ഏറെ തെറ്റിദ്ധാരണകൾക്കും ദുരുപയോഗത്തിനും ഇരയായിത്തീർന്ന പദങ്ങളാണ് 'വിലായത്തും കറാമത്തും'. കറാമത്ത് നിഷേധിക്കുന്നവരും അതിലുള്ള വിശ്വാസ വീക്ഷണത്തിൻ്റെ പേരിൽ മുസ്‌ലിംകളെ മുശ്രിക്കാക്കുന്നവരുമുണ്ട്. അതേ സമയം 'അത്ഭുതങ്ങളെല്ലാം' കറാമത്തുകളായും അതിന്റെ വക്താക്കളെല്ലാം വലിയ്യുകളായും തെറ്റിദ്ധരിക്കുകയും അങ്ങനെ പ്രചരിപ്പിക്കുകയും ചെയ്യുന്നവരുമുണ്ട്. ഈ പശ്ചാത്ത ലത്തിൽ വലിയ്യ്, വിലായത്ത്, കറാമത്ത് എന്നിവയുടെ നേരറിവ് പ്രാധാന്യമർഹിക്കുന്നു. ഇവയിലുള്ള വ്യതിയാനം ഈമാനും ഇസ്‌ലാമും നഷ്‌ടപ്പെടാനിടയാക്കി യേക്കും.
വലിയ്യ്:
ആരാണ് വലിയ്യ്? വിശുദ്ധ ഖുർആനും തിരുസുന്നത്തും നൽകുന്ന ഉത്തരം കാണുക. ഖുർആൻ പറയുന്നു: ശ്രദ്ധിക്കുക, അല്ലാഹുവിൻന്റെ ഔലിയാഅ് അവ രെക്കുറിച്ച് ഭയമില്ല. അവർ ദുഃഖിക്കേണ്ടി വരികയുമി ല്ല. വിശ്വസിക്കുകയും സൂക്ഷ്‌മത പാലിച്ചുകൊണ്ടിരി ക്കുകയും ചെയ്യുന്നവരാണവർ. ഇഹത്തിലും പര ത്തിലും അവർക്ക് സന്തോഷവാർത്തയുണ്ട്. (വി.ഖു.10 -62,64). ഈമാനും തഖ്‌വയും സൂക്ഷ്‌മതയുള്ളവരാണ് അല്ലാഹുവിന്റെ ഔലിയാഅ് എന്ന് ഈ വചനം വ്യക്ത മാക്കുന്നു. വിശുദ്ധ ഖുർആൻ അമ്പത്തിയാറാം അധ്യാ യം 'അൽ വാഖിഅ' യിൽ മനുഷ്യരെ മൂന്ന് വിഭാഗങ്ങ ളായി വേർതിരിക്കുന്നു. "അന്നു നിങ്ങൾ മൂന്നു വിഭാഗങ്ങളായി വേർതിരിയുന്നു. വലതുപക്ഷം, വലതു പക്ഷ ക്കാരുടെ സൗഭാഗ്യത്തെക്കുറിച്ച് എന്തു പറയാൻ.
ഇടതുപക്ഷം: ഇടതു പക്ഷക്കാരുടെ ദൗർഭാഗ്യത്തെക്കു റിച്ച് എന്തു പറയണം. പിന്നേ മുന്നേറിയവർ മുന്നേറിയവർ തന്നെ. അല്ലാഹുവിൻ്റെ സവിശേഷ സാമീപ്യം ലഭിച്ചവരാണവർ (വി.ഖു. 56 -7-11). ഈമാനുള്ളവ രെല്ലാം ഒരർഥത്തിൽ വിലായത്തുള്ളവരും എല്ലാ മുഅ് മിനും വലിയ്യുമാണ്. എന്നാൽ വിശ്വാസ ദാർഢ്യത യിലും സദ്‌കർമ്മങ്ങളിലും സൂക്ഷ്‌മ ജീവിതത്തിലും മുൻനിരയിലുള്ളവർ വിലായത്തിൽ മുന്തിയ പരിഗണ നയുള്ളവരും ആ നിലയിൽ വലിയ്യുകളുമാണ്. "വിശ്വാ സമുള്ളവരും സൂക്ഷ്‌മത പാലിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവർ" എന്ന ഖുർആൻ പരാമർശത്തിലെ പ്രഥമ സ്ഥാനീയരാണിവർ. മുന്നേറിയവരും അല്ലാഹുവിന്റെ സവിശേഷ സാമീപ്യം നേടിയവരുമായി ഖുർആൻ വിശേഷിപ്പിച്ചതും ഈ വിഭാഗത്തെയാണ്. മുസ്ലിംക ളിൽ അഗാധജ്ഞാനവും അചഞ്ചല വിശ്വാസവും അവർണ്ണനീയ സൂക്ഷ്‌മതയും മേളിച്ചവരാണ് "ഔലി യാഅ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. പ്രമുഖ ഖുർ ആൻ വ്യാഖ്യാതാവ് ഇമാം ഇസ്‌മാഈലുൽ ഹിഖി(റ) വിശദീകരിക്കുന്നു. വിലായത്ത് പൊതു വിലായത്ത്, പ്രത്യേക വിലായത്ത് എന്നിങ്ങനെ രണ്ടിനമുണ്ട്. എ ല്ലാ മുഅ്‌മിനുകളും പൊതു വിലായത്തുള്ളവരും അഹ്ലുസ്സുലുക് പ്രത്യേക വിലായത്തുള്ളവരുമാണ്. (ത ഫ്‌സീറു റൂഹുൽ ബയാൻ).
