ചോദ്യം:13
ശാഫിഈ മദ്ഹബിൽ ഖുതുബ അറബിയിലായിരിക്കൽ ശർത്താണെന്ന് പറഞ്ഞത് ഫർളുകളിൽ മാത്രമാണ്. ശാഫി ഈ മദ്‌ഹബിലെ പ്രാമാണിക ഗ്രന്ഥങ്ങളിലെല്ലാം അത് പറഞ്ഞിട്ടുണ്ട്.
) وَيُشْتَرَطُ كَوْنُهَا) أَيْ الْأَرْكَانِ دُونَ مَا عَدَاهَا ( عَرَبِيَّةً (
ഖുതുബ അറബിയിലാവൽ ശർത്വാണ് എന്ന് പറഞ്ഞതി ന്റെ ഉദ്ദേശ്യം നിർബന്ധ ഘടകങ്ങൾ (റുക്‌നുകൾ) അറബിയി ലാവണമെന്നാണ്. മറ്റു ഭാഗങ്ങൾ അല്ല. മഹല്ലിയിൽ ഖുതുബ അറബിയിലായിരിക്കൽ ശർത്താണെന്ന് പറഞ്ഞതിനെ ഖൽ യൂബി വിശദീകരിക്കുന്നു.
أي الخطبة أي كل أركانها في الخطبتين ، ولا يضر غير العربية في غير الأركان وإن عرفها .
അതായത് ഖുതുബയുടെ അർകാനുകൾ മുഴുവൻ അറ ബിയിലാവണമെന്നതാണ്(ഉദ്ധേശം). അറബി അറിയുമെങ്കിൽ പോലും അർകാനുകൾ അല്ലാത്തത് അറബിയല്ലാത്ത ഭാഷ യിൽ നിർവഹിച്ചാൽ പ്രശ്നമില്ല.
മറുപടി
ഇതുവരെ ഇങ്ങോട്ടു ചോദിച്ച ചോദ്യങ്ങളെല്ലാം തിരിച്ചടിക്കുന്ന ചോദ്യമാണിത്. ജനങ്ങൾക്ക് മനസ്സിലാക്കാനുള്ള ഉപദേശമാണ് ഖുതുബയുടെ ആത്യന്തിക ലക്ഷ്യമെങ്കിൽ ആ ഉപദേശം ഉൾക്കൊള്ളുന്ന നിർബന്ധമായ റുക്നുകളല്ലേ യഥാർത്ഥത്തിൽ പരിഭാഷപ്പെടുത്തേണ്ടിയിരുന്നത്!? ബാക്കി ഭാഗങ്ങൾ നിർവ്വഹിച്ചില്ലെങ്കിൽ പോലും ഖുതുബ ശരിയാകും. പിന്നെന്തിനാ പല കർമ്മശാസ്ത്ര ഗ്രന്ഥങ്ങളും റുക്നുകൾ അറബിയിലായിരിക്കണമെന്ന് വേറെ എഴുതിയത്!? അത് ചേദ്യകർത്താവ് പോലും സമ്മതിച്ചല്ലോ…
ഇനി, ഇപ്പറഞ്ഞത് അറബി ശർത്വാണെന്നതിൽ മാത്രമുള്ള വിശദീകരണമല്ല. ഈ ഇബാറതുകൾക്ക് തൊട്ടപ്പുറത്തു പറയുന്ന ‘ഖുതുബ 40 പേരെ കേൾപ്പിക്കണമെന്നു’ പറയുന്ന ഖുതുബയുടെ മറ്റു ശർത്തുകളിലും ഇതേ വിശദീകരണം ഈ ഗ്രന്ഥങ്ങൾ തന്നെ നൽകുന്നുണ്ട്. اي الأركان لا جميع الخطبة أربعين) (اسماعه അതായത് ‘40 പേരെ കേൾപ്പിക്കണമെന്ന ശർത്വ് റുകനുകളിൽ മാത്രം മതി.’ റുക്നുകളല്ലാത്ത തവാബിഉകൾ പതുക്കെ ഓതിയാൽ മതിയെന്നാണ് വരിക. അതായത് ഈ ന്യായം പിടിച്ചു പരിഭാഷപ്പെടുത്തുന്ന ഖുതുബയുടെ അർക്കാനുകൾ ഒഴികെയുള്ള ഭാഗം പതുക്കെ ഓതിയാലും ഖുതുബ ശരിയാകുമെന്ന് പറയേണ്ടിവരും.
