Site-Logo
POST

നിസ്കാര ശേഷമുള്ള കൂട്ടുപ്രാർത്ഥന

29 Nov 2023

feature image

i)തിരുനബി നിർവ്വഹിച്ചു.
ഇമാം ത്വബ്റാനി റിപ്പോർട്ട് ചെയ്‌ത സ്വഹീഹായ ഹദീസ്

حدثنا سَالِمُ بْنُ عَبْدِ اللَّهِ بْنِ عُمَرَ عَنْ أَبِيهِ قَالَ: صَلَّى النَّبِيُّ صَلَاةَ الْفَجْرِ ثُمَّ انْفَتَلَ فَأَقْبَلَ عَلَى الْقَوْمِ فَقَالَ: «اللَّهُمَّ بَارِكْ لَنَا فِي مَدِينَتِنَا وَبَارِكْ لَنَا فِي مُدِنَا وَصَاعِنَا اللَّهُمَّ بَارِكْ لَنَا فِي شَامِنَا ويَمَنِنَا»

المعجم الأوسط للطبراني 245/4 وَرِجَالُهُ ثِقَاتٌ مجمع الزوائد ومنبع الفوائد : 305/3 – نور الدين الهيثمي

മുത്ത് നബി സുബ്ഹി നിസ്‌കരിച്ചു. ശേഷം സ്വഹാബത്തിലേക്ക് തിരിഞ്ഞിരുന്ന് ദുആ ചെയ്തു: “അല്ലാഹുവേ ഞങ്ങളുടെ മദീനയിലും മുദ്ദിലും സ്വാഇലും ശാമിലും യമനിലും ഞങ്ങൾക്ക് നീ ബറകത്ത് ചെയ്യേണമേ” (ത്വബ്റാനി:4/245)

വഹാബീ നേതാവ് അൽബാനി പോലും ഈ ഹദീസ് സ്വഹീഹാണെന്നു പറയുന്നുണ്ട്. (തഖിജു ഫളാഈലുശ്ശാം:1/23)


ii)കൂട്ടു പ്രാർത്ഥന
ജൂതന്മാർക്ക് ദഹിക്കില്ല

ഇബ്നു മാജയിലെ സ്വഹീഹായ ഒരു ഹദീസ്
حَدَّثَنَا إِسْحَاقُ بْنُ مَنْصُورٍ أَخْبَرَنَا عَبْدُ الصَّمَدِ بْنُ عَبْدِ الْوَارِثِ حَدَّثَنَا حَمَّادُ بْنُ سَلَمَةِ حَدَّثَنَا سُهَيْلُ بْنُ أَبِي صَالِحٍ عَنْ أَبِيهِ عَنْ عَائِشَةَ عَنِ النَّبِيِّ – صلى الله عليه وسلم – قَالَ ” مَا حَسَدَتْكُمُ الْيَهُودُ عَلَى شَيْءٍ مَا حَسَدَتْكُمْ عَلَى السَّلَامِ وَالتَّأْمِينِ ” .

إسناده صحيح أخرجه ابن ماجه (856) وأحمد (25029) المنذري، الترغيب والترهيب (1/238)

നബി പറഞ്ഞു: “നിങ്ങൾ തമ്മിൽ സലാം പറയുന്നതിനേയും ആമീൻ പറയുന്നതിനേയും ജൂതന്മാർ വെറുക്കുന്നത് പോലെ മറ്റൊരു കാര്യത്തിനോടും നിങ്ങളോട് ജൂതന്മാർക്ക് വെറുപ്പുണ്ടാവുകയില്ല” (ഇബ്നു‌ മാജഃ 856).

