Site-Logo
POST

മഖ്ബറയിലേക്ക് പട്ട്, തിരി, എണ്ണ പോലുള്ളവ നൽകാമോ?

22 Jan 2024

feature image

സ്വാലിഹുകളുടെയും ഔലിയാക്കളുടെയും ഖബ്റുകളുടെയും മേൽവസ്ത്രം, തലപ്പാവ്, മറ്റു വിരികൾപോലോത്തത് വിരിക്കൽ ആ ഖബറിലുള്ളവരെ ആദരിക്കാനും ബഹുമാനിക്കാനും അസാധാരണക്കാരെന്ന് ബോധ്യപ്പെടുത്താനാവും തക്ക രൂപത്തിൽ ആദരിക്കുക എന്ന ഉദ്ദേശ്യത്തോടെ അനുവദനീയമായ കാര്യംതന്നെയാണ് (കശ്‌ഫുന്നൂർ അൽ അസ്ഹാബിൽ ഖുബൂർ).

നബി ﷺ തങ്ങളുടെ റൗള ബഹുമാനിക്കപ്പെടേണ്ടതാണ്. ആദരവിന്റെ പേരിൽ കഅബാ ശരീഫിനെ മോടിയണിക്കുന്നതുപോലെ റസൂലുല്ലാഹി ﷺ യുടെ റൗള മോടിയണിയിക്കേണ്ടതാണ് (വഫാഉൽവഫാ 2/586, ഇആനത്ത് 2/81).

എണ്ണയും തിരിയും സ്നേഹത്തിന്റെ പേരിലും ആദരവിന്റെ പേരിലും നേർച്ചയാക്കൽ അനുവദനീയമായ കാര്യമാണ് (റൂഹുൽ ബയാൻ 3/400, താഹരീറുശ്ശാമി 1/23).

ഇത്തരത്തിൽ സുന്നികൾ നടത്തുന്ന നേർച്ചകൾ ഖുർആനിലൂടെയും നബിചര്യയിലൂടെയും സുപരിചിതരായ മുൻഗാമികളിലൂടെയെല്ലാം വ്യക്തമായതിനാൽ പുത്തനാശയക്കാരുടെ ശിർക്കാക്കലും ആരോപണങ്ങളുമെല്ലാം ഇസ്‌ലാമിന്റെ പടിക്കുപുറത്താണ്.

Related Posts