ഇവിടെയെല്ലാം പിഴച്ചത് പരിഭാഷക്കു വേണ്ടി ആരോ മുറിച്ച ഇബാറത്തുകളിൽ കടിച്ചുതൂങ്ങി, എന്താണ് റുക്നുകളെന്തെന്ന് കൃത്യമായി മനസ്സിലാകാതെ പോയതാണിത്. ഏതൊരു ഇബാദത്തിന്റെയും റുക്ൻകൾ എത്ര നിബന്ധനകൾ പാലിച്ചു നീട്ടിയാലും അതെല്ലാം റുക്നായിട്ട് തന്നെയാണ് കണക്കാക്കുക. അതിൽ ഏറ്റവും ചുരുങ്ങിയത് ഇത്രയായൽ മതി എന്ന് ഇമാമീങ്ങൾ പറഞ്ഞതിനെ ആ ചുരുങ്ങിയ ഭാഗം മാത്രമേ റുകനായി കണക്കാക്കുകയുള്ളൂ എന്ന തെറ്റു ദ്ധാരണയിൽ നിന്നാണ് ഈ ചോദ്യം തന്നെ ഉടലെടുക്കു ന്നത്.
ഉദാഹരണത്തിന് നിസ്കാരത്തിലെ സുജൂദിൽ കിടക്കൽ നിർബന്ധമായത് ‘സുബ്ഹാനല്ലാഹ്’ എന്നതിന്റെ ഖദ്റ് മാത്രമാണ്. അത്ര കുറഞ്ഞ സെക്കന്റ് നേരം സുജൂദ് ശരിയായ വിധം ചെയ്തു ഉയർന്നാൽ നിസ്കാരം ശരിയാകും എന്നർത്ഥം. അപ്പോൾ നിസകാരത്തിന്റെ ഫർള് പറയുമ്പോൾ ‘സുബ്ഹാ നല്ലാഹ്’യുടെ സമയം സുജൂദിൽ കിടക്കണമെന്ന്(തുമഅ്നീനത്) പറഞ്ഞാൽ ഇത്ര സമയമേ സുജൂദിന്റെ ശർഥുകൾ (ഉദാ: നെറ്റി നിലത്തു വെക്കുക) ഉള്ളൂ എന്നല്ല. ഈ കുറഞ്ഞ സമയം സുജൂദിൽ കിടന്നാൽ അവന്റെ സുജൂദ് എന്ന ഫർള് വീടും എന്നാണർത്ഥമാക്കുന്നത്. എന്നാൽ അതിലേറെ സമയം മറ്റുദിക്റുകൾ ചൊല്ലി, സുജൂദിനെ ദീർഘിപ്പിച്ചാൽ ആ ബാക്കിയുള്ള സമയം മുഴുവനും സുജൂദിലെ നിയമങ്ങൾ പാലിക്കൽ ബാധകമാണ്. ശർത്വ് ഒഴിവാക്കിക്കൊണ്ട് സുജൂദ് ദീർഘിപ്പിച്ചാൽ അത് സുജൂ ദാവുകയില്ല. ഒരു പക്ഷെ നിസ്കാരം തന്നെ ബാത്തിലാകാനത് കാരണമായേക്കും.
