Site-Logo
POST

മുഅ്ജിസത് കറാമത്; ചോദ്യോത്തരങ്ങൾ

അഫ്സൽ സഖാഫി ചെറുമോത്ത്

|

03 Jan 2025

feature image

 

30. ഇസ്തിഗാസ ചെയ്യപ്പെടുന്ന മഹാന്മാർ അവരെ വിളി ക്കുന്ന എല്ലാ വിളികളും കേൾക്കുമോ?

കേൾക്കാം, കേട്ടില്ലെങ്കിലും ഇസ്തിഗാസ നിഷ്ഫലമാകില്ല. കാരണം, അല്ലാഹുവിന്റെ ഇഷ്ടദാസരെയാണ് വിളിച്ചത് എന്ന നിലയിൽ മഹാൻ അറിയാതെയും അല്ലാഹു സഹായിക്കാം എന്നാണ് നാം വിശ്വസിക്കുന്നത്

31.    മരണപ്പെട്ടവർ ഭൂമിയിൽ നടക്കുന്ന കാര്യങ്ങൾവല്ലതും അറിയുമോ?
അറിയും, നബി(സ) പറഞ്ഞു: ഖബ്റിന്നരികിലൂടെ പോകുന്നവരുടെ ചെരുപ്പിന്റെശബ്ദം മയ്യിത്ത് കേൾക്കും.

عَنْ أنسٍ رَضِيَ اللَّهُ عَنْهُ عَنِ النَّبِيِّ صلى الله عليه وسلم قال : الْعَبْدُ إِذَا وُضِعَ فِي قَبْرِهِ وَتُوُلِّيَ وَذَهَبَ أَصْحَابُهُ حَتَّى إِنَّهُ لَيَسْمَعُ قَرْعَ نِعَالِهِمْ (بخاري 1338)

32.    സ്വന്തമായി ചലിക്കാൻ പോലുംകഴിയാത്ത മരിച്ചവരെ വിളിക്കുന്നത് വിവരക്കേടല്ലേ?
 നിശ്ചലമായി കാണുന്നത്ശരീരമാണ്. സഹായംതേടുന്നത് ആത്മാവിനോടാണ്. ആത്മാവിന് മരണ ശേഷവും കേൾക്കാൻ കഴിയും.
മയ്യത്ത് കൊണ്ടുപോകുമ്പോൾ അത് ശബ്ദിക്കുമെന്നും മനുഷ്യരും ജിന്നുകളുമല്ലാത്ത എല്ലാവരും അത് കേൾക്കുമെന്നും ഹദീസിലുണ്ടല്ലോ.

33.    അല്ലാഹു പറഞ്ഞല്ലോ ‘إنك لا تسمع الموتى’ (തങ്ങള്‍ മരിച്ചവരെ കേൾപ്പിക്കുകയില്ല) എന്ന്. ഇതിന്റെ അർത്ഥം എന്താണ് ?
 ഈ ആയത്തിന്റെ അർത്ഥം ‘നബിയേ, തങ്ങൾക്ക് മരണപ്പെട്ടവരെ ഇസ്ലാം സ്വീകരിപ്പിക്കാൻ കഴിയാത്തത് പോലെഹൃദയം മരിച്ചുപോയ കാഫിരീങ്ങളെയും ഇസ്‌ലാം സ്വീകരിപ്പിക്കാൻ കഴിയില്ല’ എന്നാണ്. 
‘സമിഅ’ എന്നതിനെ സ്വീകരിക്കുക എന്ന അർത്ഥത്തിൽ ഉപയോഗിക്കാറുണ്ട്. ‘ഞാൻ പറഞ്ഞാൽ മകൻ കേൾക്കില്ല’ എന്ന് ഉമ്മ പറഞ്ഞാൽ അതിന്റെ അർത്ഥം സ്വീകരിക്കില്ല എന്നാണല്ലോ.
سَمِعَ اللَّهُ لِمَنْ حَمِدَه  എന്ന് നിസ്കാരത്തിൽ പറയുന്നതിന്റെ അർത്ഥം അല്ലാഹുവിനെ ഹംദ് ചെയ്‌തവനെ അവൻ സ്വീകരിക്കട്ടെ എന്നാണല്ലോ.

34.    മഹാന്മാർക്ക് മരണശേഷം കറാമത്ത് ഉണ്ടാകുമോ ?
 ഉണ്ടാകും, സിദ്ദീഖ്(റ)വിന്റെ കറാമത്തായി ഇമാം റാസി(റ) പറയുന്നത് അവിടുത്തെ മരണശേഷം സംഭവിച്ചകറാമത്താണ്. അവരുടെ ജനാസ നബി(സ)യുടെ ഖബ്റിന്റെ സമീപത്ത് കൊണ്ടുവന്നപ്പോൾ നബി(സ)യോട് സമ്മതംചോദിക്കും വിധം ‘അബൂബക്കർ വാതിലിന്റെ അടുക്കലുണ്ട്’ എന്ന് പറയപ്പെട്ടു. അപ്പോൾ ഖബ്റിൽ നിന്നും അശരീരി കേട്ടു : ‘ഹബീബിനെ ഹബീബിന്റെ അടുക്കലേക്ക് പ്രവേശിപ്പിക്കുക’.