അബൂഹുറയ്റ(റ) നിവേദനം: അല്ലാഹു (സു) അരുൾ ചെയ്തതായി നബി(സ) പറയുന്നു. എൻ്റെ വലി യ്യിനോട് ശത്രുത പുലർത്തുന്നവരോട് ഞാൻ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. ഞാൻ എൻ്റെ ദാസന് നിർബന്ധ മാക്കിയ കാര്യങ്ങളെല്ലാം എനിക്കിഷ്ടപ്പെട്ട മറ്റൊന്നു കൊണ്ടും അവൻ എന്നിലേക്ക് അടുത്തിട്ടില്ല. ഐഛി കമായ പുണ്യകർമ്മങ്ങൾ വഴി എൻ്റെ അടിമ എന്നിലേ ക്കടുത്തുകൊണ്ടിരിക്കുകയും ഞാനവനെ സ്നേഹിക്കുകയും ചെയ്യും. ഞാനവനെ സ്നേഹിച്ചാൽ അവൻ കാണുന്ന കണ്ണും കേൾക്കുന്ന കാതും പിടി ക്കുന്ന കൈയ്യും നടക്കുന്ന കാലും എല്ലാമെല്ലാം ഞാനാകും. അവൻ എന്നോട് ചോദിച്ചാൽ ഞാൻ കൊടുക്കുക തന്നെ ചെയ്യും. അവ ൻ എന്നോട് കാവൽ തേടിയാൽ ഞാൻ കാവലേകും. തീർച്ച (ബുഖാ രി). അല്ലാഹു നിർബന്ധമാക്കിയ കർമ്മങ്ങൾക്ക് പുറമേ ഐഛിക മായ പുണ്യങ്ങൾ വർദ്ധിപ്പിച്ച് അല്ലാ ഹു(സു) വിന്റെ പ്രിയവും പ്രീതിയും ലഭിക്കുന്ന സത്യവിശ്വാസികളാണ് അല്ലാഹുവിന്റെ ഔലിയാഅ് എന്ന തിരുമൊഴി അടയാളപ്പെടുത്തിയിരി ക്കുന്നു. അല്ലാഹു സംവിധാനിച്ച ശരീഅത്തിലെ ഏറ്റവും സൂക്ഷ്‌മ മായ വശങ്ങൾക്കനുസരിച്ച് ജീവി തം ക്രമീകരിക്കലാണ് ത്വരീഖത്ത്. അതിനാൽ ലഭ്യമാകുന്ന അല്ലാഹു വിൻ്റെ സവിശേഷ സാമീപ്യമാണ് ഹഖീഖത്ത്. ഇതെല്ലാമാണ് വിലാ യത്തിൻ്റെ മർമ്മം. ഞാനവനെ സ് നേഹിച്ചാൽ അവൻ്റെ കണ്ണും കാതു മെല്ലാം ഞാനാകുമെന്ന് അല്ലാഹു പ്രസ്‌താവിച്ചത് വലിയ്യിൻ്റെ മുന്നിൽ തുറക്കപ്പെടുന്ന അസാധാരണ അവർണ്ണനീയ അനുഭവങ്ങളെക്കുറി ച്ചാണ്. അല്ലാഹു(സു)വിൻ്റെ ഇംഗിതത്തിനും ഇഷ്ടടത്തിനും വിധേയ മായി അവയെല്ലാം സംരക്ഷിക്കപ്പെ ടുമെന്നും അവൻ്റെ ഗുണങ്ങൾ അ ധിക അളവിൽ അവയിൽ പ്രകടമാ കുന്നതിനാൽ നേരത്തെ കാണാ ത്തതും കേൾക്കാത്തതും കാണുക യും കേൾക്കുകയും ചെയ്യുമെന്നും പ്രസ്‌തുത പ്രസ്‌താവനയുടെ അർഥ തലങ്ങളാണ്. (തഅ്‌യീദുൽ ഹഖീ ഖത്തിൽ അലിയ്യ: 166,167 കാണുക). റസൂൽ കരീം (സ) പകർന്നു നൽകിയ ശരീഅത്ത് പാലിക്കാത്ത വർ അല്ലാഹുവിൻ്റെ വലിയ്യല്ല. പിശാ ചിന്റെ വലിയ്യാകാനാണു സാധ്യത. എത്ര വലിയവനായാലും ശരീ അത്ത് സ്വീകരിച്ചേ പറ്റൂ. ശരീഅത്ത് സ്വീകരിക്കാതിരിക്കാൻ മാത്രം ആരും വലിയവരല്ല. സൃഷ്‌ടി ശ്രേഷ്‌ഠരായ റസൂൽ കരീം (സ) യോടായി അല്ലാഹു പറഞ്ഞത് ശ്രദ്ധിക്കുക: "നമ്മുടെ തീരുമാന പ്രകാരം ശരീഅത്തിൽ അങ്ങയെ നാം നിയോഗിച്ചു. ആ ശരീഅത്ത് പിൻപറ്റുക. അറിവില്ലാത്തവരുടെ ഇംഗിതങ്ങൾ പിൻതുടരരുത്. (വി. ഖു. 45-18). മഹാരഥന്മാരായ ഇമാമുകൾ വലിയ്യിനെ നിർവ്വചിക്കുന്നു. "സാധ്യമാകുന്നത് അല്ലാഹുവി നെയും അവൻ്റെ ഗുണങ്ങളെയും അറിഞ്ഞു, സൽകർമ്മങ്ങൾ പതിവാ ക്കി. തെറ്റുകൾ ഒഴിവാക്കി ഭൗതിക സുഖാഡംബരങ്ങളിൽ താൽപര്യമി ല്ലാതെ ജീവിക്കുന്നവനാണ് വലി യ്യ്." (ശറഹുൽ അഖാഇദ് 139, ജംഉൽ ജവാമിഅ് 2/438).
ഇൽമും അമലും സമന്വയി പ്പിച്ച് അബദ്ധങ്ങളിലകപ്പെടാതെ പടച്ചവനോടും പടപ്പുകളോടുമുള്ള ബാധ്യതകൾ നിർവ്വഹിക്കുന്ന വ രാണ് അല്ലാഹുവിൻ്റെ ഔലിയാ ക്കൾ. (ഫതാവൽ ഹദീസിയ്യ: 214).
പാപങ്ങൾ കടന്നുവരാത്ത വിധം നന്മകൾ തുടരുന്നവർ എന്ന അർഥത്തിലും അല്ലാഹുവിനാൽ സംരക്ഷിക്കപ്പെടുന്നവർ എന്ന വിവ ക്ഷയിലും ഇവരെക്കുറിച്ച് വലിയ്യ് എന്ന് പ്രയോഗിക്കാം. (തഫ്‌സീർ റാസി 21-74,75 കാണുക).
