ജുമുഅ ഖുതുബ അറബിയിലായിരിക്കൽ ഖുതുബയുടെ ശർത്വാണെന്ന് പറയാൻ തക്കതായ രണ്ടു കാരണങ്ങൾ ഇമാമീങ്ങൾ അവരുടെ ഗ്രന്ഥങ്ങളിലെല്ലാം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോന്നിലേക്കും നമുക്ക് കടന്നുവരാം.
ഒന്ന്: ഖുതുബ ദിക്റും നിസ്കാര സമാനമായ ഇബാദത്തും ആണ്.
ഖുർആൻ പറയുന്നു:
يَا أَيُّهَا الَّذِينَ آمَنُوا إِذَا نُودِيَ لِلصَّلَاةِ مِن يَوْمِ الْجُمُعَةِ فَاسْعَوْا إِلَىٰ ذِكْرِ اللَّـهِ وَذَرُوا الْبَيْعَ ۚ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ ﴿سورة الجمعة﴾﴿٩﴾
“ഓ സത്യവിശ്വാസികളേ... വെള്ളിയാഴ്ച നമസ്കാരത്തിന് വിളിക്കപ്പെട്ടാല്‍ അല്ലാഹുവിനെ പറ്റിയുള്ള സ്മരണയിലേക്ക് നിങ്ങള്‍ വേഗത്തില്‍ വരികയും, വ്യാപാരം ഒഴിവാക്കുകയും ചെയ്യുക. അതാണ് നിങ്ങള്‍ക്ക് ഉത്തമം; നിങ്ങള്‍ കാര്യം മനസ്സിലാക്കുന്നുവെങ്കില്‍. (62:9)
ഈ ആയതിൽ “ദിക്‌റുല്ലാഹി” എന്നത് കൊണ്ടുദ്ധേഷിക്കുന്നത ഖുതുബയാണെന്ന് മുഴുവൻ മുഫസ്സിറുകളും വ്യക്തമാക്കിയത് കാണാം.
പരിശുദ്ധ ഖുര്‍ആന്‍ ഈ ആയതിലൂടെ ഖുതുബയെ പരിചയപ്പെടുത്തുന്നത് ഖുത്വുബ ഒരു ദിക്‌റാണ് എന്ന ആശയമാണ്.
ഇതേ പദം പരിശുദ്ധമായ ഹദീസിലും ഉണ്ട്. നബി ﷺ പറയുന്നു.
فَإِذَا خَرَجَ الإِمَامُ حَضَرَتِ الْمَلاَئِكَةُ يَسْتَمِعُونَ الذِّكْرَ (صحيح البخاري: 3211(
ഖത്വീബ് മിംബറിലേക്ക് പുറപ്പെട്ടാല്‍ ദിക്‌റ് കേള്‍ക്കാന്‍ മലക്കുകള്‍ അവിടെ സന്നിഹിതരാവും. (ബുഖാരി:3211)
ചുരുക്കത്തിൽ ഈ ‘ദിക്ർ’ എന്ന പദപ്രയോഗം തന്നെ അറിയിക്കുന്നത് ഖുതുബ വെറും പ്രസംഗമല്ല എന്നതിലേക്കാണ്. ഇത് കൃത്യമായി അഹ് ലുസ്സുന്നയുടെ ഇമാമീങ്ങൾ മനസ്സിലാക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഇമാം നവവി ﵀ എഴുതുന്നു
)أَصَحُّهُمَا) وَبِهِ قَطَعَ الْجُمْهُورُ يُشْتَرَطُ لِأَنَّهُ ذِكْرٌ مَفْرُوضٌ فَشُرِطَ فِيهِ الْعَرَبِيَّةُ كَالتَّشَهُّدِ وَتَكْبِيرَةِ الْإِحْرَامِ مَعَ قَوْلِه ﷺ صَلُّوا كَمَا رَأَيْتُمُونِي أُصَلِّي وَكَانَ يَخْطُبُ بِالْعَرَبِيَّةِ )المجموع شرح مهذب للإمام النووي :4/522(
