Site-Logo
POST

ഭാഗം:08/

അനറബി തുടർച്ചയെ ബാധിക്കുമോ!?

യാസീൻ കാമിൽ സഖാഫി കല്ലുവെട്ടുപാറ

|

21 Dec 2024

feature image

ചോദ്യം:18

അനറബി മുവാലാത്തിനെ ബാധിക്കുമോ.!?

‘ഖുതുബക്കിടയിൽ അനറബിയിലെ സംസാരം ഒരിക്കലും ഖുതുബയായി ഗണിക്കുകില്ലെന്ന് വ്യക്തമായി. പക്ഷെ, അത് ഖുതുബയുടെ മുവാലാത്തിനെ(തുടർച്ചയെ) ബാധിക്കുമെന്ന് പറയുന്നതിന് എന്തടിസ്ഥാനമാണുള്ളത്.!? അതുകൊണ്ടത് നിശിദ്ധമാണെന്ന് വാദിക്കുന്നതിൽ എന്തർത്ഥമാണുള്ളത്.!? ഇമാമീങ്ങൾ അങ്ങനെ വ്യക്തമായി പറഞ്ഞിട്ടുണ്ടോ.?

മറുപടി  

മുവാലാത്ത് എന്ന ശർഥ് ഖുതുബക്കുണ്ടെന്നതിൽ തർക്ക മില്ല. അറബി ശർഥാണെന്ന പോലെ എല്ലാ കർമ്മശാസ്ത്ര ഗ്രന്ഥങ്ങളും പറഞ്ഞതാണത്. ഫത്ഹുൽ മുഈനിൽ നിന്ന് തന്നെ നമുക്ക് വായിക്കാം.

وولاء بينهما وبين أركانهما وبينهما وبين الصلاة بأن لا يفصل طويلا عرفا.(فتح المعين)

രണ്ട് ഖുതുബക്കിടയിലും ഖുതുബയുടെ അർക്കാനുകൾ ക്കിടയിലും ഖുതുബക്കും നിസ്കാരത്തിനിടയിലും തുടർച്ച ശർത്വാണ്. അതായത് അവകൾക്കിടയിൽ സാധാരണയായ നിലക്ക് ദീർഘമായൊരു വേർത്തിരിയൽ പാടില്ല. (ഫത്ഹുൽ മുഈൻ.203)

ഈ തുടർച്ച ഏകദേശം എത്ര സമയം കൊണ്ട് മുറിഞ്ഞു പോകുമെന്നും ഫുഖഹാക്കൾ വിശദീകരണം നൽകിയിട്ടുണ്ട്.

(قَوْلُهُ: وَوَلَاءٌ بَيْنَهُمَا) وَحَدُّ الْمُوَالَاةِ مَا حُدَّ فِي جَمْعِ التَّقْدِيمِ اهـ. ش م ر أَيْ بِأَنْ لَا يَكُونَ قَدْرَ رَكْعَتَيْنِ بِأَخَفَّ مُمْكِنٍ

1[حاشية الشبراملسي علي النهاية ٣/٣٢٣  2حاشية الجمل على شرح المنهج ٢/‏٢٨ — الجمل (ت ١٢٠٤)3. حاشية البجيرمي على شرح المنهج.١/‏٣٩٠ — البجيرمي (ت ١٢٢١)

മുന്തിച്ചു ജംആക്കുന്ന സമയത്ത് രണ്ട് നിസ്കാരങ്ങൾക്കിടയിൽ അനുവധിച്ച പരമാവധി ദൈർഘ്യമാണ് ഇവിടെ ഖുതുബയുടെ അർക്കാനുകൾക്കിടയിലും പരമാവധി പാടുള്ളൂ.. അത് ഏറ്റവും ചുരുങ്ങിയ രൂപത്തിൽ (സുന്നത്തുകളൊന്നും എടുക്കാതെ) രണ്ടു റക്അത് നിസ്കരിക്കാൻ ആവശ്യമാകുന്ന സമയമാണ്. (ജമൽ:2/28) (ഹാശിയതുന്നിഹായ:3/323) (ബുജൈരിമി:1/390) ഈ നിസ്കാരത്തിന് നമ്മുടെ കണക്കിൽ ഒന്നര മിനുട്ടിൽ ഒരിക്കലും കൂടുതൽ സമയമെടുക്കില്ലെന്ന കാര്യം ഉറപ്പാണ്.

