Site-Logo
POST

പള്ളി പുരുഷന്മാർക്ക് മാത്രമോ?

03 Jan 2024

feature image

പള്ളികളിൽ വെച്ച് അല്ലാഹുവിനെ ആരാധിക്കുന്നവരായി പുരുഷന്മാരെ മാത്രമാണ് അല്ലാഹു പരിചയപ്പെടുത്തുന്നത്.

 

‎في بيوت أذِنَ اللَّهُ أَنْ تُرْفَعَ وَيُذْكَرَ فِيهَا اسْمه يَسبِّحُ لَهُ فِيهَا بِالْغُدُوِّ والآصال * رجال لا تلهيهِمْ تِجَارَةٌ وَلَا بَيعَ عَنْ ذِكْرِ اللَّهِ وَإِقَامِ الصَّلَاةِ وإيتاء الزكاة يَخَافُونَ يَوْمًا تَتَقَلُّبُ فِيهِ الْقُلُوبُ وَالأَبْصَارُ (النور
(٣٦ -٣٧
 

“ചില ഭവനങ്ങളിലാണ്(ആ വെളിച്ചമുള്ളത്.) അവ ഉയർത്തപ്പെടാനും അവയിൽ തന്റെ നാമം സ്മരിക്കപ്പെടാനും അല്ലാഹു ഉത്തരവ് നൽകിയിരിക്കുന്നു. അവയിൽ രാവിലെയും സന്ധ്യാസമയങ്ങളിലും ചില പുരുഷന്മാർ അവന്റെ മഹത്വം പ്രകീർത്തിച്ചുകൊണ്ടിരിക്കുന്നു. അല്ലാഹുവെ സ്മരിക്കുന്നതിൽ നിന്നും, നിസ്‌കാരം മുറപോലെ നിർവ്വഹിക്കുന്നതിൽ നിന്നും, സകാത്ത് നൽകുന്നതിൽ നിന്നും കച്ചവടമോ ക്രയ വിക്രയമോ അവരുടെ ശ്രദ്ധ തിരിച്ചുവിടുകയില്ല. ഹൃദയങ്ങളും കണ്ണുകളും ഇളകി മറിയുന്ന ഒരു ദിവസത്തെ അവർ ഭയപ്പെട്ടുകൊണ്ടിരിക്കുന്നു” (നൂർ 36-37).

 

അതെ കുറിച്ച് വിശ്രുത ഖുർആൻ വ്യാഖ്യാതാവായ ഇമാം റാസി ﵀ എഴുതുന്നു:


‎(السُّؤَالُ الثَّانِي) لِمَ خُصُ الرِّجَالُ بِالذِّكْرِ؟ ( وَالْجَوَابُ) لِأَنَّ النِّسَاءَ لَسْنَ مِنْ أَهْلِ التَّجَارَاتِ أَوِ الْجَمَاعَاتِ (التفسير الكبير : ٥/٢٤)

ചോദ്യം രണ്ട്: എന്തുകൊണ്ട് ഖുർആൻ പുരുഷന്മാരെ പ്രത്യേകം പരാമർശിച്ചു?”
മറുപടി: നിശ്ചയം സ്ത്രീകൾ കച്ചവടത്തിന്റെയോ സംഘടിത നിസ്കാരത്തിന്റെയോ അർഹരല്ല (റാസി 24/5)

 

ഇസ്മാഈൽ ഹിഖി പറയുന്നു:

‎كَيْفَ خُصُ الرِّجَالُ بِالْمَدْحِ وَالثَّنَاءِ دُونَ النِّسَاءِ ۚ فَالْجَوَابُ لأنه لا جمعة على النساء ولا جماعة في المساجد (روح البيان:
(١٦١/٦

പുരുഷന്മാരെ മാത്രം പ്രശംസിക്കുകയും വാഴ്ത്തിപറയുകയും ചെയ്തതെങ്ങനെ? മറുപടി. കാരണം പള്ളികളിൽ വെച്ചുള്ള ജുമുഅയോ ജമാഅത്തോ സ്ത്രീകൾക്കില്ല. (റൂഹുൻ ബയാൻ: 6/161).

 

അല്ലാമ സ്വാവി പറയുന്നു:

‎حُصُوا بِالذِّكْرِ لأَنَّ شَأْنَهُمْ حُضُورُ الْمَسَاجِدِ لِلْجَمَعَةِ وَالْجَمَاعَةِ
‎(حاشية الصاوي: ١٤١/٣)

ജുമുഅക്കും ജമാഅത്തിനും വേണ്ടി പള്ളിയിൽ സാന്നിധ്യമറിയിക്കൽ പുരുഷന്മാരുടെ ഉത്തരവാദിത്തമായതിനാലാണ് അവരെ മാത്രം പരാമർശിച്ചത് (സ്വാവി 3/141).