“ഏറ്റവും പ്രബലമായതും ബഹുഭൂരിപക്ഷം പണ്ഡിരും തീർത്തുപറഞ്ഞതുമായ അഭിപ്രായം ജുമുഅ ഖുത്വുബ അറ ബിയിലായിരിക്കൽ ശർത്വാണ് എന്നതാണ്. കാരണം: ഖുത്വു ബ എന്നത് അത്തഹിയാത്ത് തക്ബീറതുൽ ഇഹ്റാം എന്നിവ പോലെ നിർബന്ധമായ ഒരു ദിക്‌റാണ്. അതോടു കൂടെ നബി ﷺ പറഞ്ഞത് ‘ഞാൻ നിസ്കരിക്കുന്നത് പോലെ നിസ്കരിക്കുവീൻ എന്നുകൂടിയാണ്. അവിടുന്ന് ﷺ അറബിയിലായി രുന്നു ഖുത്വുബ നിർവ്വഹിച്ചിരുന്നത്.” (ശറഹുല്‍ മുഹദ്ദബ് :4/522)
ചുരുക്കത്തിൽ ഇമാമീങ്ങളെല്ലാം പ്രമാണങ്ങളിലെ ഈ ദിക്റിന് അർത്ഥം നൽകിയത് അത്തഹിയ്യാത്ത് പോലെ നാം ചൊല്ലുന്ന ദിക്ർ ആണെന്നാണ്. ബിദ്അതുകാർ പറയുന്നത് പോലെ ‘സ്മരണ/ഉപദേശം’ എന്നിങ്ങനെയുള്ള അർത്ഥമല്ലെന്ന് ഈ വിശദീകരണത്തിൽ നിന്നും വ്യക്തമാണ്.
ഇത് ഇത്ര ഗൗരവമായി പറയാനുള്ള കാരണം ഇമാം നവവി ﵀ വിന്റെ ശറഹു മുസ്ലിമിലെ وَمَقْصُودُ الْخُطْبَةِ الْوَعْظُ 'ഖുതു ബയുടെ ലക്ഷ്യം/ഉദ്ദേശ്യം ഉപദേശമാണ്' ഒരു ഇബാറത് ബിദ് അതുകാർ ദുരുപയോഗം ചെയ്യുന്നത് പൊളിച്ചു കളയാൻ വേണ്ടിയാണ്. ഖുതുബയെ കുറിച്ച് ഇമാം നവവി ﵀ പറഞ്ഞ ഈ രണ്ടു വാക്കും ഒരിക്കലും വൈരുധ്യമല്ല. ഒന്ന് ഖുതുബ തന്നെ എന്താണെന്നും മറ്റൊന്ന് ഖുതുബയുടെ ലക്ഷ്യം എ ന്താണെന്നുമാണ് വിഷയം. നോമ്പ് എന്താണെന്നും നോമ്പി ന്റെ ലക്ഷ്യമെന്തെന്നതും വ്യത്യാസമുണ്ടാകും. നോമ്പിന്റെ ലക്ഷ്യം വിശപ്പറിയലാണെന്ന് പറഞ്ഞാൽ ആ ലക്ഷ്യം നന്നായി നടക്കുവാൻ വേണ്ടി വർഷക്കാലത്തു വരുന്ന റമളാൻ നോമ്പിനെ വേനൽ കാലത്തേക്കും നോമ്പ് തുറക്കൽ ഇശാഇന്റെ സമയത്തേക്കും മാറ്റാൻ പറ്റുകയില്ല. സകാത്തിന്റെ ലക്ഷ്യം ദരിദ്ര നിർമാർജനം ആണെന്ന് പറഞ്ഞു. എന്തെങ്കിലും ആർ ക്കെങ്കിലും ഏതെങ്കിലും സമയത്ത് കൊടുത്താൽ മതിയാകില്ല. സകാത്ത് സകാത്തായി കൊടുത്താലേ റബ്ബിന്റെ മുന്നിൽ അത് സ്വീകാര്യമാവുകയുള്ളൂ... ഇതു പോലെയാണ് ഖുതുബയും. അതിന്റെ ശർത്തും ഫർളും ലംഘിച്ചു ഒരു ദിവസം മുഴുവനും ലക്ഷ്യത്തിനൊപ്പം പോയി പ്രഭാഷണം നടത്തിയാലും ഖുതുബ ഖുതുബയായി ഗണിക്കുകയില്ല.! ചുരുക്കത്തിൽ ഖുതുബ അതിന്റെ ശർത്തുകളും ഫർളുകളും ഒത്ത ഖുതുബ യാവലോട് കൂടെയുള്ള ലക്ഷ്യമാണ് അത് ഉപദേശമാവുക യെന്നത്. ഇതിനു പുറമെ ഈ ഇബാറത് ഇമാം നവവി ﵀ കൊണ്ടുവന്നത് മറ്റൊരു വിഷയം സൂചിപ്പിക്കാനാണ്. വിശദമായി ഈ ചർച്ച പിന്നീട് വരുന്നുണ്ട്.
