Site-Logo
POST

വഖ്ഫിൻ്റെ കർമശാസ്ത്രം

അബ്ദുൽ ജലീൽ സഖാഫി ചെറുശോല

|

25 Dec 2024

feature image

വിൽപ്പന

വഖ്ഫ് ചെയ്യപ്പെട്ട വസ്‌തു വിൽക്കാനോ മാറ്റം ചെയ്യാനോ പാടില്ല. വിൽപ്പന നിഷിദ്ധവും അസാധുവുമാണ്. നിരന്തരമായി നടന്നുകൊണ്ടിരിക്കുന്ന ദാനം എന്നതാണ് വഖ്ഫിന്റെ സ്വഭാവം. വഖ്ഫ് ചെയ്യപ്പെട്ട വസ്തു‌ അവ ശേഷിക്കുകയും അതിൻ്റെ ഫല ങ്ങളും വരുമാനങ്ങളും ഏത് മാർഗ്ഗത്തിലേക്കാണോ വഖ്ഫ് ആ മാർഗത്തിൽ ഉപയോഗപ്പെടുത്തുകയും ചെയ്യലാണ് നിരന്തരമായ ദാനം കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. വസ്തു തന്നെ വിൽക്കുന്നത് ഇതിന് വിരുദ്ധമാണ്. മാത്രവുമല്ല, വഖ്ഫ് ചെയ്യുന്നതോട് കൂടി ആ വസ്തു - ഭൂമിയോ കെട്ടിടമോ എന്താണെങ്കിലും - മനുഷ്യരുടെ ഉടമാവകാശത്തിൽ നിന്ന് ഒഴിവായിരിക്കുന്നു എന്നാണ് നിയമം. മനുഷ്യർക്ക് ഉടമാവകാശമില്ലാത്തത് വിൽക്കാൻ പറ്റില്ല. ഫത്ഹുൽ മുഈൻ, തുഹ്ഫ, നിഹായ തുടങ്ങിയ ഫിഖ്ഹ് ഗ്രന്ഥങ്ങളിലെല്ലാം ഇത് വ്യക്തമാക്കിയിട്ടുണ്ട്.

വരുമാനമില്ലെന്ന പേരിൽ വഖ്ഫ് ഭൂമികൾ വിൽപ്പന നടത്തുന്ന പ്രവണത ഇപ്പോൾ വ്യാപിക്കുന്നുണ്ട്. ആ ഭൂമി കൊണ്ട് എന്തോ ഉപകാരമുള്ളത് കൊണ്ടാണല്ലോ പണം നൽകി അതു വാങ്ങാൻ ആളുകൾ തയ്യാറാകുന്നത്. അതിനാൽ ഒരു പ്രയോജനവുമില്ലെന്ന വാദം നില നിൽക്കുന്നതല്ല. ഇനി ഒരു വരു മാനവുമില്ലെന്ന് സമ്മതിക്കപ്പെ ട്ടാൽ പോലും അതിന്റെ പേരിൽ ഭൂമി വിൽപ്പന അനുവദനീയമാകു ന്നതല്ല. വഖ്ഫ് ചെയ്യുന്ന ഘട്ട ത്തിൽ എങ്ങനെയായിരുന്നുവോ വരുമാനം അത് തന്നെ സാധ്യമാ കുമെങ്കിൽ അങ്ങനെയും ഇല്ലെ ങ്കിൽ സാധ്യമാകുന്ന മാർഗം ഏതാണോ അതിലൂടെയും ഭൂമി ഉപകാരപ്പെടുത്തി എടുക്കേണ്ടതാ ണ്. റബ്ബർ തൈകൾ വെച്ചു പിടി പ്പിച്ചോ, കെട്ടിടമുണ്ടാക്കി വാട കക്ക് നൽകിയോ ഭൂമി തന്നെ വാടകക്ക് നൽകിയോ ഭൂമി പ്രയോജനപ്പെടുത്താമല്ലോ. വഖ്ഫല്ലാത്ത വിധം സംഭാവന

യായി ലഭിച്ച ഭൂമി/കെട്ടിടം. വഖ്ഫിന്റെ വരുമാനത്തിൽ നിന്ന് ഭൂമി/കെട്ടിടം വാങ്ങുകയും അത് നാളിർ വഖ്ഫ് ചെയ്ത‌ിട്ടുമില്ലെ ങ്കിൽ ഇവയെല്ലാം ആവശ്യവും മസ്ലഹത്തുമുണ്ടെങ്കിൽ വിൽക്കാവുന്നതാണ്.