ഇതുപോലെയാണ് ജുമുഅ ഖുതുബയും. ഖുതുബയുടെ നിരവധി റുക്ൻകളിൽ പ്രധാനപ്പെട്ട ഒരു റുക്നാണ് തഖ്.വ കൊണ്ടുള്ള വസ്വിയ്യത്ത്. അതിൽ ഏറ്റവും ചുരുങ്ങിയ രൂപം ‘ഇത്തഖുള്ളാഹ്’ എന്ന് പറയലാണ്. അത് അറബിയിൽ പറ ഞ്ഞാൽ തന്നെ ഖുതുബ ഖുതുബയായി പരിഗണിക്കും. ഇനി ഈ ചുരുങ്ങിയ രുപത്തെ ദീർഘിപ്പിക്കാനായി ശേഷം എന്തെല്ലാം ഉപദേശിക്കുന്നുണ്ടോ അതെല്ലാം ഈ റുക്നിൽ പെട്ടതാവണമെങ്കിൽ അതിലെല്ലാം ഈ റുക്നിൽ പാലിക്കേണ്ട ശർത്വുകൾ പാലിക്കണം. പക്ഷെ, ഖുതുബ ഖുതുബയാവണമെങ്കിലുള്ള നിബന്ധന പറയുന്നിടത്ത് അതിലെ അർക്കാനുകൾ അറബിയിലാവണമെന്ന് മാത്രമേ പറയൂ.. സുജൂദ് സുജൂദാ വണമെങ്കിൽ ‘സുബ്ഹാനല്ലാഹ്’യുടെ സമയം ശർത്വുകൾ പാലിച്ചാൽ മതിയെന്ന് തെറ്റില്ലാത്തതു പോലെ.
ചുരുക്കത്തിൽ ഉപദേശമെന്ന റുക്ൻ എത്ര ദീർഘിപ്പിക്കുന്നുവോ അതെല്ലാം ഖുതുബയുടെ റുക്നായി പരിഗണിക്കണമെങ്കിൽ അതിൽ മുഴുവൻ റുക്നുകളുടെ ശർത്വായ അറബിയായിരിക്കണമെന്ന നിബന്ധനയും 40 പേരെ കേൾപ്പിക്കണ മെന്ന നിബന്ധനയും പാലിക്കേണ്ടതുണ്ട്. ശർഥ് പാലിച്ചില്ലെങ്കിൽ അത് ഖുതുബയുടെ റുകനാവുകയില്ല. വെറും പാഴ് സംസാരമായിട്ടു മാത്രമേ പരിഗണിക്കൂ.. അത് തന്നെ അൽപ്പം നീണ്ടാൽ ഖുതുബ ബാത്വിലാകും.
ഇതുകാരണമാണ് ഇമാമീങ്ങൾ നീണ്ടതായാലും ചുരുങ്ങിയതായാലും ഖുതുബയിലെ റുക്ൻ റുക്നായി തന്നെയാണ് പരിഗണിക്കുകയെന്ന് പറഞ്ഞിട്ടുള്ളത്. ഇമാം ഖതീബു ശിർ ബീനി ﵀ എഴുതുന്നു.
فيكفي ما دل علي الموعظة طويلا كان أو قصيرا .(مغني1/550(
ചുരുങ്ങിയതായാലും കൂടിയതായാലും ഉപദേശത്തിന്റെ മേൽ അറിയിക്കുന്നതായിരിക്കണം.(മുഗ്നി:1/550) വിശദമായി പറയാം…
ചോദ്യം:14
തവാബിഉകൾ പരിഭാഷപ്പെടുത്താമോ.?
ഖുതുബയുടെ തവാബിഉകൾ എന്നാൽ എന്താണ്.? റുക് നുകൾ? അറബിയിലായിരിക്കണമെന്ന് പറഞ്ഞതിൽ തവാബി ഉകൾ അറബി ശർതില്ലെന്ന് തന്നെ ചില കിതാബുകളിൽ കാണാം. മുകളിൽ പറഞ്ഞ വിശദീകരണത്തിന് അത് എതി രാവില്ലേ.?
മറുപടി
ഖുതുബയുടെ ഏറ്റവും ചുരുങ്ങിയ രൂപം പരിചയപ്പെടുത്തുകയാണ് ഇത്തരം ഇബാറത്തുകളുടെ ഉദ്ധേശം. തവാബിഅ് ഇല്ലെങ്കിൽ പോലും അർക്കാനുകൾ മാത്രം അറബിയിൽ കൊണ്ടുവന്നാൽ ഖുതുബ ഖുതുബയായി പരിഗണിക്കും. അത് കൊണ്ട് ഖുതുബ ഖുതുബയാവാൻ ആ അർക്കാനുകൾ മുഴുവൻ അറബിയിലായിരിക്കലേ നിബന്ധനയുള്ളൂ എന്നാണ് ഇത്തരം ഇബാറത്തുകൾ പഠിപ്പിക്കുന്നത്.
