ഖുതുബ അറബിയിലായിരിക്കണമെന്നതിന് ഇമാമീങ്ങൾ പറഞ്ഞ രണ്ട് കാരണങ്ങളിൽ ഒന്ന് നാം വിശദീകരിച്ചു. ഇനി രണ്ടാം കാരണത്തിലേക്ക് കടന്നുവരാം. സകല കർമശാസ്ത്ര ഗ്രന്ഥങ്ങളിലും ഖുതുബയുടെ ശർതു കളിൽ അറബിയായി രിക്കണമെന്നതിന് ഇമാമീങ്ങൾ നൽകിയ പ്രധാന കാരണമാണ് لِاتِّبَاع السَّلَفِ وَالْخَلَف ‘മുൻഗാമികളെയും പിൻഗാമികളെ യും പിൻപറ്റാൻവേണ്ടിയെന്നത്’. ഇത് കൊണ്ടുദ്ധേശിക്കുന്നത് എക്കാലത്തെയും മുസ്‌ലിം ഉമ്മതിനെയാണ്. അത് കൊണ്ടാണ് ചില ഫിഖ്ഹിന്റെ ഗ്രന്ഥങ്ങളിൽ ഇതിനു പകരം لما جري عليه الناس ‘ മുസ്‌ലിം സമുദായത്തിന്റെ പതിവ്/ വഴക്കം ഉണ്ടായത്തിന് വേണ്ടി’യെന്ന് തന്നെ ഇബാറത് നൽകിയത്. ഇത് സൂചിപ്പിക്കുന്നത് അറബിയിലുള്ള ഖുതുബ എക്കാലത്തുമുള്ള മുസ്‌ലിം ഉമ്മത്തിന്റെ പ്രാവർത്തികമായ ഏകോപനത്തെയാണ് (ഫിഅലിയ്യായ ഇജ്മാഉ).
സ്വഹാബത്തിന്റ കാലം മുതൽ തന്നെ ഇസ്ലാം ലോകത്തിന്റെ എല്ലാ മുക്കുമൂലകളിലും എത്തിപ്പെട്ടിട്ടും ഇന്നെത്തെക്കാളുപരി ഖുതുബ പരിഭാഷപ്പെടുത്താനുള്ള എല്ലാ വിധ ആവശ്യകതയും നിലനിന്നിട്ടും ഒരു പണ്ഡിനും ഖുതുബ പരിഭാഷപ്പെടുത്തിക്കൊണ്ട് ജനങ്ങളെ ദീൻ പഠിപ്പിക്കാൻ ചിന്തിച്ചിട്ടു പോലുമില്ലെന്നെതാണ് സത്യം. നാലു മദ്ഹബുകളുടെ വീക്ഷണത്തിലും ഖുതുബ പരിഭാഷ കടുത്ത ബിദ്അതാണെന്ന് വിധിക്കപ്പെടുന്ന ഏറ്റവും വലിയ കാരണവുമാണിത്.
മാലികി മദ്ഹബ്, ഷാഫിഈ മദ്ഹബ്, ഹമ്പലി മദ്ഹബ് ഇവ മൂന്നിന്റെയും ഏത് ഫിഖ്ഹിന്റെ ഗ്രന്ഥമെടുത്താലും അറബി ഭാഷ ശർത്താണെന്ന് വ്യക്താമായി രേഖപ്പെടുത്തിയത് കാണാം. ഷാഫിഈ മദ്ഹബിലെ ഗ്രന്ഥങ്ങളെ കുറിച്ച് പറയേണ്ടതില്ല! എല്ലാ ചെറുതും വലുതുമായ കർമശാസ്ത്ര ഗ്രന്ഥങ്ങളിലും അറബി ശർത്താണെന്ന് കൃത്യമായി പറയുന്നുണ്ട്. നൂറു കണക്കിന് പേജുകൾ ചർച്ച ചെയ്യുന്ന ജുമുഅയെ പറ്റി ‘പത്ത് കിതാബിൽ’ വെറും ഒരു പാരാഗ്രഫിൽ ഒതുക്കിയപ്പോൾ പോലും ഖുതുബ അറബിയിലായിരിക്കണമെന്ന ശർഥ് ഉണർത്തിയിട്ടുണ്ട്.