ഖുതുബക്കിടയിൽ അത്യാവശ്യമായോ അല്ലാതെയോ അനറബിയിൽ വല്ലതും പറഞ്ഞാൽ അത് ഖുതുബയല്ലെന്നിരിക്കെ, അത് ദീർഘിച്ചു പോവൽ കൊണ്ട് ഖുതുബ ബാത്വിലാകുമെന്നത് പറയേണ്ടതില്ല. കാരണം ഖുതുബക്ക് അറബിയായിയിരിക്കുകയെന്ന ശർത്ഥിനു പുറമെ റുകനുകൾ തമ്മിൽ തുടർച്ച വേണമെന്ന ശർത്ഥുമുണ്ട്. അനറബിയിൽ പറയുന്നത് റുകനിൽ പെടില്ലെങ്കിൽ അത് റുകനുകൾക്കിടയിലെ തുടർച്ചയെന്ന ശർഥിനെ ബാധിക്കുമെന്നത് വ്യക്തമാണ്. ഇത് ഇമാമീങ്ങങ്ങൾ പറഞ്ഞാലും ഇല്ലെങ്കിലും കാര്യം കൃത്യമാണ്.  ഇനി ഇമാമീങ്ങൾ ഇത് ഇങ്ങനെത്തന്നെ പഠിപ്പിച്ചിട്ടുമുണ്ട്.

ഇമാം മുഹമ്മദ് റംലി ﵀ പറയുന്നു:

قَالَ: م ر مَحَلُّهُ مَا إذَا لَمْ يُطِلْ الْفَصْلَ بِغَيْرِ الْعَرَبِيَّةِ وَإِلَّا ضَرَّ لِإِخْلَالِهِ بِالْمُوَالَاةِ كَالسُّكُوتِ بَيْنَ الْأَرْكَانِ إذَا طَالَ بِجَامِعِ أَنَّ غَيْرَ الْعَرَبِيَّةِ لَغْوٌ لَا يُحْسَبُ لِأَنَّ غَيْرَ الْعَرَبِيِّ لَا يُجْزِئُ مَعَ الْقُدْرَةِ عَلَى الْعَرَبِيِّ فَهُوَ لَغْوٌ سم )حاشية البجيرمي على شرح المنهج ١/‏٣٨٩ — البجيرمي (ت ١٢٢١(

അനുബന്ധങ്ങൾ അനറബിയിലായാൽ പ്രശ്നമില്ലെന്ന് പറയുന്നത് അനറബിഭാഷയിലുള്ളത് നീണ്ടുപോവാതിരിക്കുമ്പോൾ മാത്രമാണ്. അത് ദീഘിക്കുന്ന പക്ഷം  മുവാലാത്തിനെ ബാധിക്കുന്നതിനാൽ തുടർച്ചക്കത് പ്രശ്നം സൃഷ്ടിക്കുക തന്നെ ചെയ്യും. ഇത് അർക്കാനുകൾക്കിടയിൽ ദീർഘമായ മൗനം ദീക്ഷിക്കുന്നത് നീണ്ടു പോകുന്നത് പ്രശ്‌നം സൃഷ്ട്ടിക്കുന്നതു പോലെയാണ്. കാരണം, അനറബി ഭാഷയിൽ ഇടയിൽ പറഞ്ഞത് വെറും 'ല്ഗവ്' (നിഷ്ഫലം) ആണ്. (ബുജൈരിമി: 1/389)

ഇതേ വിശയം 40 പേരെ കേൾപ്പിക്കുന്നിടത്തും ഇമാമീങ്ങൾ വ്യക്തമാക്കി പറയുന്നുണ്ട്. റുകനുകൾ മാത്രം 40 പേരെ കേൾപ്പിക്കലേ ഖുതുബക്ക് ശർത്ഥുള്ളൂവെന്ന് മുമ്പ് സൂചിപ്പിച്ചിരുന്നു. തവാബിഉകൾ 40 പേരെ കേൾപ്പിച്ചില്ലെങ്കിലും ഖുതുബ ഖുതുബയായി ഗണിക്കും. പക്ഷെ, പരിഭാഷ പോലെ തന്നെ 40 പേർ കേൾകേൾക്കാത്ത വിധത്തിൽ ഓതിയ ഭാഗം ഖുതുബയായി ഗണിക്കുകയില്ല. അത് ദീർഘിച്ചാലും ഖുതുബയുടെ മറ്റൊരു ശർത്തായ മുവാലാത്തിനെ(തുടർച്ചയെ) ബാധിക്കും. ശർവാനിയിൽ നിന്ന് ഇത് വ്യക്തമായി വായിക്കാം.

