Site-Logo
POSTER

ലോകം നിയന്ത്രിക്കുന്നവൻ അല്ലാഹുവാണ്. ഇതറിയാത്തവരാണ് ഇന്നത്തെ വഹാബികൾ

feature image


ഞങ്ങൾ വിശ്വസിക്കുന്നത് ഈ ലോകം നിയന്ത്രിക്കുന്നത് അല്ലാഹുവാണെന്നാണ്. നിങ്ങളോ..!?

ഒരു സംശയവുമില്ല. അല്ലാഹുവിൻ്റെ നിയന്ത്രണത്തിലല്ലാതെ ഈ ലോകത്തൊന്നും തന്നെയില്ല. പിന്നെ.. ഇന്നലെ നിങ്ങളുടെ സഹോദരന് വലി യൊരു ആക്സിഡന്റായെന്നു കേട്ടു! ശരിയാണോ!?

അതേ. അവന് സമയത്ത് വണ്ടിയൊന്ന് ബ്രേക്ക് ചവിട്ടി നിയന്ത്രിക്കാൻ കഴിഞ്ഞില്ല.

ഹേ..! അപ്പോൾ അവനാണോ വാഹനം നിയന്ത്രിച്ചത്!? അല്ലാഹുവാണ് ലോകം നിയന്ത്രിക്കു ന്നതെന്നല്ലെ താങ്കളിപ്പോൾ പറഞ്ഞു വെച്ചത് !!?. ആ വാഹനം ഈ ലോകത്തിൽ പെട്ടിട്ടില്ലെ.!?

ഈ ലോകത്ത് ഭൗതികം, അഭൗതികം എന്ന വ്യത്യാസമി ല്ലാതെ എല്ലാം നിയന്ത്രിക്കുന്നവൻ അല്ലാഹുവാണ്.
അഭൗതികം മാത്രമേ അല്ലാഹു നിയന്ത്രിക്കൂ എന്ന വഹാബീ വിശ്വാസം ഇസ്‌ലാമല്ല. ഭൗതികവും ലോകത്തിൽ പെട്ടതാണ്.


സാധാരണക്കാർ സാധാരണ കാര്യങ്ങൾ നിയന്ത്രിക്കുമെന്ന പോലെ ഔലിയാ ക്കൾക്ക് കറാമത് കൊണ്ട് അസാധാരണ കാര്യങ്ങളും നിയന്ത്രിക്കാനാകുമെ ന്നത് പ്രമാണം കൊണ്ട് തെളിഞ്ഞതാണ്. ഇത് രണ്ടും അല്ലാഹുവിന്റെ പൂർണ്ണ നിയന്ത്രണത്തിൽ ഒതുങ്ങിയതാണെന്നാണ് സുന്നികളുടെ വിശ്വാസം.