മാലികീ മദ്ഹബിൽ ആർക്കും അറബിയിൽ ഖുതുബ ഓതാൻ അറിയില്ലെങ്കിൽ ജുമുഅ തന്നെ നിർബന്ധമില്ലെന്നു തന്നെ കാണാം. ശറഹുൽ കബീർ/ഹാഷിയത്തു ദസൂഖി (1/378) മിനഹുൽ ജലീൽ(1/432).
ഹമ്പലി മദ്ഹബിൽ ഖുതുബയുടെ ഭാഷ നിസ്കാരത്തിലെ ഖിറാഅത് പോലെയാണ് എന്ന് വ്യക്തമായി കാണാൻ കഴിയും. (മുൻതഹൽ ഇദാറാത്:(1/357) പ്രസിദ്ധ ഹമ്പലി പണ്ഡിതൻ ഇബ്നു റജബ് ﵀ തന്റെ ഖവാഇദിൽ ഇബാദത്തുകളുടെ ഭാഷ പറയുന്നിടത്ത് വ്യക്തമായി അറബിയിൽ ഖുതുബയോതാൻ അറിയുന്നവരുണ്ടെങ്കിൽ ഖുതുബ പരിഭാഷ പറ്റില്ലെന്ന് പറയുന്നുണ്ട്. (ഖവാഇദ്:1/96)
ഇനി ഹനഫീ മദ്ഹബിൽ ഖുതുബ അറബിയായിരിക്കൽ ശർത്തില്ലെന്നു പറഞ്ഞ ചില പണ്ഡിതന്മാരുണ്ടെന്നത് ശരിയാണ്. അത് മാത്രമല്ല, നിസ്കാരത്തിലെ തക്ബീർ തുടങ്ങിയ മുഴുവൻ ദ്ക്റുകളിൽ വരെ അറബി ശർത്തില്ലെന്ന അഭിപ്രായം ഈ ഹനഫീ പണ്ഡിതർക്കുണ്ട്. ആ അഭിപ്രായത്തിൽ നിന്നാണ് ഖുതുബയും അറബി ശർത്തില്ലെന്നു വരുന്നത്. ഇമാം ഹലബിയുടെ റദ്ദുൽ മുഖ്താർ നിസ്കാരത്തിന്റെ ഫർളുകളുടെ ഭാഗം 1/483 നോക്കിയാൽ ഇത് രണ്ടും (അനറബി നിസ് കാരവും ഖുതുബയും) ഒരുമിച്ച് വ്യക്തമായി പറയുന്നുണ്ട്. (നിസ്കാര ത്തിലെ ദിക്ർ പോലെയാണെന്ന് ഖുതുബ എന്ന് ഇമാം നവവി ﵀ പറഞ്ഞത് ഇതിനോട് ചേർത്തു വായിക്കുക) എന്നാൽ ഇമാം അബൂഹനീഫാ ഇമാമിന്റെ ശിഷ്യർ പറയുന്നത് ഖുതുബയും നിസ്കാരവും എല്ലാം അറബിയിലായിരിക്കൽ ശർത്താണെന്നാണ്. അതും ഇതേ പേജിൽ തന്നെ കാണാം.
