ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും ഐതിഹാസികമായ ധർമ്മ സമരമായിരുന്നു ബദ്ര്‍. ബദ്‌റിന്റെ ചരിത്രം ഒരു സമുദായത്തിന്റെ ചരിത്രത്തിലുടനീളം ഉത്തേജകമായി വര്‍ത്തിക്കുന്നുണ്ട്. ശേഷം ഉണ്ടായിട്ടുള്ള ധര്‍മസമര പോരാട്ടങ്ങളിലെല്ലാം ബദ്‌റിന് വമ്പിച്ച സ്വാധീനമുണ്ട്. ഇസ്‌ലാമിക സമൂഹത്തിന് പിന്നീടുണ്ടായ സര്‍വ വിജയത്തിനും പുരോഗതിക്കും നിമിത്തമായി വര്‍ത്തിച്ച ബദ്ർ, നിരായുധരും നിസ്സഹായരും പരമ ദരിദ്രരുമായൊരു ന്യൂനപക്ഷം സര്‍വായുധ സജ്ജരായ ഒരു സൈനിക ശക്തിയെ അതിജയിച്ച അത്ഭുത സംഭവമാണ് നമുക്ക് പാഠമേകുന്നത്. ബദ്ർ ധർമ്മ സമരത്തിൽ പങ്കാളികളായവരെ ബദ്‌രീങ്ങൾ എന്ന് വിളിക്കുന്നു. ഈ ചരിത്ര നായകരെ സ്മരിച്ചും വിളിച്ചും അർത്ഥിച്ചും നിരവധി കൃതികൾ രചിക്കപ്പെട്ടിട്ടുണ്ട്. പദ്യ ഗദ്യ രൂപങ്ങളിലുള്ളതും സമ്മിശ്രവുമുണ്ട്. പലതും ഏറെ പ്രചാരം നേടിയതും പതിവായി പാരായണം ചെയ്യപ്പെടുന്നതുമാണ്. പ്രത്യേകിച്ചു കേരളത്തിൽ നിരവധി പണ്ഡിത മഹത്തുക്കളാണ് ഇതിനു വേണ്ടി തൂലിക ചലിപ്പിച്ചത്. ഏതാനും ചിലത് ഇവിടെ കുറിക്കുന്നു.
1. ബദ്ർ മൗലിദ് – വളപ്പില്‍ അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍
2. ബദ്ര്‍ മൗലിദ് – കാരാട്ടില്‍ കുഞ്ഞിപ്പരി മുസ്‌ലിയാര്‍
3. ബദ്ർ മൗലിദ് – കോട്ടൂര്‍ തോരപ്പ മൊയ്തീന്‍ മുസ്‌ലിയാര്‍
4. മഅലൂമാത്ത് ഫീ അസ്മാഇ അഹ്‌ലിൽ ബദ്‌രിയ്യീന വല്‍ ഉഹ്ദിയ്യീന്‍ എന്ന മൗലിദ് – മുഹമ്മദ് എന്ന കുഞ്ഞി ബാവക്കുട്ടി മുസ്‌ലിയാര്‍
5. മൗലിദ് ഫീ മനാഖിബി അസ്ഹാബിൽ ബദ്‌രിയ്യീൻ(റ) – പഴയകത്ത് മമ്മിക്കുട്ടി മുസ്‌ലിയാർ
6. മൗലിദു ശറഹിസ്സുദ്ദൂര്‍ ഫീ മനാഖിബി അഹ്‌ലില്‍ ബദ്ർ – കിടങ്ങയം ഇബ്‌റാഹീം മുസ്‌ലിയാര്‍
7. ബിഗ് യത്തുല്‍ മുഹിബ്ബീന്‍ എന്ന ബദ്ർ മൗലിദ് – എം.പി അലി ഹസൻ മുസ്‌ലിയാർ തിരൂരങ്ങാടി
8. ബദ്ര്‍ മൗലിദ് – കാസറഗോഡ് മുഹമ്മദ് സഈദ് മുസ്‌ലിയാര്‍
9. അൻവാറുൽ ബസ്വർ ബി അഖ്ബാരി ബദ്ർ (ബദ്ർ ചരിത്ര അറബി കാവ്യം) – കൈപ്പറ്റ അമ്പലവൻ മൊയ്തീൻ കുട്ടി മുസ്‌ലിയാർ
11. ഗദ്യരൂപത്തിലുള്ള ബദ്‌രിയ്യത്ത് & രിഹാബസ്സ്വദ്ർ ബി സ്വിഹാബിൽ ബദ്ർ (ബദ്‌രിയ്യത്ത് ബൈത്ത്) – അല്ലാമാ ശിഹാബുദ്ദീൻ അഹ്മദ് കോയ ശാലിയാത്തി (റ), മഹ്ളറത്തുൽ ബദ്‌രിയ്യ സദസ്സുകളിൽ ചൊല്ലി വരുന്നു.