ഇമാം നവവി ﵀ വിന്റെ പേരിൽ ബിദ്അതുകാരുടെ കള്ള പ്രചാരണവും സത്യാവസ്ഥയും
ഇത്ര വ്യക്തമായി ഇമാം നവവി ﵀ പറഞ്ഞ കാര്യമാണ് ജു മുഅ ഖുതുബ അറബിയിലായിരിക്കണമെന്നത്. എന്നാൽ ഈ ഭാഗം പൂർണമായും മറച്ചു വെച്ചു ഇതിനു തൊട്ടപ്പുറത്തുള്ള ഇബാറത് മാത്രം കട്ടു മുറിച്ചു കൊണ്ട് ബിദ്അതുകാർ പലയിടത്തും പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
ബിദ്അതുകാർ പറയുന്നതിന്റെ സത്യാവസ്ഥ
മുകളിലെ ഇമാം നവവി ﵀ വിന്റെ ഇബാറത്തിലെ ചുരുക്കം ഷാഫിഈ മദ്ഹബിൽ ഖുതുബയുടെ ഭാഷയുടെ വിഷയത്തിൽ രണ്ട് അഭിപ്രായങ്ങൾ ഉണ്ട്.
ഒന്ന്: وَبِهِ قَطَعَ الْجُمْهُورُ يُشْتَرَطُ അറബിയാവൽ ശർത്താണ് എന്ന ഒരേ വീക്ഷണമേ ഷാഫിഈ മദ്ഹബിൽ ഉള്ളൂ... എന്നതാണ് ഒന്നാം അഭിപ്രായം. (അറബിയാവണം എന്നതല്ല, അറബിയാവൽ ശർത്താണ് എന്ന ഒരേയൊരു അഭിപ്രായമേ ശാഫിഈ മദ്ഹബിൽ ഉള്ളൂ എന്നാണ് ഒന്നാം അഭിപ്രായം) ഇതാണ് ഷാഫിഈ മദ്ഹബിലെ ബഹുഭൂരിപക്ഷം ഇമാമീങ്ങളുടെയും അഭിപ്രായം.
രണ്ട്: (وَالثَّانِي) فِيهِ وَجْهَانِ حَكَاهُمَا جَمَاعَةٌ مِنْهُمْ الْمُتَوَلِّي
ഖുതുബയുടെ ഭാഷയിൽ ഷാഫിഈ മദ്ഹബിൽ രണ്ട് അഭിപ്രായം ഉണ്ട് എന്നതാണ് രണ്ടാം അഭിപ്രായം. ഈ അഭിപ്രായം മുതവല്ലി ﵀ പോലുള്ളവർ ഉദ്ധരിച്ചിട്ടുണ്ട്.