ഇതെല്ലാം ഖുതുബ ശരിയാകുമോ ഇല്ലയോ എന്നത് മാത്രം പരിഗണിച്ചുള്ള ചർച്ചയാണ്. അതായത് അങ്ങനെ ആരെങ്കിലും ഓതിയാൽ ആ ഓതിയ ഖുതുബയും നിസ്കാരവും മടക്കേണ്ടതില്ല എന്ന അർത്ഥത്തിലാണ്. ഇതും വ്യക്തമായി ഹനഫീ കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്. തഹ്രീമിന്റെ കറാഹതാണെന്നും അങ്ങനെ ജുമുഅ നിസ്കരിച്ചാൽ അത് മടക്കേണ്ടതില്ല എന്ന അർത്ഥത്തിലാണെന്നും വ്യക്തമായി ഹനഫീ പണ്ഡിതന്മാർ തന്നെ പറഞ്ഞത് കാണാനാകും. അവിടെയും അവർ കാരണം പറഞ്ഞത് ഇത് മുൻഗാമികളിൽ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടല്ലെന്നത് തന്നെയാണ്.(ഉംദത്തു രിആയ: 2/324)
ഖുതുബ പരിഭാഷപ്പെടുത്താൻ ഇമാമീങ്ങളുട ഇബാറത്തുകൾ ദുർവ്യാഖ്യാനം ചെയ്തു പുസ്തകമിറക്കിയപ്പോൾ പോലും കെ.എം മൗലവി ഈ സത്യം തുറന്നു പറഞ്ഞിട്ടുണ്ട്.
ولكن هاهنا شيء آخر ينبغي الإلتفاف إليه وهو أنا لم نجد في كتاب من الكتب أن السلف الصالح من الصحابة والتابعين وتابعيهم رضي الله عنهم كانوا في البلاد العجم حين ما يخطبون الخطب المشروعة يذكرون التوابع بلغة أهل البﻻد ويترجمون بها عقب ذكرها بالعربية بل نعلم أن النبي صلى الله عليه وسلم والصالحين من السلف كانوا يخطبون الخطب المشروعة أركانها و توابعها كلها بالعربية وأيضا ان العربية لغة الإسلام الواجبة على جميع المسلمين فيلزمهم نشرها لأن نشر الإسلام ﻻ يحصل إلا به ويلزمهم المحافظة على جميع الوسائل الموجبة لإنتشارها ومن تلك الوسائل كون جميع خطبهم ومحاورتهم بالعربية (الإرشاد جوﻻي 1926(
“അനിവാര്യമായും ശ്രദ്ധിച്ചിരിക്കേണ്ട ഒരു വസ്തുത ഇവി ടെയുണ്ട്. തീര്‍ച്ചയായും സ്വഹാബികളും താബിഉകളും തബഉ ത്താബിഉകളും അടങ്ങുന്ന സലഫുസ്സ്വാലിഹുകള്‍ മുഴുവൻ മതപരമായ ഖുത്വുബഃ നിര്‍വഹിക്കുമ്പോള്‍ അതിന്റെ അനുബ ന്ധങ്ങള്‍ പോലും പ്രാദേശിക ഭാഷയില്‍ പറയുന്നതായോ അര്‍കാനുകള്‍ അറബിയില്‍ പറഞ്ഞശേഷം പരിഭാഷപ്പെടു ത്തുന്നതായോ ഏതെങ്കിലും ഒരു കിതാബിലുള്ളതായി ഞാന്‍ കണ്ടിട്ടില്ല. നബി(സ്വ) യും സ്വലഫുസ്സ്വാലിഹുകളും ദീനിയായ ഖുത്വുബകളം അതിന്റെ റുകനുകളും തവാബിഉകളും എല്ലാം അറബിഭാഷയിലായിരുന്നു നിര്‍വഹിച്ചിരുന്നത്. കാരണം മുസ് ലിംകള്‍ക്കെല്ലാവര്‍ക്കും പഠിക്കല്‍ നിര്‍ബന്ധമായ ഇസ്ലാമിന്റെ ഭാഷയാണ് അറബി. അതിനാല്‍ മതപരമായ എല്ലാ ഖുത്വു ബകളും അറബിയിലായിരിക്കല്‍ അനിവാര്യമാണ്” (അല്‍ ഇര്‍ശാദ് മാസിക, 1926 ജൂലൈ)
