Site-Logo
POST

ഈസബ്നു‌ മറിയം എന്ന മീർസബ്‌നു ചിറാഗ് ബീവി

ഇബ്റാഹിം സഖാഫി പുഴക്കാട്ടിരി

|

25 Dec 2024

feature image

വിശുദ്ധ മതം മനുഷ്യരിലേക്കെത്തിക്കാൻ അല്ലാഹു സ്വീകരിച്ച മാർഗമാണ് പ്രവാചകന്മാ രുടെ നിയോഗം. ആദ്യമനുഷ്യൻ ആദം(അ) മുതൽ അന്ത്യപ്രവാചകൻ മുഹമ്മദ് (സ്വ) വരെ യുള്ള ദീർഘ ശൃംഖല വഴി ഇതു സാധ്യമാവുക യുമുണ്ടായി. നബി(സ്വ)യുടെ ആഗമനത്തോടെ മതം സമ്പൂർണമാക്കപ്പെട്ടു (ഖുർആൻ 5/3). അതു കൊണ്ട് ഇനി പ്രവാചകന്മാരുടെ ആവശ്യം വരു ന്നില്ല. അധ്വാനിച്ചോ പ്രാർത്ഥിച്ചോ നേടിയെടുക്കാനാവുന്ന ഒരു സിദ്ധിയല്ല പ്രവാചക ത്വം. ഖുർആനിലും ഹദീസുകളിലും നിരവധി പ്രാർത്ഥനാ വാക്യങ്ങൾ കാണാം സ്വർഗത്തിന്റെ അനന്തരാവ കാശികളിൽ, ശുദ്ധിയുള്ളവരിൽ സാത്വിക ദാസരിൽ, തഖ്‌വയുള്ളവ രിൽ ഒക്കെ ഉൾപ്പെടുത്താനുള്ള പ്രാർത്ഥനകൾ അവയിൽ സുലഭമായു ണ്ട്. എന്നാൽ ഉദ്ധരിക്കപ്പെട്ട പ്രാർത്ഥനാ വചനങ്ങളിൽ ഒന്നിൽ പോലും വ്യക്ത മായ പരാമർശം പോവട്ടെ വ്യംഗ്യമായിട്ടും 'എന്നെ ഒന്നു നബിയാക്കിത്തരേണമേ' എന്ന ദുആ പഠിപ്പി ച്ചിട്ടില്ല. നബി(സ്വ)യിൽ നിന്നു ദീൻ മനസ്സിലാക്കിയ ഒന്നാം തലമുറ മുതൽ മതം കൈമാറിത്തന്ന വിശ ദ്ധ പാതയിൽ ഒരാളിൽ നിന്നുപോലും നബിയായി ത്തീരാനുള്ള പ്രാർത്ഥന ഉദ്ധരിക്കപ്പെട്ടിട്ടുമില്ല.

വലിയൊരു അനുഗ്രഹമാണ് പ്രവാചകത്വമെന്ന തിൽ അഭിപ്രായഭേദമില്ലല്ലോ. സമൂഹത്തിന് സർവ മാന ഗുണങ്ങളും മോഹിക്കുകയും അതിനായധ്വാ നിക്കുകയും നിരന്തരമായി പ്രാർത്ഥിക്കുകയും ചെയ്തിരുന്നു നബി(സ്വ). പക്ഷേ, പ്രവാചകത്വമാ കുന്ന മഹത്ത്വം അവർക്ക് നൽകേണമേ എന്ന് അല്ലാ ഹുവിനോട് അവിടുന്ന് അപേക്ഷിച്ചിട്ടേയില്ല. എന്തു കൊണ്ടാണിത്? അല്ലാഹുവിൻ്റെ പ്രത്യേക തീരുമാ നപ്രകാരം അവൻ ഒരുക്കി തയ്യാറാക്കി നിയോഗിക്കു ന്നതാണ് പ്രവാചകന്മാരെ എന്നതുകൊണ്ടു തന്നെ. പ്രത്യുത, ഭക്തി പുലർത്തിയോ ആരാധനകൾ വർധി പ്പിച്ചോ കരഞ്ഞു പറഞ്ഞോ നേടിയെടുക്കേണ്ടതല്ല അത്. ഖുർആൻ പറഞ്ഞല്ലോ, 'തൻ്റെ പ്രവാചകത്വം എവിടെ സ്ഥാപിക്കണമെന്ന് അല്ലാഹുവിന് വ്യക്ത മായറിയാം' (6/125).

കാലമിതുവരെയുള്ള മുസ്‌ലിം ലോകത്തിന്റെ പൊതുവിശ്വാസമാണ് മുകളിൽ ചേർത്തത്. വ്യത്യ സ്‌തമാണ് മീർസായികളുടെ ദർശനം. തങ്ങളുടെ നേതാവിനെ നബിയാക്കിയെടുക്കാൻ അവർ കഠിന മായി പരിശ്രമിച്ചു. കഥകളിക്ക് കലാകാരനെ അല ങ്കരിച്ചെടുക്കുന്നതുപോലെ അവർ തയ്യാറെടുപ്പുകൾ നടത്തി. വിവിധ വിശേഷണങ്ങളും ഗുണങ്ങളും കുടുംബവും അദ്‌ഭുതങ്ങളും പറഞ്ഞുണ്ടാക്കി. പല വിധ പരിണാമങ്ങളും അടിച്ചേൽപ്പിച്ചു. വലിയ്യ്, മുജ ദ്ദിദ്, വിവിധ പൂർവികരുടെ വ്യത്യസ്‌ത അവതാരം, നിഴൽനബി, സദൃശ്യനബി, ഈസനബി, മഹ്ദി ഇമാം, ശരീഅത്തില്ലാത്തതും ഉള്ളതുമായ നബി, മറി യംബീവി, ഇനിയൊരു നബി വരാനില്ലാത്ത അന്ത്യ പ്രവാചകൻ എന്നിങ്ങനെയൊക്കെ വിവിധ രംഗവേ ഷങ്ങൾ മീർസ കെട്ടിയാടുക തന്നെ ചെയ്തു. ശരിക്കും പറഞ്ഞാൽ ഒപ്പനക്കു നടുവിലെ കൃത്രിമ പുതിയാപ്ലയെ പോലെ ഇതിനൊക്കെയും അദ്ദേഹം നിന്നുകൊടുക്കുകയായിരുന്നു!

ലോക മുസ്ലിം ചരിത്രത്തിൽ കേട്ടു കേൾവി പോലുമില്ലാത്ത കാര്യങ്ങളാണ് മീർസയുടെ അവതരണത്തിലുണ്ടായത്. വിവിധ സന്ദർഭങ്ങൾ പല രൂപങ്ങളിലവതരിച്ച് ബുദ്ധിമുട്ടി നബി നാടകത്തിലേക്ക് വികസി ച്ചുവരികയായിരുന്നു മീർസാ ഗുലാം അഹ്മദ് ചെയ്തത്. ഖാദിയാനിസം ചർച്ചയുടെ പൂർണ തക്ക് മീർസയെയും അദ്ദേഹത്തിന്റെ പകർന്നാട്ടങ്ങളെയും കുറിച്ച് ലളിതമായി മന സ്സിലാക്കേണ്ടതുമുണ്ട്.

മീർസബ്നു‌ ചിറാഗ് ബീവി

പഞ്ചാബിലെ ഗുരുദാസ്‌പൂർ ജില്ലയിൽ ബട്ടാലാ താലൂക്കിലെ ഖാദിയാനിൽ ഗുലാം മുർതസയുടെയും ചിറാഗ്‌ബീവിയുടെയും മക നായി 1835-ൽ മീർസാഗുലാം അഹ്മദ് ജനിച്ചു. പലപ്പോഴും തന്റെ കുടുംബം പേർഷ്യൻ, ചൈനീസ്, ഇസ്രയേലി, മുഗൾ, ഫാത്വിമി എന്നിങ്ങനെ മീർസ മാറ്റിപ്പറഞ്ഞിട്ടുണ്ട ങ്കിലും ഖറാചാർ ബർലാസ് ആണ് മിർസ യുടെ ഔദ്യോഗിക കുടുംബം. ചെറിയകാ ലത്ത് ഏതാനും പഠനപ്രവർത്തനങ്ങൾ നട ത്തി. പതിനഞ്ചാംവയസ്സിൽ അമ്മാവന്റെ പുത്രി ഹുർമത്ബീവിയെ വിവാഹം കഴിക്കു കയും പതിനാറ് പതിനെട്ട് വയസ്സുകളിൽ രണ്ടു പുത്രന്മാർ ഉണ്ടാവുകയും ചെയ്തു.

