Site-Logo
POSTER

ഇമാം ഖസ്തല്ലാനി ﵀ ഇസ്തിഗാസ ചെയ്യുന്നു.

feature image

ഇമാം ഖസ്തല്ലാനി ﵀ എഴുതുന്നു.

ولقد كان حصل لى داء أعيا دواؤه الأطباء وأقمت به سنين فاستغثت به ليلة الثامن والعشرين من جمادى الأولى سنة ثلاث وتسعين وثمانمائة بمكة زادها الله شرفا ومن على بالعود في عافية بلا محنة فبينا أنا نائم إذ جاء رجل معه قرطاس يكتب فيه: هذا دواء لداء أحمد بن القسطلانى من الحضرة الشريفة بعد الإذن الشريف النبوى ثم استيقظت فلم أجد بي والله - شيئا مما كنت أجده وحصل الشفاء ببركة النبي ﷺ

المواهب اللدنية القسطلاني : ٦٠٦/٣]

ഒരിക്കൽ എനിക്കൊരു രോഗം പിടിപെട്ടു. വൈദ്യന്മാർ മുഴുവൻ ചികിത്സിക്കാൻ കയ്യൊഴിയുകയുണ്ടായി. വർഷങ്ങളോളം ആ രോഗത്തിലായി ഞാൻ കഴിഞ്ഞു. അങ്ങനെയിരിക്കെ, ഹിജ്റ 893 ജുമാദുൽ ഊല 28 ന് മക്കയിൽ വെച്ച് ഞാൻ മുത്ത് നബി ﷺ യോട് ഇസ്തിഗാസ നടത്തി. ആ രാത്രി ഒരു കടലാസുമായി ഒരാൾ എന്റെ സ്വ‌പ്നത്തിൽ വരികയുണ്ടായി. അതിൽ എഴുതിയിട്ടുണ്ടായിരുന്നു. ഇത് മുത്ത് നബി ﷺ യുടെ പക്കൽ നിന്ന് കൊടുത്തയച്ച അഹദ് ബ്നു ഖസ്ഥല്ലാനിക്കുള്ള മരുന്നാണ് എന്ന്.! ഞാൻ ഉറക്കത്തിൽ നിന്ന് ഉണർന്നു. അല്ലാഹുവിനെ തന്നെയാണ് സത്യം! എനിക്ക് അന്ന് വരെയുണ്ടായിരുന്ന ഒരു രോഗവും അന്ന് മുതൽ പിന്നീട് കാണപ്പെട്ടില്ല! എല്ലാം മുത്ത് നബി ﷺ യുടെ ബറകത് കൊണ്ട് സുഖപ്പെട്ടു. (അൽ മവാഹിബു ലദുന്നിയ:3/606)