Site-Logo
POST

കറാമത്ത്; നിഷേധവും വ്യാജപ്രചരണവും

മുഹ്‌യിദ്ദീൻ സഖാഫി കാവനൂർ

|

03 Jan 2025

feature image

ഇസ്ലാമിൻറെ ബാലപാഠം പോലും അറിയാത്ത ചിലർ ഔലിയാഇനെയും അവർക്ക് അല്ലാഹു നൽകുന്ന അസാധാരണ സംഭവങ്ങളായ കറാമത്തുകളെയും സോഷ്യൽ മീഡിയയിലൂടെ പരിഹസിക്കുന്നതും ട്രോളുന്നതും കാണാം.വിമർശിക്കുന്ന കാര്യത്തെ സംബന്ധിച്ച് അറിവുണ്ടായിരിക്കണം എന്ന സാമാന്യ മര്യാദ പോലും പാലിക്കാതെയാണ് ഇവിടെ ചിലർ ഉറഞ്ഞ് തുള്ളുന്നത്. മതം പറയുന്നത് അനുസരിക്കാനും മതഗ്രന്ഥങ്ങളെ അംഗീകരിക്കാനും തയ്യാറാകുന്നവനാണ് യഥാർത്ഥ വിശ്വാസി. പ്രമാണങ്ങളിൽ പറയുന്ന കാര്യങ്ങൾ തന്റെ കേവല ബുദ്ധിയിൽ ഉൾകൊള്ളുന്നതേ ഞാൻ സ്വീകരിക്കൂ എന്നൊരാൾ പറയുന്നുവെങ്കിൽ അയാൾ യുക്തിവാദിയാണ് , അയാൾക്ക് മതത്തിൽ യാതൊരു സ്ഥാനവുമില്ല, കറാമത്തിെനെ സംബന്ധിച്ച ഇസ്ലാമിക കാഴ്ചപ്പാട് എന്താണ് ?
മുല്ലാ അലിയ്യിൽഖാരി പറയുന്നു:
"വെല്ലുവിളിയുടെ സ്വഭാവത്തിലല്ലാതെ ഔലിയാഇൽ നിന്ന് സംഭവിക്കുന്ന അസാധാരണ സംഭവങ്ങളാണ് കറാമത്തുകൾ. അഹ്ലുസ്സുന്ന അതംഗീകരിക്കുന്നു. മുഅതസില വിഭാഗമാണ് കറാമതിനെ നിഷേധിച്ചത്. ശാരീരിക ബന്ധത്തിലൂടെയല്ലാതെ മറിയം ബീവി ഗർഭിണിയായതും പ്രത്യക്ഷ കാരണങ്ങളൊന്നുമില്ലാതെ അല്ലാഹുവിൽ നിന്ന് അവർക്ക് ഭക്ഷണം ലഭിച്ചതും അസ്ഹാബുൽ കഹ്ഫ് യാതൊരു പോറലുമേൽക്കാതെ മുന്നൂറ് വർഷം ഉറങ്ങിക്കിടന്നതും ആസഫ് ബ്നു ബർഖിയ ഞൊടിയിടയിൽ  ബിൽകീസിന്റെ കൊട്ടാരം കൊണ്ട് വന്നതുമെല്ലാം കറാമതിന്റെ തെളിവുകളാണ്."


الْكَرَامَاتُ، جَمْعُ كَرَامَةٍ وَهِيَ اسْمٌ مِنَ الْإِكْرَامِ وَالتَّكْرِيمِ، وَهِيَ فِعْلٌ خَارِقٌ لِلْعَادَةِ غَيْرُ مَقْرُونٍ بِالتَّحَدِّي، وَقَدِ اعْتَرَفَ بِهَا أَهْلُ السُّنَّةِ، وَأَنْكَرَهَا الْمُعْتَزِلَةُ، وَاحْتَجَّ أَهْلُ السُّنَّةِ بِحُدُوثِ الْحَبَلِ لِمَرْيَمَ مِنْ غَيْرِ فَحْلٍ، وَحُصُولِ الرِّزْقِ عِنْدَهَا مِنْ غَيْرِ سَبَبٍ ظَاهِرٍ، وَأَيْضًا فَفِي قِصَّةِ أَصْحَابِ الْكَهْفِ فِي الْغَارِ ثَلَاثَمِائَةِ سَنَةٍ وَأَزْيَدَ فِي النَّوْمِ أَحْيَاءً مِنْ غَيْرِ آفَةٍ دَلِيلٌ ظَاهِرٌ، وَكَذَا فِي إِحْضَارِ آصِفِ بْنِ بَرْخِيَا عَرْشَ بِلْقِيسَ قَبْلَ ارْتِدَادِ الطَّرْفِ حُجَّةٌ وَاضِحَةٌ،
( المرقاة  ٩/٣٨٣)
 