അർക്കാനുകളുടെ അനിവാര്യമായ/ചുരുങ്ങിയ ഭാഗം മാത്രം ഒഴിവാക്കി ബാക്കിയുള്ളതിനെയല്ലാം തവാബിഅ് എന്നു വിളിക്കാം. ഖുതുബ ഖുതുബയായി പരിഗണിക്കണമെങ്കിൽ അതിലെ അർക്കാനുകൾ അറബിയിലായിരിക്കണം. അറബിയിലല്ലാതെ അർക്കാനുകൾ കൊണ്ടുവന്നാൽ അത് നിസ്ക്കാരത്തിന്റെ ശർതായ വുളൂഇല്ലാതെ നിസ്കരിക്കുന്നത് പോലെയാണ്. ആ അർക്കാനുകളോടു കൂടെ അതിന്റെ ഗണത്തിൽ പെട്ട എന്ത് അറബി ഭാഷിൽ കൊണ്ടു വരുന്നുണ്ടെങ്കിലും അതെ ല്ലാം ഖുതുബയുടെ അർക്കാൻ തന്നെയായി പരിഗണിക്കു മെന്നാണ് തൊട്ട് മുമ്പ് വ്യക്തമാക്കിയതും. പക്ഷെ അതിന്റെ ചുരുങ്ങിയ രൂപം അറബിയായില്ലെങ്കിൽ ഖുതുബ തന്നെ ശരി യാവില്ല. ആ ചുരുങ്ങിയതൊഴിച്ച് ബാക്കി ഭാഗം(തവാബിഅ്) അറബിയായാലേ ആ തവാബിഅ് ഖുതുബയായി ഗണിക്കുകയുള്ളുവെന്നത് മറ്റൊരു വിശയമാണ്. ഇവിടെ ഖുതുബ ഖുതുബയായി പരിഗണിക്കാനുള്ള ഏറ്റവും ചുരുങ്ങിയ രൂപമാണ് പരിചയപ്പെടുത്തുന്നത്. അത് പറയുന്ന സ്ഥലവുമാണിത്.
ഒന്നുകൂടി പറഞ്ഞാൽ, അർക്കാനുകൾ മാത്രം അറബിയിലായി കൊണ്ടുവന്നു, ശേഷം അറബിയല്ലാത്തത് പറഞ്ഞാൽ അറബി നിബന്ധനയുള്ള ഭാഗത്തിൽ ആ നിബന്ധയനുസരിച്ചത് കൊണ്ട് ഖുതുബ ബാത്തിലാവുകയില്ല. പഷെ, സുജൂദ് അതിന്റെ നിബന്ധനകൾ ഒഴിവാക്കി ചെയ്താൽ ആ ചെയ്തത് സുജൂദായി പരിഗണിക്കാത്തതു പോലെ ഖുതുബയിൽ പരിഭാഷപ്പെടുത്തിയ ഭാഗം ഖുതുബയുടെ റുകനായി ഗണികികുകയില്ല. അത് കൊണ്ടത് ഖുതുബക്കിടയിലെ പാഴ്സംസാരമായി മാത്രമേ പരിഗണിക്കുകയുള്ളൂ. അത് ദീർഘിച്ചാൽ ഖുതുബയുടെ മുവാലാത്തിനെ(തുടർച്ചയെ) ബാധിക്കുകയും ഖുതുബ ബാത്വിലാവുകയും ചെയ്യും.
ചുരുക്കത്തിൽ അർക്കാനുകളിൽ പോലും ശർത്ത് പാലിക്കാതെ അനറബിയിൽ ആരെങ്കിലും ഖുതുബയോതിയാൽ ആ ഖുതുബ സ്വീകരിക്കുക തന്നെയില്ല. ഇനി അർക്കാനുകൾ മാത്രം അറബിയിലും റുകനുകൾ ഒഴിച്ചുളള ഭാഗങ്ങൾ പരിഭാഷപ്പെടുത്തുകയും ചെയ്താൽ പരിഭാഷപ്പെടുത്തിയ ഭാഗം റുക്നായി പരിഗണിക്കുകയില്ല. റുകനായി പരിഗണിച്ചില്ലെങ്കിൽ അത് ഖുതുബക്കിടയിലുള്ള വെറും പാഴ് സംസാരമായിട്ടേ ഗണിക്കുകയുള്ളൂ... കാരണം അവ അറബിയായാലേ ഖുതു ബയുടെ റുകനിന്റെ തവാബിആയി പരിഗണിക്കുകയുള്ളൂ.. പിന്നെന്തിനാ തവാബിഉകളിൽ അറബി ശർഥില്ലെന്ന് പറഞ്ഞത്. അർക്കാനുകൾ മാത്രം അറബിയിലാക്കി/ 40 പേർ കേൾക്കും വിധത്തിലാക്കി തവാബിഉകൾ തീരെ പറഞ്ഞില്ലെങ്കിലും/ ആരെ കേൾപ്പിച്ചില്ലെങ്കിലും ശർഥ് പാലിച്ചു എന്നത് കൊണ്ട് ഖുതുബ ശരിയാകുമെന്ന് പഠിപ്പിക്കാനാണ്.