 

അല്ലാമ ജമൽ പറയുന്നു:

‎حُصُوا بِالذِّكْرِ لأَنَّ النِّسَاءَ لَيْسَ عَلَيْهِنَّ حضور المسجد لجمعة
‎ولا لجماعة ( الفتوحات الإلهية: ٢٤٠/٣)

ജുമുഅക്കോ ജമാഅത്തിനോ വേണ്ടി പള്ളിയിൽ വരൽ സ്ത്രീകൾക്ക് ബാധ്യതയല്ലാത്തതിനാലാണ് പുരുഷ ന്മാരെ പ്രത്യേകം പരാമർശിച്ചത്. (അൽഫുതൂഹാത്തുൽ ഇലാഹിയ്യ 3/240 ).

 

അല്ലാമ ഖാസിൻ വിശദീകരിക്കുന്നു:


‎حص الرِّجَالُ بالذِّكْرِ فِي هَذِهِ الْمَسَاجِدِ لِأَنَّ النِّسَاءَ لَيْسَ عَلَيْهِن
‎حضور المساجد الجمعة ولا لجماعة (الخازن: ۳۳۳/۳)
ഈ പള്ളികളിൽ പുരുഷന്മാരെ മാത്രം പരാമർശിച്ചത് സ്ത്രീകൾ ജുമുഅക്കോ ജമാഅത്തിനോ പള്ളികളിൽ വരേണ്ടവരല്ലാത്തതിനാലാണ് (ഖാസിൻ 3/333).

 

ഇമാം ഖുർതുബി പറയുന്നു:


‎لَمَّا قَالَ تَعَالَى رِجَالٌ » وخصهم بالذِّكْرِ دَلَّ عَلَى أَنَّ النِّسَاءَ لَا حَظٍّ لَهُنَّ فِي الْمَسَاجِد، إِذْ لا جمعة عَلَيْهِنَّ وَلَا جَمَاعَةَ، وَأَنَّ صَلَوتَهُنَّ فِي بُيُوتِهِنَّ أَفْضَلُ، رَوَي أَبُو دَاوُدَ عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ رَضِيَ اللَّهُ عَنْهُ عَنِ النَّبِيِّ صَلَاةُ الْمَرْأَةِ فِي بَيْتِهَا أَفْضَلُ مِنْ صَلَاتِهَا فِي حُجْرَتِهَا وَصَلَاتُهَا فِي مِخدَعِهَا أَفْضَلُ مِنْ صَلَاتِهَا فِي بَيْتِهَا
‎(قرطبي: ١٨٤/١٢)

അല്ലാഹു ‘രിജാൽ’ എന്ന് പറയുകയും പുരുഷന്മാരെ മാത്രം പ്രത്യേകമാക്കുകയും ചെയ്‌തപ്പോൾ സ്ത്രീകൾക്ക് പള്ളികളിൽ യാതൊരു അവകാശവുമില്ലെന്ന് അതറിയിക്കുന്നു. കാരണം അവർക്ക് ജുമുഅയോ ജമാഅത്തോ ഇല്ല. നിശ്ചയം, അവർക്ക് അവരുടെ വീടുകളിൽ വെച്ച് നിസ്കരിക്കുന്നതാണ് ഉത്തമം. അബ്ദുല്ലാഹിബ്നു മസ്ഊദി(റ)ൽ നിന്ന് അബൂദാവൂദ്(റ) നിവേദനം ചെയ്യുന്നു. നബി(സ്വ) പറഞ്ഞു: “സ്ത്രീ അവളുടെ വീടിന്റെ ഉള്ളിൽവെച്ച് നിസ്കരിക്കുന്നത് വീടിന്റെ തുറന്ന സ്ഥലത്തുവെച്ച് നിസ്‌കരിക്കുന്നതിനേക്കാൾ ഉത്തമമാണ്. സ്ത്രീ വീടിന്റെ ഉള്ളിന്റെ ഉള്ളിൽ വെച്ച് നിസ്‌കരിക്കുന്നത് അവളുടെ വീടിന്റെ ഉള്ളിൽവെച്ച് നിസ്കരിക്കുന്നതിനേക്കാൾ ഉത്തമമാണ്” (ഖുർആൻ: 12/184)

 

അല്ലാമ നൈസാബൂരി എഴുതുന്നു:

‎خص الرِّجَالُ بِالذِّكْرِ لأَنَّهُمْ مِنْ أَهْلِ الْجَمَاعَاتِ، دُونَ النِّسَاءِ
‎غرائب القرآن هامش الطبري: ۹۹/۱۸)
 

പുരുഷന്മാർ ജമാഅത്തുകളുടെ അവകാശികളായതിനാലാണ് അവരെ മാത്രം പരാമർശിച്ചത്. സ്ത്രീകൾ അങ്ങനെയല്ല (ഗറാഇബുൽ ഖുർആൻ 18/99).