ഒരു സ്ഥലം പള്ളിയായി വഖ്ഫ് ചെയ്‌താൽ പള്ളിയുടെ കെട്ടിടം തകർന്നു വീഴുകയും പുനർനിർമ്മാണം അസാധ്യമാവു കയും ചെയ്താൽ പോലും ആ സ്ഥലം വിൽക്കാൻ പറ്റില്ല. കെട്ടിട മില്ലെങ്കിലും ആ സ്ഥലം പള്ളിയാ ണ്. അവിടെ നിസ്‌കരിച്ചും ഇഅ്‌തികാഫ് നിർവ്വഹിച്ചും പള്ളി യുടെ ഉപയോഗം സാധ്യമാണ ല്ലോ. എന്നാൽ പള്ളിയിലേക്ക് വഖ്ഫ് ചെയ്യപ്പെട്ട പായകൾ, വിരി പ്പുകൾ, തുടങ്ങിയവ പള്ളിയിൽ ഉപയോഗിക്കാൻ പറ്റാത്ത വിധം ഉപയോഗ ശൂന്യമാവുകയും ഭംഗി നഷ്‌ടപ്പെടുകയും ചെയ്താൽ അവ വിൽക്കാവുന്നതാണ്. വഖ്ഫ് വിൽക്കരുതെന്ന നിയമ ത്തിൽ നിന്ന് ഇത് ഒഴിവാണെന്ന് ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്. അവ വിറ്റുകിട്ടുന്ന പണം കൊണ്ട് അത്തരം വസ്‌തുക്കൾ പള്ളിയി ലേക്ക് വാങ്ങുകയാണ് വേണ്ടത്. ഉദാഹരണത്തിന് പായ വിറ്റുകി ട്ടിയ പണം കൊണ്ട് പായ വാങ്ങ ണം. സൗകര്യപ്പെടുന്നില്ലെങ്കിൽ ആ പണം പള്ളിയുടെ മറ്റു ആവ ശ്യങ്ങൾക്ക് ഉപയോഗിക്കണം. ഇപ്രകാരം തന്നെ പള്ളിയുടെ തൂണുകളും മരത്തടികളും വിറ കായി ഉപയോഗിക്കാനല്ലാതെ പറ്റാത്ത വിധം ഉപയോഗ ശൂന്യമാ യാൽ അവകൾ വിൽപ്പന നടത്തി പണം പള്ളിയുടെ ആവശ്യ ങ്ങൾക്ക് ഉപയോഗിക്കേണ്ടതാണ്. വിറകിന്റേതല്ലാത്ത മറ്റേതെങ്കിലും വിധം ഉപയോഗപ്പെടുത്താൻ കഴി യുമെങ്കിൽ വിൽക്കാൻ പാടില്ല. സാധിക്കുന്ന നിലയിൽ ഉപയോഗ പ്പെടുത്തണം. ഈ പറഞ്ഞ തെല്ലാം പായയും തൂണും വഖ്ഫ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലാണ്. വഖ്‌ഫില്ലാതെ പള്ളിയിലേക്ക് സംഭാവനയായി ലഭിച്ചതോ സംഭാ വനയായി സ്വരൂപിച്ച പണം കൊണ്ടോ വഖ്ഫ് സ്വത്തുക്കളുടെ വരുമാനത്തിൽ നിന്നോ വാങ്ങി ച്ചതോ ആണെങ്കിൽ അവ വിൽക്ക ണമെങ്കിൽ ഉപയോഗ ശൂന്യമായി രിക്കണമെന്ന് നിബന്ധനയില്ല. ആവശ്യവും മസ്‌ലഹത്തുമുണ്ട ങ്കിൽ വിൽക്കാവുന്നതും പണം പള്ളിയിലേക്ക് ഉപയോഗപ്പെടു ത്താവുന്നതുമാണ്.