രണ്ട് അഭിപ്രായം ഉണ്ടെന്ന് പറയുന്നവരുടെ ആ രണ്ടിൽ ഒന്നാമത്തെതും ഏറ്റവും സ്വീകാര്യതയുമുള്ള അഭിപ്രായം (أَحَدُهُمَا) هَذَا മുകളിൽ പറഞ്ഞ അറബി നിബന്ധനയാണ് എന്ന അഭിപ്രായം തന്നെയാണ്. അതായത് രണ്ടഭിപ്രായം ഉണ്ടെന്ന് പറയുന്നവരുടെ അടുക്കലും സ്വീകര്യമായ അഭിപ്രായം ഖുതുബക്ക് അറബി ശർത്വ് ആണെന്നാണ്.
ഇമാം നവവി ﵀ പറഞ്ഞ ഇത്രയും ഭാഗം വഹാബികൾ മറച്ചു വെക്കാറാണ് പതിവ്. കാരണം: ഇത് പറഞ്ഞാൽ പിന്നെ മുറിച്ചു വിടുന്നതിന്റെ ദുർബലത ഏതൊരാൾക്കും ബോധ്യപ്പെടുമെന്നത് ഉറപ്പാണ്.
ഇനിയാണ് വഹാബികൾ മുറിച്ചു പ്രചരിപ്പിക്കുന്ന ഭാഗം
(وَالثَّانِي) مُسْتَحَبٌّ وَلَا يُشْتَرَطُ لِأَنَّ الْمَقْصُودَ الْوَعْظُ وَهُوَ حَاصِلٌ بِكُلِّ اللُّغَاتِ
അർത്ഥം: (وَالثَّانِي) ഷാഫിഈ മദ്ഹബിൽ ഈ വിഷയത്തിൽ രണ്ട് അഭിപ്രായം ഉണ്ടെന്ന ളഈഫായ അഭിപ്രായം പറഞ്ഞ അപൂർവം പണ്ഡിതരുടെ അടുക്കൽ തന്നെ സ്വീകാര്യമല്ലാത്ത/ ളഈഫായ രണ്ടാം അഭിപ്രായം.
مُسْتَحَبٌّ وَلَا يُشْتَرَطُ لِأَنَّ الْمَقْصُودَ الْوَعْظُ وَهُوَ حَاصِلٌ بِكُلِّ اللُّغَاتِ
അറബി ഭാഷ ശർത്തില്ല, അറബിയിലായിരിക്കൽ സുന്നത്തേയുള്ളൂ എന്നതാണ്.
അതിന്റെ ന്യായം ഖുതുബയുടെ ലക്ഷ്യം ഉൽബോധനമാണല്ലോ അത് ഏതു ഭാഷയിലും നടക്കും എന്നും.
ഇവിടെ അറബി സുന്നത്തേയുള്ളൂവെന്ന ളഈഫിൽ ളഈഫായ അഭിപ്രായത്തിലും അറബിയല്ലാത്ത ഭാഷയിലെ ഖുതുബ ബിദ്അതിന്റെ ഗണത്തിലേക്ക് നിങ്ങും. കാരണം: ഈ ളഈഫായ അഭിപ്രായക്കാരും യോചിച്ച ഒരു കാരണം ഫിഖ്ഹിന്റെ എല്ലാ കിതാബിലുമുണ്ട്. അത് لإتباع السلف والخلف മുൻഗാമികളെയും പിൻഗാമികളെയും പിൻപറ്റാൻ വേണ്ടി എന്നതാണ്. ഈ വിശയത്തിൽ ഈ കാരണം എല്ലാ ഇമാമീ ങ്ങളും പ്രത്യേകം എടുത്ത് പറഞ്ഞതു തന്നെ ഇതിനെതിരിൽ ചെയ്യൽ ബിദ്അതാണെന്ന് മനസ്സിലാക്കാൻ വേണ്ടിയാണ്.
