
ഫത്ഹുൽ മുഈനിൽനിന്ന് വായിക്കാം:
وسن ذكر ودعاء سرا عقبها أى الصلاة أى يسن الإسرار بهما لمنفرد ومأموم وإمام لم يرد تعليم الحاضرين ولا تأمينهم لدعائه بسماعه وورد فيهما أحاديث كثيرة ذكرت جملة منها فى كتابى إرشاد العباد فاطلبه فإنه مهم ( فتح المعين بشرح قرة العين ص: 127)
നിസ്കാര ശേഷം ദിക്‌റും ദുആയും സുന്നത്താണ്. ഒറ്റക്ക് നിസ്കരിക്കുന്നവനും, മഅ്‌മൂമും, സദസ്സിൽ സന്നിഹിതരായിട്ടുള്ള വരെ പഠിപ്പിക്കാനോ അവർക്ക് ആമീൻ പറയാൻ അവസരം നൽകാനോ ഉദ്ധേശിക്കാത്ത ഇമാമുമാണ് ദിക്ർ ദുആ പതുക്കെ യാക്കേണ്ടത്. നിസ്‌കാര ശേഷമുള്ള ദിക്ർ ദുആയിൽ നിരവധി ഹദീസുകൾ വന്നിട്ടുണ്ട്. പലതും ഞാൻ എൻ്റെ ഇർഷാദുൽ ഇബാദ് എന്ന ഗ്രന്ഥത്തിൽ പറഞ്ഞിട്ടുണ്ട്.
(ഫത്ഹുൽ മുഈൻ:127)
يسن افتتاح الدعاء بالحمد لله والصلاة على النبي ص والختم بهما وبآمين وتأمين مأموم سمع دعاء الإمام وإن حفظ ذلك ورفع يديه الطاهرتين حذو منكبيه ومسح الوجه بهما بعده
(فتح المعين: 128)
ഹംദ്, സ്വലാത്ത് കൊണ്ട് ദുആഅ് തുടങ്ങലും അവസാനിപ്പിക്കലും സുന്നത്താണ്. ഇമാമിൻ്റെ ദുആ കേൾക്കുന്നുണ്ടെങ്കിൽ മഅ്മൂം ആമീൻ പറയലും സുന്നത്താണ്. ആ ദുആഅ വന് മനഃപാഠ മാണെങ്കിലും ശരി. ദുആക്കു വേണ്ടി ഇരു കൈകൾ ഉയർത്തലും ദുആക്ക് ശേഷം കൈകൾ കൊണ്ട് മുഖം തടവലും സുന്നത്താണ്.
(ഫത്‌ഹുൽ മുഈൻ:128)
. ഫത്ഹുൽ മുഈനിൽ നിന്നും ദുആ കൊണ്ട് ജനങ്ങളെ അഭിമുഖീകരിക്കാൻ താത്പര്യമില്ലാത്ത ഇമാം നിസ്കാരം കഴിഞ്ഞ ഉടനെ ശേഷം വരുന്നവർക്കത് തിരിച്ചറിയാൻ വേണ്ടി ഇമാം എഴുന്നേറ്റു നിൽക്കണമെന്ന് പറയുന്ന ഭാഗം മാത്രം അടർത്തിമാറ്റി ഇമാം നിസ്കാരം കഴിഞ്ഞയുടനെ എണീറ്റു ഓടണമെന്ന് വഹാബികൾ ദുർവ്യാഖ്യാനിച്ചു സാധാരണക്കാരെ പറ്റിക്കാറുണ്ട്. വീണുപോകരുത്