ലോക മുസ്‌ലിംകളിൽ ഭൂരിപക്ഷവും വിശ്വാസകാര്യങ്ങളിൽ ഇമാം അബുൽ ഹസനുൽ അശ്അരിയെയും അബൂ മൻസൂരിനിൽ മാതുരീതിയെയും സ്വീകരിക്കുന്നവരാണ്. അത് കൊണ്ട് തന്നെയാണ് വിശ്വാസ കാര്യങ്ങളിൽ ഈ രണ്ടാലൊരു മദ്ഹബ് സ്വീകരിച്ചവർ പിൽക്കാലത്ത് അഹ്ലുസ്സുന്ന: എന്ന പേരിൽ അറിയപ്പെട്ടത്.
ഇതിൽ അശ്അരികൾക്ക് പ്രഥമ സ്ഥാനമാണുള്ളത്.
ഇമാം ഖുർതുബി, ഇമാം റാസി, ഇമാം ബഗവി, ഇമാം സുയൂത്വി തുടങ്ങി വിശുദ്ധ ഖുർആനിന് വ്യാഖ്യാനമെഴുതിയ മുഫസ്സിറുകൾ, ഇമാം ബൈഹഖി, ഇമാം ഹാകിം, ഇബ്നു ഹിബാൻ
ഇമാം അസ്ഖലാനി, ഇമാം നവവി
തുടങ്ങിയ മുഹദ്ദിസുകൾ, നാലു മദ്ഹബിന്റെയും കർമശാസ്ത്ര പണ്ഡിതന്മാർ- ഇവരൊക്കെയും വിശ്വാസ കാര്യങ്ങളിൽ ഇമാം അശ്അരിയെ പിന്തുടർന്ന വരാണ്.!
ഇസ്ലാമിക ലോകത്തിന് വിവിധ വിജ്ഞാന ശാഖകളിലായി അമൂല്യഗ്രന്ഥങ്ങൾ സമ്മാനിച്ച പണ്ഡിതന്മാർ മിക്കവരും അശ്അരികൾ ആയിരുന്നു എന്നത് ഒരു ചരിത്ര യാഥാർഥ്യമാണ്.
ഇമാം സുബുകി ത്വബഖാത്തുശ്ശാ ഫിഇയ്യയിൽ പറയുന്നു: "ഷാഫി ,മാലികി, ഹനഫീ മദ്ഹബുകളിലെ പണ്ഡിതന്മാരും
ഹമ്പലീ മദ്ഹബിലെ ശ്രേഷ്ഠ പണ്ഡിതന്മാരും അശ്അരി മദ്ഹബ് സ്വീകരിച്ചവരാണ്.
ഇമാം അശ്അരി ഒരു പുതിയ മദ്ഹബ് ഉണ്ടാക്കുകയോ പുതിയ അഭിപ്രായം പറയുകയോ ചെയ്തിട്ടില്ല. മറിച്ച് വിശ്വാസങ്ങളിൽ തിരുനബി (സ) യുടെ സ്വഹാബത്തിന്റെ നിലപാട് സ്വീകരിച്ചവരും അതിന് വേണ്ടി നിലകൊണ്ടവരും ഉത്തമ നൂറ്റാണ്ടിലെ പൂർവിക മഹത്തുക്കളുടെ അഭിപ്രായങ്ങൾക്കെതിരെ വന്ന വിമർശനങ്ങൾക്ക് മറുപടി പറഞ്ഞ് അതിനെ ബുദ്ധിപരമായും പ്രാമാണികമായും സമർത്ഥിച്ച വരുമാണ്. വിശ്വാസ കാര്യങ്ങളിൽ പ്രസ്തുത രീതി പിന്തുടരുന്നവർക്കാണ് അശ്അരിയ്യ് എന്ന് പറയുന്നത്."
