ഇനി കേരളത്തിലെപുത്തനാശയക്കാരായ മുജാഹിദ്-ജമാഅത്തേ ഇസ്ലാമിക്കാര്‍ അംഗീകരിക്കുന്ന അവരുടെനേതാക്കളായി പരിചയപ്പെടുത്തിയ ആളുകള്‍ മരണപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള ഖുര്‍ആന്‍ പാരായണത്തെ കുറിച്ച് എന്താണു പറയുന്നതെന്നു നോക്കാം.
01.ഇബ്നുതൈമിയ്യ:
لَيْسَ فِي الْآيَةِ وَلاَ فِي الْحَدِيثِ أَنَّ الْمَيِّتَ لاَ يَنْتَفِعُ بِدُعَاءِ الْخَلْقِ وَبِمَا يُعْمَلُ عَنْهُ مِنَ الْبِرِّ، بَلْ أَئِمَّةُ الْإِسْلَامِ مُتَّفِقُونَ عَلىَ انْتِفَاعِ الْمَيِّتِ بِذَلِكَ وَهَذاَ مِمَّا يُعْلَمُ بِالْإِضْطِرَارِ مِنْ دِينِ الْإِسْلَامِ وَقَدْ دَلَّ عَلَيْهِ الْكِتَابُ وَالسُّنَّةُ وَاْلإِجْمَاعُ فَمَنْ خَالَفَ ذَلِكَ كَانَ مِنْ أَهْلِ الْبِدَعِ، (مَجْمُوعُ الْفَتَاوَى لِابْنِ تَيْمِيَّة:3/27)و(24/366).
മരണപ്പെട്ടവര്‍ക്ക് വേണ്ടിചെയ്യപ്പെടുന്ന കര്‍മ്മങ്ങളെ കൊണ്ടുംപ്രാര്‍ത്ഥനകളെ കൊണ്ടുംമരണപ്പെട്ടവര്‍ക്ക് ഉപകാരം ലഭിക്കുകയില്ലെന്ന് ഖുര്‍ആനിലോ സുന്നത്തിലോ ഇല്ല, മറിച്ച് അതുകളെകൊണ്ടൊക്കെ മരണപ്പെട്ടവര്‍ക്ക് ഉപകരിക്കും എന്നതിന്റെമേല്‍ ഇസ്ലാമിലെ ഇമാമുകള്‍ ഏകാഭിപ്രായക്കാരാണ്, അക്കാര്യം പരിശുദ്ദ ഇസ്ലാമില്‍ നിശേധി ക്കാന്‍ പറ്റാത്ത നിലക്ക് സ്ഥിരപ്പെട്ടതാണ്. അങ്ങിനെ ഉപകരി ക്കും എന്നതിന്റെ മേല്‍വിശുദ്ദഖുര്‍ആനും തിരുസുന്നത്തും ഇമാമുകളുടെ ഇജ്മാഉം അറിയിക്കുന്നുണ്ട്. ഇതിനെതിരില്‍ ആരെങ്കിലും പറഞ്ഞാല്‍ അവന്‍ പുത്തന്‍വാദിയാണ്". (മജ്മൂഉൽ ഫത്താവാ: 3/27) (24/366)
ബിദ്അതുകാർ അവരുടെ വാദങ്ങൾക്ക് ദുർവ്യാഖ്യാനം ചെയ്യുന്ന ആയത്തിന് ഇബ്നുതൈമിയ്യ തന്നെ മറുപടി പറയുന്നു:
قَوْلُهُ تَعَالَى: وَأَنْ لَيْسَ لِلْإِنْسَانِ إِلاَّ مَا سَعَى (سورة النجم:39)وَهَذَا حَقٌّ فَإِنَّهُ إِنَّمَا يَسْتَحِقُّ سَعْيَهُ فَهُوَ الَّذِي يَمْلِكُهُ وَيَسْتَحِقُّهُ كَمَا أَنَّهُ إِنَّمَا يَمْلِكُ مِنَ الْمَكَاسِبِ مَا اكْتَسَبَهُ هُوَ وَأَمَّا سَعْيُ غَيْرِهِ فَهُوَ حَقٌّ وَمِلْكٌ لِذَلِكَ الْغَيْرِ لاَ لَهُ لَكِنْ هَذَا لاَيَمْنَعُ أَنْ يَنْتَفِعَ بِسَعْيِ غَيْرِهِ كَمَا يَنْتَفِعُ الرَّجُلُ بِكَسْبِ غَيْرِهِ. اهـ (مجموع الفَتَاوَى ابْنُ تَيْمِيَّة:3/31) (24/367)
