
ശൈഖ് ജീലാനി(റ) എഴുതുന്നു:
إذا مت عن الخلق . إذا مت عن هواك ....... فحينئذ تكون وارث كل نبي وصديق ورسول بك تختم الولاية. وإليك تصور الأبدال وبك تنكشف الكروب وبك تسقى الغيوث وبك تنبت الزروع وبك يدفع البلاء والمحن عن الخاص والعام وأهل الثغور والراعي والرعايا والأئمة والأمة وسائر البلايا فتكون شحنة البلاد والعباد فتنطلق إليك الرجل بالسعى (فتوح العيب للشيخ عبد القادر الجيلاني : 11 ، 10)
നീ പൂർണ്ണമായും സൃഷ്ടികളോടും സ്വന്തം ഇച്ഛകളോടുമുള്ള ബന്ധം വിച്ഛേദിച്ചു അല്ലാഹുവിൽ ലയിച്ച് ജീവിച്ചാൽ നീ എല്ലാ അമ്പിയാക്കളുടേയും സ്വിദ്ദീഖീങ്ങളുടെയും അനന്തരാവകാ ശിയായി മാറും. നീ വലിയ്യായിത്തീരും. നീ ഔലിയാക്കളിലെ ഉന്നതരായ അബ്‌ദാലുകളിൽ പെട്ടവനായിത്തീരും. നിന്നെ ക്കൊണ്ട് പ്രയാസങ്ങൾക്ക് അറുതിയാവും. നിന്നെ കൊണ്ട് മഴ വർഷിക്കപ്പെടും. നീ കാരണമായി കൃഷികൾ സമൃദ്ധമാകും. നിന്നെക്കൊണ്ട് സാധാരണക്കാർക്കും മഹത്തുക്കൾക്കും ഈ ഉമ്മത്തിനും ലോത്തുള്ള എല്ലാ സൃഷ്ടികൾക്കും ബുദ്ധിമു ട്ടുകളും പ്രയാസങ്ങളും പരീക്ഷണങ്ങളും തട്ടപ്പെടും. അത് മുഖേന നീ എല്ലാവരുടേയും അത്താണയായി മാറും. നിന്നിലേക്ക് എല്ലാവരും ഓടിയടുക്കും..... (ഫുതൂഹുൽ ഗൈബ്/ശൈഖ് ജീലാനി(റ): 10,11)