ഇമാം ബൈഹഖി പറയുന്നു: "അശ്അരി ഇമാം അല്ലാഹുവിന്‍റെ ദീനിൽ പുതിയതൊന്നും ഉണ്ടാക്കിയിട്ടില്ല. മറിച്ച് വിശ്വാസകാര്യങ്ങളിൽ സ്വഹാബത്തിന്റെയും താബിഉകളുടെയും അവർക്ക് ശേഷം വന്ന ഉത്തമ നൂറ്റാണ്ടിലെ പണ്ഡിതന്മാരുടെയും വാക്കുകൾ സ്വീകരിക്കുകയാണ് ചെയ്തത്. വിശ്വാസകാര്യങ്ങളെ ആർക്കും മനസ്സിലാകുന്ന വിധം വിശദീകരിച്ചു എന്നതാണ് അശ്അരീ ഇമാം ചെയ്ത കാര്യം. ഇസ്ലാമിന്റെ അടിസ്ഥാനപ്രമാണങ്ങളിലും പണ്ഡിതന്മാരുടെ വാക്കുകളിലും ബുദ്ധിക്ക് നിരക്കാത്തതായി ഒന്നുമില്ലെന്ന് സലക്ഷ്യം സമർ സമർത്ഥിച്ചു. ഇമാം അബൂ ഹനീഫ, ഇമാം മാലിക്, ഇമാം ശാഫിഈ, ഇമാം അഹമദ് ബ്ൻ ഹമ്പൽ , ഇമാം ബുഖാരി, ഇമാം മുസ്ലിം തുടങ്ങിയ ഹദീസ് പണ്ഡിതന്മാരുടെ അഭിപ്രായങ്ങളെ വിശദീകരിക്കു കയും പ്രാമാണികമായി സമർത്ഥിക്കുകയായിരുന്നു ഇമാം അശ്അരി"
ഇമാം അശ്അരീ അഖീദയിൽ എന്ത് കൊണ്ട് ശാഫീ ഇമാമിന്റെ അഭിപ്രായം സ്വീകരിച്ചില്ല എന്ന ചില നിശ്കളങ്കരുടെ ചോദ്യത്തിനാണ് ഇമാം ബൈഹഖിയും സുബ്കിയും ഇവിടെ മറുപടി പറയുന്നത്. അഥവാ പൂർവ്വ കാല ഇമാമീങ്ങളുടെ അഭിപ്രായങ്ങൾ തന്നെയാണ് ഇമാം അശ്അരി സ്വീകരിച്ചത്. അതിനെ പ്രാമാണികമായും ബൗദ്ധി കമായും സമർത്ഥിക്കുക എന്നത് മാത്രമേ അദ്ദേഹം ചെയ്തുള്ളൂ.
അശ്അരികൾ ഹദീസ് നിഷേധ യുക്തിവാദ പ്രസ്ഥാനമാണെന്ന് ഇവിടെ ചില വിവരദോഷികൾ എഴുതിയത് കണ്ടു. മുസ്ലിം ലോകത്ത് കഴിഞ്ഞ് പോയ- ലക്ഷക്കണക്കിന് ഹദീസ് ഹൃദിസ്ഥമാക്കിയ പണ്ഡിതന്മാരെയും ഇസ്ലാമിക ലോകത്തിന് നൂറുകണക്കിന് ഗ്രന്ഥങ്ങൾ സമ്മാനിച്ച പൂർവ്വസൂരികളെയും ഇസ്ലാമിൻറ വൃത്തത്തിൽ നിന്ന് പുറത്താക്കാൻ ഇവർക്ക് എന്തുത്സാഹമാണ്? എന്നാൽ തലക്ക് വെളിവുള്ള വഹാബി പണ്ഡിതർ പോലും അശ്അരികൾ അഹ്‌ലുലുസുന്നയിൽ പെടുമെന്ന് പറയുന്നവരാണ്.