മനുഷ്യനിക്ക് അവന്‍ അദ്വാനിച്ചുണ്ടാക്കിയതല്ലാതെ ഇല്ല: എന്ന സൂറത്തുന്നജ്മിലെ ആയത്ത് ഉദ്ധരിച്ചുകൊണ്ട് ഇബ്നു തൈമിയ്യപറയുന്നു: “ഈ പറഞ്ഞത് സത്യമാണ്. നിശ്ചയം ഒരാള്‍ സ്വന്തമാക്കുന്നതുംഉടമസ്ഥതയിലാക്കുന്നത് അവന്‍ അദ്വാനിച്ചുണ്ടാക്കിയതുതന്നെയാണ്. അപ്പോള്‍മറ്റുള്ളവര്‍ ഉടമയാക്കുന്നത് അവര്‍ അദ്വാനിച്ചുണ്ടാക്കിയതും, അവരുടെ ഉടമസ്ഥതയിലുമുള്ളതാണ്. പക്ഷെ ഒരാള്‍ അദ്വാനിച്ചുണ്ടാ ക്കിയത് കൊണ്ട് മറ്റുള്ളവര്‍ ഉപകാരം സിദ്ധിക്കുന്നതിനെ ഈ പറഞ്ഞത് വിലക്കുന്നില്ല. ഒരാള്‍ ജോലി ചെയ്ത് സമ്പാദിക്കുന്ന വസ്തുക്കള്‍ മറ്റുള്ളവര്‍ക്ക് നൽകിയാൽ അവർക്കും ഉപകാര മെടുക്കാമെന്നത് പോലെയാണത്." (മജ്മൂഉൽ ഫത്താവാ: 3/31) (24/367)
ഇബ്നു തൈമിയ്യ വീണ്ടുംപറയുന്നു:
وَقَدْ صَحَّ عَنِ النَّبِيِّ صَلىَّ اللهُ عَلَيْهِ وَسَلَّمَ أَنَّهُ أَمَرَ بِالصَّدَقَةِ عَلىَ الْمَيِّتِ وَبِهَذَا وَغَيْرِهِ إِحْتَجَّ مَنْ قَالَ مِنَ الْعُلَمَاءِ أَنَّهُ يَجُوزُ إِهْدَاءُ ثَوَابِ الْعِبَادَاتِ الْمَالِيَّةِ وَالْبَدَنِيَّةِ إِلَى الْمَوْتَى الْمُسْلِمِينَ كَمَا هُوَ مَذْهَبُ أَحْمَدَ وَأَبِي حَنِيفَةَ وَطَائِفَةٍ مِنْ أَصْحَابِ مَالِكٍ وَالشَّافِعِيِّ فَإِذَا أَهْدَى لْمَيِّتٍ ثَوَابَ صِيَامِ أَوْصَلاَةٍ أَوْقِرَاءَةٍ جَازَ ذَلِكَ. اهـ (مجموع الفَتَاوَى ابْنُ تَيْمِيَّة ابْنُ تَيْمِيَّةَ:3/37-38(