ഉദാഹരണം പറയാം. സുജൂദ് വെറും ‘സുബ്ഹാനല്ലാഹ്’ എന്നതിന്റെ സമയം മാത്രമേ നിർബന്ധമുള്ളൂ. എന്നാലും അത് ദീർഘിപ്പിക്കാം. പക്ഷെ,സുജൂദിന്റെ ശർത്വുകൾ പാലിച്ചു കൊണ്ട് ദീർഘിപ്പിച്ചാലേ ആ ദീർഘിപ്പിച്ച ഭാഗം സുജൂദായി ഗണിക്കുകയുള്ളു. ഒരാൾ ഈ ചുരുങ്ങിയ സുജൂദ് പൂർണമായി ചെയ്തതിനു ശേഷം കൈ നിലത്തു വെക്കാതെ സുജൂദ് ദീർഘിപ്പിച്ചാൽ അത് സുജൂദായി പരിഗണിക്കുകയില്ല. പക്ഷെ, നിസ്കാരത്തിൻന്റെ റുകനായ സുജൂദ് അതിന്റെ ചുരുങ്ങിയ ഭാഗത്തിൽ നിബന്ധനകളെല്ലാം പാലിച്ചിട്ടുണ്ടെന്ന കാരണത്താൽ ആ നിസ്കാരം ശരിയെന്ന് പറയാനാകും. കാരണം അവൻ, റുക്ൻ റുകനിന്റെ നിബന്ധനകൾ പാലിച്ചുകൊണ്ട് ചുരുങ്ങിയ രൂപം പൂർത്തീകരിച്ചിട്ടുണ്ട്. ബാക്കി നേരം സുജൂദിൽ കിടക്കുന്നത് സുജൂദിന്റെ ശർഥ് പാലിച്ചില്ലെങ്കിൽ പോലും അവന്റെ നിസ്കാരം ശരിതന്നെയാണെന്നതിൽ സംശയമില്ല. നിർബ്ബന്ധമൊഴിച്ച് ബാക്കി ചെയ്തത് സുജൂദായി പരിഗണി ക്കില്ലെന്നുമാത്രം. ഖുതുബയുടെ തവാബിഇൽ അറബി ശർതി ല്ലെന്ന് പറഞ്ഞതും ഇതേ അർത്ഥത്തിലാണ് (ദീർഘിപ്പിക്കുന്ന സുജൂദിൽ ശർഥായ കൈ വെക്കൽ ശർഥില്ല. വെച്ചില്ലെങ്കിലും നിസ്കാരത്തിന്റെ റുകന് അതിന്റെ ചുരുങ്ങിയ ഭാഗം പൂർണ്ണ നിലക്ക് ചെയ്തത് കാരണം അത് നിസ്കാരത്തെ ബാധിക്കില്ല എന്നത് പോലെ)
ഇനി പാഴ് ഈ സംസാരം കൊണ്ട് ഖുതുബയുടെ മറ്റൊരു പ്രധാന ശർത്വ് ലംഘിക്കപ്പെടാൻ കാരണമാകുന്നുണ്ട്. ഖുതുബയുടെ അർക്കാനുകൾകിടയിൽ തുടർച്ച(മുവാലാത്ത്) വേണമെന്നത് മറ്റൊരു ശർത്വാണ്. എല്ലാ കർമശാസ്ത്ര ഗ്രന്ഥങ്ങളിലും അത് കാണാം. ഫത്ഹുൽ മുഈനിൽ നിന്ന് തന്നെ വായിക്കാം.