ഒരിക്കലും ഒരു തെറ്റും സംഭ വിക്കാതിരിക്കൽ ഒരു വ്യക്തി വലി യ്യാകുന്നതിന് നിബന്ധനയല്ല. അമ്പിയാഅ് മഅ് സൂമുകളാണ്. അവരിൽ നിന്ന് തെറ്റ് സംഭവിക്കു കയില്ല. തീർച്ച. എന്നാൽ ഔലിയാ അ് മഅ്സൂമുകളല്ല, അവരിൽ നിന്ന് അപൂർവ്വമായി തെറ്റു സംഭവിക്കാനി ടയുണ്ട്. അങ്ങനെ തെറ്റ് സംഭവി ച്ചാൽ അവർ ആ തെറ്റുകളിൽ നീണ്ടു നിൽക്കുകയോ സംഭവിച്ച തെറ്റുകൾ നിസാരമായി കണക്കാ ക്കുകയോ ചെയ്യില്ല. മറിച്ച് നിസാര തെറ്റുകൾ പോലും ഗൗരവമായി ക ണ്ടു എത്രയും വേഗത്തിൽ അതിൽ നിന്ന് രക്ഷപ്പെടാനാവാശ്യമായ തെല്ലാം അവർ ചെയ്യും. ഈ അവ സ്ഥയെക്കുറിച്ച് 'ഹിഫ്ള്' എന്നും അതനുസരിച്ച് ഔലിയാഅ് മഹ്ഫൂ ളുകളാണെന്നും പറയാറുണ്ട്. (തുഹ്ഫ 9-82 കാണുക).
ഔലിയാഅ് എല്ലാവരും തെറ്റു ചെയ്യുന്നവരാണെന്നല്ല ഇതിന്റെ യർഥം. അമ്പിയാഇനു നിർബന്ധ മായ ഇസ‌്‌മത്ത് അവർക്ക് നിർബ ന്ധമില്ലെന്നും മേൽ അർഥത്തിലു ള്ള 'ഹിഫ്ളാ'ണ് അവർക്കുള്ളതെ ന്നുമാണ് ഉദ്ദേശ്യം. എന്നാൽ ഔലി യാക്കളിൽ പ്രമുഖരായ പലരും ജീവിതത്തിലൊരിക്കലും ഒരു തെറ്റു പോലും ചെയ്യാത്തവരായിരുന്നു എന്നതാണ് വസ്‌തുത.
-
'വലിയുല്ലാഹി' എന്ന പ്രയോ ഗത്തിന് അല്ലാഹുവിന് പ്രിയപ്പെ ട്ടവൻ അല്ലാഹുവിനോടടുത്തവൻ, അല്ലാഹുവിനാൽ സംരക്ഷിക്കപ്പെടു ന്നവൻ, സൽകർമ്മങ്ങൾ തുടർന്നു കൊണ്ടിരിക്കുന്നവൻ, അല്ലാഹു വിന്റെ, അവന്റെ ദീനിന്റെ ദീൻ വ ക്താക്കളുടെ സഹായി എന്നെല്ലാം അർഥം പറയാവുന്നതാണ്. ഇൽമും ഇബാദത്തും സൂക്ഷ്‌മ ജീവിതവു മാണ് ഒരാൾ അല്ലാഹുവിൻ്റെ വലി യ്യാണെന്ന് നാം വിശ്വസിക്കാനുള്ള മാനദണ്ഡം. ഈ മാനദണ്ഡമനുസരിച്ച് വലിയ്യാണെന്ന് നാം മനസ്സിലാ ക്കിയവരിൽ നിന്നുണ്ടാകുന്ന അസാ ധാരണ കാര്യങ്ങൾക്ക് കറാമത്ത് എന്ന് പറയുന്നു. ബഹുമാനം, ആദ രവ് എന്നാണ് കറാമത്തിൻ്റെ ഭാഷാർഥം. ഇസ്‌ലാമിക ശരീഅത്ത നുസരിച്ചുള്ള സൂക്ഷ്‌മ ജീവിത ത്തിന്റെ അടിസ്ഥാനത്തിൽ വലിയ്യാ ണെന്ന് മനസ്സിലാക്കുന്ന ഒരാളിൽ നിന്നുണ്ടാകുന്ന അസാധാരണ കാര്യങ്ങൾക്കാണ് ഇസ്‌ലാമിക ഭാഷയിൽ കറാമത്ത് എന്ന് പറയു ന്നത്. ഇമാം തഫ്‌താസാനി(റ) കറാ മത്തിനെ നിർവ്വചിക്കുന്നത് കാ ണുക: വലിയ്യിൽ നിന്നു പ്രകടമാ കുന്ന അസാധാരണ കാര്യങ്ങളാണ് കറാമത്ത് (ശറഹുൽ അഖാഇദ്). അസാധാരണ കാര്യങ്ങളെല്ലാം കറാമത്തും അവയുണ്ടാക്കുന്നവ രെല്ലാം അല്ലാഹുവിൻ്റെ ഔലിയാക്ക ളുമാണെന്ന ധാരണ തീർത്തും തെറ്റാണ്. ഈ ധാരണക്ക് ഇസ്ലാ മികമായി യാതൊരു അടിസ്ഥാനവു മില്ല. പ്രമുഖനായ ഇമാം ഇബ്നുഹ ജർ അസ്ഖലാനി(റ) പറയുന്നു: അസാധാരണ കാര്യങ്ങൾ സംഭവി പ്പിക്കുന്നവരെല്ലാം അല്ലാഹുവിൻ ഔലിയാക്കളാണെന്നാണ് സാധാര ണക്കാരുടെ ധാരണ. ഇത് *തീർത്തും അബദ്ധമാണ്. കാരണം അസാധാരണ സംഭവങ്ങൾ ബാഥി ലിൻ്റെ ആളുകളിൽ നിന്നും പ്രകട മാകാറുണ്ട്. അസാധാരണത്വങ്ങൾ സംഭവിക്കുന്ന വ്യക്തി ശരീഅത്തി
ൻ്റെ വിധിവിലക്കുകൾക്കനുസരിച്ച്
ജീവിക്കുന്നവനാണെങ്കിൽ
അദ്ദേഹം വലിയ്യാണ്. അല്ലെങ്കിൽ
വലിയ്യല്ല. (ഫത്ഹുൽ ബാരി 8-343).