അബുൽ വലീദ് ഇബ്നു റുഷ്ദ് (ഹി:520) പറയുന്നത് നോക്കൂ:
"കറാമത്ത് നിഷേധം ദീനിലെ പുത്തനാശയവും ദുർമാർഗവും ആണ്.
വിശുദ്ധ ഖുർആനിനെ നിഷേധിക്കുന്ന, അമ്പിയാക്കളിലും മുർസലുകളിലും വിശ്വാസമില്ലാത്തവരാണ് ഇസ്ലാമിക സമൂഹത്തിൽ ഈ ആശയം പ്രചരിപ്പിച്ചത്. താൻ ഉദ്ദേശിക്കുന്ന എന്തും സൃഷ്ടിക്കാൻ കഴിവുള്ള ഒരു സൃഷ്ടാവിനെ വിശ്വാസമില്ലാത്തവരാണവർ. ഔലിയാഇന്റെ കറാമത്തിനെ നിഷേധിക്കുന്നതിലൂടെ വിവരമില്ലാത്തവരുടെ മനസ്സുകളിൽ സംശയം ജനിപ്പിക്കുകയും അതിലൂടെ അമ്പിയാക്കളുടെ മുഅജിസത്ത് നിഷേധിക്കുകയുമാണ് ഇവരുടെ ലക്ഷ്യം. കാരണം അവ രണ്ടും ഒരു സാധാരണ മനുഷ്യൻറെ കഴിവിൽ പെട്ടവയല്ല. അമ്പിയാക്കളിലൂടെ വ്യക്തമാകുന്ന അസാധാരണ സംഭവങ്ങൾ കൊണ്ട് അവരുടെ സത്യസന്ധത ബോധ്യപ്പെടുത്തലാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. അത് പോലെ ഔലിയാക്കളിലൂടെ വ്യക്തമാകുന്ന കറാമത്തുകൾ വഴി അവർ അല്ലാഹുവിന് വഴിപ്പെടുന്നവരാണെന്നും അല്ലാഹു അവരെ തൃപ്തിപ്പെട്ടിട്ടുണ്ടെന്നും അറിയിക്കുന്നതിന് യാതൊരു തടസ്സവുമില്ല. അത് അവരോടും, അത്തരം സംഭവങ്ങൾക്ക് സാക്ഷികളായവരോടുമുള്ള അല്ലാഹുവിനെ കാരുണ്യത്തിന്റെ ഭാഗമാണ്. കാരണം അവയൊക്കെയും അല്ലാഹുവിന് കൂടുതൽ കീഴ്പ്പെട്ട് ജീവിക്കാൻ അവർക്ക് പ്രേരണ നൽകുന്നു എന്നത് തന്നെ."


ان انكارها، والتكذيب بها، بدعة وضلالة، بثها في الناس اهل الزيغ والتعطيل الذين لا يقرون بالوحي والتنزيل، ويجحدون أيات الأنبياء، والمرسلين، ولا يعتقدون ان لهم ربا وخالقا يفعل ما يشاء، ويقدر على ما أراد، من جميع الأشياء كي يوقعوا في نفوس الجهال والأغبياء، ابطال معجزات الأنبياء، من ناحية ابطال كرامات الأولياء، اذ هي من قبيل واحد، في أنها ليست من مقدورات البشر.
واذا كان الله تعالى قد دل على صدق الأنبياء بالمعجزات، التي خرق لهم بها العادات، جاز أن يدل أيضا، على طاعة الأولياء في الحال والرضا عن عملهم فيها، بشرط موافاتهم عليها، بما أظهر على أيديهم من الكرامات، لطفا بهم، وبمن سواهم، ممن يطلع على ذلك، لما في ذلك من الحث على طاعته، التي جعلها سببا إلى ما أعد لهم من مثوبته وكرامته
(مسائل ابى الوليد لابن رشد المالكي  ص ٥٥٠)
 

ഇഛാനുസരണവും സംഭവിക്കാം


കറാമത്ത് വലിയ്യിന്റെ ഇഛാനുസരണവും ഉണ്ടാകാമെന്ന് ഇമാം നവവി  ശറഹ് മുസ്ലിമിൽ രേഖപ്പെടുത്തുന്നു:


