Site-Logo
POST

ഏലസ്സ് കെട്ടലും പിഞ്ഞാണമെഴുത്തും

18 Jan 2024

feature image

‎عَنْ عَمْرِو بْنِ شَعَيْبٍ عَنْ أَبِيهِ عَنْ جَدِّهِ أَنَّ رَسُولَ قَالَ: اذا إِذَا فَزِعَ أَحَدُكُمْ فِي النَّوْمِ فَلَيَقُلْ أعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ غَضَبِهِ وَعِقَابِهِ وَشَرِّ عِبَادِهِ وَمِنْ هَمَزَاتِ الشَّيَاطِينَ وَأَنْ يَحْضُرُونَ فَإِنَّهَا لَنْ تَضَرَّهُ وَكَانَ عَبْدُ اللَّهِ ابْنُ عُمَرٍ يُعَلِّمُهَا مَنْ الله

‎بَلَغَ مِنْ وَلَدِهِ وَمَنْ لَمْ يَبْلُغَ مِنْهُمْ كَتَبَهَا فِي صَكَ ثُمَّ عَلَّقَهَا فِي عُنقه (رواه ابوداوود (و الومنی_مشکوة ۲۱۷)

അംറുബ്നു ശുഐബ് പിതാവിൽ നിന്നും പിതാവ് പിതാമഹനിൽ നിന്നും നിവേദനം ചെയ്യുന്നു. നിങ്ങളിലാരെങ്കിലും ഉറക്കിൽ പേടിച്ചു പോയാൽ അവൻ ഇങ്ങനെ ചൊല്ലട്ടെ (അഊദു ബികലിമാതില്ലാഹി എന്നു തുടങ്ങുന്ന ഹദീസിലെ വചനങ്ങൾ). ഇപ്രകാരം ചൊല്ലിയാൽ അവനു പിശാചിന്റെ ഉപദ്രവം വരില്ല. അബ്ദുല്ലാഹിബ്നു ഉമർ(റ) സ്വന്തം മക്കളിൽ പ്രായപൂർത്തിയായവർക്ക് ആ വാക്കുകൾ പഠിപ്പിച്ചുകൊടുക്കുകയും ചെറിയവരുടെ കഴുത്തിൽ എഴുതിക്കെട്ടുകയും ചെയ്യുമായിരുന്നു (അബൂദാവൂദ്, തിർമുദി, മിശ്‌കാത്ത് 2/1). ഇതിന്റെ വ്യാഖ്യാനത്തിൽ മുല്ലാ അലിയ്യുൽഖാരി എഴുതുന്നു. അല്ലാഹുവിന്റെനാമങ്ങളുള്ള ഉറുക്കുകൾ കെട്ടുന്നതിന് ഇത് വ്യക്തമായ തെളിവാകുന്നു.

എന്നാൽ നവീന വാദികൾ مَنْ عَلَّقَ تَمِيمَةٌ فَقَدْ أَشْرِكَ (مُسْتَدْ أَحْمَد إِنَّ الرَّقَى والتَّمَائِمَ وَالتَّوَالَةَ شِرْكٌ
എന്നിങ്ങനെയുള്ള ഹദീസുകൾ ദുർവ്യാഖ്യാനിച്ച് ഉറുക്കും മന്ത്രവുമെല്ലാം ശിർക്കാക്കാറുണ്ട്. ഒരിക്കലും അങ്ങനെയല്ല കാര്യം. ഇബ്നു ഹജറുൽ അസ്ഖലാനി പറയുന്നു: അത് (ഏലസ്സ്, മന്ത്രം മുതലായവ) ശിർക്കിൽ പെടാൻ കാരണം അവർ (മുശ്‌രിക്കുകൾ) അല്ലാഹുവല്ലാത്ത ആരാധനാമൂർത്തികളിൽനിന്ന് ഗുണം ലഭിക്കണമെന്ന ഉദ്ദേശത്തോടെ ഉപയോഗിച്ചതിനാലാണ്. എന്നാൽ അല്ലാഹുവിന്റെ ഇസ്‌മുകളോ ഖുർആൻ വാക്യങ്ങളോ കൊണ്ടുള്ളവ ഇതിൽ ഉൾപെടുകയില്ല (ഫത്ഹുൽ ബാരി 10/192).

മാത്രമല്ല, നബി തന്നെ പറഞ്ഞിട്ടുണ്ട്. ശിർക്കില്ലാത്ത മന്ത്രം കൊണ്ട് കുഴപ്പമില്ല (മുസ്‌ലിം). അഥവാ മുസ്‌ലിംകൾ നിർവഹിക്കുന്ന മന്ത്രവും ഉറുക്കും ശിർക്കും കുഫ്റും കലർന്നതല്ലെന്നും തിരുനബി അംഗീകരിച്ചതാണെന്നും മനസിലാക്കാം.

പിഞ്ഞാണമെഴുത്ത്

‎ن مُحَمَّدِ بْنُ مَرْوَانَ عَنْ أَبِي جَعْفَرٍ مُحَمَّدِ بْنِ عَلِي ن وَجَدَ فِي قَلْبِهِ قَسْوَةً فَلْيَكْتُبُ يَسِ وَالْقُرْآنِ جام بِزَعْفَرَانِ ثُمَّ يَشْرَبُهُ (مُسْتَدْرَكَ ٤٠٨/٢)

മുഹമ്മദ് ബ്നു അലി(റ) പറയുന്നു: ആരുടെയെങ്കിലും ഹൃദയത്തിന് കാഠിന്യം നേരിട്ടാൽ അവൻ ഒരു പിഞ്ഞാണത്തിൽ കുങ്കുമംകൊണ്ട് സീൻ എഴുതി കുടിച്ചുകൊള്ളട്ടെ (മുസ്തദ്റക്: 2/408).

Related Posts