ഇതിലൊതുങ്ങാതെ 53-ാം വയസ്സിൽ (1888-ൽ) പതിനാറുകാരിയായ മുഹമ്മദീ ബീഗത്തെ വിവാഹം കഴിക്കാൻ മീർസ അതി യായി ആഗ്രഹിച്ചു. ഇതു നടന്നുകിട്ടാൻ കുറേ പ്രവചനങ്ങളും വഹ്‌യുകളും അവതരിപ്പിച്ചു. നാലായിരം രൂപയുടെ സ്വത്ത് വകകൾക്ക് ഒപ്പുവെക്കാൻ ചെന്ന മുഹമ്മദീബീഗത്തിന്റെ പിതാവ് അഹ്‌മദ് ബേഗിനു മുമ്പിൽ മീർസ വിവാഹക്കാര്യത്തിൽ വാശി പിടിച്ചു. അല്ലെങ്കിൽ പിതാവ് മൂന്നു വർഷത്തിനകവും ഭർത്താവ് രണ്ടര വർഷത്തിനകവും മരണപ്പെടുമെന്നും കുടുംബഛിദ്രതയുണ്ടാവുമെന്നും രണ്ടാം വിവാഹമായിട്ടെങ്കിലും മുഹമ്മദീ ബീഗത്തെ മീർസക്ക് ലഭിക്കുമെന്നും നിരന്തര *വഹകൾ മീർസ പരസ്യപ്പെടുത്തി. ഈ കല്യാ ണമാണ് തന്റെ യഥാർത്ഥ അടയാളരെന്നു പോലും മീർസ പ്രഖ്യാപിച്ചു (ആയീനയേ കമാലാതെ , ഇസ്‌ലാം, പേ 286,288)

എന്നാൽ കാര്യങ്ങൾ കീ‌ഴ്മേൽ മറിയുകയാ ണുണ്ടായത്. മുഹമ്മദീ ബീഗത്തെ ലഭിക്കാൻ അവ രുടെ ബന്ധുവിൻ്റെ വിവാഹമോചനവും ഭീഷണി കളുമടക്കം പല സമ്മർദങ്ങൾ മീർസ നടത്തിയെ ങ്കിലും മുഹമ്മദീ ബീഗത്തിൻ്റെ വിവാഹവും മീർസ മരിച്ചിട്ടും പതിറ്റാണ്ടുകൾ നീണ്ട ദാമ്പത്യവും സുന രമായി നിറവേറുകയാണുണ്ടായത് തന്റെ യഥാർത്ഥ തെളിവ് അങ്ങനെ ദയനീയമായി പര്യ വസാനിച്ചു!

വക്കീൽ പരീക്ഷയടക്കം ചില പഠനപരിപാടി കൾ പുനഃരാരംഭിച്ചെങ്കിലും കൂടുതൽ മുന്നോട്ടുപോ വാനായില്ല. വിട്ടുമാറാത്ത തലകറ ക്കവും മൂത്രസ്രാവവും പിടിപെട്ട് മീർസക്ക് ജീവിതം ദുസ്സഹമായി ത്തീർന്നു. നൂറിലധികം പ്രാവശ്യം ഒരു രാത്രിതന്നെ മൂത്രമൊഴിക്കേണ്ടി വന്നുവത്രെ. അത്തരമൊരാൾ സ്ഥായിയായ ഉറക്കച്ചടവിൽ പറഞ്ഞുകൂട്ടിയ ജൽപനങ്ങൾക്ക് ഒരു മതത്തിൻറെ രൂപവും ക്രമങ്ങളും കൈവന്നത് ആളും അർത്ഥവും നൽകി സഹായിക്കാൻ ഇസ്‌ലാംവിരോധികൾ തയ്യാറാ യതുകൊണ്ടുമാത്രം.