وَمِنْهَا إِثْبَاتُ كَرَامَاتِ الْأَوْلِيَاءِ وَهُوَ مَذْهَبُ أَهْلِ السُّنَّةِ خِلَافًا لِلْمُعْتَزِلَةِ وَفِيهِ أَنَّ كَرَامَاتِ الْأَوْلِيَاءِ قَدْ تَقَعُ بِاخْتِيَارِهِمْ وَطَلَبِهِمْ وَهَذَا هُوَ الصَّحِيحُ عِنْدَ أَصْحَابِنَا الْمُتَكَلِّمِينَ وَمِنْهُمْ مَنْ قَالَ لَا تَقَعُ بِاخْتِيَارِهِمْ وَطَلَبِهِمْ وَفِيهِ أَنَّ الْكَرَامَاتِ قَدْ تَكُونُ بِخَوَارِقِ الْعَادَاتِ عَلَى جَمِيعِ أَنْوَاعِهَا وَمَنَعَهُ بَعْضُهُمْ وَادَّعَى أَنَّهَا تَخْتَصُّ بِمِثْلِ إِجَابَةِ دُعَاءٍ وَنَحْوِهِ وَهَذَا غَلَطٌ مِنْ قَائِلِهِ وَإِنْكَارٌ لِلْحِسِّ بَلِ الصَّوَابُ جَرَيَانُهَا بِقَلْبِ الْأَعْيَانِ وَإِحْضَارُ الشَّيْءِ من العدم ونحوه  ( شرح مسلم للنووي ١٦/١٠٨)
 

മഹാന്മാരെ അല്ലാഹു ആദരിക്കുന്നതിന്റെ ഭാഗമായി അവർക്ക് അല്ലാഹു നൽകുന്ന അസാധാരണ പ്രവൃത്തികൾ ഏതു കാലത്തും ഉണ്ടാകാം. എന്നാൽ ഒരാൾ വലിയ്യാകണമെങ്കിൽ അയാളിൽ നിന്ന് കറാമത്ത് ഉണ്ടാകണമെന്നോ  കൂടുതൽ കറാമത്തുകൾ പ്രത്യക്ഷപ്പെട്ടയാൾ അല്ലാഹുവിന്റെ അടുത്ത് കൂടുതൽ സ്ഥാനമുള്ള ആളാണെന്നോ മനസ്സിലാക്കുന്നത് ശരിയല്ല. കാരണം അല്ലാഹുവിന്‍റെ അടുത്ത് ഏറ്റവും കൂടുതൽ സ്ഥാനമുള്ള വരാണല്ലോ സ്വഹാബത്ത്. പിൽക്കാലത്ത് പല മഹാന്മാരിലൂടെയും ഉദ്ധരിക്കപ്പെട്ടയത്ര കറാമത്തുകൾ സ്വഹാബത്തിൽ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടില്ല.
ഇമാം ഇബ്നു അജീബ പറയുന്നു:
"വലിയ്യിൽ നിന്ന് കറാമത്ത് പ്രത്യക്ഷപ്പെടൽ നിബന്ധനയൊന്നുമല്ല. തന്റെ ജീവിതം പൂർണ്ണമായും ശരീഅത്തനുസരിച്ച് ചിട്ടപ്പെടുത്തുക  എന്നത് മാത്രമാണ് ഒരാൾ വലിയ്യാകുന്നതിന്റെ മാനദണ്ഡം. എന്നാൽ സാധാരക്കാർ വല്ല അൽഭുതങ്ങളും കണ്ടാൽ മാത്രമെ ഒരാളെ വലിയ്യായി അംഗീകരിക്കൂ."


لا يُشترط في الولي ظهور الكرامة، وإنما يشترط فيه كمال الاستقامة، ولا يشترط فيه أيضا هداية الخلق على يديه إذ لم يكن ذلك للنبي فكيف يكون للولي؟ قال تعالى: أَفَأَنْتَ تُكْرِهُ النَّاسَ حَتَّى يَكُونُوا مُؤْمِنِينَ وقد سَرَى في طبع العوام ما سَرَى في طبع الكفار، قالوا: لَنْ نُؤْمِنَ لَكَ حَتَّى تَفْجُرَ لَنا مِنَ الْأَرْضِ يَنْبُوعاً الآية.
فكثير من العوام لا يقرون الولي حتى يروا له آية أو كرامة، مع أن الولي كلما رسختْ قدمه في المعرفة قلَّ ظهور الكرامة على يديه لأن الكرامة إنما هي معونة وتأييد وزيادة إيقان. والجبل الراسي لا يحتاج إلى عماد
(البحر المديد لابن عجيبة ١/١٥٠)
 