ബാഹ്യമായി അസാധാരണ മെന്ന് തോന്നുന്നവയെല്ലാം യഥാ ർഥത്തിൽ അസാധാരണ കാര്യങ്ങ ളല്ല. പ്രകൃതിപരമായ കാര്യകാരണ ബന്ധങ്ങൾക്കതീതമായ കാര്യങ്ങ ളാണ് അസാധാരണം (ഹവാരിഖ്) എന്നതിന്റെ വിവക്ഷ. കൺകെട്ട്, ജാലവിദ്യ, സിഹ്റ് തുടങ്ങിയവ ഇത നുസരിച്ച് അസാധാരണമല്ല. നിശ്ചിത നിമിത്തങ്ങൾ പഠിച്ചു കൊണ്ട് ആർക്കും അത് പ്രകടിപ്പി ക്കാൻ കഴിയും. കാര്യകാരണ ബന്ധങ്ങൾക്കതീതമായ കാര്യങ്ങൾ തന്നെ വിവിധയിനങ്ങളുണ്ട്. അമ്പി യാഇൽ നിന്ന് സംഭവിക്കുന്നത് മുഅ്ജിസത്തും ഔലിയാഇൽ നിന്ന് സംഭവിക്കുന്നത് കറാമത്തുമാണ്. സാധാരണ മുഅ്മിനുകളിൽ നിന്ന് സംഭവിച്ചാൽ 'മഊനത്ത്' എന്ന് പേർ പറയും. ഈമാനും ഇസ്‌ലാ മുമില്ലാത്ത അമുസ്‌ലിംകൾ, ദുർമാർഗികൾ തുടങ്ങിയവരിൽ നിന്നും അസാധാരണ കാര്യങ്ങൾ സംഭവി ച്ചേക്കും. അത്തരമാളുകളിൽ നിന്ന് അവരുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾക്ക് യോജിക്കുന്ന വിധത്തിലാണെങ്കിൽ 'ഇസ്തിദ്റാജ്' എന്നും വിയോജിച്ചു കൊണ്ടാണെങ്കിൽ ഇഹാനത്ത് എ ന്നുമാണ് പറയുക. ഇമാം തഫ്‌താ സാനി(റ) പറയുന്നു: ഈമാനും സൽകർമ്മവുമില്ലാത്തവരിൽ നിന്ന് പ്രകടമാകുന്ന അസാധാരണ സംഭ വങ്ങൾ കറാമത്തല്ല. ഇസ്തിദ്റാജ് എന്നാണ് അവക്ക് പറയുക. (ശറഹുൽ അഖാഇദ് 139, ഹാശിയതുൽ ഖയാലി സഹിതം കാണുക).
ശൈഖ് സൈനീ ദഹ്ലാൻ(റ) എഴുതുന്നു: ശരീഅത്ത് പാലിക്കാ ത്തവനിൽ നിന്ന് അസാധാരണ കാര്യങ്ങൾ സംഭവിക്കുമ്പോൾ അവ ൻ അതിൽ വഞ്ചിതനാവുകയും അങ്ങനെ അവൻ അല്ലാഹുവിൽ നിന്ന് കൂടുതൽ അകലുകയും അഹ ങ്കരിക്കുകയും ചെയ്യും. അവസാനം നാശത്തിലകപ്പെടുകയാവും ഫലം (തക്‌രീബുൽ ഉസ്വൂൽ 431). അല്ലാ ഹു(സു) തന്നെ ആദരിച്ചതാണെന്ന് അവൻ മനസ്സിലാക്കുകയും അവ സാനം പരാജയത്തിൽ കലാശിക്കു കയും ചെയ്യുന്നതിനാലാണിതിന് ഇസ്തിദ്റാജ് അഥവാ ചൂണ്ടയിട്ടു വലിക്കൽ എന്ന പേർ പറയുന്നത്.
അസാധാരണത്വങ്ങൾ സംഭവി ക്കുക എന്നല്ല, വലിയ്യാകാനുള്ള നിദാനം. അത്ഭുതങ്ങൾ കാണിക്കുന്നവരെല്ലാം വലിയ്യാവുകയില്ല. ഒരു അത്ഭുതം പോലും പ്രകടമാവാത്ത വ്യക്തി വലിയ്യാവുന്നതിന് തടസ്സവു മില്ല. ഇമാം ഖുശൈരി (റ) പറയു ന്നത് കാണുക: ഭൗതിക ലോകത്ത് ബാഹ്യമായ കറാമത്തൊന്നും പ്രക ടമാകുന്നില്ല എന്നത് 'വലിയ്യ്' വലി യ്യാകുന്നതിന് കോട്ടമല്ല. അമ്പിയാ ഇന് മുഅ്ജിസത്ത് നിർബന്ധമാണ്. കാരണം അവർ സൃഷ്ട്‌ടികളിലേക്ക് സന്മാർഗ പ്രചാരണത്തിനു നിയോ ഗിക്കപ്പെട്ടവരാണ്. അവരുടെ സത്യ സന്ധത അറിയൽ ജനങ്ങൾക്കാവശ്യമാണ്. അതറിയാനുള്ള മാർഗ്ഗ മാണ് മുഅ്ജിസത്ത്. എന്നാൽ വലി യ്യിൻ്റെ അവസ്ഥ ഇതല്ല. വലിയ്യ് വലി യ്യാണെന്ന് മറ്റുള്ളവരോ വലിയ്യ് തന്നെയോ അറിയണമെന്നില്ല. (അൽ രിസാലത്തുൽ ഖുശൈരിയ്യ 190). പരിശുദ്ധ ദീനിലുള്ള ഇസ്തി ഖാമത്തും ഈമാനിൻ്റെ പൂർണ്ണത യുമാണ് യഥാർഥ കറാമത്തും ആദ രവും. ബാഹ്യമായ അസാധാരണ സംഭവങ്ങൾ പ്രകടമാകൽ ആദര വിൻ്റെ ആധാരവും. അത്തരം സംഭ വങ്ങൾ പ്രകടമാക്കുന്നവർ ബാഹ്യ മായും ആന്തരികമായും ദീനീ ചിട്ട ഉള്ളവരാണെങ്കിൽ അവരെ ആദരി ക്കൽ നമുക്ക് നിർബന്ധമാണ്. ദീനീ ചിട്ടയില്ലെങ്കിൽ അവരിൽ നിന്ന് അസാധാരണ കാര്യങ്ങൾ പ്രകടമാ കുന്നതിന് യാതൊരു പരിഗണനയു മില്ല. (ഈഖാളുൽ ഹിമം 318). മ സ്വീഹു ദജ്ജാലിൽ നിന്നു പോലും അത്ഭുത കാര്യങ്ങൾ സംഭവിക്കുമെന്ന് വ്യക്തമാക്കുന്ന നബിവചനം ശ്രദ്ധിക്കുക. “ദജ്ജാൽ ആരോഗ്യ വാനായ ഒരു യുവാവിനെ വാളു കൊണ്ട് രണ്ടു ഭാഗങ്ങളായി ചേദി ക്കുന്നു. രണ്ട് ഭാഗങ്ങളും രണ്ടിട ത്തായി മാറ്റിവെക്കുന്നു. പിന്നെ ദ ജ്ജാൽ അവനെ പേരു ചൊല്ലി വിളി ക്കുമ്പോൾ ചിരിച്ചുകൊണ്ടവൻ എ ഴുന്നേറ്റുവരും. (സ്വഹീഹുമുസ്‌ലിം)