 

അല്ലാമ മുഹമ്മദ് അമീൻ ശിൻഖീത്വി എഴുതുന്നു:

‎يُسَبِّحُ فِيهَا بِالْغُدُوِّ وَالْآصَالِ رِجَالٌ يَدُلُّ بِمَفْهُومِهِ عَلَى أَنْ النساء يسبحن له في بيوتهن، لا في المساجد (أضواء البيان:
(٢٢٨/٦
 

“അവയിൽ രാവിലെയും സന്ധ്യാസമയങ്ങളിലും ചില പുരുഷന്മാർ അവന്റെ മഹത്വം പ്രകീർത്തിച്ചുകൊണ്ടിരിക്കുന്നു എന്ന പ്രസ്‌താവനകാണിക്കുന്നത് സ്ത്രീകൾ അവരുടെ വീടുകളിൽ വെച്ചാണ് അല്ലാഹുവെ പ്രകീർത്തിക്കേണ്ടത് എന്നാണ്. പള്ളികളിൽ വെച്ചല്ല (അള്‌വാഉൽ ബയാൻ, 6/228).

 

പള്ളികളിൽ വെച്ച് ആരാധനാ കർമങ്ങൾ നിർവഹിക്കേണ്ടത് പുരുഷന്മാരാണെന്നും സ്ത്രീകൾക്കതിനു വീടുകളാണ് ഉത്തമമെന്നും ഉപരിസൂചിത സൂക്തത്തിൽ നിന്നും മനസിലാക്കാം.

മറ്റൊരായത്തിലും ഇതേ ആശയം അല്ലാഹു ആവർത്തിച്ചു വ്യക്തമാക്കുന്നുണ്ട്:

 

‎وَالَّذِينَ اتَّخَذُوا مَسْجِدًا ضَرَارًا وَكُفْرًا وَتَفْرِيقًا بَيْنَ الْمُؤْمِنِينَ وإرصادا لمن حَارَبَ الله وَرَسُولَهُ مِن قَبْلُ وَلَيَحْلِفُنَّ إِنْ أَرَدْنَا إِلَّا الْحُسْنَى وَاللَّهُ يَشْهَدُ إِنَّهُمْ لَكَاذِبُونَ لَا تَقُمْ فِيهِ أَبَدًا لَمَسْجِدٌ أَسْسَ عَلَى التَّقْوَى مِنْ أَوَّلِ يَوْمٍ أَحَقُّ أَنْ تَقُومَ فِيهِ فِيهِ رِجَالٌ يُحِبُّونَ أَنْ يَتَطَهَّرُوا وَاللَّهُ يُحِبُّ الْمُطهرين ( التوبة : ۱۰۷-۱۰۸)

 

“ദ്രോഹബുദ്ധിയാലും, സത്യനിഷേധത്താലും, വിശ്വാസികൾക്കിടയിൽ ഭിന്നതയുണ്ടാക്കാൻ വേണ്ടിയും മുമ്പുതന്നെ അല്ലാഹുവോടും അവന്റെ ദൂതരോടും യുദ്ധം ചെയ്തവർക്ക് താവളമുണ്ടാക്കിക്കൊടുക്കാൻ വേണ്ടിയും ഒരു പള്ളിയുണ്ടാക്കിയവരും അവരുടെ (കപടന്മാരുടെ) കൂട്ടത്തിലുണ്ട്. ഞങ്ങൾ നല്ലതല്ലാതെ ഒന്നും ഉദ്ദേശിച്ചിട്ടില്ല എന്ന് അവർ ആണയിട്ട് പറയുകയും ചെയ്യും. തീർച്ചയായും അവർ കള്ളം പറയുന്നവർ തന്നെയാണ് എന്നതിന്ന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു. (നബിയേ,) നിങ്ങളൊരിക്കലും അതിൽ നിസ്കരിക്കാൻ നിൽക്കരുത്. ആദ്യദിവസം മുതൽ തന്നെ ഭക്തിയിന്മേൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള പള്ളിയാണ് നിങ്ങൾ നിന്നു നിസ്കരിക്കാൻ ഏറ്റവും അർഹതയുള്ളത്. ശുദ്ധി കൈവരിക്കാനിഷ്ടപ്പെടുന്ന ചില പുരുഷന്മാരുണ്ട് ആ പള്ളിയിൽ. ശുദ്ധി കൈവരിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടു .” (തൗബ, 107-108).

 

പുരുഷന്മാരാണ് പള്ളിയിൽ ആരാധനകൾ അർപ്പിക്കേണ്ടതെന്ന് ഈ സൂക്തവും വ്യക്തമാക്കുന്നുണ്ട്.

Related Posts