Site-Logo
POST

ലൈലത്തുൽ ഖദ്റും ഇരുപത്തി ഏഴാം രാവും

ഉവൈസ് അദനി വെട്ടുപാറ

|

15 Dec 2024

feature image

ചുരുങ്ങിയ വർഷങ്ങൾ മാത്രം ദുനിയാവിൽ ജീവിക്കുന്ന ഈ ഉമ്മത്തിന് അള്ളാഹു നൽകിയ ഏറ്റവും വലിയ ഒരു സമ്മാനമാണ് ലൈലത്തുൽ ഖദ്ർ. ആയിരം വർഷം ചെയ്യുന്ന അമലിന്റെ പുണ്യം ലൈലത്തുൽ ഖദ്ർ ദിനത്തിൽ അല്ലാഹു അടിമകൾക്ക് നൽകുന്നുണ്ട്. എന്നാൽ ലൈലത്തുൽ ഖദ്റിന്റെ ദിനം തിരുനബി ﷺ ഖണ്ഡിതമായി നമുക്ക് പറഞ്ഞു തന്നിട്ടില്ല. എങ്കിലും ഈ വിശേഷ ദിനം എന്നായിരിക്കും എന്നതിലേക്ക് പരോക്ഷമായ പല സൂചനകളും തിരുനബി ﷺ യും മഹാരഥന്മാരായ സ്വഹാബത്തും താബിഈങ്ങളും പിൻകാല പണ്ഡിതരും നൽകിയിട്ടുണ്ട്. വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ വന്നിട്ടുണ്ടെങ്കിലും അതിൽ ബഹുഭൂരിപക്ഷ പണ്ഡിതന്മാരും അഭിപ്രായപ്പെട്ടത് റമളാൻ 27 ന്റെ രാവിനാണ് എന്നാണ്.

ഇമാം ത്വബ്റാനി ﵀ മുഅ്‌ജമുൽ കബീറിൽ മുആവിയ്യ (റ) വിനെ തെട്ട് ഉദ്ധരിക്ക ഒരു ഹദീസിൽ കാണാം:

وفي«المعجم الكبير»: عَنْ مُعَاوِيَةَ، عَنِ النَّبِيِّ ﷺ قَالَ: «الْتَمِسُوا لَيْلَةَ الْقَدْرِ لَيْلَةَ سَبْعٍ وَعِشْرِينَ»
◉ «المعجم الكبير» للإمام الطبراني،( 814 )

തിരുനബി ﷺ പറയുന്നു: "ലൈലത്തുൽ ഖദ്റിനെ നിങ്ങൾ 27 ന്റെ രാത്രിയിൽ പ്രതീക്ഷിക്കുക."
ഈ ഹദീസിന്റെ പരമ്പര സ്വീകാര്യയോഗ്യമാണെന്ന് ഇമാം നൂറുദ്ദീൻ അൽ ഹൈസമി (റ) മജ്മഉസ്സവാഇദ് (3/177) ലും ഇമാം മുനാവി (റ) ഫൈളുൽ ഖദീർ (3/231) ലും വ്യക്തമാക്കിയിട്ടുണ്ട്.

ഇമാം സുയൂത്വി (റ) ജാമിഉസ്സ്വഗീറിൽ ഉദ്ധരിക്കുന്ന ഒരു ഹദീസിൽ കാണാം:
وفي الجامع الصغير: تَحَرَّوْا لَيْلَةَ القَدْرِ فَمَنْ كانَ مُتَحَرِّيها فَلْيَتَحَرَّها فِي لَيْلَةِ سَبْعٍ وَعِشْرِينَ
◉ الجامع الصغير: 5231

നിങ്ങൾ ലൈലത്തുൽ ഖദ്റിന് വേണ്ടി ശ്രമിക്കുക, ലൈലത്തുൽ ഖദ്റിന് വേണ്ടി ശ്രമിക്കുന്നവർ 27 ന്റെ രാത്രിയിൽ പരിശ്രമിക്കട്ടെ.
ഈ ഹദീസ് വിശദീകരിച്ച് ഇമാം മുനാവി ﵀ പറയുന്നത് കാണാം:

وفي فيض القدير: ( تحروا ليلة القدر فمن كان متحريها) أي مجتهدا في طلبها منكم لينال فضلها (فليتحرها ليلة سبع وعشرين) أي فإن كونها ليلتها أقرب من كونها غيرها وبهذا أخذ أكثر أهل الصوفية قالوا: لا سيما إن وافقت ليلة جمعة (حم عن ابن عمر ) قال الهيثمي: رجاله رجال الصحيح اهـ
◉ فيض القدير للإمام المناوي (3/ 231)

ലൈലത്തുൽ ഖദ്ർ മറ്റുള്ള രാത്രികളെക്കാൾ 27 ന്റെ രാത്രി ആവാനാണ് കൂടുതൽ സാധ്യത. ഈ ഹദീസ് അടിസ്ഥാനപ്പെടുത്തിയാണ് അധിക സൂഫി മഹത്തുക്കളും ലൈലത്തുൽ ഖദർ 27 ന്റെ രാത്രിയാണെന്ന് പറഞ്ഞത്. അത് വെള്ളിയാഴ്ച രാത്രി കൂടെയായാൽ കൂടുതൽ സാധ്യതയുണ്ട് എന്നും അവർ പറയുന്നു. പ്രസ്തുത ഹദീസിന്റെ പരമ്പര സ്വീകാര്യയോഗ്യമാണെന്നും ഇമാം മുനാവി (റ) വ്യക്തമാക്കിയിട്ടുണ്ട്.

സ്വഹാബത്തിന്റെ അഭിപ്രായം

ഇമാം ഇബ്നുൽ ജൗസി ﵀ പറയുന്നു: ലൈലത്തുൽ ഖദ്ർ ഏത് രാത്രിയാണ് എന്ന വിഷയത്തിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും, 27 ന്റെ രാത്രിയാണ് ലൈലത്തുൽ ഖദ്ർ എന്നാണ് അലി (റ) , ഉബയ്യ്ബ്നു കഅ്ബ് (റ) , ഇബ്നു അബ്ബാസ് (റ) , മുആവിയ്യ (റ), ആഇശ (റ) , അഹമദ് ബ്നു ഹമ്പൽ (റ) തുടങ്ങിയ മഹാരഥന്മാരെല്ലാം അഭിപ്രായപ്പെട്ടത്.

وفي كشف المشكل: واختلفوا في أخص الليالي بها ... , والسادس : ليلة سبع وعشرين وهو مذهب علي وأبي بن كعب وابن عباس ومعاوية وعائشة وأحمد بن حنبل اه
◉كشف المشكل للإمام ابن الجوزي 2/ 69

ഇമാം ഖാളി ഇയാള് ﵀ പറയുന്നു: റമദാൻ 27 ന്റെ രാത്രിയിലാണ് ലൈലത്തുൽ ഖദ്ർ എന്നതാണ് സ്വഹാബത്തിൽ നിന്നുള്ള വലിയ ഒരു വിഭാഗത്തിന്റെയും അഭിപ്രായം.

وفي إكمال المعلم بفوائد مسلم: وقيل: ليلة سبع وعشرين وهو قول جماعة من الصحابة
◉ إكمال المعلم بفوائد مسلم للإمام القاضي عياض (4/ 146)

ഉബയ്യ്ബ്നു കഅ്ബ് (റ)

ലൈലത്തുൽ ഖദറിനെ സംബന്ധിച്ച് സ്വഹാബിയായ ഉബയ്യ് ബിന് കഅ്ബ് (റ) പറയുന്നു: തിരു നബി ﷺ ആരാധനകളെ കൊണ്ട് ധന്യമാക്കാൻ വേണ്ടി കൽപ്പിച്ച ലൈലത്തുൽ ഖദർ 27 ന്റെ രാത്രിയാകുന്നു.

وفي صحيح مسلم: عَنْ أُبَيِّ بْنِ كَعْبٍ، قَالَ: قَالَ أُبَيٌّ فِي لَيْلَةِ الْقَدْرِ: «وَاللهِ إِنِّي لَأَعْلَمُهَا، وَأَكْثَرُ عِلْمِي هِيَ اللَّيْلَةُ الَّتِي أَمَرَنَا رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ بِقِيَامِهَا هِيَ لَيْلَةُ سَبْعٍ وَعِشْرِينَ».
◉ صحيح مسلم: (762)

ഇമാം റാസി ﵀

ഇമാം റാസി ﵀ പറയുന്നു: ബഹു ഭൂരിപക്ഷ പണ്ഡിതരുടെയും അഭിപ്രായം ലൈലത്തുൽ ഖദ്ർ റമളാർ 27 ന് രാത്രിയാണ് എന്നാണ്.