മസ്വീഹുദജ്ജാലിൽ നിന്നു പോലും മരിച്ചവരെ ജീവിപ്പിക്കലട ക്കമുള്ള അസാധാരണ കാര്യങ്ങൾ സംഭവിക്കുമെന്ന് റസൂൽ കരീം (സ) വ്യക്തമാക്കിയിരിക്കെ ഇസ്ലാ മിക വിധിവിലക്കുകൾ പരിഗണി ക്കാതെ - നിഷിദ്ധ കാര്യങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നവരിൽ നിന്ന് സംഭവിക്കുന്ന അസാധാരണ സംഭവങ്ങളേയും അവർ മുഖേന രോഗശമനം ലഭിച്ചതും ചിറകും തുവ്വലും പിടിപ്പിച്ച് പറഞ്ഞുപരത്തി അത്തരമാളുകളെ വലിയ്യും ശൈഖു മായി പരിചയപ്പെടുത്തുന്നത് തികച്ചും അനുചിതവും അനിസ്‌ലാ മികവുമാണെന്ന് പറയാതെ വയ്യ. ജാലവിദ്യ, സിഹ്റ് മുഖേനയെല്ലാം അങ്ങനെ പലതും പ്രകടിപ്പിക്കാൻ കഴിയും. ഇനി അവ യഥാർഥത്തിൽ കാര്യകാരണ ബന്ധങ്ങൾക്കതീതമാ ണെന്ന് സമ്മതിച്ചാൽ പോലും അവ കറാമത്തോ അവർ ഔലിയാക്കളോ ആവുന്നില്ല. വലിയ്യാവുന്നതിൻ്റെ അടിസ്ഥാനം ഈമാനും ഇസ്ലാമുമനുസരിച്ചുള്ള സൂക്ഷ്‌മ ജീവിതമാ ണെന്നും അതുള്ളവരിൽ നിന്നുണ്ടാ കുന്ന അസാധാരണ കാര്യങ്ങളെ കറാമത്താകൂ എന്നും പ്രാമാണിക മായി നാം വിശദീകരിച്ചുകഴിഞ്ഞു. പ്രമുഖനായ ആത്മീയ ഗുരു അബൂ യസീദുൽ ബിസ്ത്വാമി(റ)യുടെ ഉപ ദേശം ശ്രദ്ധിക്കുക. വായു മണ്ഡല ത്തിലൂടെ സഞ്ചരിക്കുക പോലുള്ള അത്ഭുതങ്ങൾ ഒരാളിൽ നിന്ന് പ്രക ടമായാൽ പോലും നിങ്ങൾ വഞ്ചി തരാകരുത്. അല്ലാഹുവിൻ്റെ വിധി വിലക്കുകൾ അനുസരിക്കുന്ന തിലും ശരീഅത്ത് നിയമം പാലിക്കു ന്നതിലും അവന്റെ അവസ്ഥ നിങ്ങൾ ശ്രദ്ധിക്കണം. (അൽ രിസാ ലത്തുൽ ഖുശൈരിയ്യ: 18).
ചത്ത ചകത്തിന് ജീവൻ ഇടീച്ചതിനാലും ചാകും കിലശത്തെ നന്നാക്കി വിട്ടതിനാലുമൊക്കെ യാണ് മുഹ്‌യിദ്ദീൻ ശൈഖ്(റ) വലിയ്യും മഹാനുമായത് എന്ന് നിരീ ക്ഷച്ചവർക്ക് തെറ്റിയിരിക്കുന്നു. തീർച്ച. അതൊന്നുമല്ല, അവരുടെ മഹത്വത്തിൻ്റെയും വിലായത്തി ൻ്റെയും നിദാനം. അഗാധജ്ഞാ നവും അചഞ്ചല വിശ്വാസവും അ സാധാരണ സൂക്ഷ്‌മതയുമാണ് ശൈഖ് ജീലാനി (റ)യെ മഹാനും വലിയ്യുമാക്കിയത്. ശരീഅത്തിന്റെ ചട്ടങ്ങളും ചിട്ടകളും പാലിക്കുന്ന തിൽ മഹാനവർകളുടെ ശ്രദ്ധയും സൂക്ഷ്‌മതയും ബോധ്യപ്പെടാൻ ഒരു സംഭവം മാത്രം ഉദ്ധരിക്കുന്നു. നാൽ പത് ദിവസം സുന്നത്ത് നോമ്പനു ഷ്‌ഠിക്കാൻ തീരുമാനിച്ച മഹാൻ നോമ്പ് തുറക്കാൻ അനിവാര്യ മായതല്ലാതെ ഭൂമിയിൽ ഭക്ഷണങ്ങ ളൊന്നും ഈ ദിവസങ്ങളിൽ കഴി ക്കില്ലെന്നും ആകാശ ലോകത്ത് നിന്ന് അല്ലാഹു (സു) കൊടുത്തയ ച്ചാൽ അത് മാത്രം ഭക്ഷിക്കുമെന്നും ശപഥം ചെയ്തു. നാൽപത് തികയാ ൻ ഏതാനും ദിവസങ്ങൾ ബാക്കി നിൽക്കേ ശൈഖിൻ്റെ വീടിൻന്റെ മേൽഭാഗത്ത് പ്രത്യക്ഷപ്പെട്ട വിടവിലൂടെ ഒരാൾ കടന്നുവരുന്നു. വലതു കയ്യിൽ സ്വർണ്ണ പാത്രവും ഇടതു കയ്യിൽ വെള്ളി പാത്രവും രണ്ട് പാത്രങ്ങളിലും നിറയെ പഴവർഗ്ഗ ങ്ങൾ. ആകാശത്ത് നിന്ന് അങ്ങേക്ക് വേണ്ടി കൊണ്ടുവന്നതാണെന്ന് ആഗതൻ പറഞ്ഞു. ഉടനെ ശൈഖ വർകൾ ഗർജ്ജിക്കുകയായിരുന്നു. "നാശമേ, കൊണ്ടുപോകൂ എന്റെ മുന്നിൽ നിന്ന്, സ്വർണ്ണ-വെള്ളി പാത്രങ്ങൾ എൻ്റെ പിതാമഹനായ റസൂൽ കരീം(സ)ക്ക് പോലും നിഷിദ്ധമാണ്. പറഞ്ഞുതീരും മുമ്പ് ആഗ തൻ പാത്രങ്ങളുമായി ഓടിമറഞ്ഞു. അന്ന് നോമ്പ് തുറയുടെ സമയമാ യപ്പോൾ ആകാശത്ത് നിന്ന് അനു വദനീയമായ പാത്രങ്ങളിൽ വിഭവ ങ്ങളുമായി മലക്ക് വരികയും ശൈ ഖവർകളും കൂടെയുള്ളവരും ഭക്ഷി ക്കുകയും ചെയ്‌തു. (തഫ്തീഹുൽ ഖാത്വിർ 12). ശൈഖ് രിഫാ ഈ(റ)ൻ്റെ പ്രസ്‌താവന ശ്രദ്ധിക്കു ക. "ശൈഖ് അബ്‌ദുൽ ഖാദിർ (റ)ൻ്റെ മഹത്വം പറയാൻ ആർക്കു കഴിയും? വലത് ശരീഅത്തെന്ന സമുദ്രവും ഇടത് ഹഖീഖത്തെന്ന സ്വഭാവമുള്ള മഹാ പുരുഷനാണദ്ദേ ഹം. രണ്ടിൽ നിന്നും യഥേഷ്‌ടം അദ്ദേഹം കോരിയെടുക്കുന്നു. ഈ കാലഘട്ടത്തിൽ അദ്ദേഹം അദ്വിതി യനാണ്. (ബഹ്‌ജതുൽ അസ്‌റാറ് 238). ബലത്ത് ശരീഅത്തെന്നും കട ലുള്ളോവർ, ഇടത് ഹഖീഖ ത്തെന്നും കടലുള്ളോവർ എന്ന വരികളിലൂടെ ഖാളി മുഹമ്മദ് (ന. മ) ഇതാണ് അടയാളപ്പെടുത്തിയത്.
വലിയ്യാണെന്നതിന്റെ അടയാളം രോഗിയെ സുഖപ്പെടു ത്തലോ മറ്റു അസാധാരണത്തം പ്രകടിപ്പിക്കലോ അല്ലെന്നും സ്ഥിര ബുദ്ധിയുള്ളപ്പോൾ അല്ലാഹുവിന്റെ വിധി വിലക്കുകൾ അനുസൃതമായ സൂക്ഷ്‌മ ജീവിതമാണെന്നുമുള്ള നേരറിവ് ഓരോ മുസ്‌ലിമിനും അനി വാര്യമാണ്. ഇതിൻറെ അഭാവം വ്യതിയാനങ്ങൾക്ക് നിമിത്തമാകും. ബുദ്ധിയുടെ സമനില തെറ്റിയ വർക്ക് നിയമം ബാധകമല്ലെന്നത് വിശുദ്ധ മതത്തിൻ്റെ ബാലപാഠ ങ്ങളിൽ പെട്ടതാണ്. അതിനാലാണ് സ്ഥിര ബുദ്ധിയുള്ളപ്പോൾ എന്ന് പറഞ്ഞത്. സാധാരണക്കാരിൽ ബു ദ്ധിയുടെ സമനല തെറ്റിയവരുണ്ട് ല്ലോ. അതുപോലെ ഔലിയാക്ക ളിലും ഉണ്ടാവാറുണ്ട്. പക്ഷേ, സാ ധാരണക്കാരുടെ ഭ്രാന്തിന്റെ കാര ണം ശാരീരികമോ മാനസികമോ ആയ ഭൗതിക പ്രശ്‌നങ്ങളായിരിക്കു മെങ്കിൽ ഔലിയാക്കളിൽ ചിലർക്ക് അഭൗതിക കാരണങ്ങളാലായി രിക്കും ബുദ്ധിസ്ഥിരത നഷ്‌ടപ്പെടുന്നതും സ്വന്തത്തെ തന്നെ മറക്കുന്നതും. ബുദ്ധിയുടെ സമനില തെറ്റിയ സാധാരണക്കാർക്ക് ശരീഅത്ത് നിയമം ബാധകമാകുന്നില്ല എന്നതു പോലെ ബുദ്ധിയുടെ താളം തെറ്റിയ ഔലിയാഇനും നിയമങ്ങൾ ബാധകമല്ല. കാരണങ്ങൾ വ്യത്യസ്‌തമാണെങ്കിലും രണ്ട് വിഭാഗവും സ്ഥിരബുദ്ധിയില്ലാത്തവരാണല്ലോ. സാധാരണ മുസ്ലിം ഭ്രാന്തനായാലും മുസ‌്‌ലിം തന്നെയാണ് എന്നതുപോലെ വലിയ്യിൻ്റെ ബുദ്ധിസ്ഥിരത നഷ്ടപ്പെട്ടാലും വലിയ്യ് തന്നെയാണ്. സർവ്വ മാനസിക രോഗികളും ഔലിയാക്കളാണ് എന്നല്ല ഇതിൻ്റെ അർഥം. മറിച്ച് ബുദ്ധി സ്ഥിരതയുള്ളപ്പോൾ അല്ലാഹുവിൻ്റെ നിയമങ്ങൾ അനുസരിച്ച് സൂക്ഷ്‌മ ജീവിതത്തിലൂടെ വലിയ്യാണെന്ന് നാം മനസ്സിലാക്കിയവരുടെ ബുദ്ധിസ്ഥിരത പി ൽക്കാലത്ത് നഷ്‌ടപ്പെട്ടാലും അവർ വലിയ്യുകൾ തന്നെയാണെന്ന് നാം വിശ്വസിക്കണം. ബുദ്ധി നഷ്‌ടപ്പെടു ന്നതിന് മുമ്പുള്ള അടയാളം പരിഗ ണിച്ചാണ് വലിയ്യാണെന്ന് നാം വി ശ്വസിക്കുന്നതും പറയുന്നതും. ഭാ ന്തിന്റെ മുമ്പുള്ള ഇസ്‌ലാമിക അട യാളങ്ങളുടെ അടിസ്ഥാനത്തിലാ ണല്ലോ ഭ്രാന്തനായ മുസ്‌ലിമിനെ മു സലിമായി നാം പരിഗണിക്കുന്നത്.