قَالَ رَسُولُ اللَّهِ : لَا يَؤُمُّ عَبْدٌ فَيَخُصَّ نَفْسَهُ بِدَعْوَةٍ دُونَهُمْ فَإِنْ فَعَلَ فَقَدْ خَانَهُمْ “

أخرجه البيهقي (5554) مسند أحمد (22415) سنن أبو داوود (90) سنن الترمذي (357) حديث حسن ابن الملقن تحفة المحتاج (1/305) صحيح أو حسن الأجوبة المرضية لسخاوي (1/102) إسناده حسن ابن حجر العسقلاني ، هداية الرواة (1/470) . حسن : تحفة الأحوذي (2/162) حسن : البغوي، شرح السنة (2/247) حسن شوكاني، نيل الأوطار (3/195) . رجاله ثقات

നബി പറഞ്ഞു: ഇമാം നിന്ന ഒരാളും മഅ്‌മൂമീങ്ങളെ പരിഗണിക്കാതെ സ്വന്തമായി ദുആ ചെയ്യാതിരിക്കട്ടെ! അങ്ങനെ സ്വന്തമായി ദുആ ചെയ്‌ത ഇമാം മഅ്‌മൂമീങ്ങളെ വഞ്ചിക്കുകയാണ് ചെയ്യുന്നത്.


iii)ഫർള് നിസ്ക‌ാര ശേഷമുള്ള കൂട്ടു പ്രാർത്ഥന ഫിഖ്ഹിന്റെ വീക്ഷണത്തിൽ

ഇമാം നവവി പറയുന്നു:

(فَرْعُ) قَدْ ذَكَرْنَا اسْتِحْبَابَ الذِّكْرِ وَالدُّعَاءِ لِلْإِمَامِ وَالْمَأْمُومِ وَالْمُنْفَرِدِ وَهُوَ مُسْتَحَبُّ عَقِبَ كُلِّ الصَّلَوَاتِ بِلَا خلاف وأما ما اعْتَادَهُ النَّاسُ أَوْ كَثِيرٌ مِنْهُمْ مِنْ تَخْصِيصِ دُعَاءِ الْإِمَامِ بِصَلَاقَى الصُّبْحِ وَالْعَصْرِ فَلَا أَصْلَ لَهُ وَإِنْ كَانَ قَدْ أَشَارَ إِلَيْهِ صَاحِبُ الحاوى فقال ان كانت صلاة لا يتنقل بَعْدَهَا كَالصُّبْحِ وَالْعَصْرِ اسْتَدْبَرَ الْقِبْلَةَ وَاسْتَقْبَلَ النَّاسَ وَدَعَا وَإِنْ كَانَتْ مِمَّا يُتَنَفَّلُ بَعْدَهَا كَالظُّهْرِ وَالْمَغْرِبِ وَالْعِشَاءِ فَيُخْتَارُ أَنْ يَتَنَفَّلَ فِي مَنْزِلِهِ وَهَذَا الَّذِي أَشَارَ إِلَيْهِ مِنْ التَّخْصِيصِ لَا أَصْلَ لَهُ بَلْ الصَّوَابُ اسْتِحْبَابُهُ فِي كُلِّ الصَّلَوَاتِ وَيُسْتَحَبُّ أَنْ يُقْبِلَ عَلَى النَّاسِ فَيَدْعُوَ وَاللَّهُ أَعْلَمُ

شرح المهذب للإمام النووي : 3/488

ഇമാമിനും മഅ്മൂമിനും എല്ലാ നിസ്കാര ശേഷവും ദിക്റുകളും ദുആയും നിർവ്വഹിക്കൽ സുന്നത്താണെന്ന് നാം പറഞ്ഞുവല്ലോ! എന്നാൽ ചില ഇമാമുമാർ നിസ്കാര ശേഷമുള്ള ദുആ സുബ്ഹ് അസർ നിസ്കാരങ്ങൾക്ക് ശേഷം മാത്രം നിർവ്വഹിക്കുന്നതിന് ഒരടിസ്ഥാനവുമില്ല. സുബ്ഹിനും അസറിനും ശേഷം മാത്രമാണല്ലോ സുന്നത്ത് നിസ്കാരമില്ലാത്തത് എന്നത് ഇതിന് ന്യായമായി പറയുന്നതും അടിസ്ഥാനരഹിതമാണ്. ശരിക്കും
എല്ലാ നിസ്കാര ശേഷവും ഇമാം ജനങ്ങളിലേക്ക് തിരിഞ്ഞിരുന്ന് ദുആ ചെയ്യണണമെന്നതാണ് സുന്നത്തായ രൂപം (ശറഹുൽ മുഹദ്ദബ്:3/488).

