പ്രമാണങ്ങളെ തള്ളിപ്പറഞ്ഞും പാരമ്പര്യങ്ങളെ ചോദ്യംചെയ്തുമാണ് എല്ലാ തിരുത്തൽ വാദ പ്രസ്ഥാനങ്ങളും സമൂഹത്തിൽ പ്രവർത്തിച്ചിട്ടുള്ളത്, വഹാബിസം അതിലേറ്റവും മുൻ പന്തിയിലാണ്. ലോകമുസ്ലീങ്ങളിൽ മഹാഭൂരിപക്ഷം വരുന്ന സുന്നികളെ കാഫിറുകളും മുശ്രിക്കുകളുമായി ചിത്രീകരിച്ചു കൊണ്ടാണ് അത് തുടക്കം കുറിച്ചതും ഇപ്പോഴും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതും. പ്രമാണങ്ങൾക്കും പാരമ്പര്യങ്ങൾക്കും അവിടെ വലിയ പ്രസക്തിയില്ല!! ഓരോരുത്തരുടേയും വായനയിൽ തങ്ങൾക്ക് മനസ്സിലാകുന്നതെന്തോ അതാണ് അവരുടെ ദീൻ!! സുന്നികൾ ഇസ്ലാമിനെ നാലു മദ്ഹബായി വിഭജിക്കുന്നു എന്ന് ആക്ഷേപിച്ചവർ നാലായിരം മദ്ഹബുകളായി വിഘടിച്ചു. ഇപ്പോഴും അമീബയെപ്പോലെ വിഭജിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു.
ഈയടുത്ത് നടന്ന ഒരു സമ്മേളനത്തിൽ ഒരു മൗലവി പ്രസംഗിച്ചത് നബിയുടെ ഹദീസുകളെല്ലാം ലബോറട്ടറിയിൽ പരിശോധിച്ചതിനു ശേഷം മാത്രമേ സ്വീകരിക്കാവൂ എന്നാണ്! ഇപ്പോളിതാ മറ്റൊരു മൗലവി ലോക മുസ്ലിംങ്ങളെല്ലാം ചെയ്തുവരുന്ന ഒരു കർമ്മത്തെ അനാചാരമാക്കി നരകത്തിലേക്ക് തള്ളിയിരിക്കുന്നു!!
ഒരു കുഞ്ഞ് ജനിച്ചാൽ വലത് ചെവിയിൽ വാങ്കും ഇടത് ചെവിയിൽ ഇഖാമത്തും കൊടുക്കുക എന്നത് മുസ്ലിം ലോകം അനുവർത്തിച്ചുവരുന്ന ഒരു കർമ്മമാണ്. ഇതിനെയാണ് മൗലവി ചോദ്യം ചെയ്യുന്നത്.
എന്നാൽ ഇത് സംബന്ധമായ ഹദീസ് ഇമാം തിർമുദി ഉദ്ധരിക്കുകയും സ്വീകാര്യമാണെന്ന് പ്രഖ്യാപിക്കുന്നതും കാണാം : "ഫാത്വിമ ബീവി ഹസൻ (റ) നെ പ്രസവിച്ചപ്പോൾ തിരുദൂതർ കുട്ടിയുടെ ചെവിയിൽ വാങ്ക് കൊടുത്തു(തിർമുദി)
عَنْ عُبَيْدِ اللهِ بْنِ أَبِي رَافِعٍ ، عَنْ أَبِيهِ قَالَ: «رَأَيْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ أَذَّنَ فِي أُذُنِ الْحَسَنِ بْنِ عَلِيٍّ» حِينَ وَلَدَتْهُ فَاطِمَةُ بِالصَّلَاةِ هَذَا حَدِيثٌ حَسَنٌ صَحِيحٌ
ഇതേ ഹദീസ് ഇമാം അഹമദ്, ഹാക്കിം, ബൈഹഖി, അബൂദാവൂദ് തുടങ്ങി നിരവധി ഹദീസ് പണ്ഡിതന്മാർ അവരുടെ ഗ്രന്ഥങ്ങളിൽ ഉദ്ധരിച്ചത് കാണാം. ഈ ഹദീസിന്റെയും ഇതേ ആശയം കുറിക്കുന്ന മറ്റു ഹദീസുകളുടെയും അടിസ്ഥാനത്തിലാണ് നാലു മദ്ഹബിലെയും പണ്ഡിതന്മാർ ജനിച്ച കുട്ടിയുടെ ചെവിയിൽ വാങ്കും ഇഖാമത്തും സുന്നത്താണെന്ന് പറഞ്ഞത്. ഇമാം നവവി ശറഹുൽ മുഹദ്ദബിൽ പറയുന്നു,"കുട്ടി ജനിച്ചാൽ ആ കുട്ടിയുടെ ചെവിയിൽ ബാങ്ക് കൊടുക്കൽ സുന്നത് ആണ്. (ശറഹുൽ മുഹദ്ദബ് 8/334)
اﻟﺴﻨﺔ ﺃﻥ ﻳﺆﺫﻥ ﻓﻲ ﺃﺫﻥ اﻟﻤﻮﻟﻮﺩ ﻋﻨﺪ ﻭﻻﺩﺗﻪ ﺫﻛﺮا ﻛﺎﻥ ﺃﻭ ﺃﻧﺜﻰ ﻭﻳﻜﻮﻥ اﻷﺫاﻥ ﺑﻠﻔﻆ ﺃﺫاﻥ اﻟﺼﻼﺓ ﻟﺣﺪﻳﺚ ﺃﺑﻲ ﺭاﻓﻊ اﻟﺬﻱ ﺫﻛﺮﻩ اﻟﻤﺼﻨﻒ ﻗﺎﻝ ﺟﻤﺎﻋﺔ ﻣﻦ ﺃﺻﺤﺎﺑﻨﺎ ﻳﺴﺘﺤﺐ ﺃﻥ ﻳﺆﺫﻥ ﻓﻲ ﺃﺫﻧﻪ اﻟﻴﻤﻨﻰ ﻭﻳﻘﻴﻢ اﻟﺼﻼﺓ ﻓﻲ ﺃﺫﻧﻪ اﻟﻴﺴﺮﻯ ،...