ഇങ്ങനെ ബുദ്ധിയുടെ സമ നില തെറ്റിയ ഔലിയാഇനെ 'മജ്‌ദൂ ബുകൾ' എന്നാണ് പറയാറുള്ളത്. 'മജ്‌ദൂബുകൾ' മജ്‌നൂനുകളാണെ ങ്കിലും ‘മജ്നൂൻ' എന്ന് അവരെക്കു റിച്ച് പറയാറില്ല. പ്രയോഗങ്ങളിലെ ആദരവും അനാദരവുമാണ് ഇതി നുള്ള കാരണം. ആത്മീയ കാരണ ങ്ങളാൽ ബുദ്ധിയുടെ സമനില നഷ്ടപ്പെടുമെങ്കിൽ അത് അമ്പിയാ ഇന് സംഭവിക്കേണ്ടതല്ലേ? റസൂൽ കരീം (സ)ക്ക് എന്ത്കൊണ്ട് ജദ്‌ബ് സംഭവിച്ചില്ല! ഖുലഫാഉർറാശിദു കൾ എന്തുകൊണ്ട് മജ്‌ദൂബുകളാ യില്ല? എന്നെല്ലാം ചോദിക്കുന്നവരു ണ്ട്. ആത്മീയ പ്രശ്‌നങ്ങളിലൂടെ ബുദ്ധിതാളം തെറ്റാതിരിക്കാൻ മാത്ര മുള്ള മാനസിക ശക്തിയും നിശ്ചയ ദാർഢ്യവും ഉള്ളവരാണവർ. അതി നാലാണ് അവർക്ക് ജദ്‌ബ് സംഭവി ക്കാതിരുന്നത്. സമൂഹത്തെ സത്യ ത്തിലേക്ക് വഴി നടത്തേണ്ടവരാണ വർ. മാനസിക ശക്തി ആപേക്ഷി കമായി കുറഞ്ഞവരാണ് ബുദ്ധി യുടെ സമനില താളം തെറ്റുന്നവർ. അങ്ങനെ താളം തെറ്റിയവർ മഹ ത്വവും വിലായത്തുമുള്ളവരും ആദ രവ് അർഹിക്കുന്നവരുമാണെങ്കിലും അവരുടെ നിർദ്ദേശങ്ങൾ നാം സ്വീകരിക്കേണ്ടതില്ല. ശറഇന് വിരു ദ്ധമാണെങ്കിൽ സ്വീകരിക്കൽ അനു വദനീയവുമല്ല. തക്ലീഫിനു വിധേയരല്ലാത്തതിനാൽ ഒരുപക്ഷേ അവ രിൽ നിന്ന് അത്തരം സംസാര ങ്ങളും നിർദ്ദേശങ്ങളും സംഭവിക്കാ നിടയുണ്ടല്ലോ. അബൂഹുറയ്റ(റ) നിവേദനം: റസൂൽ കരീം (സ) പറഞ്ഞു: തലമുടി പാറിപ്പറഞ്ഞ, മൺ നിറം പുരണ്ട, വാതിലുകളിൽ ആട്ടി അകറ്റപ്പെടുന്ന പലരുമുണ്ട്, അവർ അല്ലാഹുവിൻ്റെ പേരിൽ ശപഥം ചെയ്തു ഒരു കാര്യം പറ ഞ്ഞാൽ അല്ലാഹു അതു പൂർത്തി യാക്കുക തന്നെ ചെയ്യും. (സ്വഹീഹ് മുസ്ലിം).
ഇസ്ലാമിക ചരിത്രത്തിൽ ആദ്യമായി കറാമത്ത് നിഷേധിച്ചത് മുഅ്തസില വിഭാഗമാണ്. ഔലിയാ ഇന് കറാമത്തുണ്ടായാൽ അതും മുഅ്ജിസത്തും തമ്മിൽ തിരിച്ചറി യാതെ വരുമെന്നും പ്രവാചകത്വം സ്ഥാപിക്കുന്നതിൽ അമ്പിയാഅ് പരാചയപ്പെടുമെന്നുമായിരുന്നു അവരുടെ ന്യായം. ഔലിയാഅ് അമ്പിയാഇൻ്റെ അനുയായികളും പ്രചാരകരുമാണ്. അമ്പിയാഇനെ പിന്തുടർന്നതിനാലാണ് തങ്ങളുടെ വിലായത്തും കറാമത്തുമെന്ന് വിശ്വാസത്തിലും മൊഴിയിലും അംഗീകരിക്കുന്നവരാണവർ. അതി നാൽ ഔലിയാഇന്റെ കറാമത്ത് തത്വത്തിൽ അമ്പിയാഇന്റെ മുഅ്ജി സത്തിന്റെ ഭാഗമാണെന്നും കറാമ ത്തുകളിലൂടെ പ്രവാചകരുടെ സത്യ സന്ധത ബോധ്യപ്പെടുകയാണുണ്ടാ കുന്നതെന്നും പ്രാമാണികമായി സമർഥിച്ചുകൊണ്ട് പണ്ഡിത ലോ കം മേൽ വാദം ഖണ്ഡിച്ചതാണ്. ഔലിയാഇൽ നിന്ന് കറാമത്ത് സംഭ വിക്കാമെന്നും സംഭവിച്ചതും വിശുദ്ധ ഖുർആനിൽ നിന്നും തിരു സുന്നത്തിൽ നിന്നും സംശയത്തിനി ടയില്ലാത്ത വിധം വ്യക്തമാണ്. (ശർഹുൽ അഖാഇദ് 139, 140, ഫതാ വൽ ഹദീസിയ്യ: 214 കാണുക).