എന്നാൽ, അത്ഭുത സംഭവങ്ങൾ കാണിക്കുന്നവരൊക്കെ വലിയ്യാണെന്ന് വിശ്വാസിക്കാൻ പാടില്ല. കാരണം അത്തരം സംഭവങ്ങൾ ചിലപ്പോൾ അവിശ്വാസികളിൽ നിന്നും തെമ്മാടികളിൽ നിന്നും സംഭവിക്കാം. വിലായത്തിന്റെ മാനദണ്ഡം ശരീഅത്തിന്റെ നിയമങ്ങൾ അനുസരിച്ച് ജീവിക്കുക എന്നതാണ്. വിശേഷ ബുദ്ധിയുള്ള ഒരാൾ ശരീഅത്തിന്റെ നിയമം പാലിക്കുന്നില്ലെങ്കിൽ അയാളിൽ നിന്നുണ്ടാവുന്ന അൽഭുത സംഭവങ്ങൾ കറാമത്താണെന്നോ അയാൾ വലിയ്യാണെന്നോ മനസ്സിലാക്കാൻ പാടില്ല. ബഹു. ഇബ്നു കസീർ പറയുന്നത് കാണുക:


وَذَكَرَ هَاهُنَا مَسْأَلَةً فَقَالَ  قَالَ عُلَمَاؤُنَا مَنْ أَظْهَرَ اللَّهُ عَلَى يَدَيْهِ مِمَّنْ لَيْسَ بِنَبِيٍّ كَرَامَاتٍ وَخَوَارِقَ لِلْعَادَاتِ فَلَيْسَ ذَلِكَ دَالًّا عَلَى وِلَايَتِهِ خِلَافًا لِبَعْضِ الصُّوفِيَّةِ وَالرَّافِضَةِ، هَذَا لَفْظُهُ. ثُمَّ اسْتَدَلَّ عَلَى مَا قال بقوله: ولما اتفقنا على أننا بِأَنَّا لَا نَقْطَعُ بِهَذَا الَّذِي جَرَى الْخَارِقُ على يديه أن يُوَافِي اللَّهَ بِالْإِيمَانِ وَهُوَ لَا يَقْطَعُ لِنَفْسِهِ، علم أن ذلك ليس يدلّ على ولايته لله «٤» قُلْتُ: وَقَدِ اسْتَدَلَّ بَعْضُهُمْ عَلَى أَنَّ الْخَارِقَ قَدْ يَكُونُ عَلَى يَدَيْ غَيْرِ الْوَلِيِّ بَلْ قَدْ يَكُونُ عَلَى يَدِ الْفَاجِرِ وَالْكَافِرِ أَيْضًا بِمَا ثَبَتَ عَنِ ابْنِ صَيَّادٍ
( ابن كثير ١/١٤٠)
 

വിശ്വാസി ഏത് കാര്യം പറയുമ്പോഴും തനിക്ക് കൃത്യമായി ബോധ്യമുള്ളത് മാത്രമേ പറയാവൂ. ഒരു മഹാനിൽ നിന്ന് സംഭവിച്ചു എന്ന് കൃത്യമായി ബോധ്യമുള്ള സംഭവങ്ങൾ വിശ്വാസി സമൂഹത്തോട് പറയാം. കേട്ടുകേൾവിയുടെയും ഊഹാപോഹത്തിന്റെ അടിസ്ഥാനത്തിൽ പറയുന്ന കാര്യങ്ങൾ  അസത്യങ്ങളോ അർദ്ധ സത്യങ്ങളോ ആണെന്ന് ബോധ്യപ്പെടുമ്പോൾ അത് മഹാന്മാരെയും അവരുടെ കറാമത്തിനെയും തള്ളിപ്പറയാൻ വരെ കാരണമാകും. പ്രഭാഷകരും എഴുത്തുകാരും ഗൗരവത്തോടെ വിലയിരുത്തേണ്ട കാര്യമാണിത്. 
എല്ലാം എല്ലാവരോടും പറയാനുള്ളതല്ല എന്ന തിരിച്ചറിവ് കൂടിയേ തീരൂ. അനുവാചകരുടെ ബൗദ്ധിക നിലവാരം മനസ്സിലാക്കാതെ സംസാരിക്കുന്ന ചില പ്രഭാഷകരെ സംബന്ധിച്ച് ഇമാം സുയൂത്വി തന്റെ തഹ്ദീറുൽ ഖവാസ്സിൽ പറയുന്നത് നോക്കൂ:


وَمن آفاتهم أَن يحدثوا كثيرا من الْعَوام بِمَا لَا تبلغه عُقُولهمْ فيقعوا فِي الاعتقادات السَّيئَة هَذَا وَلَو كَانَ صَحِيحا فَكيف اذا كَانَ بَاطِلا وَقد قَالَ ابْن مَسْعُود مَا أَنْت مُحدث قوما حَدِيثا لَا تبلغه عُقُولهمْ الا كَانَ لبَعْضهِم فتْنَة رَوَاهُ مُسلم فِي مُقَدّمَة صَحِيحه  ( تحذير الخواص من أكاذيب القصاص ١٨١)

Related Posts