ഇസ്ലാമിക പ്രമാണങ്ങൾക്കും അംഗീകൃത തത്വങ്ങൾക്കുമെതിരായ പുത്തനാചാരങ്ങൾ തള്ളപ്പെടേണ്ടതാണെന്നും സ്വീകാര്യമല്ലെന്നും കുറിക്കുന്ന ഹദീസ് ഇമാം ബുഖാരിയും മുസ്ലിമും റിപ്പോർട്ട് ചെയ്തിട്ടുണ്ട്,
നബി സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞു; നമ്മുടെ ഈ ദീൻ കാര്യത്തിൽ ഉൾപ്പെടാത്ത വല്ലതും ആരെങ്കിലും പുതുതായി ഉണ്ടാക്കിയാൽ അത് തള്ളപ്പെടേണ്ടതാണ്, (ബുഖാരി മുസ് ലിം)
ഹദീസിൽ "ദീനിൽ പെടാത്തത്" എന്നു പറഞ്ഞ ഭാഗം വളരെ ശ്രദ്ധേയമാണ്,അതിനർത്ഥം ദീനിൻ്റെ പൊതുവായ കൽപ്പനയിൽ ഉൾപ്പെട്ട കാര്യം പുതുതായി ഉണ്ടാക്കുന്നതിന് വിരോധമില്ലെന്നാണ്,
ഇമാം മുല്ലാ അലിയ്യിൽ ഖാരി പറയുന്നു"ഖുർആനിലോ സുന്നത്തിലോ വ്യക്തമോ അവ്യക്തമോ വാചികമോ ഗവേഷണപരമോ ആയ ഒരു പ്രമാണവും ഇല്ലാത്ത ഒരഭിപ്രായം ഇസ്ലാമിൽ ഒരാൾ പുതുതായി കൊണ്ടുവന്നാൽ അത് തള്ളപ്പെടുമെന്നാണ് ഹദീസിന്റെ ആശയം"മതത്തിലില്ലാത്തത്" എന്ന ഹദീസിലെ വാചകം സൂചിപ്പിക്കുന്നത് ഖുർആനിനോടോ ഹദീസിനോടോ എതിരാകാത്ത കാര്യം പുതുതായി ഉണ്ടാക്കൽ ആക്ഷേപാർഹമല്ല എന്നാണ്(മിർഖാത് 1/222)
പുത്തനാചാരങ്ങൾ ബിദ്അത്താണെന്ന് പറഞ്ഞത് ദീനിന്റെ പൊതു തത്വങ്ങളോടും മാനദണ്ഡങ്ങളോടും എതിരായവയെ സംബന്ധിച്ചാണ് , അതേസമയം ദീനിന്റെ പൊതു തത്വങ്ങളോട് യോജിക്കുന്നവ കുറ്റകരമോ സാങ്കേതികാർത്ഥത്തിലുള്ള ബിദ്അത്തോ അല്ല (അൽ ബാഇസ് പേജ് 24)
ഇതിൽ നിന്നും ഇസ്ലാമിക പ്രമാണങ്ങളോട് എതിരാകാത്തതും എന്നാൽ ഇസ്ലാമിൻ്റെ പൊതുതത്വങ്ങളോട് യോജിക്കുന്നതുമായ നല്ലകാര്യങ്ങൾ നബിയുടെയും സഹാബത്തിന്റെയും കാലത്തില്ലെങ്കിലും തെറ്റായ ബിദ്അത്തിന്റെ ഗണത്തിൽ പെടുന്നില്ലെന്ന് വ്യക്തമായി,
ഇത് കൊണ്ടാണ് ഉമർ (റ)തറാവീഹ് നിസ്കാരം ഒറ്റ ഇമാമിൻ്റെ കീഴിൽ വലിയ ജമാഅത്തായി സംഘടിപ്പിച്ചതും ഉസ്മാൻ ( റ) രണ്ടാം വാങ്ക് നടപ്പാക്കിയതും ആരും എതിർക്കാതിരുന്നതും ഇസ്ലാമിലെ ഒരു ആചാരമായി ഇന്നും നിലനിൽക്കുന്നതും,
