
| സകാത്തിന്റ് എട്ട് അവകാശികളിൽ നിലവിൽ നാട്ടിലുള്ള വരിലേക്ക് സകാത്ത് എത്തിക്കാനാണ് ദീൻ കൽപ്പിക്കുന്നത്. അതിനാൽ സകാത്തിൻ്റെ ജോലിക്കാരായി ഖലീഫ നിശ്ചയി ക്കുന്നയാൾ, അടിമ, യോദ്ധാവ്, എന്നിവരെ ഇനി നമ്മുടെ നാട്ടിൽ തിരയേണ്ടതില്ല.
ബിദഇകൾ സകാത്ത് കൊള്ളയടിക്കാൻ യോദ്ധാവിനു പകരം സംഘടനയേയും സകാത്തിൻ്റെ ജോലിക്കാർക്കു പകരം സംഘട നക്കു വേണ്ടി സകാത്ത് പിരിക്കുന്ന പിരിവുകാരെയും പ്രതിഷ്ഠി ക്കുകയും അതിനു വേണ്ടി കടുത്ത ദുർവ്യാഖ്യാനങ്ങൾ നടത്തുകയും ചെയ്യുന്നു. ചതിയിലകപ്പെടരുത്!
ശ്രദ്ധിക്കുക: ഇസ്‌ലാമിക ഭരണകൂടം ഉള്ളിടത്ത് ഖലീഫ നിയമിക്കുന്ന ജോലിക്കാർ മാത്രമേ സകാതിനർഹരാകൂ.. അല്ലെങ്കിൽ ആർക്കും ആ രുടേയും സകാത്ത് തോന്നിയ പോലെ തട്ടിക്കൊണ്ടുപോകാനാകും. ഇത് വിശ്വാസികളുടെ ഇബാദതുകളെ നിശ്‌ഫലമാക്കുന്നതു കാരണ മാണ് ഉലമാക്കൾ പ്രതികരിക്കേണ്ടി വരുന്നത്...