നിശ്ചയം മരണപ്പെട്ടവര്‍ക്ക് വേണ്ടി ധര്‍മ്മം ചെയ്യലിനെ നബി(സ്വ) കല്പിച്ചത് ഹദീസില്‍ സ്ഥിരപ്പെട്ടിട്ടുണ്ട്, അതു കൊണ്ട് തന്നെ, നിശ്ചയം ശാരീരികമായും സാമ്പത്തികമായും ഉള്ള കര്‍മ്മങ്ങളുടെ പ്രതിഫലത്തെ മരണപ്പെട്ടവര്‍ക്ക് ദാനം ചെയ്യല്‍ അനു വദനീയമാണെന്ന് തെളിവു പിടിച്ചവര്‍ പണ്ഡി തന്മാരില്‍ ഉണ്ട്. അബൂഹനീഫ ഇമാമിന്റെയും അഹ്മദ്ബ്നു ഹമ്പല്‍(റ)യുടേയും ഇമാം മാലിക്ക്(റ)യുടെയും ഇമാം ശാഫി ഈ(റ)യുടേയു അസ്ഹാബില്‍ നിന്ന് ഒരു വിഭാഗത്തിന്റേയും വീക്ഷണവും ഇങ്ങനെ തന്നെയാണ്. അപ്പോള്‍ ഒരാള്‍ ഖു ര്‍ആന്‍ പാരായണത്തിന്റേയോ നിസകാരത്തിന്റെയോ നോമ്പി ന്റെയോ പ്രതിഫലം മരണപ്പെട്ടവര്‍ക്ക് ദാനം ചെയ്താല്‍ അത് അനുവദനീയമാണ്". (മജ്മൂഉല്‍ ഫത്താവാ:3/37-38)
ഇബ്നുതൈമിയ്യ തന്നെ ഇനിയും പറയട്ടെ:-
بَلِ النَّاسُ عَلىَ قَوْلَيْنِ: أَحَدُهُمَا أَنَّ ثَوَابَ الْعِبَادَةِ الْبَدَنِيَّةِ مِنَ الصَّلاَةِ وَالْقِرَاءَةِ وَغَيْرِهِمَا يَصِلُ إِلَى الْمَيِّتِ كَمَا يَصِلُ إِلَيْهِ ثَوَابُ الْعِبَادَاتِ الْمَالِيَّةِ بِالْإِجْمَاعِ وَهَذَا مَذْهَبُ أَبِي حَنِيفَةَ وَأَحْمَدَ وَغَيِرِهِمَا وَقَوْلُ طَائِفَةٍ مِنْ أَصْحَابِ الشَّافِعِيِّ وَمَالِكٍ وَهُوَ الصَّوَابُ لِأَدِلَّةٍ كَثِيرَةٍ ذَكَرْنَاهَا فِي غَيْرِ هَذَا الْمَوْضِعِ. اهــ، (إِقْتِضَاءُ الصِّرَاطِ الْمُسْتَقِيمْ لِابْنِ تَيْمِيَّة:ص/378)
"മരണപ്പെട്ടവര്‍ക്ക് വേണ്ടി ചെയ്യപ്പെടുന്ന ഇബാദാത്തു കളുടെ വിഷയത്തില്‍ പണ്ഡിതർ രണ്ട് അഭിപ്രായക്കാരാണ്: ഒന്ന്: സാമ്പത്തികമായി ചെയ്യപ്പെടുന്ന കര്‍മ്മങ്ങൾ ലഭിക്കുമെ ന്നത് ഇജ്മാഉകൊണ്ട് സ്ഥിരപ്പെട്ടതു പോലെ ശരീരം കൊണ്ട് ചെയ്യപ്പെടുന്ന ഖുര്‍ആന്‍ പാരായണം നിസ്കാരം പോലോത്ത തിന്റെ പ്രതിഫലം മരണപ്പെട്ടവരിലേക്ക് ലഭിക്കും. ഇമാം അബൂഹനീഫ(റ)യുടേയും ഇമാം അഹ്മദ്(റ)യുടേയും ഇവര ല്ലാത്തവരുടേയും മദ്ഹബ് ഇതാണ്. ശാഫിഈ മദ്ഹബിലേയുംമാലിക്കീമദ്ഹബിലേയും ഒരുവിഭാഗം ഇമാമുകളുടേയും അഭിപ്രായവും ഇതുതന്നെയാണ്. അതുതന്നെയാണു നിരവധി തെളിവുകളുടെ അടിസ്ഥാനത്തില്‍ സത്യമായിട്ടുള്ള തും. അക്കാര്യം വേറെ സ്ഥലത്ത് നാം വ്യക്തമാക്കിയിട്ടുണ്ട്". ഇബ്നുതൈമിയ്യ തന്റെ(ഇഖ്ത്തിളാഉസ്സ്വി റാത്വില്‍ മുസ്തഖീം: പേജ്/378)ല്‍ പറയുന്നതായികാണാം.