ഔലിയാഇന്റെ കറാമത്ത് അവ രുടെ ഉദ്ദേശത്താലും അല്ലാതെയും സംഭവിക്കുന്നതാണ്. ഇമാം റംലി( റ) പറയുന്നു: ഔലിയാഇൽ നിന്ന് അവരുടെ ഉദ്ദേശ്യത്തോടെയും അല്ലാതെയും കറാമത്ത് സംഭവിക്കു മെന്നാണ് സത്യവക്താക്കളുടെ നിലപാട്. (ഫതാവാ റംലി 4-382). സ്വഹീഹുൽ ബുഖാരിയുടെ ഹദീസ് വ്യാഖ്യാനിച്ചുകൊണ്ട് പ്രമു ഖനായ ഹദീസ് പണ്ഡിതൻ ഇബ് നു ഹജർ അസ്ഖലാനി പ്രസ്‌താ വിക്കുന്നു. ഔലിയാഇന് കറാമത്ത് ഉണ്ടാകുമെന്നതിനും അവരുടെ ഇഷ്‌ടാനുസൃതവും ആവശ്യപ്രകാ രവും അത് സംഭവിക്കുമെന്നതിനും ഈ ഹദീസിൽ നിന്ന് മനസ്സിലാകു ന്നതാണ്. (ഫത്ഹുൽ ബാരി 8-316). വലിയ്യിൻ്റെ ആവശ്യാനുസരണം ചി ലപ്പോൾ കറാമത്ത് സംഭവിക്കുമെ ന്ന് ഇബ്നുതീമിയ്യ തന്റെ ഫതാവാ 11-57ൽ വ്യക്തമാക്കിയിട്ടുണ്ട്.
അമ്പിയാഅ്, ഔലിയാഇലൂടെ അല്ലാഹുവിന്റെ സഹായം പ്രതീ ക്ഷിക്കുകയും അവർ മുഖേന സഹായമർത്ഥിക്കുകയും ചെയ്യുന്നതിൻ്റെ പേരിൽ മുസ്‌ലിം മുഖ്യധാ രയെ ഇസ്ലാമിൽ നിന്ന് എഴുതിത്ത ള്ളാൻ ഒരുമ്പെടുന്നവരുണ്ട്. എന്നാൽ ദീനുമായി ബന്ധമുള്ളവ രാരും നിഷേധിച്ചിട്ടില്ലാത്ത വിധം ഉത്തമ നൂറ്റാണ്ടുകളിലടക്കം സർവ്വാംഗീകൃതമായി നടന്നുവരുന്ന കാര്യങ്ങളാണിതെല്ലാമെന്ന് ഇസ്ലാ മിക പാരമ്പര്യമറിയുന്ന ഇമാമുകൾ വിശദീകരിച്ചിട്ടുണ്ട്. വിശുദ്ധ ഖുർ ആൻ 5-55,66-4 തുടങ്ങിയ വചനങ്ങ ളിൽ ഔലിയാഉം സ്വാലിഹീങ്ങളും സഹായികളാണെന്ന് വ്യക്തമാക്കി യതുമാണ്. അല്ലാഹുവിനെക്കുറിച്ചു സഹായി എന്ന പ്രയോഗം വ്യത്യസ്‌ത വീക്ഷണത്തിലാണെന്ന് പറയേണ്ടതില്ല. അല്ലാഹുവിനെ കുറിച്ചാകുമ്പോൾ സമ്പൂർണ്ണവും പരമവുമായ അർത്ഥത്തിലും മറ്റുള്ള വരെ കുറിച്ചാകുമ്പോൾ സങ്കുചി തവും ആപേക്ഷികവുമായ അർത്ഥ ത്തിലുമാണ്. ഈ വസ്‌തുത "ശബാ ബ്" തന്നെ തുറന്നെഴുതുന്നത് കാണുക. "ഒരു വ്യക്തിയെ കുടും ബത്തിൻ്റെ ഏകാവലംബമെന്ന് വിശേഷിപ്പിക്കുന്നതിൽ ദൈവ വിശ്വാസികൾക്ക് വിഷമമൊന്നും തോന്നാറില്ല. കാരണം അവിടെ ഏകം എന്ന പദത്തിന് കേവലവും പരമവുമായ അർത്ഥം കൽപ്പിക്കപ്പെ ടുന്നില്ല. എന്നാൽ പ്രപഞ്ചത്തിൻ്റെ ഏകനായ പരിപാലകൻ എന്നു പറ യുമ്പോൾ ഏകം എന്ന പദം അതി ന് കൈവരാവുന്ന അർത്ഥ വ്യാപ്തി യുടെ പാരമ്യത്തിലെത്തുന്നു." (ശ ബാബ് വാരിക 88, ഫെബ്രുവരി 12).
പ്രബോധനം എഴുതുന്നു:
“അല്ലാഹുവിനെക്കുറിച്ച് വലിയ്യ്, മൗലാ എന്നിങ്ങനെ പറഞ്ഞിട്ടുള്ളത് അവന് മാത്രം അർഹമായ സമ്പൂ ർണ്ണവും അപരിമേയവുമായ അർത്ഥത്തിലും സൃഷ്‌ടികളെ സംബന്ധിച്ചാകുമ്പോൾ അവർക്ക നുയോജ്യമായ പരിമിതവും ഹൃസ്വ വുമായ അർത്ഥ കൽപനയോടെയു മാകുന്നു. (പ്രബോധനം വാരിക 2001 മാർച്ച് 3). പ്രയാസ ഘട്ടങ്ങളിൽ യാ റസൂലല്ലാഹ്, യാ ശൈഖ്, തുടങ്ങിയ വാചകങ്ങളിലൂടെ അമ്പിയാ അ്, ഔലിയാഇനെ വിളിക്കുന്നതിൽ തെറ്റില്ല. അവർ മരണശേഷവും സഹായിക്കും. കാരണം മുഅ്‌ജിസ ത്ത്, കറാമത്ത്, മരണത്തോടെ അവ സാനിക്കുന്നതല്ല. (ഫതാവാ റംലി (0) 4-382).