
ഇമാം റംലി ﵀ വിൻ്റെ ഫതാവയിൽ നിന്ന്
ذ (سُئِلَ) عَمَّا يَقَعُ مِنْ الْعَامَّةِ مِنْ قَوْلِهِمْ : بِالْأَنْبِيَاءِ وَالْمُرْسَلِينَ وَالْأَوْلِيَاءِ وَالْعُلَمَاءِ وَالصَّالِحِينَ فَهَلْ ذَلِكَ جَائِزُ أَمْ لَا وَهَلْ لِلرُّسُلِ وَالْأَنْبِيَاءِ وَالْأَوْلِيَاءِ وَالصَّالِحِينَ وَالْمَشَايِخِ إِغَاثَةُ بَعْدَ مَوْتِهِمْ وَمَاذَا يُرَجَحُ ذَلِكَ (فَأَجَابَ) بِأَنَّ الِاسْتِغَاثَةَ بِالْأَنْبِيَاءِ وَالْمُرْسَلِينَ وَالْأَوْلِيَاءِ وَالْعُلَمَاءِ وَالصَّالِحِينَ جَائِزَةُ وَلِلرُّسُلِ وَالْأَنْبِيَاءِ وَالْأَوْلِيَاءِ وَالصَّالِحِينَ إِغَاثَةٌ بَعْدَ مَوْتِهِمْ لِأَنَّ مُعْجِزَةً الْأَنْبِيَاءِ وَكَرَامَاتِ الْأَوْلِيَاءِ لَا تَنْقَطِعُ بِمَوْتِهِمْ. (فتاوى الرملي ٣٨٢/٤ شهاب الدين الرملي (ت ٩٥٧)
[ചോദ്യം] “സാദാരണ ജനങ്ങൾ പ്രയാസങ്ങൾ വരുന്ന സമയത്ത് യാ ശൈഖ്, യാ റസൂലല്ലാഹ് തുടങ്ങിയ വാക്കുകൾ കൊണ്ട് അമ്പിയാ മുർസലുകൾ ഔലിയാകൾ ഉലമാക്കൾ സ്വാലിഹീങ്ങൾ തുടങ്ങിയവരെ വിളിച്ചു കൊണ്ടുള്ള ഇസ്‌തിഗാസ അനുവദി നീയമാണോ?? ഇപ്പറയപ്പെട്ടവർക്ക് അവരുടെ മരണ ശേഷം സഹായിക്കൻ സാധിക്കുമോ?"
[മറുപടി] അമ്പിയാക്കൾ, ഔലിയാക്കൾ, ഉലമാകൾ, സ്വാലി ഹീങ്ങളിൽ പെട്ടവരെ കൊണ്ടുള്ള ഇസ്‌തിഗാസ അനുവദിനീ യമാണ്. ഇവർക്കെല്ലാം ഇവരുടെ മരണ ശേഷം സഹായി ക്കാൻ കഴിയും. കാരണം: ഇവരുടെ മുഅ്‌ജിസത് കറാമതുകൾ മരണം കൊണ്ട് മുറിഞ്ഞു പോവുകയില്ല. (ഫാതാവാ റംലി - 4/382)
☞മുഅ്ജിസത് കറാമത് അടിസ്ഥാനത്തിൽ അമ്പിയാ ഔലിയാക്കളോട് വഫാതിന് ശേഷം സഹായം ചോദിക്കുന്നതാണ് ഇസ്തിഗാസ എന്നത് ഈ വിശദീകരണത്തിൽ നിന്ന് വ്യക്തമാണ്. ഇത് പ്രത്യേകം നിർവ്വചനമെന്ന് പറഞ്ഞാലേ നിർവ്വചനമാകൂ എന്നില്ല.
☞ശാഫിഈ കർമ്മശാസ്ത്രത്തിൽ ലോകാടിസ്ഥാനത്തിൽ തന്നെ ഏറ്റവും അവലംബയോഗ്യമായ പണ്ഡിതനാണ് ഇമാം റംലി ﵀