ഇസ് ലാം പ്രത്യേകമായി രൂപവും ഭാവവും പഠിപ്പിച്ച ഇബാദത്തുകൾക്ക് പുതിയ രീതിയും ഭാവവും ആവിഷ്കരിക്കുന്നത് ബിദ്അത്താണ്, (നിസ്കാരം ,വുളു എന്നിവ ഉദാഹരണം)എന്നാൽ പ്രത്യേകമായ രൂപവും ഭാവവും പഠിപ്പിച്ചിട്ടില്ലാത്ത ഇബാദത്തുകൾക്ക് പ്രത്യേകമായ സമയം നിർണയിക്കലോ എണ്ണം നിർണയിക്കലോ ബിദ്അത്തല്ല, കുറ്റകരവുമല്ല, (അധിക വായനക്ക് അബ്ദുൽ ഹയ്യില്ലക് നവിയുടെ اقامة الحجة എന്ന ഗ്രന്ഥം നോക്കുക)
സ്ഥിരപ്പെട്ട ഇബാദത്തുകൾക്ക് എണ്ണവും സമയവും നിശ്ചയിക്കൽ;
തിരുനബി എല്ലാ ശനിയാഴ്ചയും മസ്ജിദുൽ ഖുബാഉ സന്ദർശിക്കാറുണ്ടായിരുന്നു എന്ന ഹദീസ് വിശദീകരിച്ച് ഇബ്നു ഹജറുൽ അസ്ഖലാനി പറയുന്നു
ഈ ഹദീസിൽ നിന്നും സൽകർമ്മങ്ങൾക്ക് പ്രത്യകമായ ദിവസം നിശ്ചയിക്കാമെന്നും അത് സ്ഥിരമായി ചെയ്യാമെന്നും മനസ്സിലാക്കാം (ഫത്ഹുൽ ബാരി 3:69)
ഇബ്നു തൈമിയ്യ പുത്തനാചാരം
നടപ്പിലാക്കുന്നു,
ഇബ്നു ഖയ്യിം പറയുന്നു, ശൈഖ് ഇബ്നു തൈമിയ്യ ഒരു ദിവസം എന്നോട് പറഞ്ഞു ഈ രണ്ടു നാമങ്ങൾക്ക് മനുഷ്യ മനസ്സ് ജീവസുറ്റതാക്കുന്നതിൽ വലിയ സ്വാധീനമുണ്ട് , ഒരാൾ എല്ലാ ദിവസവും സുബഹിയുടെയും അതിൻ്റെ മുമ്പുള്ള സുന്നത്ത് നിസ്കാരത്തിന്റെയും ഇടയിൽ
,يا حيُّ يا قيُّوم، لا إله إلا أنت، برحمتك أستغيث»
എന്ന ദിക്റ് 40 പ്രാവശ്യം പതിവാക്കിയാൽ അയാളുടെ ഖൽബ് ജീവസുറ്റതാകുന്നതാണ്
(മദാരിജുസ്സാലികീൻ 2:78)
ഇവിടെ ഇബ്നു തൈമിയ്യ തിരുനബി പഠിപ്പിച്ചിട്ടില്ലാത്ത ഒരു ദിക്റ് പഠിപ്പിക്കുകയും അതിന് പ്രത്യേകമായ മഹത്വം വിവരിക്കുകയും എണ്ണവും സമയവും നിശ്ചയിക്കുകയും ചെയ്യുന്നു,
വഹാബികളുടെയും ജമാഅത്തുകാരുടെയും ഭാഷയിൽ കടുത്ത ബിദ്അത്താണ് ഇവരുടെ ആശയ സ്രോതസ്സ് ഇബ്നു തൈമിയ്യ ചെയ്തത്,ഇവർ ഇബ്നു തൈമിയ്യയെ മുബ്തദിഉ എന്ന് വിളിക്കുമോ?തള്ളിപ്പറയുമോ?