ലോകത്താദ്യമായി ഖുതുബ പരിഭാഷ
ഇതിനെല്ലാം പുറമെ, ഈ സത്യം വഹാബീ പൂർവ്വീക നേതാവായ റഷീദുരിള തന്നെ ലോകത്തെ ആദ്യ ഖുതുബ പരിഭാഷയെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. തുർക്കി ഖിലാഫത് കൊണ്ട് ഇസ്‌ലാമിന്റെ ശരീഅതിനെ അട്ടിമറിച്ച മുസ്തഫാ കമാ ൽ പാഷയാണ് ലോകത്ത് ആദ്യമായി ഖുതുബ പരിഭാഷ നില വിൽ വരുത്തുന്നത്. അന്ന് നടന്ന സംഭവം റഷീദുറിള രേഖ പ്പെടുത്തുന്നതിങ്ങനെ:
وَالدَّلِيلُ عَلَى هَذَا أَنَّ جَمِيعَ مُقَلِّدِيهِ مِنَ الْأَعَاجِمِ لَا يَزَالُونَ يَقْرَؤُونَ الْقُرْآنَ وَأَذْكَارَ الصَّلَاةِ وَالْحَجَّ وَغَيْرَهَا بِالْعَرَبِيَّةِ وَكَذَلِكَ خُطْبَةُ صَلَاةِ الْجُمْعَةِ وَالْعِيدَيْنِ إِلَّا مَا شَذَّتْ بِهِ الْحُكُومَةُ الْكَمَالِيَّةُ التُّرْكِيَّةُ فَأَمَرَتِ الْخُطَبَاءَ بِأَنْ يَخْطُبُوا بِالتُّرْكِيَّةِ تَمْهِيدًا لِلصَّلَاةِ بِهَا لِخَلْعِ رِبْقَةِ الْإِسْلَامِ وَقَدْ بَلَغَنَا أَنَّ جَمَاعَةَ الْمُصَلِّينَ مِنَ التُّرْكِ لَمَّا سَمِعُوا خُطْبَةَ الْجُمْعَةِ بِالتُّرْكِيَّةِ نَكِرُوهَا وَنَفَرُوا مِنْهَا وَاتَّخَذُوا خُطَبَاءَهَا سِخْرِيًّا ; لِأَنَّ لِلْعَرَبِيَّةِ سُلْطَانًا عَلَى أَرْوَاحِهِمْ يَخْشَعُونَ لَهَا وَإِنْ لَمْ يَفْهَمُوا كُلَّ عِبَارَاتِهَا (تفسير المنار : 9/266(
തുർക്കിയിലെ കമാൽ പാഷ(1924-38) തുർക്കി ഭാഷയിൽ ഖുതുബ പരിഭാഷപ്പെടുത്താൻ കൽപ്പിക്കുന്നതിന് മുമ്പ് ഇസ്ലാ മിലെ ആരാധനാ കർമങ്ങളായ നിസ്‌കാരവും ഹജ്ജും ഖുർ ആനും ജുമുഅ ഖുതുബയും എല്ലാം ലോകത്ത് എല്ലായി ടത്തും അറബിയിലായിരുന്നു നിർവഹിച്ചിരുന്നുത്. അന്ന് നിസ്കരിക്കാൻ വന്ന തുർക്കിയിലെ ജനങ്ങൾ തുർക്കി ഖുതുബ കേട്ടപ്പോൾ ശക്തമായി എതിർക്കുകയും ഖതീബിനെ പുച്ഛി ക്കുകയും പള്ളിയിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. കാരണം. അർത്ഥം മനസ്സിലായില്ലെങ്കിൽ പോലും അവരുടെ ഹൃദയങ്ങളിൽ ഭക്തിയുളവാക്കുന്ന ഒരു സ്വാധീനം അറബി ഭാഷക്കുണ്ടായിരുന്നു (തഫ്‌സീറുൽ മനാർ:9/266).
ഈ രണ്ടു കാരണങ്ങളും ഒപ്പം പറഞ്ഞ ചില കിതാബുകൾ :-
ചുരുക്കത്തിൽ രണ്ട് കാരണങ്ങളാണ് എല്ലാ മദ്ഹബിലെ ഉലമാക്കൾക്കും ഖുതുബ പരിഭാഷ പാടില്ലെന്നതിന് കാരണം പറയാനുള്ളത്. ഒന്ന്: ഖുതുബ ദിക്ർ ആണ്. രണ്ട്: മുൻഗാമി കളും പിൻഗാമികളും (ലോക മുസ്‌ലിം ഉമ്മത് മുഴുവൻ) ഇങ്ങനെ ഒരു ചര്യയാണി പഠിപ്പിച്ചനുവർത്തിച്ചു പോന്നത്.