വഖ്ഫിൻ്റെ കർമ്മശാസ്ത്രം വ്യവസ്ഥയും കീഴ്വഴക്കവും

മതവിരുദ്ധമല്ലാത്ത നിബന്ധ നകൾ വാഖിഫ് (വഖ്ഫ് ചെയ്യുന്ന വൻ) വ്യവസ്ഥ ചെയ്താൽ അത് പാലിക്കൽ നിർബന്ധമാണ്. അംഗീകൃതമായ മുസ്‌ലിം മദ്ഹ ബുകളെല്ലാം ഇക്കാര്യം വ്യക്തമാ ക്കിയിട്ടുണ്ട്. മുസ്‌ലിംകളുടെ വ്യവ സ്ഥകൾ ഹലാൽ ഹറാമാക്കു കയോ ഹറാം ഹലാലാക്കുകയോ ചെയ്യുന്ന വിധത്തിലല്ലെങ്കിൽ അംഗീകരിക്കേണ്ടതാണെന്ന് നബി(സ) അറിയിച്ചത് ഇമാം തുർമുദി(റ) റിപ്പോർട്ട് ചെയ്തി ട്ടുണ്ട്.

ഒരാൾ തന്റെ ഉടമയിലുള്ള വസ്തുവിനെ വഖ്ഫ് ചെയ്യു മ്പോൾ അത് വാടകക്ക് നൽകരു തെന്നോ മറ്റോ നിബന്ധന വെച്ചാൽ അത് പാലിക്കപ്പെടണ മെന്നും ശരീഅത്തിന് വിരുദ്ധമ ല്ലാത്ത സർവ്വ വ്യവസ്ഥകളും അംഗീകരിക്കപ്പെടണമന്നും ശാഫിഈ മദ്ഹബിലെ പ്രമുഖ രായ ഇമാം നവവി(റ) ഇമാം ഇബ്‌നു ഹജർ(റ) ഇമാം റംലി(റ) തുടങ്ങിയവർ വ്യക്തമാക്കിയിട്ടു ണ്ട്. (തുഹ്ഫ 6-256 നിഹായ 5-376).

വ്യവസ്ഥകൾ പാലിക്കൽ അസാധ്യമായി വരുന്ന സാഹചര്യ ത്തിൽ മാത്രമേ വ്യവസ്ഥകൾ ലംഘിച്ചുകൊണ്ട് വഖ്ഫ് ഉപയോ ഗപ്പെടുത്താവൂ. ഉദാഹരണമായി ഒരു കെട്ടിടം വഖ്ഫ് ചെയ്യപ്പെടു മ്പോൾ ഒരു വർഷത്തിലേറെ ഒരാൾക്ക് വാടകക്ക് നൽകരു തെന്ന് വാഖിഫ് നിബന്ധന വെച്ചിരുന്നു. എന്നാൽ ഒന്നാം വർഷം വാടക കൊടുത്ത വ്യക്തി യല്ലാതെ മറ്റാരും രണ്ടാം വർഷം വാടകക്ക് എടുക്കാൻ തയ്യാറില്ലാത്ത സാഹചര്യമാണെങ്കിൽ ആദ്യത്തെ വാടകക്കാരന് തന്നെ രണ്ടാം വർഷവും നൽകാവുന്നതാ ണ്. വഖ്ഫ് മുടക്കിയിടണമെന്ന് വഖ്ഫ് ചെയ്ത‌വന് ലക്ഷ്യമില്ലെന്ന് വ്യക്തമാണല്ലോ. പള്ളി മദ്റസ തുടങ്ങിയ വഖ്ഫ് ചെയ്യു മ്പോൾ ഒരു വിഭാഗത്തിന് പ്രത്യേകം നിബന്ധന ചെയ്‌താൽ ആ സ്ഥാപനം അവർക്ക് മാത്രം അവകാശപ്പെട്ടതാണ്. മറ്റു വിഭാഗ ങ്ങൾക്ക് അതിൽ യാതൊരു അവ കാശവുമില്ല. ശാഫിഈ മദ്ഹബു കാർക്ക് വേണ്ടി വഖ്‌ഫ് ചെയ്യപ്പെട്ട പള്ളി ശാഫികൾക്ക് മാത്രം അവ കാശപ്പെട്ടതാണ്. ശാഫിഈ മദ്ഹ ബനുസരിച്ചുള്ള കർമ്മങ്ങളാണ് അവിടെ നടത്തേണ്ടത്.

