Site-Logo
POSTER

"ഖുർആനും സുന്നത്തും"ഇത് ബിദ്അതുകാരുടെ പ്രധാന അവകാശവാദമാണ്.

feature image

_ബിദ്അതുകാരെ കുറിച്ചുള്ള ചില ഹദീസുകൾ വായിക്കാം_

ഖുർആനിലേക്ക് അവർ ജനങ്ങളെ ക്ഷണിക്കും, എന്നാൽ ഖുർആനിൽ നിന്നവർക്ക് ഒരു ചുക്കും അറിയില്ല.

يدعون إلي كتاب الله وليسوا منه في شيء (مسند أحمد:۱۳۳۳۸)  

നബി(സ)യുടെ വാക്കുകളും അവർ ദുരുപയോഗം ചെയ്യും

يَقُولُونَ مِنْ قَوْلِ خَيْرِ الْبَرِيَّة (أبوداود: ٦٤٦٧)

അവരിൽ ഖുർആൻ സ്വീകരിച്ച്, ഹദീസിനെ തള്ളുന്നവരുമുണ്ടാകും.

يُحَدَّثُ بحديث من حديثي فيقول: بيننا وبينكم كتاب الله (ابن ماجه ١٢)

പരിശുദ്ധ ഖുർആനും തിരു സുന്നത്തും ഇസ്‌ലാമിലെ ചതുർ പ്രമാണങ്ങളിൽ പ്രധാനപ്പെട്ടവ തന്നെയാണ്. പക്ഷെ, ബിദ്‌അതുകാർ സ്വന്തം ഇഷ്ടത്തിനനുസരിച്ച് ഇവ വ്യാഖ്യാനിക്കുന്നവരായിരിക്കും. അതോടൊപ്പം ഖുർആനിന്റെയും സുന്നത്തിൻ്റെയും വാക്താക്കളെന്ന് അവകാശമുന്നയിക്കുന്നതിലും അവർ മുൻപന്തിയിലായിരിക്കും. നബി(സ) പറയുന്നു:

من قال فى القُرآنِ بغير علم فليتبوأ مقعده منَ النَّارِ ( سنن الترمذي: 2950 حسن صحيح)

"വിവരമില്ലാതെ ആരെങ്കിലും ഖുർആൻ വ്യാഖ്യാനിച്ചാൽ അവൻ നരകത്തിൽ ഇരിപ്പിടം ഉറപ്പിക്കട്ടെ.!" (തുർമുദി:2950)