സഊദിയിലെവഹാബി പണ്ഡിതൻ ഉസൈമീൻ പറയുന്നത് നോക്കൂ:
"അശ്അരികളെയും മാതുരീദികളെയും ഇസ്ലാമിക വൃത്തത്തിൽ നിന്ന് പുറത്താക്കുന്നവർക്ക് ഒന്നുകിൽ അവരെ സംബന്ധിച്ച് വിവരമില്ല, അല്ലെങ്കിൽ ഇസ്ലാമിൽ നിന്ന് പുറത്തു പോകുന്ന കാര്യങ്ങളെ സംബന്ധിച്ച് അറിവില്ല. അതേസമയം വിവരമുള്ളവരാരും അശ്അരികളെയും മാതുരീദികളെയും ഇസ്ലാമിൽ നിന്ന് പോയിട്ട് അഹ്ലുസ്സുന്നയിൽ നിന്ന് പോലും പുറത്താക്കുന്നില്ല."
അല്ലാഹു എല്ലാവർക്കും സൽ ബുദ്ധി നൽകട്ടെ - ആമീൻ
وفي طبقات الشافعية الكبري ٣/٣٦٥
"اعلم أن أبا الحسن لم يبدع رأيا ولم ينشئ مذهبا وإنما هو مقرر لمذاهب السلف مناضل عما كانت عليه صحابة رسول الله صلى الله عليه وسلم فالانتساب إليه إنما هو باعتبار أنه عقد على طريق السلف نطاقا وتمسك به وأقام الحجج والبراهين عليه فصار المقتدى به فى ذلك السالك سبيله فى الدلائل يسمى أشعريا ولقد قلت مرة للشيخ الإمام رحمه الله أنا أعجب من الحافظ ابن عساكر فى عدة طوائف من أتباع الشيخ ولم يذكر إلا نزرا يسيرا وعددا قليلا ولو وفى الاستيعاب حقه لاستوعب غالب علماء المذاهب الأربعة فإنهم برأى أبى الحسن يدينون الله تعالى فقال إنما ذكر من اشتهر بالمناضلة عن أبى الحسن وإلا فالأمر على ما ذكرت من أن غالب علماء المذاهب معه
ثم أخذ البيهقى فى ذكر ترجمة الشيخ وذكر نسبه ثم قال إلى أن بلغت النوبة إلى شيخنا أبى الحسن الأشعري رحمه الله فلم يحدث فى دين الله حدثا ولم يأت فيه ببدعة بل أخذ أقاويل الصحابة والتابعين ومن بعدهم من الأئمة فى أصول الدين فنصرها بزيادة شرح وتبيين وأن ما قالوا وجاء به الشرع فى الأصول صحيح فى العقول بخلاف ما زعم أهل الأهواء من أن بعضه لا يستقيم فى الآراء فكان فى بيانه وثبوته ما لم يدل عليه أهل السنة والجماعة ونصرة أقاويل من مضى من الأئمة كأبى حنيفة وسفيان الثورى من أهل الكوفة والأوزاعى وغيره من أهل الشام
ومالك والشافعى من أهل الحرمين ومن نحا نحوهما من أهل الحجاز وغيرها من سائر البلاد وكأحمد بن حنبل وغيره من أهل الحديث والليث بن سعد وغيره وأبى عبد الله محمد بن إسماعيل البخارى وأبى الحسين مسلم بن الحجاج النيسابورى إمامى أهل الآثار وحفاظ السنن التى عليها مدار الشرع إلى أن قال وصار رأسا فى العلم من أهل السنة فى قديم الدهر وحديثه "
وفي مجموع فتاوى ورسائل الشيخ محمد صالح العثيمين
وأظن أن فضيلتكم يعلم أنه لا يخرج الأشاعرة والماتريدية من صف المسلمين إلا جاهل بحالهم، أو جاهل بأسباب الكفر والخروج عن الإسلام أما أهل العلم بذلك فلم يخرجوهم من الإسلام، بل ولا من أهل السنة والجماعة