
ഇമാം സുയൂഥി(റ) എഴുതുന്നു:
وَقَدْ رَأَيْنَا بَعْضَ هَذِهِ الْأُمُورِ يَقَعُ فِي لَيَالِي رَمَضَانَ عِنْدَ اجْتِمَاعِ النَّاسِ لِصَلَاةِ التَّرَاوِيجِ فَهَلْ يُتَصَوَّرُ ذَمُّ الِاجْتِمَاعِ لِصَلَاةِ التَّرَاوِيحِ لِأَجْلِ هَذِهِ الْأُمُورِ الَّتِي قُرِنَتْ بِهَا كَلَّا بَلْ نَقُولُ: أَصْلُ الاجْتِمَاعِ لِصَلَاةِ التَّرَاوِيحِ سُنَّةُ وَقُرْبَةٌ وَمَا ضُمَّ إِلَيْهَا مِنْ هَذِهِ الْأُمُورِ قَبِيحُ وَشَنِيعُ وَكَذَلِكَ نَقُولُ: أَصْلُ الاجْتِمَاعِ لِإِظْهَارِ شِعَارِ الْمَوْلِدِ مَنْدُوبُ وَقُرْبَةٌ وَمَا ضُمَّ إِلَيْهِ مِنْ هَذِهِ الْأُمُورِ مَذْمُومٌ وَمَمْنُوعٌ (الحاوي للفتاوي الإمام جلال الدين السيوطي: (266/1)
തിന്മകളായ പല കാര്യങ്ങളും റമളാനിൽ തറാവീഹിന് വേണ്ടി ഒരുമിച്ച് കൂടുന്നിടത്തും നാം കണ്ടിട്ടുണ്ട്. അത് കാരണം തറാ വീഹിന് ഒരുമിച്ചുകൂടുന്നത് തന്നെ തെറ്റാണെന്ന് പറയാൻ കഴിയുമോ!? ഇല്ല, കാരണം തറാവീഹിന് വേണ്ടി ജനങ്ങൾ സംഗമിക്കുന്നതിൻ്റെ അടിസ്ഥാനം സുന്നത്തും പ്രതിഫലമുള്ള തുമാണ്. ആ സംഗമങ്ങളിൽ ചെയ്യുന്ന മോശമായ കാര്യങ്ങൾ മാത്രമാണ് തിന്മയായത്. ഇപ്രകാരം തന്നെയാണ്, തിരുജന്മ ത്തിന്റെ സന്തോഷ പ്രകടനത്തിന് വേണ്ടി സംഗമിക്കുന്ന തിന്റെ അടിസ്ഥാനം സുന്നത്തും പ്രതിഫലാർഹവുമായ കാര്യമാണ്. ആ സംഗമങ്ങളിൽ തിന്മകളുണ്ടെങ്കിൽ ആ തിന്മകളാണ് കുറ്റമുള്ളതും ശക്തമായി എതിർക്കപ്പെ ടേണ്ടതും. (അൽ ഹാവീ ലിൽ ഫതാവാ:1/266)
'റമളാൻ മുഴുവൻ തറാവീഹിന് ഒരുമിച്ച് കൂടുന്നത് നബിദിനത്തെ പോലെ നല്ല ബിദ്അതാണെന്ന് സകല ഇമാമീങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഉമർ(റ) as a cue "ഇത് വളരെ നല്ല ബിദ്അതാണ്" വ്യക്തമായി പറഞ്ഞതുമാണ്