ശാരീരികമായ ആരാധനകളിൽ വെച്ച് ഏറ്റവും മഹത്വമേറിയ ഇബാദത്താണ് നിസ്കാരം. നിസ്കാരങ്ങളിൽ ഏറ്റവും മഹത്വവും പ്രാധാന്യവും നിറഞ്ഞതാണ് വെള്ളിയാഴ്ചകളിലെ ജുമുഅ നിസ്കാരം. നിസ്കാരത്തെ പോലെ പൂർണമായും ദീൻ നിർദ്ദേശിച്ച ശർഥുകളും ഫർളുകളുമുള്ള ഇബാദത്താണ് ജുമുഅയും. ജുമുഅ ജുമുഅയായി സ്വീകരിക്കണമെങ്കിൽ അതിൽ 40 പേർ കേൾക്കും വിധം നിരവധി ശർഥുകളും ഫർളുകളുമുള്ള ഖുതുബ നടന്നിരിക്കണം. നിസ്കാരത്തിന്റെ ശർഥായ ഖിബലയിലേക്ക് മുന്നിടൽ സ്വീകരിക്കാതെ ഒരാൾ നിസ്കരിക്കുന്നത് കൊണ്ട് ഒരു പ്രയോചനവുമില്ലാത്തത് പോലെ, ഖുതുബയുടെ ശർഥായ അറബി ഭാഷ ഒഴിവാക്കി ജമുഅ നടത്തിയാൽ ആ ജുമുഅ കൊണ്ടും യാതൊരു പ്രയോചനവുമില്ല.
ഇത് ഏതൊരാൾക്കും വളരെ പെട്ടൊന്ന് മനസ്സിലാക്കാവുന്ന ആശയമാണ്. കൃത്യമായി ശർഥും ഫർളുകളും പാലിച്ചു ചെയ്യേണ്ട ഇബാദത്ത് അത് പാലിക്കാതെ മറ്റെന്തു ലഭിച്ചിട്ടും കാര്യവുമില്ല.
ഖുതുബ പരിഭാഷയുടെ പേരിൽ ബിദ്അതുകാർ മുൻഗാമികളായ ഇമാമീങ്ങളുടെ പേരിൽ നിരവധി ഇബാറത്തുകൾ കട്ടുമുറിച്ചു കൊണ്ടും സന്ദർഭങ്ങളിൽ നിന്നടർത്തിക്കൊണ്ടും പ്രചരിപ്പിക്കുന്നത് കാലമേറെയായി കാണാൻ തുടങ്ങിയിട്ട്. സത്യാവസ്ഥ അറിയാത്ത വിശയങ്ങളിൽ ഒന്നും മറുപടി പറയാതെ മാറ്റി വെക്കലാണ് പതിവ്. 1400 വർഷങ്ങളായി ലോക സുന്നികൾ ഒന്നടങ്കം അനുവർത്തിച്ചു വരുന്ന കാര്യത്തിൽ ഒരു നിലക്കും തെറ്റുണ്ടാകില്ലെന്ന ആത്മവിശ്വാസത്തിലാണ് ജുമുഅ ഖുതുബ അറബിയിലേ പാടൂ എന്നത് ഇന്ന് വരെ ഒരാശയം പോലും മാറ്റിപ്പറയേണ്ടി വരാത്ത ഉലമാഇനു പിന്നിൽ ഉറച്ചുനിന്നു പറഞ്ഞത്. ഈയടുത്താണ് ബിദ്അതുകാർ പ്രചരിപ്പിക്കുന്ന ഇത്തരം ഇബാറത്തുകളെ ഒന്ന് നേരിൽ കണ്ടു കൃത്യമായി പഠിക്കണമെന്ന് വെച്ചത്.
ഉറപ്പിച്ചു പറയാനാകും! 1200 വർഷങ്ങൾക്ക് മുമ്പ് ഇമാം ശാഫിഈ(റ) അടക്കം പറഞ്ഞ ആശയം ഒരണുമണിത്തൂക്കം വ്യത്യാസമില്ലാതെയാണ് ഇന്നും സുന്നത്ത് ജമാഅത്തിന്റെ ഉലമാക്കൾ ഈ വിശയത്തിലും എടുത്തിട്ടുള്ള നിലപാടെന്ന് ബോധ്യപ്പെടുകയുണ്ടായി. ഇമാം ശാഫിഈ(റ) വിന്റെ പേരിൽ പോലും എത്ര വിദഗ്ദമായിട്ടാണ് ബിദ്അതുകാർ അവിടുത്തെ ഇബാറത്ത് ദുർവ്യാഖ്യാനം നടത്തുന്നത്.!? അതെല്ലാം ഈ ലേഖനത്തിൽ അക്ഷരം പ്രതി പിടികൂടുന്നുണ്ട്. ശാഫിഈ ഇമാമിന്റെ പേരിൽ ബിദ്അതിന്റെ നേതാക്കൾ പോലും ദുർവ്യാഖ്യാനം നടത്താൻ മടിയില്ലെങ്കിൽ മറ്റു അഇമ്മത്തുകളുടെ പേരിലുള്ളത് പറയേണ്ടതില്ലല്ലോ!? അത്തരം ഇബാറത്തുകൾ ഇതിൽ ആഴത്തിലറങ്ങി വിശദീകരിക്കുന്നുണ്ട്.
ഖുതുബ പരിഭാഷക്കു വേണ്ടി നേതാക്കൾ അനുയായികളിൽ കുത്തിവെച്ച യുക്തിവാദത്തെ അതേയുക്തികൾ കൊണ്ട് തന്നെ ഇതിൽ പിടികൂടാൻ ശ്രമിക്കുന്നുണ്ട്. തെറ്റുകൾ സൂചിപ്പിക്കാൻ കഴിയുന്നവർ ഉണർത്തിത്തരുമെന്ന പ്രതീക്ഷയോടെ. റബ്ബ് സ്വീകരിക്കട്ടെ ആമീൻ!
ഉള്ളടക്കം
ജുമുഅ ഖുതുബ അറബിയിൽ തന്നെ!!! [Full]
നാല് മദ്‌ഹബും ഒന്നിക്കുന്നു. /ഭാഗം:02
ബിദ്അതുകാരുടെ ചോദ്യങ്ങളും മറുപടികളും. /ഭാഗം:03
അറബി ഭാഷ റുക്നുകളിൽ മാത്രമോ!? / ഭാഗം:04
പരിഭാഷ പാടില്ല ഇമാം ശാഫിഈ(റ) പറയുന്നു. /ഭാഗം:05
ഖുതുബക്കിടയിലെ സംസാരം പിന്നെന്ത്!? / ഭാഗം:06
സംസാരം കൊണ്ട് ബാഥ്വിലാവില്ല!? /ഭാഗം:07
അനറബി ഖുതുബയുടെ തുടർച്ചയെ സാധിക്കുമോ!? /ഭാഗം:08
www.sunnahclub.in