ചുരുക്കം:അറബിയിലായിരിക്കണമെന്ന ഒരേയൊരു അഭി പ്രായമേ മദ്ഹബിലുള്ളുവെന്നാണ് സ്വീകാര്യയമായതും ഭൂരി പക്ഷം പണ്ഡിതരുടെയും അഭിപ്രായം. മദ്ഹബിൽ ഖുതുബ യുടെ ഭാഷയിൽ രണ്ട് അഭിപ്രായം ഉണ്ടെന്ന് ബലഹീനമായ തുച്ഛം പേര് പറയുന്നു. ആ രണ്ടഭിപ്രയായത്തിൽ പോലും സ്വഹീഹായ അഭിപ്രായം അറബിയെ പാടുള്ളൂവെന്നതാണ്. അതിലെ ബലഹീനമായ അഭിപ്രായം മാത്രമാണ് ഖുതുബ അറബിയാവൽ ശർത്തില്ല, സുന്നത്തേയുള്ളൂ എന്നത്.
100 ഇമാമീങ്ങൾ ഒരുമിച്ചു പറഞ്ഞാലും സ്വീകരിക്കാത്ത ബിദ്അതുകാർ അവരുടെ യുക്തിക്കു വേണ്ടി ളഈഫിൽ നിന്നു ളഈഫായ അഭിപ്രായത്തെയാണ് കൂട്ടുപിടിക്കുന്നത്. അതിലുമുപരി അത് മാത്രം കട്ടുമുറിച്ചാണ് പ്രചരിപ്പിക്കുന്നത്. അത് തന്നെ പറയുന്നത് അറബി സുന്നതാണ് എന്നത്. ആ സുന്നത്തിനെതിരെ ചെയ്യൽ മറ്റു കാരണം കൊണ്ട് ബിദ്അ താവുകയും ചെയ്യും.
ചോദ്യം:
അങ്ങനെയെങ്കിൽ നബാത്തീ ഖുതുബ ഒഴിവാക്കി നബി ﵀ യുടെ ഖുതുബ തന്നെ ചൊല്ലേണ്ടെ!?
“ഞാൻ നിസ്കരിക്കുന്നതു പോലെ നിസ്കരിക്കുവീൻ” എന്ന ഹദീസ് പിടിച്ചു കൊണ്ട് നബി ﷺയുടെ ഭാഷ തന്നെയാവണ മെന്ന് തെളിവ് പിടിക്കുന്ന സുന്നികൾ എന്തുകൊണ്ട് ആ ഹദീസനുസരിച്ചു കൊണ്ട് നബി ﷺനിർവ്വഹിച്ച ഖുതുബ നിർവ്വഹിക്കുന്നില്ല.!? എന്തുകൊണ്ട് പിൽക്കാലത്തു രചിക്കപ്പെട്ട മറ്റു നബാത്തീ ഖുതുബ പോലുള്ള ഖുതുബകൾ നിർവ്വഹിക്കുന്നു.!?
മറുപടി
ഇത് സുന്നികളോടുള്ള ചോദ്യമല്ല, കാരണം സുന്നികൾ ഈ ഹദീസ് കൊണ്ട് അവരുടെ ഇഷ്ടപ്രകാരം ഒന്നും പറഞ്ഞിട്ടില്ല. ഇമാം നവവി ﵀ വിനെ പോലുള്ള വലിയ ഇമാമുമാരാണ് ഖുതുബ അറബിയായിരിക്കണമെന്നതിന് ഈ ഹദീസ് തെളിവാക്കിയത്. ബുഖാരിയിലെ ഈ ഹദീസ് വച്ചു കൊണ്ട് സ്വന്തമായി ഗവേഷണം നടത്താനാണ് ബിദ്അതുകാർ ശ്രമിക്കുന്നതെങ്കിൽ നബി ﷺ യുടെ നിസ്കാരത്തിൽ അവിടുന്ന് ഓതിയതായി സ്ഥിരപ്പെടാത്ത സൂറത്തോ ആയത്തോ ഓതിയാൽ അത് തെറ്റാകില്ലെ!? “ഞാൻ നിസ്കരിക്കുന്നതു പോലെ നിസ് കരിക്കുവീൻ” എന്ന് അവിടുന്ന് പറഞ്ഞിട്ടും ഈ ചോദിക്കുന്ന ബിദ്അതുകാർ നബി ﷺ ഇഷാഇന്(ഉദാഹരണമായി) ഓതി യതെന്ന് സ്ഥിരപ്പെട്ട സൂറത്തുകൾ മാത്രമാണോ ഇഷാഅ് നിസ്കാരത്തിന് ഓതുന്നത്.!?
