
ഇസ്ലാമിലെ പ്രമാണങ്ങൾ
ഖുർആൻ, ഹദീസ്, ഇജ്മാഅ്, ഖിയാസ് ഇവയിൽ ഒന്നിനോടും എതിരാവാത്ത പുതിയ കാര്യങ്ങൾ ആക്ഷേപിക്കപ്പെട്ട ബിദ്അതല്ല (ഇമാം ശാഫിഈ ﵀
ഖുർആനിൽ: മുത്ത് നബി ﷺ യെ കൊണ്ട് സന്തോഷിക്കാൻ പറയുന്നു. ഹദീസിൽ: നബി ﷺ ജന്മത്തിൽ സന്തോഷിച്ചു കൊണ്ട് മൃഗത്തെ അറുത്ത് നൽകുന്നു. ഇതെല്ലാം ഇമാമീങ്ങൾ നബിദിനത്തിന് തെളിവായിട്ട് വ്യക്തമായി പറയുന്നു.
നബിദിനത്തിൻ്റെ ഇസ്‌ലാമിക പ്രമാണങ്ങൾക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാതതിനാൽ സ്പെഷ്യൽ ആയി വഹാബികൾ ഇറക്കുന്ന പ്രമാണങ്ങൾ
01. നബി ﷺ ചെയ്തോ!?
ചെയ്തുവെന്ന് അറിഞ്ഞാൽ അതും തള്ളും.
ഉദാ: ഖുനൂത്
02. ഖുലഫാഉ റാഷിദീങ്ങൾ ചെയ്തോ!?
ചെയ്തെന്ന് അറിഞ്ഞാൽ അതും തള്ളാൻവേണ്ടിയാണ് ചോദ്യം. ഉദാ: ജുമുഅയിലെ രണ്ടാം ബാങ്ക് തള്ളുന്നു
03. മദ്ഹബിന്റെ ഇമാമീങ്ങൾ ചെയ്തോ!?
നാല് പേർക്കും തെറ്റ് പറ്റിയെന്നു പറഞ്ഞു തള്ളിക്കളയാൻ വേണ്ടിയാണ് ചോദിക്കുന്നത് ഉദാ: തറാവീഹ് 20 റക്അത്
04. മൂന്നു നൂറ്റാണ്ടിൽ ആരെങ്കിലും ചെയ്തോ!?
ചെയ്താൽ അവരെ മുഷ്രിക്/ മുബ്‌തദി ആക്കും
ഇസ്ലാമിലെ യഥാർത്ഥ പ്രമാണങ്ങളിൽ നിന്ന് ഒളിച്ചോടാൻ വേണ്ടിയുണ്ടാക്കിയ നബിദിന സ്പെഷ്യൽ നിയമങ്ങളാണിവ