12. ഖസീദത്തു തഹ്സീലിൽ മത്വാലിബ്, തബ്‌ലീഗിൽ മറാം (ബദ്ർ ബൈത്ത്), ഫർജു വബാഅ – കോടഞ്ചേരി മരക്കാർ മുസ്‌ലിയാർ
13. ഗാറതുന്നസ്വ് ർ, ‘മിഫ്താഹുള്ളഫ്‌രി വല്‍ മജ്ദ് ‘, ബദ്‌രിയ്യ സിത്തീനിയ്യ – വൈലത്തൂർ ബാവ മുസ്‌ലിയാർ
14. ദുർറതുൽ യതീമ: കാവ്യം (ബദ്‌രിയ്യത്തുൽ ഹംസിയ്യ), തവസ്സുൽ ബൈത്ത് – കിടങ്ങയം ഇബ്‌റാഹീം മുസ്‌ലിയാർ
15. ബദ്‌രിയ്യത്ത് – അല്ലാമാഃ ഖുത്ഥുബി ഉസ്താദ്
16. അൽമൻളൂമതുദുരിയ്യ ഫീ അസാമി സാദതിൽ ബദ്‌രിയ്യ എന്ന ബദ്ർ ബൈത്ത് – കൈപ്പറ്റ കരിമ്പനക്കൽ മമ്മുട്ടി മുസ്‌ലിയാർ
17. ഫത്ഹുൽ ഹമീദ് എന്ന ബദ്‌രിയ്യത്ത് കാവ്യം – അരീക്കോട് അബ്ദുറസാഖ് ബാഖവി
18. ശറഹുസ്സ്വദ്ർ ബദ്ർർ കാവ്യം – മുണ്ടംപറമ്പ് മുഹമ്മദ് ബാഖവി
19. താജുൽ വസാഇൽ ബദ്‌രിയ്യത്ത് കാവ്യം – പാങ്ങിൽ അഹ്മദ് കുട്ടി മുസ്‌ലിയാർ
20. ജാലിബത്തുൽ അറബ് ഫീ നള്മി ജാലിയത്തിൽ കുറബ് / ബദ്‌രിയ്യത്തുൽ ഹംസിയ്യ (വലിയ ബദ്‌രിയ്യത്ത്) – അല്ലാമാ സൈനുൽ ആബിദീൻ ബ്‌നി മുഹമ്മദിൽ ബർസഞ്ചി അൽ മദനി(റ)
21. ഹാലിയത്തു ത്വർബി ബി ശർഹി ജാലിബതിൽ ഇറബി ഫീ നള്മി ജാലിയതിൽ കുറബ് (ബദ്‌രിയ്യത്തുൽ ഹംസിയ്യക്ക് അല്ലാമാ ശാലിയാത്തി അറബിയിൽ രചിച്ച വ്യാഖ്യാന ഗ്രന്ഥം)
22. റൗളതുൽ മുഹ്താജ് ഫീ തർജമതി ബദ്‌രിയത്തിൽ ഹംസിയ്യ (അറബി മലയാളം തർജമ) – പെരിമ്പലം വി. മുഹമ്മദ് മുസ്‌ലിയാർ
23. മൽജഉൽ മുതവസ്സിലീൻ (കോക്കൂർ നാലകത്ത് കുഞ്ഞഹമ്മദ് മുസ്‌ലിയാർ എഴുതിയ ബദ്‌രിയ്യത്ത്)
24. നഫഹാതുസ്സ്വമദ് ഫീ നള്‌മി അസ്‌മാഇ അഹ്‌ലിൽ ബദ്‌രി വൽ ഉഹ്ദ് (ജലാലിയ്യ റാതീബിന്റെ രചയിതാവായ ഇമാമുൽ അറൂസ് (റ) തങ്ങളുടെ ബദ്‌രിയ്യത്ത്)
25. തഅജീലുൽ ഫുതൂഹ് എന്ന ബദർ കാവ്യം – നാലകത്ത് മരക്കാരുട്ടി മുസ്‌ലിയാർ
26. ബദ്‌രീയ്യത്തുൽ മൻഖൂസിയ്യ – മങ്കരത്തൊടി മുഹമ്മദ് മുസ്‌ലിയാർ (മമ്മു മുസ്‌ലിയാർ), മജ്ലിസുന്നൂർ മജ്ലിസിൽ ചൊല്ലി വരുന്നു.