സുന്നികൾക്ക് വേണ്ടി വഖ്ഫ് ചെയ്ത്‌ പള്ളിയും സ്ഥാപ നങ്ങളും സുന്നികൾക്ക് മാത്രം അവകാശപ്പെട്ടതാണ്. അഹ്‌ലുസ്സു ന്നയുടെ ആചാരങ്ങളും അനു ഷ്ഠാനങ്ങളുമാണ് ആ പള്ളിക ളിൽ നിർവ്വഹിക്കപ്പെടേണ്ടത്. സുന്നികളല്ലാത്തവർ അത്തരം പള്ളികളും സ്ഥാപനങ്ങളും കൈവശപ്പെടുത്തുന്നതും ആ സ്ഥാപനങ്ങൾ സുന്നി വിരുദ്ധ ആചാരങ്ങൾക്ക് ഉപയോഗപ്പെടു ത്തുന്നതും അന്യരുടെ അവകാശ ങ്ങൾ തട്ടിയെടുക്കലാണ്. അവി ഹിത മാർഗത്തിലൂടെ അന്യരുടെ അവകാശങ്ങൾ തട്ടിയെടുക്കൽ ഇസ്ല‌ാമിൽ മഹാ പാപമാണ്.

വഖ്ഫ് ചെയ്യുമ്പോൾ വാഖിഫ് നിശ്ചയിച്ച വ്യവസ്ഥ കൾക്ക് വിരുദ്ധമായി വഖ്ഫ് ഉപ യോഗപ്പെടുത്തുന്നത് വൻ ദോഷ ങ്ങളിൽ പെട്ടതാണെന്നും അത് ഇസ്‌ലാം വിരോധിച്ച മാർഗത്തി ലൂടെ സമ്പത്ത് കൈവശപ്പെടുത്ത ലിനുള്ള നിമിത്തമാണെന്നും ഇമാം ഇബ്നുഹജർ(റ) 'സവാ ജിർ' 1-264ൽ വ്യക്തമാക്കിയിട്ടുണ്ട്. ഇജ്‌മാഇന് വിരുദ്ധമായ തീരു മാനങ്ങളാണെന്നും അത്തരം തീരുമാനങ്ങൾ നിർബന്ധമായും ദുർബലപ്പെടുത്തേണ്ടതാണെന്നും ഇമാം ഇബ്നുഹജർ(റ) തുഹ്ഫ 10/144ൽ രേഖപ്പെടുത്തിയിരിക്കു ന്നു.

വഖ്‌ഫ് ചെയ്ത‌ വ്യക്തി യുടെ വ്യവസ്ഥകൾക്ക് വിരുദ്ധ മായി വഖ്ഫ് ഉപയോഗപ്പെടുത്ത രുതെന്ന് തന്നെയാണ് മുസ്‌ലിം ലോകത്ത് അംഗീകൃതമായ എല്ലാ മദ്ഹബുകളുടെയും നിലപാട്. ശാഫിഈ മദ്ഹബിലെ പ്രമുഖ ഗ്രന്ഥങ്ങളിൽ നിന്നാണ് മുകളിലു ദ്ധരിച്ചത്. എന്നാൽ മറ്റു മദ്ഹ ബിലെ ഗ്രന്ഥങ്ങളും ഇക്കാര്യം വ്യക്തമാക്കുന്നത് കാണുക.

