
സ്വഹീഹുൽ ബുഖാരിയും മുസ്‌ലിമും ഉദ്ധരിക്കുന്ന ഹദീസ്
عَنِ ابْنِ عَبَّاسٍ سَمِعَ عُمَرَ اللهُ يَقُولُ عَلَى الْمِنْبَرِ سَمِعْتُ النَّبِيَّ ﷺ يَقُولُ «لَا تُطْرُونِي كَمَا أَطْرَتِ النَّصَارَى ابْنَ مَرْيَمَ فَإِنَّمَا أَنَا عَبْدُهُ فَقُولُوا: عَبْدُ اللهِ وَرَسُولُهُ» (صحيح البخاري:3445)
നസ്വാറാക്കൾ ഈസാ(അ) നെ വാഴ്ത്തിയതു പോലെ നിങ്ങൾ എന്നെ വാഴ്ത്തരുതേ... ഞാൻ അല്ലാഹുവിൻ്റെ അടിമയാണ്. അല്ലാഹുവിന്റെ അടിമയും റസൂലുമാണെന്ന് നിങ്ങൾ പറഞ്ഞോളൂ.. (ബുഖാരി:3445)
قَالُوا إِنَّ اللَّهَ هُوَ الْمَسِيحُ ابْنُ مَرْيَم مائدة 17 وَقَالَتِ النَّصَارَى الْمَسِيحُ ابْنُ الله التوبة 30
"നസ്വാറാക്കൾ പറഞ്ഞു ഈസാ(അ) ദൈവമാണ്. (മാഇദ:17)
ഈസാ(അ) ദൈവ പുത്രനാണെന്ന് നസ്വാറാക്കൾ പറഞ്ഞു."(തൗബ:30)
ഖസ്വീദതുൽ ബുർദയിലെ വരികളിൽ ഇമാം ബൂസ്വീരി(റ)
دَعْ مَا ادَّعَتْهُ النَّصَارَى فِى نَبِيِّهِم وَاحْكُمْ بِمَا شِئْتَ مَدْحًا فِيهِ وَاحْتَكِمِ
“നസ്വാറാക്കൾ അവരുടെ നബിയിൽ വാദിച്ച വാദം ഒഴിവാക്കിയിട്ട് അവിടുത്തെ മദ്ഹായി നീ എന്തും പറഞ്ഞോ..”
ബുർദ വ്യാഖ്യാനിച്ച നൂറുകണക്കിന് ഇമാമീങ്ങളടക്കം സകല ഇമാമീ ങ്ങളും ഒന്നടങ്കം പറയുന്നു മുത്ത് നബി(സ) നിശ്ചയിച്ച ദിവ്യത്വത്തിലേ ക്കെത്തിക്കുന്ന പരിധിമാറ്റി വെച്ചു എന്തു മദ്ഹിനും മുത്ത് നബി(സ) അർഹരാണ്. കാരണം: നബി(സ)സൃഷ്ടികളിൽ പരിപൂർണ്ണരും സകല സൃഷ്ടികൾക്കും നേതാവും അശ്റഫുൽ ഖൽഖുമാണ്. . വഹാബികൾ എഴുതിയതും പറഞ്ഞതും പോലെ നബി(സ) സാധാരണ മനുഷ്യനല്ല.