ഇമാം നവവി ഇതേ കിതാബിൽ അടുത്ത പേജിൽ ദിക്ർ ദുആക്ക് വേണ്ടി തിരിഞ്ഞിരിക്കാൻ ഉദ്ദേശിക്കാത്ത ഇമാം നിസ്കാരം കഴിഞ്ഞെന്ന് പിന്നീട് വരുന്നവർക്ക് തിരിച്ചറിയാൻ വേണ്ടി എഴുന്നേറ്റു നിൽക്കണമെന്നു പറയുന്നുണ്ട്. ഈ ഭാഗം മാത്രം അടർത്തി മാറ്റി എഴുന്നേറ്റു പോവണമെന്ന് ദുർവ്യാഖ്യാനിക്കുന്ന ചില ബിദ്അതുകാരുണ്ട്. അത്തരം പ്രചരണങ്ങളിൽ ആരും വഞ്ചിതരാവരുത്!


iv)ഫർള് നിസ്കാരങ്ങൾക്ക് ശേഷം ദുആ സുന്നത്ത് തന്നെ

ബുഖാരിയിലെ നിസ്‌കാര ശേഷമുള്ള ദുആയെ കുറിച്ച് പറയുന്ന അദ്ധ്യായത്തെ ഇമാം അസ്ഖലാനി(റ) വിശദീകരിക്കുന്നു.

(بَابُ الدُّعَاءِ بَعْدَ الصَّلَاةِ) أَي الْمَكْتُوبَةِ وَفِي هَذِهِ التَّرْجَمَةِ رَدُّ عَلَى مَنْ زَعَمَ أَنَّ الدُّعَاءَ بَعْدَ الصَّلَاةِ لَا يُشْرَعُ مُتَمَسِكًا بِالْحَدِيثِ الَّذِي أَخْرَجَهُ مُسْلِمٌ مِنْ رِوَايَةِ عَبْدِ اللَّهِ بْنِ الْحَارِثِ عَنْ عَائِشَةَ كَانَ النَّبِيُّ ﷺ إِذَا سَلَّمَ لَا يَثْبُتُ إِلَّا قَدْرَ قَدْ مَا يَقُولُ اللَّهُمَّ أَنْتَ السَّلَامُ وَمِنْكَ ا السَّلَامُ تَبَارَكَ يَاذَا يَاذَا ! الْجَلَالِ وَالْإِكْرَامِ وَالْجَوَابُ أَنَّ الْمُ الْمُرَادَ فَقَدْ ثَبَتَ أَنَّهُ كَانَ إِذَا يَقُولَ مَا ذَكَرَة ا عَلَى هَيْئَتِهِ قَبْلَ السَّلَامِ إِلَّا بِقَدْرِ أَنْ يَقُو اسْتِمْرَارِهِ جَالِسًا. الْمَذْكُورِ نَفْ بالنفي صَلَّى أَقْبَلَ عَلَى أَصْحَابِهِ فتح الباري لابن حجر العسقلاني 11/133

ഇമാം ബുഖാരി നൽകിയ ഈ തലക്കെട്ടിൽ നിന്ന് തന്നെ നിസ്കാര ശേഷം ദുആ സുന്നത്തില്ലെന്ന് വാദിക്കുന്നവർക്ക് മറുപടിയുണ്ട്. അല്ലാഹുമ്മ അൻത സ്സ‌ലാം എന്ന് തുടങ്ങുന്ന ദിക്ർ ചൊല്ലുന്ന സമയമേ നബി നിസ്‌കാര ശേഷം ഇരിക്കാറുള്ളൂ എന്ന ഹദീസ് ഇവർ തെളിവാക്കാറുണ്ട്. ഹദീസിൻ്റെ ശരിയായ അർത്ഥം: അവിടുന്ന് നിസ്കാര ശേഷം ഖിബ്‌ലക്ക് മുന്നിട്ട അതേ രൂപത്തിൽ ഈ ദിക്റുകൾ ചൊല്ലുന്ന സമയം മാത്രമേ ഇരിക്കാറുളളു എന്നതാണ്. കാരണം നബി ﷺ നിസ്‌കാര ശേഷം സ്വഹാബത്തിലേക്ക് അഭിമുഖമായി ഇരിക്കാറുണ്ടെന്നത് സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്.

