
وإِنَّ كُلَّ مُحْدَثَةٍ بِدْعَةٌ وَإِنَّ كُلَّ بِدْعَةٍ ضَلَالَةٌ
ഹദീസിന്റെ ഡിക്ഷണറി അർത്ഥംകൊണ്ട് വഹാബികൾ ബിദ്അത്താക്കി മാറ്റുന്നവ
സലഫി മദ്രസ, പാഠ പുസ്‌തകങ്ങൾ, മദ്റസക്ക് പ്രതേക സമയം, മുജാഹിദ് സംഘടന, സമ്മേളനങ്ങൾ, അതും പ്രത്യേക തിയ്യതി നിശ്ചയിച്ച്, ഖുതുബ പരിഭാഷ, ഇസ്ലാഹീ ഖുർ ആൻ സ്റ്റഡീ സെൻ്റർ & സാല്വേഷൻ എക്സിബിഷൻ, സലഫി മാസികകൾ, സലഫി ശരീഅത്ത് കോളജ്, ഹദീസ് ഗ്രന്ഥങ്ങൾ, കർമ ശാസ്ത്ര ഗ്രന്ഥങ്ങൾ, റമളാൻ മുഴുവൻ തറാവീഹ് ജമാഅത്ത്, സ്ത്രീ സംഘടന, വഹാബി പള്ളിയിലെ സ്ത്രീ കമ്പാർട്ട്മെൻ്റ്, റുഖിയ ചികിൽസ കേന്ദ്രം.
ഇതെല്ലാം വഹാബികൾ പുണ്യം പ്രതീക്ഷിക്കാതെ യാണെന്ന് ഗതികെട്ട് ന്യായീകരിക്കേണ്ടി വരുന്നു.
ഇമാം നവവി ﵀ ഈ ഹദീസ് വ്യാഖ്യാനിക്കുന്നു.
وَأَنَّ الْمُرَادَ بِهِ الْمُحْدَثَاتُ الْبَاطِلَةُ وَالْبِدَعُ الْمَذْمُومَةُ وَقَدْ سَبَقَ بَيَانُ هَذَا فِي كِتَابِ صَلَاةٍ الْجُمُعَةِ وَذَكَرْنَا هُنَاكَ أَنَّ الْبِدَعَ خَمْسَةُ أَقْسَامٍ وَاجِبَةٌ وَمَنْدُوبَةٌ وَمَكْرُوهَةٌ وَمُبَاحَةً النووي، شرح النووي على مسلم، ١٠٤/٧]
ഈ ഹദീസിലെ ബിദ്അതുകൾ കൊണ്ട് ഉദ്ധേശം പിഴച്ചതും ആക്ഷേപാർഹവുമായ ബിദ്അതുകളാണ്.
അത് കൊണ്ട് ബിദ്അതുകൾ വാജിബ്, സുന്നത്ത്, ഹറാം, കറാഹത്, ഹലാൽ എന്നീ അഞ്ച് വിധമായി തരം തിരിക്കാൻ സാധിക്കും.