وفي تفسير الرازي: وَالَّذِي عَلَيْهِ الْمُعْظَمُ أَنَّهَا لَيْلَةُ السَّابِعِ وَالْعِشْرِينَ،
◉ تفسير الرأي ٣٢/ ٢٣٠

അതിന് വ്യത്യസ്തങ്ങളായ കാരണങ്ങളും ശേഷം ഇമാം റാസി (റ) ഉദ്ധരിക്കുന്നുണ്ട്.
1. ഇബ്നു അബ്ബാസ് (റ) പറയുന്നു: സൂറത്തുൽ ഖദ്റിൽ 30 കലിമത്തുകളാണുള്ളത്. അതിൽ ഇരുപത്തി ഏഴാമത്തെ കലിമത്ത് ലൈലത്തുൽ ഖദർ എന്നുള്ളതാണ്.
2. ഇബ്നു അബ്ബാസ് (റ) പറയുന്നു: എണ്ണങ്ങളിൽ വെച്ച് അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട എണ്ണം സംഖ്യകളാണ്, സംഖ്യകളിൽ വെച്ച് അള്ളാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടത് ഏഴാണ്. ഭൂമിയെയും ആഴ്ചകളെയും നരകത്തിന്റെ തട്ടുകളെയും ത്വവാഫിന്റെ എണ്ണവും അല്ലാഹു ഏഴ് ആയിട്ടാണ് നിശ്ചയിച്ചത്. ഇത് ലൈലത്തുൽ ഖദർ 27 ന് ആണെന്ന് അറിയിക്കുന്നുണ്ട്.
3. ഇബ്നു അബ്ബാസ് (റ) പറയുന്നു: ലൈലത്തുൽ ഖദ്ർ എന്ന പദത്തിന് 9 ഹറഫുകളാണ് , 3 തവണയാണ് ലൈലത്തുൽ ഖദ്ർ എന്ന പദം സൂറത്തിൽ ആവർത്തച്ചത് 9x3=27.
4. ഉസ്മാനുബ്നു അബുൽ ആസ് (റ) എന്നിവരുടെ അടിമ ഒരിക്കൽ മഹാനോട് പറഞ്ഞു: രാത്രിയിൽ സമുദ്ര വെള്ളത്തിന് മധുരം അനുഭവപ്പെടുന്നുണ്ട്.
ഇത് കേട്ടപ്പോൾ മഹാൻ തിരിച്ചു പറഞ്ഞു എങ്കിൽ ആ ദിവസം എന്നെ അറിയിക്കണം. പിന്നീട് അത് റമളാൻ 27 ന് ആണ് എന്ന് മഹാനോട് അടിമ അറിയിച്ചു കൊടുത്തു.
◉ تفسير الرازي: (32/ 230 ، 231)

ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനി (റ)

ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനി (റ) പറയുന്നു: ബഹുഭൂരിപക്ഷ പണ്ഡിതർ ലൈലത്തുൽ ഖദ്ർ കൂടുതൽ പ്രതീക്ഷയുള്ള രാത്രിയായി പരിചയപെടുത്തിയത് 27 ന്റെ രാത്രിയെയാണ്.

وفي فتح الباري: وَأَرْجَحُهَا كُلِّهَا
فِي وِتْرٍ مِنَ الْعَشْرِ الْأَخِيرِ وَأَنَّهَا تَنْتَقِلُ كَمَا يُفْهَمُ مِنْ أَحَادِيثِ هَذَا الْبَابِ، وَأَرْجَاهَا أَوْتَارُ الْعَشْرِ، وَأَرْجَى أَوْتَارِ الْعَشْرِ عِنْدَ الشَّافِعِيَّةِ لَيْلَةُ إِحْدَى وَعِشْرِينَ أَوْ ثَلَاثٍ وَعِشْرِينَ عَلَى مَا فِي حَدِيثِ أَبِي سَعِيدٍ وَعَبْدِ اللَّهِ بْنِ أُنَيْسٍ، وَأَرْجَاهَا عِنْدَ الْجُمْهُورِ لَيْلَةُ سَبْعٍ وَعِشْرِينَ
◉ فتح الباري للإمام ابن حجر العسقلاني 4/ 266


