
വഹാബാണ് മാർഗ്ഗ ദർശി
അബുൽ ഹസൻ എഴുതുന്നു.
തബ്ലീഗ് ജമാഅത്ത് മുഹമ്മദ് ബിൻ ഇർഫാൻ്റെയും അവരെപോലെ യുള്ളവരുടെയും മാർഗമാണ് തൗഹീദിൽ അവലംബിച്ചത്. ശൈഖ് ഇസ്മാഈൽ ശഹീദിന്റെ പ്രബോധനവും സമരവും പരിചയപ്പെടു ത്തുന്ന അമൂല്യ ഗ്രന്ഥമാണ് 'തഖ്‌വിയതുൽ ഈമാൻ'. ഈ ഗ്രന്ഥം ബിദ്അത്തുകാരുടെയും അന്ധവിശ്വാസികളുടെയും ഉറക്കം കെടു ത്തി. ഇതു കാരണം അവർ കലാപങ്ങളുണ്ടാക്കി... ഈഗ്രന്ഥം ശൈ ഖ് അബ്‌ദുൽ വഹാബിൻ്റെ പ്രസിദ്ധമായ കിതാബു തൗഹീദിന്റെ വഴിയാണ് സ്വീകരിച്ചതെന്ന് വളരെ ശ്രദ്ധേയമാണ്. അതല്ല; അതിനേ ക്കാൾ മറുപടിയിലും തെളിവുകളിലും 'തഖ്‌വിയതുൽ ഈമാൻ' മിക ച്ചു നിൽക്കുന്നു. ഇവിടെ ശ്രദ്ധേയമായ കാര്യം ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് മുതലായ രാജ്യങ്ങളിൽ തബ്‌ലീഗുകാർ 'വഹാബികൾ' എന്ന പേരിലാണ് അറിയപ്പെടുന്നത് .(അർറാഇദ്, ജമാ.ഊല 1412, പേ:4).
= തബ്ലീഗ് ജമാഅതിൻ്റെ ആദർശവും വഹാബീ ആദർശവും പരസ്പരം പൊരുത്തപ്പെട്ട് വന്നതിനു കാരണം മുസ്ലിം സമുദായത്തെയും പൂർവ്വികരെയും മുഴുവൻ മുശ്രികാക്കുന്ന ഇബ്നു അബ്ദുൽ വഹാബിനെയും അദ്ദേഹത്തിൻ്റെ ആശയങ്ങളെയും മാർഗ്ഗ ദർശിയാക്കിയതാണ്.
= ഇബ്നു അബ്ദുൽ വഹാബും വഹാബിസവും ശുദ്ധമാണെന്നത് സമർത്ഥിക്കാൻ കേരള തബ്ലീഗ് നേതാവ് അദ്ദേഹത്തിന്റെ പ്രധാന പുസ്തകത്തിൽ പേജുകളോളം എഴുതുന്നുണ്ട്.
വിശദമായി Sunnah Club ടെലഗ്രാമിൽ വായിക്കാം