ബിദ്അതുകാരുടെ നേതാവായ ഇബ്‌നുൽ ഖയ്യിമിൻ്റെ വാക്കുകളിൽ അവലംബമാക്കി ചില ഹമ്പലി മദ്ഹബുകാർ നിസ്കാര ശേഷം ദുആ സുന്നത്തില്ലെന്നു വാദിക്കുന്നുണ്ടെന്ന് പറഞ്ഞു. അതിനെ നിരവധി തെളിവുകൾ നിരത്തി അസ്ഖലാനി ഇമാം ബുഖാരിയുടെ ഈ വ്യാഖ്യാനമായ ഫത്ഹുൽബാരിയിൽ ഖണ്ഡിക്കുന്നുണ്ട്. ഇന്നത്തെ വഹാബികളും ഇതേ ഹദീസ് വെച്ചു കൊണ്ടാണ് തെറ്റുദ്ധരിപ്പിക്കാറുള്ളത്.

v) ഹദീസനുസരിച്ചു നിസ്‌കാര ശേഷം ചെയ്താൽ മാത്രം
ബിദ്അതാകുന്നതെങ്ങനെ?!

17347 – عَنْ أَبِي هُبَيْرَةَ عَنْ حَبِيبِ بْنِ مَسْلَمَةَ الْفِهْرِي – وَكَانَ مُسْتَجَابًا : أَنَّهُ أُمِرَ عَلَى جَيْشِ فَدَرِبَ الدُّرُوبِ فَلَمَّا لَقِيَ الْعَدُوَّ قَالَ لِلنَّاسِ : سَمِعْتُ رَسُولَ اللَّهِ ﷺ يَقُولُ: «لَا يَجْتَمِعُ مَلَا فَيَدْعُو بَعْضُهُمْ وَيُؤَمِّنُ سَابِرُهُمْ إِلَّا أَجَابَهُمُ اللَّهُ»».

المعجم الكبير للطبراني 21/4 – الطبراني المستدرك على الصحيحين للحاكم: 390/3 دلائل النبوة للبيهقي 114/7 • الترغيب والترهيب للمنذري 33/1 * تاريخ دمشق لابن عساكر 77/12 رِجَالُهُ رِجَالُ الصَّحِيحِ غَيْرَ ابْنِ لَهِيعَةَ، وَهُوَ حَسَنُ الْحَدِيثِ. مجمع الزوائد ومنبع الفوائد 170/10 – نور الدين الهيثمي • فتح الباري لابن حجر العسقلاني 200/11

ഹബീബ് ബ്ൻ മസ്‌ലമയിൽ നിന്ന് നിവേദനം: റസൂൽ ﷺ പറയുന്നത് ഞാൻ കേട്ടു: “ഒരു കൂട്ടം ജനങ്ങൾ ഒരുമിച്ചു കൂടി. അവരിൽ ഒരാൾ പ്രാർത്ഥിക്കുകയും ബാക്കിയുള്ളവർ മുഴുവൻ ആമീൻ പറയുകയും ചെയ്താൽ അല്ലാഹു ആ പ്രാർത്ഥനക്ക് ഉത്തരം നൽകുന്നതാണ്”

ഈ ഹദീസനുസരിച്ചു നിസ്കാര ശേഷം പ്രവർത്തിച്ചാൽ മാത്രമാണ് മൗലവിമാരുടെ കണ്ടുപിടിത്തത്തിൽ ബിദ്അതാകുന്നത്. മൗലവിമാരെ പിൻപറ്റുന്ന അനുയായികൾഈ പ്രത്യേക നിയമത്തിന് തെളിവ് പോലും ചോദിക്കാറില്ല.

Related Posts