ഇമാം ഖാളി ഇയാള് ﵀

ഇമാം ഖാളി ഇയാള് ﵀: ഈസ ബ്നു ദീനാർ, ഇബ്നുൽ ഖാസിം എന്നീ മഹാരഥന്മാർക്ക് റമളാൻ 27ന് ലൈലത്തുൽ ഖദർ ബോധ്യപ്പെട്ട സംഭവം ഇമാം ഖാളി ഇയാള് തർതീബുൽ മദാരിക്കിൽ ഉദ്ധരിക്കുന്നുണ്ട്.

وفي ترتيب المدارك: قال عيسى بن دينار: وكنت بالإسكندرية مع ابن القاسم في الرباط ومعه رجل كان يألفه، فينما نحن في السفينة ليلة سبع وعشرين من رمضان، إذ قال رجل من أهل السفينة أخبرك بشيء عظيم رأيت في نومي ساعتي هذه. فأخبره، فقال لصاحبه: إن كان ما قال حقا فهي ليلة القدر. وذكر أن علامة ذلك عذوبة ماء البحر، ومالا إلى صدر السفينة، فرأيتهما يشربان ثم استقبلا القبلة، فقمت فأتيت الموضع الذي آتياه فشربت فوجدته عذبا
◉ ترتيب المدارك للإمام القاضي عياض 3/ 256

ഇമാം നവവി ﵀

ഏഴാമത്തെ വയസ്സിൽ ഇമാം നവവി ﵀ ഉറങ്ങുമ്പോൾ വീട് നിറയെ വലിയ പ്രകാശം കാണുകയും കുടുംബത്തെ ഉണർത്തി വിവരം അറിയിക്കുകയും ചെയ്തപ്പോൾ , ഇമാം നവവി ﵀ വിന്റെ പിതാവിന് അത് ലൈലത്തുൽ ഖദ്റിന്റെ രാത്രിയാണെന്ന് ബോധ്യപ്പെട്ട ചരിത്രം നിരവധി ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. റമളാൻ 27 ന്റെ രാത്രിയായിരുന്നു ഈ സംഭവം.

وفي طبقات الشافعية الكبرى: ولد النووي في المحرم سنة إحدى وثلاثين وستمائة بنوى وكان أبوه من أهلها المستوطنين بها وذكر أبوه أن الشيخ كان نائما إلى جنبه وقد بلغ من العمر سبع سنين ليلة السابع والعشرين من شهر رمضان فانتبه نحو نصف الليل وقال يا أبت ما هذا الضوء الذي ملأ الدار فاستيقظ الأهل جميعا قال فلم نر كلنا شيئا قال والده فعرفت أنها ليلة القدر
◉ طبقات الشافعية الكبرى للإمام تاج الدين السبكي 8/ 396

ഇമാം അശ്അരി ﵀

റമളാൻ 27 ന്റെ രാത്രി ഉറക്കം ഒഴിവാക്കി ഹയാത്താക്കൽ ഇമാം അശ്അരി (റ) വിന്റെ പതിവായിരുന്നു.

وقال الإمام تاج الدين السبكي: فلما كانت ليلة سبع وعشرين وكان من عادته [الإمام الأشعري] سهر تلك الليلة أخذه من النعاس
◉طبقات الشافعية الكبرى للإمام تاج الدين السبكي: ( 3 / 348 )

ഇമാം ലൈസ് (റ)

റമദാൻ 27നാണ് ലൈലത്തുൽ ഖദ്ർ എന്ന അഭിപ്രായക്കാരനായിരുന്നു മഹാനായ ഇമാം ലൈസ് (റ).

وفي فتح القدير: فَعَلَى ‌السَّابِعَةِ وَالْعِشْرِينَ مِنْ شَهْرِ رَمَضَانَ، وَبِهِ أَخَذَ الْفَقِيهُ أَبُو اللَّيْثِ
◉فتح القدير للإمام ابن الهمام (5/ 161)

ഇമാം അൽ ഹാഫിള് ഇറാഖി ﵀

ലൈലത്തുൽ ഖദർ 27 ന് ആണ് എന്ന് അഭിപ്രായപ്പെടുന്നവരാണ് സ്വഹാബത്തിൽ നിന്നും അല്ലാത്തവരിൽ നിന്നുള്ള വലിയൊരു വിഭാഗവും.