2. ഇബ്നുല്‍ ഖയ്യിം
അദ്ധേഹം ഖുര്‍ആന്‍ പാരായണം മരണപ്പെട്ടവര്‍ക്ക്ലഭിക്കുംഎന്നു പറഞ്ഞത് മുമ്പ് ഉദ്ധരിച്ചിട്ടുണ്ട് ഇബ്നുല്‍ ഖയ്യിമിന്റെ (കിത്താബുറൂഹ്:പേജ്/181-182)ലും മറ്റു പേജുകളിലും പറഞ്ഞതായി കാണാം. അതേപോലെ ഇബ്നുല്‍ ഖയ്യി മിന്റെ ആശയങ്ങള്‍ ക്രോഡീകരിച്ചു കൊണ്ട് "യുസ്.രിഅസ്സ യ്യിദ് മുഹമ്മദ്" രചിച്ച (ജാമിഉല്‍ ഫിഖ്ഹ്:2/51-520) പേജുകളി ലും അക്കാര്യം വിശദീകരിച്ചതായികാണാം
03. ഇബ്നു അബ്ദുൽ വഹാബ്
മുജാഹിദ് പ്രസ്ഥാനത്തിന്റെ മൂന്നാമത്തെ നേതാവായി അവര്‍ തന്നെ പരിചയപ്പെടുത്തിയ ഇബ്നുഅബ്ദില്‍ വഹാബ് പറയുന്നു.
وَأَخْرَجَ سَعْدُ الزَّنْجَانِيُّ عَنْ أَبِي هُرَيْرَةَ مَرْفُوعاً:مَنْ دَخَلَ الْمَقَابِرَ ثُمَّ قَرَأَ فَاتِحَةَ الْكِتَابِ، وَقُلْ هُوَ اللهُ أَحَدٌ، وَأَلْهَاكُمُ التَّكَاثُرْ، ثُمَّ قَالَ: إِنِّي جَعَلْتُ ثَوَابَ مَا قَرَأْتُ مِنْ كَلاَمِكَ لِأَهْلِ الْمَقَابِرِ مِنَ الْمُؤْمِنِينَ وَاْلمُؤْمِنَاتِ، كاَنُوا شُفَعَاءَ لَهُ إِلىَ اللهِ تَعَالىَ" .
وَأَخْرَجَ عَبْدُ الْعَزِيزِ صَاحِبُ الْخَلاَّلِ بِسَنَدِهِ عَنْ أَنَسٍ مَرْفُوعًا: مَنْ دَخَلَ الْمَقَابِرَ فَقَرَأَ سُورَةَ يَــسِنْ خَفَّفَ اللهُ عَنْهُمْ وَكاَنَ لَهُمْ بِعَدَدِ مَنْ فِيهَا حَسَنَاتٌ. (أَحْكاُمُ تَمَنِّي الْمَوْتِ:ص/75) لابن عبد الوهاب.
അബൂഹുറൈറ(റ) വില്‍ നിന്നും ഇമാം അബൂസഅ്‌ദ് അസ്സന്‍,ജാനി(റ) ഉദ്ധരിക്കുന്നു: “ആരെങ്കിലും മഖ്ബറകളില്‍ പ്രവേശിക്കുകയും അവിടെവെച്ച് സൂറത്തുല്‍ ഫാത്തിഹയും സൂറത്തുല്‍ ഇഖ്.ലാസ്വും സൂറത്തുത്തക്കാസുറും പാരായ ണം ചെയ്യുകയും ശേഷം പാരായണം ചെയ്തതിന്റെ പ്രതി ഫലം ആ മഖബ്റയില്‍ മറവുചെയ്യപ്പെട്ട സത്യ വിശ്വാസികളായ സ്ത്രീപുരുഷന്മാര്‍ക്ക് ദാനം ചെയ്യുകയുംചെയ്താല്‍ പാരായണം ചെയ്തവര്‍മരണപ്പെട്ടവര്‍ക്ക് അല്ലാഹുവിലേക്കുള്ള ശുപാര്‍ശകരാവുന്നതാണ്.’