27. അസ്ബാബുന്നസ്ർ ഫിത്തവസ്സുലി ബി അസ്ഹാബിൽ ബദ്ർ – തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാർ
28. അസ്സ്വലവാതുൽ ബദ്‌രിയ്യഃ (ബദ്ർ മൗലിദിന്റെ അവസാനം കാണുന്ന തവസ്സുൽ ബൈത്ത്) – ശൈഖ് അലി മൻസൂർ ബ്നു അലി മഅസൂം
29. സആദതുൽ അബദിയ്യ (ബദ്‌രീങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള രിസാല) & ഗദ്യരൂപത്തിലുള്ള ബദ്‌രിയ്യത്ത് – കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ
30. അൽകവാകിബുദ്ദുർരിയ്യഃ – അൽനുഹാസി ചാമക്കാല
31. ജാലിയത്തുൽ കർബ് (ഗദ്യരൂപത്തിലുള്ള അസ്മാഉൽ ബദ്റ്) – സയ്യിദ് ജഅഫർ ബർസഞ്ചി (ബർസഞ്ചി മൗലിദിന്റെ രചയിതാവ്)
32. നഷീദതുൽ ബദ്‌രിയ്യീന വൽ ഉഹ്ദിയ്യീൻ – വടുതല മൂസ ബ്നു അഹ്മദുൽ ബർദലി
33. ജൽബുൽ മുനാ വ ദഫ്ഇൽ അനാ (ബദ്‌രിയതുൽ ഹംസിയ്യ ഖസ്വീദ:) – യൂസുഫുല്‍ ഫദ്ഫരി
34. അൽ മൻളൂമതുദ്ദുരിയ്യ: – അബൂബക്കർ അദനി
36. ബദർ തവസ്സുൽ ബൈത്ത് – ഇ.കെ ദാരിമി ഉസ്താദ്
37. മഅദിനുൽ അൻവാർ ബദർ ബൈത്ത് – ഷാഫി ഫാളിലി ഓമച്ചപ്പുഴ
38. ബദ്ർ തവസ്സുൽ ബൈത്ത് – കൽപകഞ്ചേരി പൊട്ടേങ്ങൽ കുഞ്ഞി പോക്കർ മുസ്‌ലിയാർ
39. ഖസീദത്തു ഖിസമിൽ അഖ്‌സാം (തവസ്സുൽ ബൈത്ത്) – ഏനിക്കുട്ടി മുസ്‌ലിയാർ
40. കിതാബുൽ ബുഷ്റാ (ബദർ യുദ്ധം പരിചയപ്പെടുത്തി കൊണ്ടുള്ളത്) – കെ. യൂസുഫ് ബാഖവി കൊടുവള്ളി
41. മോയിന്‍ കുട്ടി വൈദ്യരുടെ ബദ്ർ പടപ്പാട്ട്
42. ചാക്കീരി മൊയ്തീന്‍ കുട്ടിയുടെ ചാക്കീരി ബദ്ർ
43. എം.എം. മൗലവി എഴുതിയ ബദറുല്‍ കുബ്‌റാ ഖ്വിസ്സപ്പാട്ട്
44. മഞ്ചാന്‍പിറഅകത്ത് അബ്ദുല്‍ അസീസ് എഴുതിയ ബദ്‌റുല്‍ ഉളമ
45. മൗരത്തൊടിക മുഹമ്മദ് മൗലവിയുടെ ബദ്ർ ചിന്ത്
46. കിഴക്കിനിയകത്ത് കമ്മുക്കുട്ടി മരക്കാരുടെ ബദ്ർ തിരിപ്പുകൾ
47. കോടഞ്ചേരി മരക്കാര്‍ മുസ്‌ലിയാരുടെ ബദ്ർ മാല
48. വാഴപ്പുളിയില്‍ അബ്ദുല്ല കുട്ടിയുടെ ബദ്ർ ഒപ്പനപ്പാട്ട്
49. താനൂര്‍ മച്ചിങ്ങലകത്ത് മൊയ്തീന്‍ കുട്ടി മൊല്ലയുടെ ബദ്ർ ഒപ്പന