قال الإمام العراقي: الخامس عشر أنها سبع وعشين وهذا عليه جمع كثيرون من الصاحابة وغيرهم
◉فضائل وعلامات ليلة القدر للإمام العراقي

ഇമാം മുനാവി ﵀

അധിക സ്വഹാബത്തിന്റെയും താബിഈങ്ങളുടെയും അഭിപ്രായ പ്രകാരം ലൈലത്തുൽ ഖദ്ർ റമദാൻ 27ന് രാത്രിയാണ്.

وقال الإمام المناوي: وذهب الأكثر الصحب وتابعيهم إلى أنها[ليلة القدر] ليلة السابع والعشرين
◉إسفار البدر عن ليلة القدر للإمام المناوي 244

ഇമാം ഇബ്നു ത്വൂലൂൻ (റ)

ലൈലത്തുൽ ഖദ്റിന്റെ വിഷയത്തിൽ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ ഉണ്ടെങ്കിലും അധികരിച്ച പണ്ഡിതന്മാരുടെയും അഭിപ്രായം റമദാൻ 27ന് രാത്രിയാണ് എന്നുള്ളതാണ്.

قال الإمام ابن طولون: الأول أنها ليلة سبع وعشرين من رمضان، وهو قول جادة العلماء وخصوصا من مذهب أحمد، ورواية عن أبي حنيفة وبه جزم أبيّ بن كعب وحلف عليه كما أخرجه مسلم
◉تبيين القدر لليلة القدر للإمام ابن طولون 112

ശേഷം ഇമാം മുനാവി (റ) വും ഇമാം ഇബ്നു ത്വൂലൂൻ (റ) വും 27 നെ സാധൂകരിക്കുന്ന നിരവധി ഹദീസുകളും അസറുകളും ചിന്തകളും ചർച്ചകളും കൊണ്ടുവരുന്നുണ്ട്.

ഇമാം സുഹൈമി (റ)

നിരവധി ഹദീസുകളും ഹിക്കായത്തുകളും ചിന്തകളും അവലംബിച്ചുകൊണ്ട് 27 ആകാനുള്ള സാധ്യത വിശദീകരിച്ച് ഇമാം സുഹൈമി (റ) പറയുന്നു: അധികരിച്ച പണ്ഡിതന്മാരും റമദാൻ 27നാണ് ലൈലത്തുൽ ഖദ്ർ എന്ന പക്ഷക്കാരാണ്.

قال الإمام السُّحيمي: وهذا مذهب أكثر أهل العلم
◉فضائل ليلة القدر للإمام السحيمي (150)

ചരിത്രത്തിലെ ചില ഇരുപത്തി ഏഴാം രാവുകൾ

ഇമാം സർഖസി (റ)

ഹിജ്റ 483 ൽ വഫാത്തായ ഇമാം സർഖസി (റ) ഖാളി ഇമാം ഇമാദുദ്ദീൻ (റ) വിനെ തൊട്ട് ഉദ്ധരിക്കുന്നു: ബുഖാറയിലെ പണ്ഡിതന്മാർ ലൈലത്തുൽ ഖദറിന്റെ മഹത്വം ലഭിക്കാൻ വേണ്ടി റമദാൻ 27ന് ഖുർആൻ ഖത്‌മ് തീർക്കുമായിരുന്നു. കാരണം റമളാൻ 27ന് ആണ് ലൈലത്തുൽ ഖദ്ർ എന്നതിന് ധാരാളം ഹദീസുകൾ വാരിദായിട്ടുണ്ട് .

وفي المبسوط للإمام السرخسي: «وَحَكَى عَنْ الْقَاضِي الْإِمَامِ عِمَادِ الدِّينِ - رَحِمَهُ اللَّهُ تَعَالَى - أَنَّ مَشَايِخ بُخَارَى جَعَلُوا الْقُرْآنَ خَمْسَمِائَةٍ وَأَرْبَعِينَ رُكُوعًا وَعَلِمُوا الْخَتْمَ بِهَا لِيَقَعَ الْخَتْمُ فِي اللَّيْلَةِ ‌السَّابِعَةِ وَالْعِشْرِينَ رَجَاءَ أَنْ يَنَالُوا فَضِيلَةَ ‌لَيْلَةِ ‌الْقَدْرِ إذْ الْأَخْبَارُ قَدْ كَثُرَتْ بِأَنَّهَا لَيْلَةَ السَّابِعِ وَالْعِشْرِينَ مِنْ رَمَضَانَ»
◉المبسوط للإمام السرخسي (2/ 146)

