
عَنْ أَبِيهَا عَلِي بْنِ أَبِي طَالِبِ الله قَالَ: سَمِعْتُ أَبَا طَالِبٍ يُحَدِّثُ أَنَّ آمِنَةَ بِنْتَ وَهْبٍ ، لَمَّا وَلَدَتْ النبي جَاءَهُ عَبْدُ الْمُطَّلِبِ فَأَخَذَهُ وَقَبَّلَهُ ثُمَّ دَفَعَهُ إِلَى أَبِي طَالِبٍ فَقَالَ: هُوَ وَدِيعَتِي عِنْدَكَ لَيَكُونَنَّ لِابْنِي هَذَا شَأْنُ ثُمَّ أَمَرَ فَنُحِرَتِ الْجَزَائِرُ وَذُبِحَتِ الشَّاءُ وَأَطْعِمَ أَهْلُ مَكَّةَ ثَلَاثًا ثُمَّ نُحِرَ فِي كُلِّ شِعْبٍ مِنْ شِعَابٍ مَكَّةَ جَزُورًا لَا يُمْنَعُ مِنْهُ إِنْسَانُ وَلَا سَبْعُ وَلَا طَابِرُ " (دلائل النبوة 138/1 - أبو نعيم الأصبهاني) (دلائل النبوة للإمام البيهقي : 1/145)
അലി(റ) പറയുന്നു: ഉപ്പ അബൂ ത്വാലിബ് പറയുന്നത് ഞാാൻ കേട്ടിട്ടുണ്ട്."ആമിന ബീവി(റ) തിരു നബി(സ)യെ പ്രസവിച്ചപ്പോൾ അബ്ദുൽ മുത്വലിബ് സ്ഥലത്തെത്തി. കുഞ്ഞിനെ എടുത്തു ചുംബനം നൽകി. ശേഷം അവിടു ത്തെ ഉപ്പയുടെ കൈകളിൽ കൊടുത്തുകൊണ്ടു പറഞ്ഞു: എന്റെ ഈ അത്ഭുതമേറിയ ഈ കുഞ്ഞിനെ ഞാൻ നിന്നെ ഏൽപ്പിക്കുകയാണ്. ശേഷം അബ്ദുൽ മുത്വലിബ് മൃഗങ്ങളെ അറുത്തു മക്കക്കാരെ മൂന്ന് ദിവസം സൽക്കരിച്ചു. മക്കയുടെ എല്ലാ ഓരങ്ങളിലും ഭക്ഷണം നൽകി. മക്കയിൽ ഒരാൾക്കും, ഒരു ജീവജാലത്തിനും അന്ന് ഭക്ഷണം എത്താതിരുന്നിട്ടില്ല. " (ദലാഇലുന്നുബുവ്വ/ഇമാം ബൈഹഖി:1/145) (ദലാഇലുന്നുബുവ്വ/ ഇമാം അബൂ നുഐമുൽ ഇസ്ബഹാനി:1/138)