സുന്നികൾ സ്വന്തമായി ആയത്തും ഹദീസും തെളിവാക്കാതെ ഇമാമീങ്ങൾ തെളിവാക്കിയത് അതുപോലെ ഉദ്ധരിക്കുന്നത് കാരണം ഇത്തരം ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ട ആവശ്യം വരുന്നില്ല.
ഇനി ഇമാംനവവി ﵀ തന്നെ പറയുന്നുണ്ട്. ഖുതുബയുടെ റുകനുകളിൽ പെട്ട തഖവ കൊണ്ടുള്ള വസ്വിയ്യത്തിന്റ പദങ്ങൾ നിശ്ചിതമല്ല. (والوصية بالتقوى ولا يتعين لفظها (منهاج: ٢٢) ഇത് തന്നെയാണ് നിസ്കാരത്തിലെ സൂറതുകളെ കുറിച്ചും പറയാ നുള്ളത്. അത് നിശ്ചിത സൂറത്ത് മാത്രമേ ഓതാവൂ എന്നില്ല. പുറമെ നബി ﷺ യുടെ ജുമുഅ ഖുതുബകൾ മുഴുവനും അതു പോലെ ക്രോഡീകരിക്കപ്പെട്ടിട്ടില്ല.
നബാത്തീ ഖുതുബ പോലുള്ള ഖുതുബകൾ ഒരു വർഷ ത്തിലുള്ള എല്ലാ ആഴ്ചകളിലേക്കും അതാത് സന്ദർഭത്തോടു യോചിച്ച ഖുതുബകൾ കൃത്യമായി രേഖപ്പെടുത്തിയതു കാര ണം അത് ഓതുമ്പോൾ ഖുതുബയുടെ ശർതുകളും റുക്ൻ കളും സുന്നത്തുകളും നഷ്ടപ്പെടാതെ സൂക്ഷ്മത പുലർത്താൻ സാധിക്കുന്നത് കൊണ്ടാണ് അതുപോലുള്ള കിതാബുകൾ സുന്നികൾ തിരഞ്ഞെടുത്തത്. ഉപദേശമായി ഗണിക്കാവുന്ന എന്തും ഖുതുബയായി പറയാമെന്ന് കർമ്മശാസ്ത്രത്തിന്റെ സകല ഗ്രന്ഥങ്ങളും പറയുന്നുണ്ടെന്നിരിക്കെ ഹിജ്റ.374 ൽ വഫാത്തായ ഇബ്നു നുബാത്തതിൽ മിസ്രി(റ)യുടെ ഖുതുബ നൂറ്റാണ്ടുകളായി ലോകമുസ്ലിമീങ്ങൾ ഓതിവരുന്നതിൽ എന്താണ് തെറ്റ്!? നബാത്തീ ഖുതുബയെന്ന് പരിഹസിച്ചു കൊണ്ട് വെറും ഫെസലീ/ ബാലുശ്ശേരീ/ ചുഴലീ/ ചേകന്നൂരീ ഖുതുബയെ അംഗീകരിക്കുന്നവരോട് എന്തുപറയാൻ! വെറും യുക്തി പറഞ്ഞു കൊണ്ട് ശർത്തും ഫർളും സ്വീകരിക്കാത്ത ഇത്തരം ബിദ്അതുകാരെ അന്ധമായി പിൻപറ്റാനാണ് ഇത്തരം പാരമ്പര്യ ഖുതുബയെ എതിർത്തു തള്ളുന്നത്.