
പരിശുദ്ധ ഖുർആൻ പറയുന്നു
﴾اسْتَعِينُوا بِالصَّبْرِ وَالصَّلَوةِ
നിങ്ങൾ ക്ഷമ കൊണ്ടും നിസ്ക്കാരം കൊണ്ടും സഹായം ചോദിക്കുവീൻ.. (സൂറത്തുൽ ബഖറ:153)
ഇതിന്റെ രൂപം മുത്ത്നബി ﷺ പഠിപ്പിക്കുന്ന വിധം:
" اللهم إني أسألك وأتوجهُ إِلَيْكَ بِنَبِيِّكَ محمدٍ نَبِي الرَّحْمَةِ ا “يَا مُحَمَّدُ! إِنِّي تَوَجَّهْتُ بكَ إِلَى رَبِّي فِي حَاجَتِي هَذِهِ لِتُقْضَى لِي”
الترمذي (٣٥٧٨) والنسائي (١٠٤٩٥) وابن ماجه (۱۳۸۵) وأحمد (١٧٢٤٠) . صحيح ابن خزيمة ۳۸۳/۲ المنذري الترغيب والترهيب ٣٢٦/١ . ابن تيمية، مجموع الفتاوى ۳۲۳/۱ مشكاة المصابيح (٢٤٢٩) و البيهقي دلائل النبوة ١٦٦/٦ والطبراني (۹/١٧) والحاكم (۱/۷۰۷
കാഴ്ച നഷ്ടപ്പെട്ട ഒരു സ്വഹാബി അത് തിരികെ ലഭിക്കാൻ വേണ്ടി നബിയുടെ സമീപിച്ചപ്പോൾ മുത്ത് നബി ﷺ പരിഹാരമായി വുളൂ എടുത്ത് രണ്ട് റക്അത്ത് നിസ്‌കരിച്ചു ഇപ്രകാരം പറയാൻ ആവശ്യപ്പെട്ടു. “അല്ലാഹുവേ നിന്റെ റസൂലിനെ കൊണ്ട് ഞാൻ നിന്നിലേക്ക് മുന്നിട്ടിരിക്കുന്നു. മുത്ത് നബിയേ... അങ്ങയെ കൊണ്ട് എന്റെ ഈ ആവശ്യം നിറവേറാൻ ഞാൻ റബ്ബിലേക്ക് മുന്നിട്ടിരിക്കുന്നു. റബ്ബേ അവിടുത്തെ എന്നിലുള്ള ശുപാർശ നീ സ്വീകരിക്കണേ..”
എല്ലാ മുഹദ്ധിസീങ്ങളും ഈ ഹദീസ് സ്വഹീഹായി അംഗീകരിക്കുന്നു. (ഇബ്നു തൈമിയ്യ, അൽബാനി തുടങ്ങിയ വഹാബി നേതാക്കൾ പോലും)
ഇമാം നവവി ﵀ ഖളാഉൽ ഹാജത് നിസ്ക്‌കാരത്തിന് ശേഷം ഇത് പൊലെ ചോദിക്കാൻ പറയുന്നു. (അദ്‌കാർ-319)
വഹാബീ നിയമത്തിൽ മുത്ത് നബി ﷺ പഠിപ്പിച്ച ഈ കർമം നാം ചെയ്‌താൽ ശിർക്ക് വരും.