ശാഫിഈ മദ്ഹബിലെ പ്രധാനിയായ ബഹുമാന്യരായ ഇബ്നു ഹജർ ﵀ തങ്ങളുടെ ഒരു ഫത്‌വ
പലരും ഷെയർ ചെയ്തു കണ്ടു. താഴെയുള്ള ഹദീസുമായി ബന്ധപ്പെട്ട ഫതാവൽ കുബ്റയിൽ പറഞ്ഞ മറുപടിയാണത്.
قال النبي صلى الله عليه وسلم :
إذا كانت ليلة النصف من شعبان فقوموا ليلها وصوموا نهارها فإن الله ينزل فيها لغروب الشمس إلى سماء الدنيا، فيقول ألا من مستغفر فأغفر له، ألا مسترزق فأرزقه، ألا مبتلى فأعافيه، ألا كذا ألا كذا حتى يطلع الفجر. (ابن ماجه)
ഫതാവൽ കുബ്റയിൽ മാത്രമല്ല ഇബ്നു ഹജർ ﵀ തങ്ങൾ ഈ ഹദീസ് കൊണ്ടുവന്നത്. നോമ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ മാത്രം പറയുന്ന
إتحاف أهل الإسلام بخصوصيات الصيام എന്ന ഗ്രന്ഥത്തിലും മിശ്കാത്തുൽ മസാബീഹിൻറെ വ്യാഖ്യാനമായ فتح الإله في شرح المشكاةലും ശഅബാൻ മാസവുമായി ബന്ധപ്പെട്ട് പ്രത്യേകമായി രചിച്ച الإيضاح والبيان لما جاء في ليلتي الرغائب والنصف من شعبان എന്ന ഗ്രന്ഥത്തിലും ഈ ഹദീസ് അദ്ദേഹം ചർച്ച ചെയ്യുന്നുണ്ട്.
അൽ ഈളാഹു വൽ ബയാനിലും ഇത്ഹാഫു അഹ്‌ലിൽ ഇസ്‌ലാമിലും ഇതേ ഹദീസ് ഉദ്ധരിച്ചത് ആ ദിവസവുമായി ബന്ധപ്പെട്ട ശ്രേഷ്ഠത പറയുന്നിടത്താണ്.
ഈ ഹദീസ് ദുർബലമായ സനദുവഴിയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത് എന്ന പ്രയോഗം അദ്ദേഹം നടത്തുന്നു. പക്ഷേ, موضوع (നിർമിതം) ആയ ഹദീസിന്റെ പരിധിയിലല്ല ഇതെന്ന് ബഹുമാന്യരുടെ പ്രയോഗത്തിൽ നിന്നു മനസ്സിലാക്കാം. ഇനി അതു കെട്ടിച്ചമച്ചതാണെന്നു മനസ്സിലാക്കിത്തരാൻ കൊണ്ടു വന്നതാണെങ്കിൽ അതു موضوع ആണ് എന്നു വ്യക്തമായി പറയലാണെല്ലോ രീതി.
നോമ്പും ഇബ്നു ഹജർ ﵀ തങ്ങളുടെ നിലപാടും
മിശ്കാത്തുൽ മസാബീഹിൻ്റെ വ്യാഖ്യാനമായ فتح الإله في شرح المشكاة ൽ ഈ ഹദീസിനു കൊടുത്ത വിശദീകരണം കൂടി വായിക്കാം.
(وصوموا يومها)
لخصوصها وأن يسن صومه من حيث كونه من البيض , ولما كان من الأمر بقيامها وصوم نهارها غاية التشريف فرج عليه ما يحمل الناس على ذلك الخ
(ഹദീസ് :പകലിൽ നിങ്ങൾ നോമ്പനുഷ്ഠിക്കുക) വിശദീകരണം : ആ ദിവസത്തിന്റെ പ്രത്യേകതക്കു വേണ്ടിയും അയ്യാമുൽ ബീള് എന്ന നിലയിൽ സുന്നത്ത് ആയതിനു വേണ്ടിയും പകലിൽ നിങ്ങൾ നോമ്പെടുക്കുക ( فتح الإله ١٤٨ ).
ഇബ്നു ഹജർ തങ്ങൾ തുടരുന്നു: ആ ദിവസത്തിലെ നോമ്പിനു രണ്ടു മാനങ്ങൾ ഉണ്ട്. 1) ആ ദിവസത്തിൽ പ്രത്യേകമായത്. 2) അയ്യാമുൽ ബീള് എന്ന നിലയിൽ സുന്നത്തായത്.
ഇവിടെ ആ നോമ്പ് ശഅബാൻ 15 ൻറെ പകലിൽ പ്രത്യേകം സുന്നത്തായ നോമ്പാണ് എന്നു വരുന്നു. ഇവിടെ കുറിച്ചു വെക്കേണ്ട ഒന്നുകൂടെ പറയാം. മുകളിൽ പറഞ്ഞ ഇത്ഹാഫിന്റെ
മുഖ്തസർ(സംക്ഷിപ്തം) അശ്ശൈഖ് അജലൂനി (റ) എഴുതിയിട്ടുണ്ട്. അതിൽ വളരെ പ്രാധാന്യ പൂർവ്വം ശഅബാൻ 15ന്റെ പ്രത്യേക നോമ്പു എടുത്തു പറയുന്നുണ്ട്.
ഇതോടൊപ്പം മറ്റൊരു ചർച്ച കൂടെ ഇവിടെ പ്രസക്തമാണ്. ഫതാവയിലെ അതേ ഹദീസ് എന്തുകൊണ്ടു ബഹുമാന്യർ പ്രസ്തുത ദിവസത്തിന്റെ ശ്രേഷ്ഠത പറയുന്നിടത്ത്
അൽ ഈളാഹു വൽ ബയാൻ ഒന്നാമതായി കൊണ്ടുവന്നു? ഫളാഇലുൽ അഅമാലിൽ അങ്ങേയറ്റം ദുർബലത ഇല്ലാത്ത ഹദീസ് മതിയെന്ന ഹദീസ് നിദാന ശാസ്ത്രത്തിലെ പ്രാഥമിക അറിവുള്ളവർക്കു വിഷയം വേഗത്തിൽ മനസ്സിലാക്കാവുന്നതേയുള്ളൂ. ഫലത്തിൽ ബഹുമാന്യരായ ഇബ്നു ഹജർ തങ്ങളും ശിഹാബുറംലിയും (അവരുടെ മകൻ ശംസുദ്ദീനു റംലി ﵀ ക്രോഡീകരിച്ച ഫത്‌വയിലെ മറുപടിയിൽ) തമ്മിൽ വിഷയത്തിൽ എതിരില്ല എന്നു വരുന്നു.