حديث ابي رافع صحيح رواه ابو داود والترمذي ,شرح المهذب ٨/٣٣٤
കൂടാതെ, ഇബ്നു തൈമിയ്യയുടെ അൽ കലിമുത്വയ്യിബ്- 88, ഇബ്നു ഖയ്യിമിന്റെ അൽവാബിലുസ്വയ്യിബ് - 1/352, മുബാറക്പൂരിയുടെ തുഹ്ഫതുൽ അഹ്‌വദി- 5/90, അൽബാനിയുടെ ഇർവാഉൽ ഗലീൽ- 4/400 എന്നിവയിലെല്ലാം ഈ ഹദീസ് ഉദ്ധരിക്കുകയും അത് സ്വീകാര്യമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
ജനിച്ച കുട്ടിയുടെ ചെവിയിൽ വാങ്കും ഇഖാമത്തും സുന്നത്താണെന്ന് പറഞ്ഞശേഷം ഇബ്നുൽ ഖയ്യിം തൻറെ തുഹ്ഫതുൽ മൗദൂദ് എന്ന ഗ്രന്ഥത്തിൽ പറയുന്നത് നോക്കൂ:
وسر التأذين وَالله أعلم أَن يكون أول مَا يقرع سمع الْإِنْسَان كَلِمَاته المتضمنة لكبرياء الرب وعظمته وَالشَّهَادَة الَّتِي أول مَا يدْخل بهَا فِي الْإِسْلَام فَكَانَ ذَلِك كالتلقين لَهُ شعار الْإِسْلَام عِنْد دُخُوله إِلَى الدُّنْيَا كَمَا يلقن كلمة التَّوْحِيد عِنْد خُرُوجه مِنْهَا وَغير مستنكر وُصُول أثر التأذين إِلَى قلبه وتأثيره بِهِ وان لم يشْعر مَعَ مَا فِي ذَلِك من فَائِدَة أُخْرَى وَهِي هروب الشَّيْطَان من كَلِمَات الْأَذَان وَهُوَ كَانَ يرصده حَتَّى يُولد فيقارنه للمحنة الَّتِي قدرهَا الله وشاءها فَيسمع شَيْطَانه مَا يُضعفهُ ويغيظه أول أَوْقَات تعلقه بِه
وَفِيه معنى آخر وَهُوَ أَن تكون دَعوته إِلَى الله وَإِلَى دينه الْإِسْلَام وَإِلَى عِبَادَته سَابِقَة على دَعْوَة الشَّيْطَان كَمَا كَانَت فطْرَة الله الَّتِي فطر عَلَيْهَا سَابِقَة على تَغْيِير الشَّيْطَان لَهَا وَنَقله عَنْهَا ولغير ذَلِك من الحكم ( تحفة المودود في احكام المولود لابن قيم ص ٣٠)
പതിനാല് നൂറ്റാണ്ടുകളായി ഇസ്ലാമിക ലോകം നിരാക്ഷേപം അനുവർത്തിച്ചുവരുന്ന കാര്യങ്ങളെ ശിർക്കും കുഫ്റും ബിദ്അത്തുമായി മുദ്ര കുത്തുക, എന്നിട്ട് ഇസ്ലാമിക സമൂഹത്തിൻറെ സംഘശക്തി നശിപ്പിക്കുക- ഇതൊക്കെയാണ് ഇത്തരക്കാർ നവോത്ഥാനം, വിപ്ലവം എന്നൊക്കെ പറഞ്ഞാൽ നാം മനസ്സിലാക്കേണ്ടത്!!
പുതിയ ഗവേഷണങ്ങൾക്കായി ഇനിയും നമുക്ക് കാത്തിരിക്കാം !!