മുസ്‌ലിം സമൂഹത്തിൽ ഇത്രയും കുഴപ്പം വിതച്ച മറ്റൊരു കൃതികാണില്ല. സമൂഹത്തിൽ ഇന്ന് കാണപ്പെടുന്ന മുഴുവൻ ഭിന്നിപ്പിന്റെയും ക്രഡിറ്റ് ഇതിന് മാത്രം അവകാശപ്പെട്ടതാണ്.
മുസ്‌ലിംകൾക്ക് നേരെ ചാർത്തപെടുന്ന എല്ലാ ഭീകരവാദ മുദ്രകളുടെയും മൂലകാരണവും ഈ കൃതി തന്നെയാണ്. വഹാബികളുടെ നേതാവ് മുഹമ്മ ഇബ്നു അബ്ദിൽ വഹാബ് ആണ് ഇതിന്റെ രചയിതാവ്.
വഹാബിസത്തിന്റെ ബൈബിൾ എന്ന് വിശേഷിപ്പിക്കാവുന്ന ഗ്രന്ഥമാണ് കിതാബു തൗഹീദ്.
70 തോളം ഭാഷകളിൽ ഇത് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. വഹാബികൾ സൗജന്യമായാണിത് വിതരണം ചെയ്യാറുള്ളത്. ഹജ്ജ് ഉംറ സീസണുകളിൽ ഹറമിലെത്തുന്ന തീർത്ഥാടകരെ അവർ അതിന്റെ ഭാഗമായി പ്രത്യേകം ലക്ഷ്യമിടുന്നു.
ലോകത്തെ എല്ലാ സലഫി ഭീകര സംഘടനകളുടെയും അവലംബ ഗ്രന്ഥമാണിത്. അതിന്റെതിരിൽ ഒരു ചെറുവിരലനക്കാൻ അവർ അനുയായികളെ അനുവദിക്കാറില്ല.
കുപ്രസിദ്ധമായ “ഇസിൽ ” എന്ന ഭീകര സംഘടന ( تنظيم الدولة الاسلامية في العراق والشام ) ഈയടുത്ത കാലത്ത് ഇറാഖിലും സിറിയയിലും ആധിപത്യം സ്ഥാപിച്ചപ്പോൾ അവരുടെ നൂറുകണക്കായ പഠന കേന്ദ്രങ്ങളിൽ സിലബസിൽ ഉൾപ്പെടുത്തിയ ഗ്രന്ഥമാണ് ഇബ്നു അബ്ദിൽ വഹാബിന്റെ പ്രസ്തുത ഗ്രന്ഥം.
എന്നാൽ ഇപ്പോൾ കിതാബു തൗഹീദിലെ തീവ്ര ആശയങ്ങൾ സലഫികൾ തന്നെ മനസിലാക്കി തുടങ്ങിയിട്ടുണ്ട് എന്നതാണ് കൗതുകം. ഈജിപ്ഷ്യൻ സലഫി പണ്ഡിതനായ ശൈഖ് മുസ്തഫ അൽഅദ്‌വി ഈ കിതാബ് വിശകലനം ചെയ്തു പറയുന്നത് മുഹമ്മദ് ബ്നു അബ്ദിൽ വഹാബിന് ഹദീസ് സംബന്ധമായ പരിജ്ഞാനം ഇല്ലായെന്നും ഈ ഗ്രന്ഥം സലഫി ഭീകരസംഘങ്ങൾക് ഉത്തേജനം നൽകുന്നുണ്ട് എന്നുമാണ്. ഇസിൽ, അൽഖാഇദ , ബോക്കോ ഹറാം തുടങ്ങിയ തീവ്ര സംഘങ്ങൾ അവരുടെ കുഞ്ഞുങ്ങളെ ചെറുപ്പത്തിലേ ഈ ഗ്രന്ഥത്തിലെ പിഴച്ച വാദമായ عدم العذر بالجهل (വിവരമില്ലായ്മയ ഒരു ഒഴിവുകഴിവായി കാണാതിരിക്കുക ) എന്നതിനെയാണ് പഠിപ്പിക്കുന്നത്. തുടർന്ന് സ്വന്തം മാതാപിതാക്കളെയും നാട്ടുകാരെയും നൂറ്റാണ്ടുകൾ നീണ്ടുനിൽകുന്ന മുസ്‌ലിം തലമുറയെ വരെ കാഫിറാക്കുന്നതിന് വഴിയൊരുക്കുന്നു!.