وولاء بينهما وبين أركانهما وبينهما وبين الصلاة بأن لا يفصل طويلا عرفا.(فتح المعين)
രണ്ട് ഖുതുബക്കിടയിലും ഖുതുബയുടെ അർക്കാനുകൾ ക്കിടയിലും ഖുതുബക്കും നിസ്കാരത്തിനിടയിലും തുടർച്ച ശർത്വാണ്. അതായത് അവകൾക്കിടയിൽ സാധാരണയായ നിലക്ക് ദീർഘമായൊരു വേർത്തിരിയൽ പാടില്ല. (ഫത്ഹുൽ മുഈൻ.203)
അതായത് ഖുതുബയുടെ അർക്കാനുകൾക്കിടയിൽ മറ്റു ഭാഷകൾ വരുന്നത് ഖുതുബയുടെ റുകനായി പരിഗണിക്കാത്തതു കാരണം അത് ഖുതുബയെ സംബന്ധിച്ചെടുത്തോളം പാഴ് സംസാരമാണെന്ന് വ്യക്തമായിരിക്കെ ആ പരിഭാഷയാ കുന്ന പാഴ് സംസാരം ഖുതുബയുടെ തുടർച്ചയെ ബാധിക്കുന്നതാണ്. അത് ദീർഘിച്ചാൽ ഖുതുബ ബാത്തിലായിപ്പോവു കയും ചെയ്യും. ഇതു പോലെത്തന്നെയാണ് 40 പേരെ കേൾ പ്പിക്കുകയെന്ന, റുക്നിൽ മാത്രമുള്ള ശർത്വ്. റുകിന് മാത്രം 40 പേരെ കേൾപ്പിച്ചു, അതിന്റെ തവാബിഅ് പതുക്കെയും ഓതിയാൽ ആ പതുക്കെ ഓതിയ തവാബിഅ് ഖുതുബയായി ഗണിക്കില്ല. പാഴ് സംസാരമേ ആകൂ. ദീർഘിച്ചാൽ അതും ഖുതുബയുടെ മുവാലാത്തിനെ(തുടർച്ചയെ) ബാധിക്കും. ഇത് രണ്ടും വ്യക്തമായി ഇമീമീങ്ങൾ പഠിപ്പിച്ചിട്ടുണ്ട്.
എളുപ്പത്തിൽ മനസ്സിലാക്കാൻ ചില പോയിന്റുകൾ:
• അനറബിയിൽ പറയുന്നത് റുകനാണോ അല്ലയോ!? രണ്ട് സാധ്യതകളേ ഉള്ളൂ..
• ഒന്ന്: റുക്നാണ്. എങ്കിൽ അതിൽ അറബി ശർത്വാണെന്ന് വ്യക്തമായി ഈ ഇബാറതുകളിൽ നിന്ന് സമ്മതിച്ചല്ലോ..
• രണ്ട്: റുകനല്ലാതെയാണ് അനറബിയെ പരിഗണിക്കു ന്നതെങ്കിൽ എല്ലാ റുകനുകൾക്കിടയിലും തുടർച്ച വേണ മെന്ന (മുവാലാത്) ഖുതുബയുടെ മറ്റൊരു ശർഥ് റുകന ല്ലാത്തത് റുകനുകൾക്കിടയിൽ കയറി വരുന്നതു മൂലം ലംഘിക്കപ്പെടും. അപ്പോൾ അത് കാരണമായും ഖുതുബ ബാത്വിലാകും. അതായത് അനറബിയെ ഒരു നിലക്കും ഖുതുബയായി പരിഗണിക്കുന്നതല്ല.
ഈ ആശയങ്ങളെല്ലാം ഇമാം ശാഫി ﵀ വിന്റെ ഉമ്മിൽ നിന്ന് തന്നെ കൃത്യമായി വായിച്ചെടുക്കാവുന്നതാണ്. ഇനി അതിലേക്ക് നമുക്ക് കടക്കാം.
പരിഭാഷ പാടില്ല ഇമാം ശാഫിഈ ﵀ പറയുന്നു. /ഭാഗം:05