ഇനി മീർസയുടെ പരിണാമ ഘട്ട ങ്ങളിൽ ചിലത് സ്വന്തം വാക്കുകളിൽ നിന്നു വായിക്കാം: "ഞാൻ അവതാര മാകുന്നു; ഹിന്ദുക്കളുടെ എല്ലാ അവ താരങ്ങളെക്കാളും മഹാനായ രാധാകൃഷ്ണന്റെ അവതാരമാകുന്നു. ക്രിസ്‌ത്യാനികൾക്ക് ഞാൻ യേശുക്രിസ്‌തുവാണ് (ലക്‌ചർ സിയാൽകോട്ട്, പു 33,34). 'കൃഷ്ണാ, രുദ്ര ഗോപാലാ നിന്റെ മഹത്ത്വം ഗീതയിൽ എഴുതപ്പെ ട്ടിരിക്കുന്നുവെന്ന് എനിക്ക് വഹ്‌യുണ്ടായി' (അതേ പുസ്ത‌കം പൂ 34). "ഞാൻ ആദമും നൂഹും ഇബ്റാ ഹീമും ഇസ്ഹാഖും യഅ്‌ഖൂബും ഇസ്‌മാഈലും മൂസനും ദാവൂദും ഈസയും കൃഷ്‌ണനെന്ന പ്രവാ ചകനുമാണ്" (തതിമ്മയേ ഹഖീഖത്തുൽ വഹ്യ് പൂ 84,85). "എന്റെ അവയവങ്ങൾ അല്ലാഹുവിൻ്റെ താകുന്നു. പുതിയ പ്രപഞ്ചവ്യവസ്ഥിതി കരുതി ഞാൻ ആകാശവും ഭൂമിയും പടച്ചു. നക്ഷത്ര ങ്ങൾകൊണ്ട് ഭംഗിയാക്കി. പിന്നീട് ആദമിനെ സൃഷ്ടിച്ചു. അങ്ങനെ നാം സ്രഷ്ടാവായിരിക്കുന്നു" (ആയിനയേ കമാലാതേ ഇസ്‌ലാം, പേ 565).

കൃഷ്ണൻ, യേശു തുടങ്ങി തനിക്കറിയാവുന്ന ഓരോരുത്തരുടെയും അവതാരമാണെന്ന് അവകാശപ്പെടുകയാണിവയിൽ ഒന്നുകൂടി മുന്നോ ട്ടു നീങ്ങി എല്ലാം പടച്ച സ്രഷ്‌ടാവും അയാൾതന്നെയാണെന്നും!

സ്ഥിരതയില്ലാത്ത ഒരാളുടെ ജൽപന ങ്ങളാണ് മീർസയുടെ വഹ്‌യുകൾ എന്ന് തിരിച്ചറിയാൻ ചില വൈരുദ്ധ്യങ്ങൾ കാണുക: 'ശപിക്കുക എന്നത് വിശ്വസ്ത രുടെ (സ്വിദ്ദീഖ്) നടപടിയല്ലെന്ന് പ്രഖ്യാ പിച്ച (ഇസാലയേ ഔഹാം, 660) മീർസതന്നെ, തൻ്റെ ശത്രുക്കൾക്കെതിരെ ആയിരം പ്രാവശ്യം ശാപം ചൊരിഞ്ഞിരി ക്കുന്നു (നൂറുൽഹഖ് 118-122). ആയിരം ശാപമുണ്ടാവട്ടെ എന്ന് മൊത്തത്തിൽ പരാ മർശിക്കുകയൊന്നുമല്ല അയാൾ ചെയ്‌തത്. ഒന്നുമുതൽ ക്രമനമ്പരിട്ട് 'ലഅനത്ത്' എന്നു വ്യക്തമാക്കി ആയിരം ശാപം എറിഞ്ഞുകൊടുക്കുക തന്നെ. ഇദ്ദേഹം വിശ്വസ്‌തനല്ലെന്നതിന് ഒന്നാന്തരം ദൃഷ്‌ടാന്തമാണിത്.