ഈരണ്ടു കാരണങ്ങളും മദ്ഹബുകൾ വ്യത്യാസമില്ലാതെ നരവധി പണ്ഡിതർ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. അതി ൽ താൽക്കാലികമായി ചില ഗ്രന്ഥങ്ങളുടെ ഇബാറത്തുകൾ മാത്രം നൽകുന്നു.
• )قَوْلُهُ لِاتِّبَاعِ السَّلَفِ وَالْخَلَفِ)؛ وَلِأَنَّهَا ذِكْرٌ مَفْرُوضٌ فَيُشْتَرَطُ فِيهِ ذَلِكَ كَتَكْبِيرَةِ الْإِحْرَامِ حاشية أسنى المطالب في شرح روض الطالب الرملي الكبير ١/٢٥٧ —
• وكونها بالعربية» وإن كان الكل أعجميين لاتباع السلف والخلف )المنهاج القويم شرح المقدمة الحضرمية ١/١٧٨ — ابن حجر الهيتمي (ت ٩٧٤(
• )وَيُشْتَرَطُ كَوْنُهَا) أَيْ الْخُطْبَةِ أَيْ أَرْكَانِهَا، وَالْمُرَادُ بِهَا الْجِنْسُ الشَّامِلُ لِلْخُطْبَتَيْنِ (عَرَبِيَّةً) لِاتِّبَاعِ السَّلَفِ وَالْخَلَفِ، وَلِأَنَّهَا ذِكْرٌ مَفْرُوضٌ فَيُشْتَرَطُ فِيهِ ذَلِكَ كَتَكْبِيرَةِ الْإِحْرَامِ، مغني المحتاج ١/٥٥٢ — الخطيب الشربيني (ت ٩٧٧(
• )عَرَبِيَّةً) لِاتِّبَاعِ السَّلَفِ وَالْخَلَفِ وَلِأَنَّهَا ذِكْرٌ مَفْرُوضٌ فَاشْتُرِطَ فِيهِ ذَلِكَ كَتَكْبِيرَةِ الْإِحْرَامِ، نهاية المحتاج ٢/٣١٧ — الرملي، شمس الدين (ت ١٠٠٤(
• )ويشترط كونُها) أي أركانها بالعربية أي وإن لم يفهمها القوم وذلك لاتباع السلف والخلف) الفتوحات الربانية ٣/٢٩٤ — ابن علان (ت ١٠٥٧(
• بحر المذهب للروياني ٢/٣٨٦ — الروياني، عبد الواحد (ت ٥٠٢)
• قال: (ويشترط كونها عربية)؛ لأنها ذكر مفروض فاشترط فيها ذلك كتكبيرة الإحرام (النجم الوهاج في شرح المنهاج ٢/٤٧٢ - الدميري (ت ٨٠٨)
• لِأَنَّهَا ذِكْرٌ مَفْرُوضٌ فِي الْقِيَامِ فَكَانَ رُكْنًا كَالْقِرَاءَةِ، وَلِهَذَا شَرَطَ لَهَا مَا شَرَطَ لِسَائِرِ الْأَرْكَانِ مِنْ الطَّهَارَةِ وَسَتْرِ الْعَوْرَةِ وَاسْتِقْبَالِ الْقِبْلَةِ، (البحر الرائق شرح كنز الدقائق ومنحة الخالق وتكملة الطوري ١/٣٠٧ — زين الدين ابن نجيم (ت ٩٧٠)
• إعانة الطالبين على حل ألفاظ فتح المعين ٢/٨٢ - البكري الدمياطي (ت ١٣١٠)
ബിദ്അതുകാരുടെ ചോദ്യങ്ങളും മറുപടികളും. /ഭാഗം:03