Site-Logo
POSTER

എന്താണ് ബിദ്അത്!? ഇമാം ശാഫിഈ ﵀ പറയുന്നു

feature image

.ഇമാം ബൈഹഖി ﵀ ഉദ്ധരിക്കുന്നു:

أخبرنا محمد بن موسى بن الفضل قال: حدثنا أبو العباس الأصم قال: حدثنا الربيع بن سليمان قال: حدثنا الشافعي قال : الْمُحْدَثَاتُ من الأمور ضَرْبَانِ أَحدهما: مَا أُحْدِثُ يُخَالِفُ كِتَابًا أَوْ سُنَّةً أَوْ أَثَرًا أَوْ إِجْمَاعًا فَهَذِهِ بِدْعَةُ الضَّلَالِ والثانية : مَا أُحْدِثُ مِنَ الْخَيْرِ لَا خلاف فيه لِوَاحِدٍ مِنْ هَذَا وَهَذِهِ مُحْدَثَةٌ غَيْرُ مَذْمُومَة

(مناقب الشافعي 469/1 - أبو بكر البيهقي ) (الباعث على إنكار البدع والحوادث 23/1 - أبو شامة ) (فتح الباري 253/13 - ابن حجر العسقلاني (ت (852) (تهذيب الأسماء واللغات 23/3 - النووي (ت (676)

ഇമാം ശാഫിഈ ﵀ പറഞ്ഞു: “പുത്തനാചാരങ്ങൾ രണ്ട് വിധമാണ്. ഒന്ന്: വിശുദ്ധ ഖുർആൻ, തിരുഹദീസ്, അസർ, ഇജ്മാഅ് എന്നീ പ്രമാണങ്ങൾക്ക് എതിരാകുന്ന ആചാരം. ഇത് പിഴച്ച ബിദ്അതാണ്. രണ്ട്: ഈ പ്രമാണ ങ്ങൾക്കൊന്നിനോടും എതിരാവാത്ത രൂപത്തിൽ നന്മയായി ഉണ്ടാക്കിയ പുതിയ ആചാരങ്ങൾ അവ ആക്ഷേപിക്കപ്പെടാത്ത ബിദ്അതാണ്.”

(മനാഖിബുശ്ശാഫിഈ/ഇമാം ബൈഹഖി :1/469)

.നല്ല ബിദ്അത് ദീനിൽ പുണ്യ കർമ്മമാണെന്ന് ഇജ്‌മാഉള്ള കാര്യമാണ്.

ഇമാം അബൂശാമ ﵀ അടക്കം ഇത് വ്യക്തമായി പറയുന്നുണ്ട്. (അൽ ബാഇസ്:1/23)

ഇന്നത്തെ ബിദ്അതുകാർ പറയുന്ന ബിദ്അതിൻ്റെ നിർവ്വചനം ഒരു ഇമാമും അംഗീകരിക്കാത്തതും മുസ്ലിം ലോകത്തിൻ്റെ ഇജ്‌മാഇന് എതിരുമാണ്