
ഇമാം ഇബ്നു ഹജറുൽ അസ്ഖലാനി(റ) പറയുന്നു.
وَأَمَّا مَا يُعْمَلُ فِيهِ فَيَنْبَغِي أَنْ يُقْتَصَرَ فِيهِ عَلَى مَا يُفْهِمُ الشُّكْرَ لِلَّهِ تَعَالَى مِنْ نَحْوِ مَا تَقَدَّمَ ذِكْرُهُ مِنَ التِّلَاوَةِ وَالْإِطْعَامِ وَالصَّدَقَةِ وَإِنْشَادِ شَيْءٍ مِنَ الْمَدَائِحِ النَّبَوِيَّةِ وَالزُّهْدِيَّةِ الْمُحَرِكَةِ لِلْقُلُوبِ إِلَى فِعْلِ الْخَيْرِ وَالْعَمَلِ لِلْآخِرَةِ وَأَمَّا مَا يَتْبَعُ ذَلِكَ مِنَ السَّمَاءِ وَاللَّهْوِ وَغَيْرِ ذَلِكَ فَيَنْبَغِي أَنْ يُقَالَ: مَا كَانَ . مِنْ ذَلِكَ مُبَاحًا بِحَيْثُ يَقْتَضِي السُّرُورَ بِذَلِكَ الْيَوْمِ لَا بَأْسَ بِإِلْحَاقِهِ بِهِ وَمَا كَانَ حَرَامًا أَوْ مَكْرُوهًا فَيُمْنَعُ وَكَذَا مَا كَانَ خِلَافَ الْأَوْلَى (الأجوبة المرضية للإمام السخاوي: 1118)
നബിദിനത്തിൽ നാം ചെയ്യേണ്ടത് അല്ലാഹുവിന് ശുക്ർ ചെയ്യുന്നതിന്റെ മേൽ അറിയിക്കുന്ന ഖുർആൻ പാരായണം, ഭക്ഷണ വിതരണം, സ്വദഖകൾ, മുത്ത് നബി(സ)യുടെ മദ്ഹുകളും മറ്റു നന്മളുടെ മേൽ പ്രേരിപ്പിക്കുന്ന ഗാനങ്ങളും ആലപിക്കുക, തുടങ്ങിയ കാര്യങ്ങളാണ്. വെറും ഹലാലായ വിനോദങ്ങൾ കൊണ്ട് ആ ദിവസം സന്തോഷം ലഭിക്കാൻ കാരണമാകുമെങ്കിൽ അവ ചെയ്യാമെന്ന് പറയാം. എന്നാൽ ഹറാമോ കറാഹതോ നല്ലതിനെതിരായതോ ആയ കാര്യങ്ങ ളാണെങ്കിൽ അത് തടയപ്പെടേണ്ടതാണ്. (അൽ അജ്‌വിബതുൽ മർളിയ്യ/ ഇമാം സഖാവി:1118)
അസ്ഖലാനി ഇമാമിൻ്റെ പ്രമുഖ ശിഷ്യൻ ഇമാം സഖാവി(റ) “എന്റെ ഉസ്താദ് ശൈഖുനാ ശൈഖുൽ മശാഇഖ് ഇബ്‌നു ഹജറുൽ അസ്ഖലാനി(റ) പറഞ്ഞു”വെന്ന് പറഞ്ഞുകൊണ്ടാണ് ഈ ഫതവ ഉദ്ധരിക്കുന്നത്. ഇമാം സുയൂഥി(റ)വും ഇത് ഉദ്ധരിക്കുന്നുണ്ട്. (അൽ ഹാവി:1/229)