'മുഹമ്മദ്‌നബി(സ്വ) അന്ത്യപ്രവാചകനാ ണെന്നും നബിക്കുശേഷം ഒരു പ്രവാചകൻ വരി ല്ലെ'ന്നും തുറന്നെഴുതിയ (ഇസാലയേ ഔഹാം 614) മീർസതന്നെ ഇക്കാര്യം പൂർണമായി വിസ്‌മ രിച്ച് പിന്നീടു പറഞ്ഞതിങ്ങനെ: പതിനാലാം നൂറ്റാണ്ടിൽ നിയുക്തനായ ഞാൻ ഏറ്റവും അവ സാനത്തവനാകുന്നു' (തദ്കിറത്തുശ്ശഹാദതൈൻ 35).

നബിവാദവുമായി പ്രത്യക്ഷപ്പെട്ടാൽ സമ്പൂർണമായി തിരസ്‌കരിക്കപ്പെടുമെന്ന് മീർസക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് മുൻകാല പ്രവാചകൻ ഈസാ(അ) അന്ത്യസ ന്ദർഭത്തിൽ ഇറങ്ങിവരുമെന്ന മുസ്‌ലിം വിശ്വാസ ത്തിൽ ഇദ്ദേഹം കേറിപ്പിടിച്ചത്. അതുസംബന്ധ മായുള്ള ഹദീസുകളും ഈസാ(അ)ന്റെ രണ്ടാം വാവിനെക്കുറിച്ചുള്ള പണ്ഡിതവചനങ്ങളും ദുർവ്യാഖ്യാനം നടത്തുകയാണ് അവസാന കൈ ആയി മീർസ എടുത്തുപയോഗിച്ച തന്ത്രം. അതി നുവേണ്ടി ഈസ(അ) മരിച്ചുവെന്ന് പ്രചരിപ്പിക്കു ന്നതിന്റെ മുമ്പ്, താൻ നബിയാണെന്നു പരസ്യ പ്പെടുത്തി ഇരുപതു വർഷത്തോളവും ഈസ(അ) ആകാശത്ത് ജീവിച്ചിരിക്കുകയാണെന്ന് മീർസ തുറന്നു പറഞ്ഞിരുന്നു.

അദ്ദേഹം എഴുതി ഈ ആയത്ത് (അസ്വഫ്/ 10) ഹസ്രത് മസീഹിനെ കുറിച്ചുള്ള വ്യക്തിപ രവും രാഷ്ട്രീയവുമായ ഒരു പ്രവചനമാണ്. ഇസ്ല‌ാമിന്റെ വാഗ്ദത്ത വിജയം മസീഹ് മുഖേന വെളിപ്പെടും. അദ്ദേഹം രണ്ടാമതും ലോകത്ത് വരുന്നതോടെ അദ്ദേഹത്തിൻറെ കരങ്ങളാൽ ഇസ്ലാം മതം ചക്രവാള സീമകൾ ലംഘിച്ച് വ്യാപിക്കും... (ബറാഹിനെ അഹ്‌മദിയ്യ). ആകാ ശത്തി ജീവിച്ചിരിക്കുന്ന ഈസാ(അ) തിരിച്ചുവരുമെന്ന് വ്യക്തമാക്കിയതാണിത്. രണ്ടാം വരവ് എന്ന് തെളിച്ചെഴുതുകയും ചെയ്‌തിട്ടുണ്ട്.

ഹസ്രത്ത് മസീഹ്(അ) ഉഗ്രപ്രതാപത്തോടെ ലോകത്തിറങ്ങും. അദ്ദേഹം അസത്യത്തിന്റെയും മാലിന്യത്തിന്റെയും പൊടിപടലങ്ങളിൽ നിന്ന് എല്ലാ മാർഗവും വൃത്തിയാക്കുമെന്നും മീർസ എഴുതി (ബറാഹീനെ അഹ്‌മദിയ്യ).