50. നല്ലളം ബീരാന്‍ സാഹിബിന്റെ ബദ്ർ ഒപ്പന
51. കെ സി മുഹമ്മദ് കുട്ടി മൊല്ലയുടെ ബദ്ർ കെസ്സ്
52. മഞ്ചാന്‍പിറഅകത്ത് ഇമ്പിച്ചിയും പടിഞ്ഞാറകത്ത് മൊയ്തീന്‍ കുട്ടിയും കൂടി എഴുതിയ ബദ്‌റുല്‍ കുബ്‌റാ എന്ന ചരിത്ര ശിരോമണി കെസ്സ് മാല
53. പൊന്നാനി ഉത്തുവാങ്ങാനകത്ത് ഹൈദര്‍ രചിച്ച ബദ്രീങ്ങളെ അക്ഷരമാല എന്ന പുതിയ ബദ്ർ പാട്ട് (മുനീലുൽ മഖാസിദ് )
54. കാഞ്ഞിരാല കുഞ്ഞി രായീന്‍ എഴുതിയ ബദ്ർ മാല
55. നരിമടക്കൽ അഹമ്മദ് കുട്ടി മുസ്‌ലിയാർ രചിച്ച ബദ്ർ മാല
56. രചിയിതാവിന്റെ പേര് അറിയപ്പെടാത്ത സുല്ലമുൽ മനാഫിഅ എന്ന ബദ്‌രിയ്യത്ത് മാല
57. രചിയിതാവിന്റെ പേര് അറിയപ്പെടാത്ത ബദ്‌റുദ്ദീന്‍ മാല
58. ആയിശകുട്ടിയുടെ ബദ്ര്‍ കിസ്സ
59. കുണ്ടില്‍ കുഞ്ഞാമിന രചിച്ച ബദ്ർ കിസ്സ
60. കമ്മുട്ടി മരക്കാർ രചിച്ച ബദ്ർ കിസ്സ
61. ബദർ മുനാജാത്ത് മാല
62. നയ്ലുൽ മുന എന്ന ബദരിയ്യത്ത് മാല – മുഹമ്മദ് ഹാജി ബിൻ മാഹിൻ ഹാജി
63. ശർഹു തഅജീലുൽ ഫുതൂഹ് –
കോടമ്പുഴ ബാവ മുസ്‌ലിയാർ
64. അസ്മാഉൽ ബദ്റി വൽ ഉഹ്ദ് – ശൈഖ് അബദ്റുറഹ്മാൻ
65. ആയിശകുട്ടിയുടെ ബദ്ര്‍ കിസ്സ
66. ബദ്ർ മൗലിദ് – മുഹമ്മദ് ഹാജി ബിൻ മാഹിൻ ഹാജി
67. ബദ്‌രീങ്ങളെകൊണ്ട് ഇടനേടുന്ന ബൈത്ത്
66. ബദ്‌രിയത് റാഇയ്യ
67. ശർഹു ബദ്രിയതുൽ ഹംസിയ്യ- സയ്യിദ് ശിഹാബുദ്ധീൻ ബുഖാരി കടലുണ്ടി
ബദ്‌രീങ്ങളെ കുറിച്ച് കടായിക്കൽ പുലവർ മൊയ്തീൻ കുട്ടി ഹാജിയും മസ്താൻ എസ്.കെ അബ്ദുർറസാഖ് ഹാജിയും കെ.വി അബൂബക്കർ മാസ്റ്ററും അനവധി കാവ്യങ്ങൾ രചിച്ചിട്ടുണ്ട്. സൂഫികളായ ഈ ത്രയകവികളിൽ ഏറ്റവും കൂടുതൽ ബദ്‌രീങ്ങളുടെ അപദാനങ്ങൾ വാഴ്ത്തി രചിച്ചത് പുലവർ ഹാജി തന്നെ. ഹാജി എസ്.കെ അബ്ദുർറസാഖ് മസ്താൻ ആകട്ടെ ബദ്റിനെയും ബദ്‌രീങ്ങളേയും ആവേശ-വിജയാഘോഷ തിമിർപ്പിലൂടെ വീക്ഷിച്ചാണ് ഗാനമെഴുതിയിട്ടുള്ളത്. ബദറും ബദ്‌രീങ്ങളും ഇതിവൃത്തമായി നിരവധി ഗാനങ്ങൾ രചിച്ച ഹാജിയുടെ ശൈലി വിവരണാതീതമത്രെ…!