ഇമാം സൈലഈ (റ)

ഹി 743ല്‍ വഫാത്തായ ഇമാം സൈലഈ (റ) പറയുന്നു: റമദാൻ 27ന് ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കുന്നതിനാൽ മഹത്തുക്കൾ ഖുർആൻ ഖത്‌മ് തീർക്കാൻ താൽപര്യപ്പെടുന്നവരായിരുന്നു.

قال الإمام الزيلعي: «وَمِنْهُمْ مَنْ اسْتَحَبَّ الْخَتْمَ فِي اللَّيْلَةِ ‌السَّابِعَةِ وَالْعِشْرِينَ مِنْ رَمَضَانَ رَجَاءَ أَنْ يَنَالُوا ‌لَيْلَةَ ‌الْقَدْرِ؛ لِأَنَّ الْأَخْبَارَ تَضَافَرَتْ عَلَيْهَا»
◉تبيين الحقائق شرح كنز الدقائق للإمام الزيلعي (1/ 179)

وفي ذخائر الإخوان: والذى عليه جماعة من الصحابة كعمر بن الخطاب وابن عباس وأبىّ بن كعب وأكثر أهل العلم أنها ليلة سبع وعشرين وعليه العمل فى الأعصار والأمصار
◉ذخائر الإخوان لأحمد المخدوم الأخير: ( 51 )

وقال الإمام الشرواني: قَالَ شَيْخُنَا: وَعَنِ ابْنِ عَبَّاسٍ أَنَّهَا لَيْلَةُ السَّابِعِ وَالْعِشْرِينَ أَخْذًا مِنْ قَوْله تَعَالَى ﴿إِنَّآ أَنزَلۡنَٰهُ فِي لَيۡلَةِ ٱلۡقَدۡرِ﴾ إلَى ﴿سَلَٰمٌ هِيَ﴾ فَإِنَّ كَلِمَةَ ﴿هِيَ﴾ السَّابِعَةُ وَالْعِشْرُونَ مِنْ كَلِمَاتِ السُّورَةِ وَهِيَ كِنَايَةٌ عَنْ لَيْلَةِ الْقَدْرِ وَعَلَيْهِ الْعَمَلُ فِي الْأَعْصَارِ وَالْأَمْصَارِ وَهُوَ مَذْهَبُ أَكْثَرِ أَهْلِ الْعِلْمِ اهـ.
◉حاشية الشرواني على تحفة المحتاج: ( 3/ 462 )

ഇരുപത്തി ഏഴാം രാവിൽ ആയിരങ്ങൾ ഒരുമിച്ചു കൂടിയുള്ള ഖത്മുകൾ

ഹിജ്റ 597 വഫാത്തായ ഇമാം ഇബ്നുൽ ജൗസി (റ) പറയുന്നു: റമദാൻ 27 ന് രാത്രിയിൽ മദ്രസയിൽ വെച്ചായിരുന്നു ഞങ്ങളുടെ ഖത്‌മുകൾ സംഘടിപ്പിക്കാറുള്ളത്. ആ ദിവസം മദ്രസയിൽ ധാരാളം വിളക്കുകൾ വെക്കുകയും ആയിരക്കണക്കിന് ആളുകൾ ഒരുമിച്ചു കൂടുകയും ചെയ്യാറുണ്ടായിരുന്നു.

قال جمال الدين ابن الجوزي : وكانت ختمتنا في المدرسة ليلة سبع وعشرين فعلّق فيها من الأضواء ما لا يحصى , واجتمع من الناس ألوف كثيرة فكانت ليلة مشهودة
◉ المنتظم في تاريخ الأمم والملوك للإمام ابن الجوزي ( 18 / 215 )

ചുരുക്കത്തിൽ ലൈലത്തുൽ ഖദർ റമദാൻ 27ന് ആണ് എന്നാണ് ബഹുഭൂരിപക്ഷ സ്വഹാബത്തിന്റെയും പിൻകാല മഹത്തുക്കളുടെയും അഭിപ്രായം. 

Related Posts