ഹനഫീ മദ്ഹബിലെ പ്രമുഖനായ ഇമാം ഇബ്നുൽ ആബിദീൻ(റ) പറയുന്നു: വാഖിഫിൻ്റെ മത വിരു ദ്ധമല്ലാത്ത സർവ്വ വ്യവസ്ഥകളും സ്വീകരിക്കപ്പെടേണ്ടതാണ്. (ഹാ ശിയത്തുറദ്ദുൽ മുഹ്‌താർ 4-33)

ഹനഫീ മദ്ഹബിലെ മറ്റൊരു പ്രമുഖ പണ്ഡിതനായ ഇമാം ത്വഹാവി (റ) പറയുന്നു: വാഖിഫിൻ്റെ വ്യവസ്ഥകൾ അനു സരിച്ച് പ്രവർത്തിക്കൽ നിർബന്ധ മാണ്. വാഖിഫിൻ്റെ നിബന്ധനക ളിൽ ശരീഅത്ത് വിരുദ്ധമല്ലാത്തവ പരിഗണിക്കപ്പെടണമെന്നത് മുസ്‌ലിം ലോകത്തിന്റെ ഇജ്‌മാഅ് ആകുന്നു. (ഹാശിയത്തുത്വഹാവി, അലാദ്ദുറിൽ മുഖ്‌താർ 2/551).

മാലികീ മദ്ഹബുകാരനായ ഇമാം ശിഹാബുദ്ദീനുൽ ഖറാഫീ( റ) പറയുന്നു: വഖ്ഫുകളിൽ വാഖിഫിന്റെ വ്യവസ്ഥകൾ അനു സരിച്ചേ പ്രവർത്തിക്കാവൂ. ഇത് നിർബന്ധമാണ്. (ദഖീറ 6/326). മാലികീ മദ്ഹബിൻ്റെ കർമ്മ ശാസ്ത്ര ഗ്രന്ഥമായ "തബ്‌യീ നുൽ മസാലിക് 4/264ലും ഇത് വ്യക്തമാക്കിയിട്ടുണ്ട്. ഹമ്പലീ മദ്ഹബിലെ പ്രമുഖനായ ഇമാം ഇബ്‌നു ഖുദാമ പറയുന്നു: വാഖിഫ് ആരെയാണോ കാര്യ ദർശിയായി നിശ്ചയിച്ചത് അവ നാണ് വഖ്ഫിൻ്റെ മേൽനോട്ടം നിർവ്വഹിക്കേണ്ടത്. കാരണം വഖ്‌ഫിൻ്റെ കാര്യത്തിൽ വാഖി ഫിൻ്റെ നിബന്ധനകൾ അനുസരി ക്കപ്പെടണമെന്നാണ് നിയമം.. (മുഗ്‌നി 6/270).

