്തുൽ ബഖറയുടെ തുടക്കവും അവസാനവും ഓതണം. കാരണം: ഞാൻ റസൂൽ തങ്ങൾ ഇങ്ങനെ ചെയ്യാൻ പറയുന്നതായി കേട്ടിട്ടുണ്ട്.” (ത്വബ്റാനി:19/220)
ത്വബ്റാനിയിലെ ഈ ഹദീസിൻ്റെ പരമ്പരയിലുള്ളവരെല്ലാം സ്വീകാര്യരാണ്. (മജ്‌മഉ സ്സവാഇദ്/ നൂറുദ്ദീനുൽ ഹൈസമി:3/47)

وَاقْرَءُوا عِنْدَ رَأْسِي أَوَّلَ الْبَقَرَةِ وَخَاتِمَتَهَا فَإِنِّي رَأَيْتُ ابْنَ عُمَرَ يَسْتَحِبُّ ذَلِكَ» سنن الكبري للبيهقي (7149)

ഇബ്നു‌ ഉമർ(റ) ഖബറിന് ചാരെ സൂറതുൽ ബഖറയുടെ തുടക്കവും അവസാനവും ഓതാൻ ഇഷ്ടപ്പെട്ടിരുന്നു.
(ബൈഹഖി/ സുനനുൽ കുബ്റാ:7149)
ഇമാം ബൈഹഖി(റ) തന്നെ ഇത് ഹസനാണെന്ന് പറയുന്നു. (ദഅവാത്ത്:638) അബ് ദുൽ വഹാബ് പോലും ഇത് സമ്മതിക്കുന്നു. വിശദമായി Sunnah Club ടെലെഗ്രാമിൽ