ഇബ്നു മാജ ﵀ ഉദ്ധരിച്ച ബറാഅത്തിനെ സംബന്ധിച്ച ഹദീസ് ദുർബലമാണെന്നും തള്ളപ്പെടേണ്ടതാണെന്നും പറഞ്ഞ് വഹാബികൾ സംശയം ജനിപ്പിക്കാറുണ്ട്. എന്നാൽ ഈ ഹദീസ് കള്ളകഥയോ നിർമിതമോ അല്ലെന്ന് നിരവധി പണ്ഡിതർ കൃത്യമായി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.
1. ഇമാം റംലി ﵀
“ഈ ഹദീസ് കൊണ്ട് തെളിവ് പിടിക്കപ്പെടാവുന്നതാണ്.”
قال الإمام الرملي: والحَدِيثُ المَذْكُورُ يُحْتَجُّ بِهِ.
(فتاوى الرملي :٨٩/٢)
2. ഇമാം ത്വീബി ﵀
“അലി ﵁ വിൽ നിന്ന് ഇബ്നുമാജ ഉദ്ധരിച്ച ഹദീസല്ലാതെ അവലംബയോഗ്യമായ മറ്റൊരു ഹദീസും ഈ വിഷയത്തിൽ വന്നിട്ടില്ല”.
قال الإمام الطيبي: ما ورد فيما يعتمد عليه من هذا المعنى في الأصول سوى ما رواه ابن ماجه عن علي .
(حاشية الطيبي على الكشاف: ١٩٠/١٤)
3. ഇമാം സർഖാനി ﵀
“ഈ ഹദീസ് ളഈഫിന്റെ ഗണത്തിൽ ഉൾപ്പെടുമെന്ന് ഇമാം മുൻദിരി ﵀ വും ഇമാം ഇറാഖി ﵀ വും പറഞ്ഞിട്ടുണ്ട്. എന്നാൽ ഇതിന്റെ സനദിൽ കള്ളന്മാരോ ഹദീസ് പടച്ചുണ്ടാക്കുന്നവരോ ഇല്ല. ഇതിന് അടിസ്ഥാനമുണ്ടെന്നതിന്ന് തെളിവുകളുമുണ്ട്.”
قال الإمام الزرقاني: (وفي سنن ابن ماجه بإسناد ضعيف)كما جزم به المنذري والعراقي مبينا وجه ضعفه، لكن ليس فيه كذاب ولا وضاع وله شواهد تدل على ثبوت أصله.
(شرح الزرقاني على مواهب اللدنية :٥٦١/١٠)
4. ഇമാം അജ്ലൂനി ﵀
” ഇബ്നു മാജ ﵀ യുടെ ഈ ഹദീസ് ളഈഫാണെങ്കിലും ഫളാഇലുൽ അഅമാലിൽ ഇത് കൊണ്ട് പ്രവർത്തിക്കപ്പെടാവുന്നതാണ്.”
وهذا الحديث ونحوه وإن كان ضعيفاً يعمل به في فضائل الأعمال.
(الفيض الجاري بشرح البخاري للإمام العجلوني: ٩٣٢/٣)
ചുരുക്കത്തിൽ മുൻഗാമികളായ പണ്ഡിതർ ഈ ഹദീസിനെ കള്ളക്കഥയായി പരിചയപ്പെടുത്തിയിട്ടില്ല. ളഈഫിന്റെ ഗണത്തിൽ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ.
5. ഇമാം ഇബ്നു ഹജർ അൽ ഹൈതമി ﵀
“ഇബ്നുമാജ ﵀ ഉദ്ധരിക്കുന്ന പ്രസ്തുത ഹദീസ് ളഈഫ് ആകുന്നു.”
قال الإمام ابن حجر الهيتمي: والحَدِيثُ المَذْكُورُ عَنْ ابْنِ ماجَهْ ضَعِيف.
(الفتاوى الكبرى: ٨٠/٢)
ഇമാം ഇബ്നു ഹജർ അൽ ഹൈതമി ﵀ തന്റെ അൽ ഈളാഹു വൽ ബയാൻ എന്ന ഗ്രന്ഥത്തിൽ “ശഅബാൻ പതിനഞ്ചിന്റെ ഫളാഇലിൽ വന്ന ഹദീസുകൾ” എന്ന ഒരദ്ധ്യായം തന്നെ നൽകുകയും അതിൽ ഈ ഹദീസ് ഉദ്ധരിക്കുകയും ചെയ്തിട്ടുണ്ട്.
الباب الأول في فضائل جاءت في ليلة النصف من شعبان
أخرج ابن ماجه بسند ضعيف والبيهقي في شعب الإيمان عن علي بن أبي طالب قال: قال رسول الله صلى الله عليه وسلم: إذا كان ليلة النصف من شعبان .. فقوموا ليلها وصوموا يومها الخ
(الإيضاح والبيان لما جاء في ليلتي الرغائب والنصف من شعبان: ٥)
ളഈഫിന്റെ ഗണത്തിലേ ഈ ഹദീസ് ഉൾപ്പെടുകയുള്ളൂ എന്ന് ഇബ്നു ഹജർ അൽ ഹൈതമി ﵀ തന്റെ ഫതാവൽ കുബ്റയിലും (2/80) ഇമാം ബദ്റുദ്ദീൻ അൽ അയ്നി ﵀ ഉംദത്തുൽ ഖാരിയിലും(11/82) ഹാഫിളുൽ ഇറാഖി ﵀ അൽ മുഗ്‌നിയിലും(240) ഇമാം ഫത്‌നി ﵀ തദ്കിറയിലും(45) ശൗക്കാനി അൽ ഫവാഇദുൽ മജ്മൂഅയിലും (51) രേഖപ്പെടുത്തിയിട്ടുണ്ട്.
ഫളാഇലുൽ അഅമാലിൽ ളഈഫായ ഹദീസ് പരിഗണിക്കപ്പെടുമെന്ന് നിരവധി പണ്ഡിതന്മാർ അവരുടെ ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുണ്ടല്ലോ. ഇമാം നവവി ﵀ പറയുന്നത് കാണൂ.
قال الإمام النووي: قال العلماءُ من المحدّثين والفقهاء وغيرهم: يجوز ويُستحبّ العمل في الفضائل والترغيب والترهيب بالحديث الضعيف ما لم يكن موضوعاً.
(كتاب الأذكار للإمام النووي :٨)
ഇമാം ഇബ്നു ഹജർ അൽ ഹൈതമി ﵀ പറയുന്നത് കാണൂ:
قال الإمام ابن حجر الهيتمي: أن الضعيف في الفضائل والمناقب حجة اتفاقا.
(المنح المكية في شرح الهمزية للإمام ابن حجر الهيتمي :١١٤).