വീണ്ടും ഇബ്നു അബ്ദില്‍വഹാബ് പറയുന്നു:
"മഹാനായ അനസ്(റ)വില്‍ നിന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് ആരെങ്കിലും മഖ്ബറയില്‍ പ്രവേശിക്കുകയും സൂറത്ത് യാസീന്‍ പാരായണം ചെയ്യുകയും ചെയ്താല്‍ ആ മഖ്ബറ യില്‍ ഉള്ളവര്‍ക്ക് അല്ലാഹു ശിക്ഷ ലഖൂകരിക്കുകയും ആ മഖ്ബറയില്‍ മറവു ചെയ്യപ്പെട്ടവരുടെ കണക്കനുസരിച്ച് അവിടെ മറവുചെയ്യപ്പെട്ടവര്‍ക്ക് നന്മകള്‍ ലഭിക്കപ്പെടുന്ന തുമാണ്" (അഹ്കാമു തമന്നില്‍മൗത്ത്/പേജ്:75)
ഇബ്നു അബ്ദില്‍വഹാബ് തന്നെ തല്‍ഖീന്‍ ചൊല്ലുന്ന തിനെ കുറിച്ചു വന്ന ഹദീസ് തന്റെ (അഹ്ക്കാമു തമന്നില്‍ മൌത്ത്:പേജ്/19) ലും എടുത്തുവെക്കുന്നുണ്ട്.
ഇബ്നു അബ്ദില്‍വഹാബ് വീണ്ടു പറയുന്നു:
قَوْلُهُ تَعَالَى: وَأَنْ لَيْسَ لِلْإِنْسَانِ إِلاَّ مَا سَعَى: فَبَيَّنَ أَنَّهُ لَمْ يَرِدْ أَنَّ الْإِنْسَانَ لَا يَنْتَفِعُ بِعَمَلِ غَيْرِهِ، وَهَذاَ أَحْسَنُ مَا قِيلَ، وَسَائِرُ الْأَقْوَالِ ضَعِيفَةٌ جِدًّا وَاللهُ سُبْحَانَهُ وَتَعَالَى يَرْحَمُ الْعِبَادَ بِغَيْرِ سَعْيِهِمْ أَكْثَرَ مِمَّا يَرْحَمُهُمْ بِسَعْيِهِمْ. (أَلْمَسَائِلُ الَّتِي لـَخَّصَهَا مُحَمَّدُ بْنُ عَبْدِ الْوَهَّابِ مِنْ فَتَاوَى ابْنُ تَيْمِيَّةَ:ص/67) لِابْنِ عَبْدِ الْوَهَّابِ.
“മനുഷ്യനിക്ക് അവന്‍ അദ്വാനിച്ചതല്ലാതെ ഇല്ല” എന്ന് പറയുന്ന ആയത്ത് ഉദ്ധരിച്ചു വിശ്ദീകരിച്ച ശേഷം “അപ്പോല്‍ വ്യക്തമായി, നിശ്ചയം മറ്റുള്ളവര്‍ ചെയ്യുന്ന കര്‍മ്മങ്ങളെ കൊണ്ട് മരണപ്പെട്ടവര്‍ക്ക് ഉപകരിക്കുകയില്ലാ എന്ന് ഖുര്‍ആ നില്‍ വന്നിട്ടില്ല. ഇതാണ് ആ വിഷയത്തിലുള്ള നല്ല അഭിപ്രാ യം. ശേഷിക്കുന്ന വീക്ഷണങ്ങളൊക്കെ അങ്ങേയറ്റം ദുര്‍ബല മാണ്. സ്വന്തം അദ്ധ്വാനങ്ങളെ കൊണ്ട് മനുഷ്യന്‍ ഉപകാരം സിദ്ധിക്കുന്നതിനേക്കാള്‍ കൂടുതല്‍ മറ്റുള്ളവരുടെ അദ്ധ്വാനം കൊണ്ട് അല്ലാഹു അടിമകള്‍ക്ക് ഉപകാരവും അനുഗ്രഹവും ചെയ്യുന്നതാണ്”. (അല്‍ മസാഇലുല്ലതീ ലഖസ്വഹാ മുഹമ്മ ദു ബ്നു അബ്ദില്‍ വഹാബ് :പേജ്/67)