സാധാരണ വഹാബികൾ കിതാബു തൗഹീദ് വലിയ സംഭവമായാണ് ധരിച്ചുവെച്ചിരിക്കുന്നത്.
എന്നാൽ നേരത്തെ സൂചിപ്പിച്ച പോലെ അഹ്‌ലുസ്സുന്നയല്ല, വഹാബികൾ തന്നെയാണ് ഇപ്പോൾ ഈ കൃതിയെ തൊലിയിരുച്ചു കാണിച്ചു കൊണ്ടിരിക്കുന്നത്. ഇത്രയും ചെറിയ ഒരു ഗ്രന്ഥത്തിൽ, അതും വിശ്വാസ കാര്യങ്ങൾ വിശദീകരിക്കുന്ന ഒരു ഗ്രന്ഥത്തിൽ
ദുർബലമായ ഒറ്റ ഹദീസും ഉണ്ടാവില്ല എന്നാവും പൊതുവിലുള്ള ധാരണ!
കാരണം ദുർബലമായ ഹദീസെന്നും പറഞ്ഞ് നിരവധി ഫിഖ്‌ഹീ മസ്അലകൾ തള്ളിക്കളഞ്ഞവർ, ഇഹ്യാഉൽ ഉലൂമിദ്ദീൻ പോലുള്ള തസവ്വുഫ് ഗ്രന്ഥങ്ങൾ നിറയെ ളഈഫ് ആണെന്ന് പ്രചരിപ്പിച്ചവർ സ്വന്തം അഖീദ എങ്ങിനെ ഇത്തരം ബലഹീനവും വ്യാജവുമായ കാര്യങ്ങൾ വെച്ച് സ്ഥാപിക്കാൻ ശ്രമിക്കുമെന്ന് ആരെങ്കിലും വിശ്വസിക്കുമോ?!
എന്നാൽ വഹാബികളുടെ ആശയ സ്രോതസ്സായ കിതാബു തൗഹീദ് എന്ന പരാമർശിത ഗ്രന്ഥത്തിൽ മൂന്നിലൊരു ഭാഗവും ബലഹീനമായ ഹദീസുകളാണ് കാണാൻ കഴിയുക! എന്നല്ല നിർമ്മിത കഥകൾ വരെ അതിലുണ്ടെന്ന് സലഫികൾ തന്നെ പറയുന്നു. തൗഹീദിന്റെ അർത്ഥം തന്നെ മാറ്റിമറിച്ച ഈ ക്ഷുദ്രകൃതിക്ക് വിശദീകരണമെഴുതിയ വഹാബി ഗ്രന്ഥകാരന്മാർ അതിന് സാക്ഷ്യം വഹിക്കുന്നു.
വഹാബി പണ്ഡിതനായ അബൂ മാലിക് അർറയാഷി അൽ യമനി എന്നയാൾ ഈ ഗ്രന്ഥത്തിന്റെ വ്യാഖ്യാനത്തിൽ 27ൽ പരം ബലഹീനമായ ഹദീസുകൾ ഉണ്ടെന്ന് പറയുന്നു. അതായത് ഗ്രന്ഥത്തിന്റെ മൂന്നിലൊന്നും ബലഹീന ഹദീസുകൾ!. അവയിൽ 3 ഹദീസുകൾ അത്യധികം ബലഹീനമായത് (أحاديث ضعيفة جدا). 10 ഓളം ഹദീസുകൾ മുർസൽ, മുൻഖതിഹ്, ഷാദ് തുടങ്ങിയ ഇനത്തിൽ പെട്ട ളഈഫുകളും!. എങ്ങിനെയുണ്ട്?.
ഇത്തരം അടിസ്ഥാന രഹിതമായ ഹദീസുകൾ വെച്ചിട്ടാണ് ഇബ്നു അബ്ദിൽ വഹാബ് പുതിയ തൗഹീദ് സ്ഥാപിച്ചിരിക്കുന്നത്. വെറുതെയല്ല അൽബാനി പോലും അദ്ദേഹത്തിന് ഫിഖ്ഹോ ഹദീസോ അറിഞ്ഞുകൂടെന്ന് പറഞ്ഞത്.
വീഡിയോ ലിങ്കുകൾ:
1. https://youtu.be/z1ODwCr1
2). https://youtu.be/8Gn-ErCXZSE