സുന്നികൾ ഹദീസിൽ വന്ന ദിക്റുകൾ ഹദ്ദാദ് റാതിബ് എന്ന പേരിൽ ചൊല്ലിയാൽ അത് ബിദ് അത്തും ഖുറാഫാത്തും,എന്നാൽ ഹദീസിലില്ലാത്ത കാര്യം ഇബ്നു തൈമിയ ചെയ്താൽ സുന്നത്തും,
വൈരുദ്ധ്യമേ നിൻ്റെ പേരോ വഹാബിസം !!!
عن عائشة رضي الله عنها قالت قَال رَسُولُ اللهِ ﷺ: «مَنْ أَحْدَثَ فِي أَمْرِنَا هذا مَا لَيسَ مِنْهُ فَهُوَ رَدٌّ» متفق عليه
قَالَ الْقَاضِي: الْمَعْنَى مَنْ أَحْدَثَ فِي الْإِسْلَامِ رَأْيًا لَمْ يَكُنْ لَهُ مِنَ الْكِتَابِ وَالسُّنَّةِ سَنَدٌ ظَاهِرٌ أَوْ خَفِيٌّ مَلْفُوظٌ أَوْ مُسْتَنْبَطٌ فَهُوَ مَرْدُودٌ عَلَيْهِ، ….وَفِي قَوْلِهِ: مَا لَيْسَ مِنْهُ إِشَارَةٌ إِلَى أَنَّ إِحْدَاثَ مَا لَا يُنَازِعُ الْكِتَابَ وَالسُّنَّةَ كَمَا سَنُقَرِّرُهُ بَعْدُ لَيْسَ بِمَذْمُومٍ. (مرقاة ١/٢٢٢ )
وَقد قَالَ الامام أَبُو سُلَيْمَان الْخطابِيّ رَحمَه الله تَعَالَى فِي شرح قَوْله ﷺ كل محدثة بِدعَة هَذَا خَاص فِي بعض الْأُمُور دون بعض وَهِي شَيْء أحدث على غير مِثَال أصل من أصُول الدّين وعَلى غير عِياره وَقِيَاسه وَأما مَا كَانَ مِنْهَا مَبْنِيا على قَوَاعِد الْأُصُول ومردودا اليها فَلَيْسَ بِدعَة وَلَا ضَلَالَة وَالله أعلم
( الباعث على انكار البدع والحوادث لابي شامة ص ٢٤ )
وَفِي هَذَا الْحَدِيثِ عَلَى اخْتِلَافِ طُرُقِهِ دَلَالَةٌ عَلَى جَوَازِ تَخْصِيصِ بَعْضِ الْأَيَّامِ بِبَعْضِ لْأَعْمَالِ الصَّالِحَةِ وَالْمُدَاوَمَةِ عَلَى ذَلِكَ وَفِيهِ أَنَّ النَّهْيَ عَنْ شَدِّ الرِّحَالِ لِغَيْرِ الْمَسَاجِدِ الثَّلَاثَةِ لَيْسَ عَلَى التَّحْرِيمِ لِكَوْنِ النَّبِيِّ ﷺ كَانَ يَأْتِي مَسْجِدَ قُبَاءٍ رَاكِبًا، (فتح الباري ٣/٦٩ )
وكان شيخ الإسلام ابن تيميَّة شديدَ اللهج بها جدًّا، وقال لي يومًا: لهذين الاسمين ــ وهما الحيُّ القيُّوم ــ تأثير عظيم في حياة القلب، وكان يشير إلى أنَّهما الاسم الأعظم، وسمعته يقول: من واظب على أربعين مرَّةً كلَّ يومٍ بين سُنَّة الفجر وصلاةِ الفجر: «يا حيُّ يا قيُّوم، لا إله إلا أنت، برحمتك أستغيث» حصلت له حياة القلب، ولم يَمُت قلبُه (مدارج السالكين ٢/٧٨)