വാഖിഫിൻ്റെ മതവിരുദ്ധമ ല്ലാത്ത വ്യവസ്ഥകൾ പാലിക്കൽ നിർബന്ധമാണെന്ന് ഹമ്പലീ മദ്ഹബിലെ പ്രമുഖ ഗ്രന്ഥമായ ശറഹുൽ കബീർ 4/88ലും വ്യക്ത മാക്കിയിട്ടുണ്ട്. ചുരുക്കത്തിൽ വഖ്ഫ് ചെയ്ത വ്യക്തിയുടെ വ്യവസ്ഥകൾ പരിഗണിക്കണ മെന്നും അതിന് വിരുദ്ധമായി വഖ്ഫ് കൈകാര്യം ചെയ്യാൻ പാടില്ലെന്നും നാല് മദ്ഹബുകളും വ്യക്തമാക്കിയതാണ്. വഖ്ഫ് ചെയ്‌തയാൾ പ്രത്യേക വ്യവസ്ഥ കളൊന്നും വെച്ചിട്ടില്ലെങ്കിൽ അദ്ദേ ഹത്തിൻ്റെ കാലഘട്ടത്തിൽ നാട്ടിൽ സാധാരണയുള്ള സമ്പ്ര ദായം പരിഗണിച്ചുകൊണ്ടാണ് വഖ്ഫുകൾ കൈകാര്യം ചെയ്യേണ്ടത്. കാരണം വാഖിഫിൻ്റെ കാലത്തെ പതിവ് സമ്പ്രദായം വാഖിഫിൻ്റെ വ്യവസ്ഥയുടെ സ്ഥാനത്താണെന്നാണ് നിയമം. ഇമാം ഇബ്നുഹജർ(റ) തുഹ്ഫ 6/260ൽ ഇത് വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തിലെ പൂർവ്വിക മുസ്‌ലിംകൾ അറബി ഭാഷയി ലുള്ള ബാങ്കും അറബിയിലുള്ള ഖുതുബയും നിസ്കാരവും ഇരു പത് റക്അത്ത് തറാവീഹും തുടങ്ങി പാരമ്പര്യ മുസ്‌ലിം കർമ്മ ങ്ങളും ആചാരങ്ങളും അംഗീകരി ക്കുന്നവരും അനുഷ്‌ഠിക്കുന്നവരു മായിരുന്നുവെന്നത് സർവ്വരും അംഗീകരിക്കുന്ന ചരിത്ര വസ്‌തു തയാണ്. പ്രവാചക ശിഷ്യരായ സ്വഹാബികളിൽ നിന്ന് പകർന്നു കിട്ടിയതാണീ സമ്പ്രദായം. പാര മ്പര്യ മുസ്‌ലിംകൾ അവരുടെ ഇത്തരം കർമ്മങ്ങൾക്ക് വേണ്ടി വഖ്ഫ് ചെയ്ത്‌ പള്ളികളും മറ്റു സ്ഥാപനങ്ങളും തട്ടിയെടുത്ത് കീഴ്വഴക്കത്തിനും പാരമ്പര്യ ഇസ്‌ലാമിനും വിരുദ്ധമായി വഹാ ബികളും മൗദൂദികളും ഉപയോഗി ക്കാൻ തുടങ്ങിയതാണ് കേരള മുസ്‌ലിംകൾക്കിടയിൽ വിശ്വാസപ രവും കർമ്മപരവുമായ നിലനിന്നിരുന്ന ഐക്യം തകരാനിടയാക്കിയ ത്. ഇസ്‌ലാമിക പാരമ്പര്യവും, സ്വന്തമായി പള്ളികളും സ്ഥാപന ങ്ങളും പണിയാൻ നമ്മുടെ രാജ്യത്ത് സ്വാതന്ത്ര്യമുണ്ട്. എന്നി രിക്കെ സുന്നികളുടെ മസ്‌ജിദു കളും മദ്രസകളും തട്ടിയെടുത്തത് ഒരു നിലയിലും ന്യായീകരിക്കാവു ന്നതല്ല. അന്യരുടെ അവകാശം തട്ടിയെടുക്കുന്നത് ഇസ്ലാം ഒരി ക്കലും അംഗീകരിക്കുന്നില്ല. മഹാ പാപമായാണ് വിശുദ്ധ മതം ഇതിനെ കാണുന്നത്. ഇങ്ങനെ അക്രമങ്ങൾക്കും കൊള്ള കൾക്കുമെതിരെ മുസ്ലിം സമൂഹം സദാസമയം ജാഗ്രത പാലിക്കേണ്ടതുണ്ട്.