أَمَّا أَبُو بَكْرٍ رَضِيَ اللهُ عَنْهُ فَمِنْ كَرَاماتِهِ ، أَنَّهُ لَمَّا حُمِلَتْ جَنَازَتُهُ إِلَى بَابِ قَبْرِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّم ، وَنُودِيَ: ’السَّلاَمُ عَلَيْكَ يا رَسُولَ اللهِ ، هذا أَبُوبَكَرٍ بِالْبَابِ‘. فَإِذًا البَابُ قَدْ انْفَتَحَ ، وَإِذَا بِهَاتِفٍ يَهْتِفُ مِنَ القَبْرِ : ’اَدْخِلُوا الحَبِيب إِلَى الحَبِيبِ‘. (الرازي 21-74)

ആസിം(റ) വിന്റെ ശരീരം മരണശേഷം ശത്രുക്കൾ മുറിച്ചെടുക്കാൻ ഉദ്ദേശിച്ചപ്പോൾ കടന്നൽ സംരക്ഷിച്ചത് അവർക്ക് മരണശേഷംലഭിച്ച കറാമത്താണ്.

35.    മുഅ്ജിസത്തും കറാമത്തും മഹാന്മാർ ഉദ്ദേശിക്കുമ്പോ ൾ ഉണ്ടാകുമോ?
 അവർ ഉദ്ദേശിക്കുമ്പോഴും ഉദ്ദേശിക്കാതെയും ഉണ്ടാകും. ജുറൈജ്(റ)വിന് വ്യഭിചാരാരോപണം വന്നപ്പോൾ അതിലുണ്ടായ കുട്ടിയോട് നിന്റെപിതാവ് ആരാണെന്ന് ചോദിച്ചപ്പോൾ കുട്ടി ‘ആട്ടിടയൻ’ എന്ന് മറുപടി പറഞ്ഞത് വിശദീകരിച്ച് ഇമാ മീങ്ങൾ പറഞ്ഞു: ‘മഹാന്മാർ ഉദ്ദേശിക്കുമ്പോൾ കറാമത്ത്സം ഭവിക്കുമെന്നതിന്റെ തെളിവാണ് ഈ സംഭവം’.

وَفِيهِ اثْبَاتُ كَرَاماتِ الْأوْلِيَاءِ وَوُقُوعُ الكَرَامَةِ لَهُمْ بِاخْتِيَارِهِمْ وَطَلَبِهِمْ (فتح الباري 6-483)
وَفِيهِ أَنَّ كَرَامَاتِ الْأَوْلِيَاءِ قَدْ تَقَعُ بِاخْتِيَارِهِمْ وَطَلَبِهِمْ ، وَهَذَا هُوَ الصَّحِيحُ عِنْدَ اصْحَابِنَا الْمُتَكَلِّمِينَ (شرح مسلم 16-108)

ഇമാം റംലി(റ) പറഞ്ഞു: ഔലിയാക്കളിൽ നിന്ന് അവരുടെ ഉദ്ദേശ്യപൂർവ്വവും അല്ലാതെയും അസാധാരണ കാര്യങ്ങൾ ഉണ്ടാകും

فَإِنَّ أَهْلَ الْحَقِّ عَلَى أَنَّهُ يَقَعُ مِنَ الْأَوْلِيَاءِ بِقَصْدٍ وَبِغَيْرِ قَصْدٍ أُمُورٌ خَارِقَةٌ لِلْعَادَةِ يُجْرِيهَا اللَّهُ تَعَالَى بِسَبَبِهِمْ (فتاوي الرملي 6-274)

36.    മുഅ്ജിസത്തിന്റെയും കറാമത്തിന്റെയും فاعل (കർത്താ വ്) അല്ലാഹുവാണ്. മഹാന്മാർ ചെയ്യുന്നത് സാധാരണ കാര്യങ്ങൾ മാത്രമാണ്. ഉദാ: മൂസാനബി(അ) വടി നിലത്തിട്ടപ്പോൾ പാമ്പായി മാറി. ഇവിടെ മൂസാ നബി(അ) ചെയ്തത് സാധാരണ പ്രവർത്തനമായ വടി നിലത്തിടൽ മാത്രമാണ ല്ലോ. ഇതിനെ ക്കുറിച്ച് എന്തു പറയുന്നു?
 മുഅ്‌ജിസത്തും കറാമത്തും മഹാന്മാരെ മാനിച്ച് അല്ലാഹു ചെയ്യുന്ന അസാധാരണ സംഭവങ്ങളാണ്. എന്നാൽ, അതിന്റെ കാരണക്കാരൻ എന്ന നിലയിൽ അവരിലേക്ക് ചേർത്തി പറയാം.  ഉദാ: വടി നിലത്തിട്ടപ്പോൾ പാമ്പായതി നെക്കുറിച്ച് മൂസാ നബി(അ) വടി പാമ്പാക്കി എന്നും, പാറക്കടിച്ച് വെള്ളം വന്നതിനെ കുറിച്ച് മൂസാ നബി(അ) വെള്ളം നൽകി എന്നും പറയാം. നമ്മുടെ കയ്യിൽ നിന്നും ഗ്ലാസ് നിലത്ത് വീണു പൊട്ടിയാൽ നാം ഗ്ലാസ് പൊട്ടിച്ചു എന്ന് പറയാറുണ്ടല്ലോ. നാം നിലത്തിടുക  മാത്രമാണ് ചെയ്തത്, പൊട്ടിച്ചത് അല്ലാഹുവാണ് എന്ന് ആരും പറയാറില്ലല്ലോ.
നബി(സ) പറഞ്ഞു: ‘നിങ്ങളുടെ റുകൂഉം സുജൂദും മനസ്സിലുള്ള ഭക്തിയും എനിക്ക് അവ്യക്തമല്ല.’ ഇവിടെ പിന്നിലുള്ള വരുടെ റുകൂഉം സുജൂദും അറിയൽ മുഅ്‌ജിസത്താണല്ലോ. അതിന്റെ കർത്താവ് നബി(സ) ആണല്ലോ.

 

 

Related Posts