ഈസാ(അ) ഇറങ്ങുക എന്നാൽ മറ്റൊരാൾ മഹാനുഭാവന്റെ സ്വഭാവ ഗുണങ്ങളിലായിത്തീരുകയെന്നാണെന്ന് പിൽക്കാലത്ത് മീർസായികൾ വാദിക്കുന്നുവെങ്കിലും 'വഹ്‌യി'ൻ്റെ അടിസ്ഥാന ത്തിൽ മീർസ പറഞ്ഞിരുന്നത് ആകാശത്തുനിന്ന് സർവവിജ്ഞാനങ്ങളോടെയും ഈസാ(അ) ഇറ ങ്ങിവരുമെന്നു തന്നെയായിരുന്നു (ആയിനേ കമാ ലാതേ ഇസ്‌ലാം, പേ 409), ഈസാ(അ) ഭരണാ ധികാരിയായി തിരിച്ചുവരുമെന്നുപോലും മീർസ എഴുതുകയുണ്ടായി.

നബിയാണെന്നു വാദിച്ചിരുന്ന കാലഘട്ടങ്ങളിൽ 'വഹ്യടിസ്ഥാനത്തിൽ നടത്തിയിരുന്ന ഈ പ്രവചനങ്ങൾ പക്ഷേ, പിൽക്കാലത്ത് വാദിയാ നിക്ക് ബാധ്യതയായിത്തീർന്നത് സ്വാഭാവികം. വരാനിരിക്കുന്ന ഈസാ(അ) താൻ തന്നെയാ ണെന്ന് സമർത്ഥിക്കാൻ ഇതു വലിയ തടസ്സം സൃഷ്ടിച്ചു. അങ്ങനെ ഈസാ(അ) ജീവിച്ചിരിപ്പി ല്ലെന്നതിനു മഴപോലെയുള്ള വഹ്‌യ്‌ നിർമിച്ചു കൊണ്ട് മീർസ ചുവടുമാറ്റം നടത്തി. തദാവ ശ്യാർത്ഥം മുമ്പു പറഞ്ഞതൊക്കെയും വിഴുങ്ങു കുയോ ന്യായീകരിച്ചൊപ്പിക്കാൻ ശ്രമിക്കുകയോ ചെയ്‌തു (ഹഖീഖതുൽ വഹ്‌യ്/149).

ഇങ്ങനെയുള്ള ചുളിവുകൾ സൃഷ്‌ടിച്ചു. ദുർവ്യാഖ്യാനങ്ങൾ നെയ്‌ത്‌ നബിയാകാൻ കഷ്ട പ്പെടേണ്ട ദൗർബല്യം എന്തായാലും പൂർവിക പ്രവാചകന്മാരിൽ ആർക്കുമുണ്ടായിട്ടില്ല. അവർക്ക് അല്ലാഹു നിശ്ചയിച്ച സമയത്ത് പ്രവാ ചകത്വം ലഭിക്കുകയാണുണ്ടായത്. അതിന്റെ മുമ്പ് പലവിധ ഘട്ടങ്ങൾ തരണം ചെയ്, അവതാര ങ്ങളായി അഭിനയിച്ച്, രാമനും കൃഷ്‌ണനും കളി നടത്തി അവസാനം ഈസബ്‌നു മറിയ(അ)മിൽ പരകായ പ്രവേശം നടത്തിയല്ല അവരാരും നബി മാരായത്. കഷ്‌ടമെന്നല്ലാതെന്തു പറയാൻ, മീർസക്ക് നബിക്കളി നടത്താൻ ഇതും അപ്പുറവും വേണ്ടി വന്നു. പച്ചപ്പകലെന്നാൽ കടുകട്ടി പാതിര എന്നപോലെ മീർസബ്‌നു ചിറാഗ് ബീവി എന്നാൽ ഈസബ്‌നു മറിയം ബീവി എന്നു വിശ്വ സിക്കാൻ മതപ്രമാണങ്ങളിൽ ചെറുജ്ഞാ നമെങ്കിലുമുള്ളവർക്കാർക്കും കഴിയില്ല തന്നെ!