കാര്യദർശി

വഖ്ഫിൻ്റെ മേൽനോട്ടം വഹിക്കുക, ആവശ്യമായ കാര്യ ങ്ങൾ നിർവ്വഹിക്കുക തുടങ്ങിയ ഉത്തരവാദിത്വമുള്ളവനാണ് വഖ്ഫിൻ്റെ നാളിർ അഥവാ കാര്യ ദർശി. നാളിൽ, മുതവല്ലി എന്നെല്ലാം ഇദ്ദേഹത്തിന് പറയും. വഖ്ഫ് ചെയ്യുന്ന സമയം നാളി റിനെ നിശ്ചയിക്കാൻ വാഖിഫിന് അവകാശമുണ്ട്. വാഖിഫ് ഉദ്ദേശി ക്കുന്നുവെങ്കിൽ സ്വന്തത്തെയോ മറ്റാരെങ്കിലുമോ നാളിറായി നിശ്ച യിക്കാവുന്നതാണ്. ഓരാളെയോ ഒന്നിലധികമാളുകളെയോ നിശ്ച യിക്കാം. ഉമർ(റ) ഖൈബറിലെ ഭൂമി വഖ്ഫ് ചെയ്‌തപ്പോൾ അതിന്റെ നാളിറായി ഉമർ(റ)ഉം അവർക്ക് ശേഷം ഹഫ്സ(റ)യും നാളിറായി നിശ്ചയിക്കപ്പെട്ടതായി അബൂദാവൂദ് (റ) റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വാഖിഫ് നാളി റിനെ നിശ്ചയിച്ചിട്ടില്ലെങ്കിൽ വഖ്ഫുള്ള പ്രദേശത്തെ ഖാസി യായിരിക്കും നാളിർ. ഇപ്രകാരം തന്നെ വാഖിഫ് നിബന്ധന വെച്ച നാളിർ മരണപ്പെടുകയോ അയോ ഗ്യനാവുകയോ ചെയ്താൽ അതിനു ശേഷമുള്ള നാളിറിനെ വാഖിഫ് നിശ്ചയിച്ചിട്ടില്ലെങ്കിൽ ഖാസി തന്നെയായിരിക്കും വഖ്ഫിൻ്റെ മുതവല്ലി. ഒരു പ്രദേ ശത്ത് ഖാസിയെ നിയമിക്കപ്പെ ട്ടാൽ ആ പ്രദേശത്തെ നാളിൽ നിശ്ചയിക്കപ്പെട്ടിട്ടില്ലാത്ത വഖ്ഫുകളുടെ മേൽനോട്ടവും ഖാസി യുടെ അധികാര പരിധിയിൽ വരുന്നതാണ്. ഖാസി നേരിട്ട് കൈകാര്യം ചെയ്യുകയോ നടത്തി പ്പിന് വേണ്ടി മറ്റാരെങ്കിലും ഏൽപ്പിക്കുകയോ ചെയ്യാം.

നീതിമാനും വിശ്വസ്‌തനുമാ യിരിക്കുക, വഖ്‌ഫിന്റെ കാര്യ ങ്ങൾ ചെയ്യാൻ പ്രാപ്തനാവുക എന്നിവയാണ് മുതവല്ലിയുടെ യോഗ്യതകൾ. വഖ്ഫിന്റെ സംര ക്ഷണം, പരിപാലനം, വരുമാനമെ ടുക്കുക, ആർക്ക് വേണ്ടിയാണോ/ ഏത് സ്ഥാപനത്തിലേക്കാണോ വഖ്ഫ് ചെയ്തിട്ടുള്ളത് വരുമാനം അവർക്ക് നൽകുക, തുടങ്ങിയവ യാണ് മുതവല്ലിയുടെ ഉത്തരവാദി ത്വങ്ങൾ. വഖ്ഫിൻ്റെ നിയമങ്ങളും വാഖിഫിന്റെ വ്യവസ്ഥകളും കീഴ്വഴക്കങ്ങളുമെല്ലാം ശ്രദ്ധിച്ചു കൊണ്ടായിരിക്കണം മുതവല്ലി മേൽകാര്യങ്ങൾ നിർവ്വഹിക്കേണ്ട ത്. വഖ്‌ഫ് വസ്തു വിൽക്കാനോ മാറ്റം ചെയ്യാനോ നാളിറിന് അവ കാശമില്ല. അതൊന്നും അനുവദ നീയമല്ല. വാഖിഫ് നാളിറായി ആരെയും നിശ്ചയിച്ചിട്ടില്ലാത്ത വഖ്ഫിന്റെ പ്രദേശത്ത് ഖാസിയി ല്ലെങ്കിൽ ആ പ്രദേശത്ത് മുസ്‌ലിംകൾക്ക് നേതൃത്വം നൽകുന്ന ഉലമാളം ഉമറാഉമാണ് വഖ്‌ഫിൻ്റെ മേൽനോട്ടം വഹിക്കേണ്ടതെന്ന് ഫതാവൽ കുബ്‌റാ 3-261 ബിഗ്‌യ 175 തുടങ്ങിയവയിൽ വ്യക്തമാക്കി യിട്ടുണ്ട്.