(وَإِسْمَاعُ أَرْبَعِينَ) أَيْ بِأَنْ يَرْفَعَ الْخَطِيبُ صَوْتَهُ بِأَرْكَانِهِمَا حَتَّى يَسْمَعَهَا عَدَدُ مَنْ تَنْعَقِدُ بِهِمْ الْجُمُعَةُ؛

قَوْلُهُ: م ر بِأَرْكَانِهِمَا مَفْهُومُهُ أَنَّهُ لَا يَضُرُّ الْإِسْرَارُ بِغَيْرِ الْأَرْكَانِ وَيَنْبَغِي أَنَّ مَحَلَّهُ إذَا لَمْ يَطُلْ بِهِ الْفَصْلُ وَإِلَّا ضَرَّ لِقَطْعِهِ الْمُوَالَاةَ كَالسُّكُوتِ) تحفة المحتاج مع الشرواني: ٢/٤٥٢(

‘റുകനുകൾ 40പേരെ കേൾപ്പിക്കുക’ എന്ന വാക്ക്; ഇതി നർത്ഥം റുകനുകളല്ലാത്ത ഭാഗങ്ങൾ പതുക്കെ ഓതുന്നത് കൊണ്ട് പ്രശ്നമില്ല. പക്ഷെ, ഈ പറയുന്നത് ആ പതുക്ക യാക്കുന്ന  ഭാഗം ദീർഘിച്ചു പോകാതിരിക്കുമ്പോഴാണ്. ദീർഘിച്ചാൽ ഖുതുബ ബാത്തിലാകും. കാരണം: തുടർച്ച നഷ്ടപ്പെട്ടു പോകും. ഖുതുബക്കിടയിൽ ദീർഘ നേരം നിശബ്ദമായിരിക്കുന്നതിന് തുല്യമാണ്.

അതായത് ഒന്നര മിനിട്ടിൽ കൂടുതൽ ഖുതുബയായി പരിഗണിക്കാത്ത അനറബിയായോ 40പേർ കേൾക്കാത്ത രൂപത്തിലോ വല്ലതും ഓതിയാൽ അത് കൊണ്ട് തുടർച്ച മുറിയുമെന്നത് ഉറപ്പായി.

ചുരുക്കത്തിൽ ഖുതുബക്കിടയിൽ റുകനല്ലാത്തത് പരിഭാഷപ്പെടുത്തിയാലും അവ  40പേരെ കേൾപ്പിക്കാതെ പതുക്കെ ചൊല്ലിയാലും അത് ഖുതുബയായി ഗണിക്കുകയില്ല. അത് കാരണം അത് വെറും നിശബ്ദമായിരിക്കുന്നതിനു തുല്യമാണ്. അത് രണ്ടു കൊണ്ടും ഖുതുബയുടെ മുവാലാത്തിനെ ബാധിച്ചാൽ ഖുതുബ ബാത്തിലായിപ്പോകും.

ഇതോടെ ഖുതുബ ഖുതുബയായി പരിഗണിക്കണമെങ്കിൽ അതിന്റെ ശർത്വും ഫർളുകളും പാലിക്കണമെന്നും അത് പാലിക്കുന്ന ഖുതുബക്ക് ഒരു നിലക്കും പരിഭാഷയിലായി മുന്നോട്ടു പോകാൻ സാധിക്കില്ലെന്നും വ്യക്തമാണ്. അഥവാ അത്യാവശ്യമായി അനറബിയിൽ പറയൽ നിർബ്ബന്ധമായി വന്നാൽ അതൊരിക്കലും ഖുതുബയിൽ പെടില്ലെന്നും അത് ദീർഘിച്ചു പോയാൽ ഖുതുബയുടെ ശർത്വായ മുവാലാത്തിനെ ബാധിക്കുന്ന കാരണം ഖുതുബ ബാത്തിലായി  പോകുമെന്നും കൃത്യമായി ബോധ്യപ്പെട്ടു.

ഇതെല്ലാം ഖുതുബയുടെ സ്വീകാര്യ/അസ്വീകര്യത മാത്രം പരിഗണിച്ചുള്ള ചർച്ചകൾ മാത്രമാണ്. അതിൽ തന്നെ പാടില്ലെന്നാണ് കൃത്യമായി ഇമാമീങ്ങൾ പഠിപ്പിച്ചതെന്ന് വ്യക്തം. ഇനി ഏതെങ്കിലും ളഈഫിൽ ളഈഫായ വാക്കുകൾ എടുത്ത് പരിഭാഷപ്പെടുത്തിയാൽ തന്നെ അതെല്ലാം ‘ഇത്തി ബാഉസ്സലഫി വൽ ഖലഫ്’ എന്നതിന് എതിരാകുമെന്ന കാരണം കൊണ്ട് അത് ബിദ്അതാകുമെന്ന കാര്യത്തിൽ തർക്ക മില്ലെന്ന് എല്ലാ കർമ്മ ശാസ്ത്ര ഗ്രന്ഥങ്ങളിൽ നിന്നും വായിച്ചെടുക്കാനാകും. അത് തുടക്കത്തിൽ കൃത്യമായി വിശദീകരിക്കുകയുണ്ടായി. റബ്ബ് എല്ലാ വിധ ബിദ്അതുകളിൽ നിന്നും അവരുടെ കള്ളത്തരങ്ങളിൽ നിന്നും നമ്മെ കാത്തുരക്ഷിക്കട്ടെ..! ആമീൻ.

 

Related Posts