പള്ളി പുതുക്കി പണിയുമ്പോൾ?

പള്ളി പുതുക്കി പണിത പ്പോൾ അതിന്റെ പഴയ മരങ്ങളും മറ്റും ബാക്കി വന്നാൽ അവ ഉപ യോഗ ശൂന്യമാവും മുമ്പ് ആ പള്ളിക്ക് തന്നെ ആവശ്യം വരുമെ ന്നുണ്ടെങ്കിൽ ആ പള്ളിക്ക് വേണ്ടി അവ സൂക്ഷിക്കപ്പെടേണ്ടതാണ്. ആ പ്രതീക്ഷയില്ലെങ്കിൽ മറ്റു പള്ളികളിലേക്ക് ഉപയോഗിക്ക ണം. അടുത്തുള്ള പള്ളിക്ക് ഉപ യോഗപ്പെടുത്തലാണ് ഉത്തമം. പള്ളിയുടെ വസ്തുക്കൾ പള്ളിക്കേ ഉപയോഗിക്കാവൂ. മദ്റ സക്കോ മറ്റോ ഉപയോഗിക്കാൻ പാടില്ല. മദ്റസയുടെ മരങ്ങളും മറ്റും മദ്റസ തന്നെ ഉപയോഗിക്ക ണം. പള്ളിക്ക് പറ്റില്ല. എന്നാൽ പള്ളിയുടെ മരങ്ങളും മറ്റും പള്ളിക്ക് ഉപയോഗപ്പെടുത്തൽ അസാധ്യമായാൽ മദ്റസ പോലെ യുള്ള പൊതുസ്ഥാപനങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. അപ്ര കാരം തന്നെ മദ്റസയുടേത് മദ്റ സക്ക് ഉപയോഗപ്പെടുത്താൻ കഴി യാതെ വരുമ്പോൾ പള്ളിക്ക് ഉപ യോഗിക്കാം. എന്നാൽ ഉപയോഗ യോഗ്യമായ വഖ്ഫ് സാധനങ്ങ ളൊന്നും വിൽക്കൽ അനുവദനീയ മല്ല. ശാഫിഈ മദ്ഹബിലെ പ്രമുഖ ഗ്രന്ഥങ്ങളായ ഫത്ഹുൽ മുഈൻ 313 തുഹ്ഫ 6/283 നിഹായ 5/395 ഫതാവൽ കുബ്റാ 3/288 തുടങ്ങിയവയിൽ നിന്ന് ഈ കാര്യങ്ങളെല്ലാം മനസ്സി ലാകുന്നതാണ്. വിറകിന്റെ ഉപ യോഗത്തിനല്ലാതെ മറ്റൊന്നിനും പറ്റില്ലെങ്കിൽ വിൽക്കുന്നതിന് വിരോധമില്ലെന്ന് പള്ളിയുടെ തൂണുകൾ, പായകൾ തുടങ്ങി യവയെക്കുറിച്ച് ഇമാമുകൾ പറ ഞ്ഞതിൽ നിന്ന് മനസ്സിലാക്കുന്ന തിൽ തെറ്റില്ല.

പ്രധാന അവലംബങ്ങൾ: ഫത്ഹുൽ മുഈൻ തുഹ്ഫതുൽ മുഹ്‌താജ് നിഹായതുൽ മുഹ്‌താജ് അൽ ഫതാവൽ കുബ്റാ

Related Posts