അതേ പുസ്തകത്തില്‍ തന്നെ പത്ത് കാര്യങ്ങളെ കൊണ്ട് മരണപ്പെട്ടവര്‍ക്ക് ശിക്ഷ തടയപ്പെടും എന്ന് വിശദീകരിക്കു ന്നിടത്ത് ആറാമതായി ഇബ്നു അബ്ദില്‍വഹാബ് പറയുന്നത് കാണുക:
اَلسَّادِسُ: مَا يُهْدَى لِلْمَيِّتِ مِنَ الْعَمَلِ الصَّالِحِ (اَلْمَسَائِلْ:ص/184) لاِبْنِ عَبْدِ الْوَهَّابِ
ആറ്: മരണപ്പെട്ടവര്‍ക്ക് വേണ്ടി ദാനം ചെയ്യപ്പെടുന്ന സല്‍കര്‍മ്മങ്ങള്‍" എന്നാണ് (അല്‍മസാഇല്‍:പേജ്/184)
04. ഇബ്നു തൈമിയ്യയുടെ ശിഷ്യൻ ഹാഫിളുദ്ദഹബി
إِذَا تَطَوَّعَ بِقُرْبَةٍ كَالصَّلاَةِ وَالصَّدَقَةِ وَالْقِرَاءَةِ وَجَعَلَ ثَوَابَهُ لِلْمَيِّتِ صَحَّ وَانْتَفَعَ بِهِ. (تنقيح التحقيق في أحاديث التعليق:1/323) للحافظ الذهبي، و(تنقيح التحقيق في أحاديث التعليق:2/683) لابن عبد الهادي.
ദഹബി പറയുന്നു: "ഒരാള്‍ നിസ്കാരം ധര്‍മ്മം ഖുര്‍ആന്‍ പാരായണം തുടങ്ങിയ കര്‍മ്മങ്ങള്‍ ചെയ്യുകയും അതിന്റെ പ്രതിഫല ത്തെ മരണപ്പെട്ടവനിക്ക് ദാനം ചെയ്യുകയും ചെയ്താല്‍ അത് സ്വീകാര്യവും മരണപ്പെട്ടവര്‍ക്ക് അത്കൊണ്ട് ഉപകാരം ലഭിക്കുന്നതുമാണ്" (തന്‍ഖീഹുത്തഹ്ഖീഖി ഫീ അഹാദീസി ത്തഅ്‌ലീഖ്:1/323)
05. ഇബനു തൈമിയ്യയുടെ ശിഷ്യന്‍ ഇബ്നു അബ്ദില്‍ ഹാദി
ഹഫിളുദ്ദഹബിയുടെ മുകളില്‍ പറഞ്ഞ കിത്താബിന്റെ അതേനാമത്തില്‍ ഇബ്നുതൈമിയ്യയുടെ ശിഷ്യനും ഇബ്നു തൈമിയ്യയുടെ ആശയങ്ങള്‍ക്ക് ശക്തിപകര്‍ന്നു കൊണ്ട് ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്ത ഇബ്നു അബ്ദില്‍ഹാദീ എന്ന പണ്ഡിതനും ദഹബി പറഞ്ഞ അതേ ഉദ്ധരണി പറഞ്ഞു കൊണ്ട് മരണപ്പെട്ടവര്‍ക്ക് ഖുര്‍ആന്‍ പാരായണം അടക്കമു ള്ള സല്‍കര്‍മ്മങ്ങളുടെ പ്രതിഫലം ലഭിക്കുമെന്ന് പറയുന്ന തായി കാണാം. (തന്‍ഖീഹുത്തഹ്ഖീഖ്:2/683)
06. ശൗക്കാനി
ഇനി മുജാഹിദ് വിഭാഗത്തിന്റെ പൂര്‍വ്വ നേതാക്കളില്‍ നാലാമനായി ‘ഇസ്ലാഹീ പ്രസ്ഥാന ചരിത്രത്തിനൊരാമുഖം’ എന്ന പുസ്തകത്തില്‍ പരിചയപ്പെടുത്തിയ ശൗക്കാനി പറയുന്ന തു കൂടി വായിക്കുക:
وَتُقْرَأُ عَلىَ الْقَبْرِ بَعْدَ الدَّفَنِ أَوَّلَ سُورَةِ الْبَقَرَةِ وَخَاتِمَتَهَا-اَلْحَدِيثْ، أَخْرَجَهُ الْبَيْهَقِيُّ فِي السُّنَنِ كَمَا قَالَ الْمُصَنِّفُ رَحِمَهُ اللهُ وَهُوَ عَنِ ابْنِ عُمَرَ رَضِيَ اللهُ عَنْهُمَا قَالَ: أَسْتَحِبُّ أَنْ يُقْرَأَ عَلىَ الْقَبْرِ بَعْدَ الدَّفَنِ أَوَّلَ سُورَةِ الْبَقَرَةِ وَخَاتِمَتَهَا. وَحَسَّنَ النَّوَوِيُّ إِسْنَادَهُ، وَهُوَ وَإِنْ كاَنَ مِنْ قَوْلِهِ فَمِثْلُ ذَلِكَ لاَيُقَالُ مِنْ قِبَلِ الرَّأْيِ، وَيُمْكِنُ أَنَّهُ لَمَّا عَلِمَ بِمَا وَرَدَ فِي ذَلِكَ فَضْلٌ عَلَى الْعُمُومِ، إِسْتَحَبَّ أَنْ يَقْرَأَ عَلىَ الْقَبْرِ لِكَوْنِهِ فَاضِلاً رَجَاءَ أَنْ يَنْتَفِعَ الْمَيِّتُ بِتِلاَوَتِهِ. (تُحْفَةُ الذَّاكِرِينْ. لِلشَّوْكَانِي ص/294).
“മയ്യിത്ത് മറവു ചെയ്തശേഷം ഖബ്റിന്നരികില്‍ വെച്ച് സൂറത്തുല്‍ ബഖറയുടെ ആദ്യഭാഗവും അവസാന ഭാഗവും പാരായണം ചെയ്യപ്പെടണം, മുസ്വന്നിഫ് പറഞ്ഞതു പോലെ തന്നെ ഇമാംബൈഹഖി(റ) തന്റെ "സുനനുല്‍കുബ്റാ" യിലും ഇത് ഇബ്നുഉമര്‍(റ) വില്‍ നിന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇബ്നുഉമര്‍(റ) പറയുന്നു: “മയ്യിത്ത് മറവുചെയ്ത ശേഷം ഖബ്റിന്നടുത്ത് വെച്ച് സൂറ:അല്‍ ബഖറയുടെ ആദ്യഭാഗവും അവസാന ഭാഗവും പാരായണം ചെയ്യലിനെ ഞാന്‍ ഇഷ്ടപ്പെ ടുന്നു" ഇത് സ്വീകാര്യമായ നിലക്ക് റിപ്പോറ്ട്ട് ചെയ്യപ്പെട്ടതാ ണെന്ന് ഇമാംനവവി(റ) പറഞ്ഞിട്ടുണ്ട്. ഈ പറഞ്ഞത് മഹാ നായ സ്വഹാബീ വര്യന്‍ ഇബ്നുഉമര്‍(റ) വിന്റെ വാക്കാണെങ്കി ലും മഹാനെ പോലുള്ളവര്‍ സ്വന്തം അഭിപ്രായം അനുസരിച്ചു ഒന്നും പറയുകയില്ല, അതുകൊണ്ട് തന്നെ മൊത്തത്തിലുള്ള മഹത്വം പരിഗണിച്ചു കൊണ്ട് മയ്യിത്തിനു ഉപകാരം ലഭിക്കാന്‍ വേണ്ടി ഖബ്റിന്നടുത്ത് പാരായണം ചെയ്യലിനെ ഇബ്നു ഉമര്‍(റ) സുന്നത്തായി കണ്ടു. (തുഹ്ഫത്തുദ്ദാകിരീന്‍ /:പേജ് 294)
ശൗക്കാനി തന്നെ മരണപ്പെട്ടവര്‍ക്ക് വേണ്ടി കര്‍മ്മങ്ങള്‍ ചെയ്യുന്നതിനെ കുറിച്ച് ദീര്‍ഘമായി ചര്‍ച്ച ചെയ്തു കൊണ്ട് വീണ്ടും പറയുന്നു:
الدليل الثالث-ما أخرجه أبوداود وابن ماجة والنسائي وأحمد وابن حبان وصححه من حديث معقل بن يسار قال:قال رسول الله صلى الله عليه وسلم:إقرؤوا يــســن على موتاكم-ووجه الإستدلال به أنّ النبي صلى الله عليه وسلم لا يأمر إلاّ بما فيه نفعٌ للميت فلو كانت التلاوة غير نافعة له لكان الأمر ضائعا ولم يقيِّد ذلك بوقوع وصية من الميت، فدلّ على أنّه يلحق الميت ما يُقَرَّبُ إليه من القرآن من غير فرق بين أن يكون التالي ولدا أو غير ولد. وإذا نفع الميت تلاوة بعضٍ من القرآن نفعه تلاوة البعض الآخر ، والتنصيص على هذه الصورة إنّما هو لمزيد فضلها وشرفها.-الخ. (فتح الرباني من فتاوى محمد علي الشوكاني:ص/3171)
“മൂന്നാമത്തെതെളിവ്: നബി(സ്വ)പറഞ്ഞു: ‘നിങ്ങളില്‍ നിന്ന് മരണപ്പെട്ടവര്‍ക്കു വേണ്ടി നിങ്ങള്‍ സൂറത്ത് യാസീന്‍ പാരായണം ചെയ്യുക’ ഈ ഹദീസ് ഇമാം അഹ്മദ്(റ)യും ഇമാം അബൂദാവൂദ്(റ)യും ഇമാം ഇബ്നുമാജ(റ)യും, ഇമാം നസാഈ(റ)യും ഹാഫിള് ഇബ്നുഹിബ്ബാന്‍(റ)യും റിപ്പോർട്ട് ചെയ്യുകയും സ്വഹീഹാണെന്ന് പറയുകയും ചെയ്തിട്ടുണ്ട്. ഈ ഹദീസ് കൊണ്ട് തെളിവു പിടിക്കുന്ന രൂപം: നിശ്ചയം നബി(സ്വ) മരണപ്പെട്ടവര്‍ക്ക് ഉപകരിക്കുന്ന ഒന്നു കൊണ്ട ല്ലാതെ കല്പിക്കുകയില്ല. അപ്പോള്‍ മരണപ്പെട്ടവര്‍ക്ക് വേണ്ടി യുള്ള ഖുര്‍ആന്‍ പാരായണം മയ്യിത്തിനു ഉപകരിക്കുകയി ല്ലെങ്കില്‍ നബി(സ്വ)യുടെ യാസീന്‍ പാരായണം ചെയ്യാനുള്ള കല്പന പാഴ് വേലയാകുന്നതാണ്. ഈ പാരായണം മയ്യിത്തി ന്റെ വസ്വിയ്യത്തുണ്ടാവണമെന്ന് നിബന്ധനയൊന്നും നബി (സ്വ) വെച്ചിട്ടുമില്ല. ഇതറിയിക്കുന്നത് ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് മയ്യിത്തിന്റെ മകന്‍, മക്കള്‍, അവരല്ലാത്തവര്‍ എന്ന വ്യത്യാസമില്ലാതെ മരണപ്പെട്ടവര്‍ക്ക് ഉപകരിക്കും എന്ന റിയിക്കുന്നുണ്ട്. വിശുദ്ധ ഖുര്‍ആനില്‍ നിന്നുള്ള അല്പ ഭാഗം പാരായണം ചെയ്യല്‍കൊണ്ട് ഉപകരിക്കും എന്നുവന്നാല്‍ ബാക്കി ഭാഗങ്ങള്‍ പാരായണം ചെയ്താലും ഉപകാരം സിദ്ധി ക്കുന്നതാണ്. അപ്പോള്‍പിന്നെ സൂറത്ത് യാസീന്‍ പ്രത്യേകം എടുത്ത് പറഞ്ഞത് സൂറത്ത് യാസീനു പ്രത്യേക മഹത്വവും ശ്രേഷ്ടതയും ഉള്ളതുകൊണ്ടാണ്" (അല്‍ ഫത്ഹു റബ്ബാനീ /:പേ 3171)
ശൗക്കാനി വീണ്ടും പറയുന്നു:
وَإِنَّمَا أَشَرْنَا إِلَى هَذَا لِأَنَّ مُخَالَفَةَ مَا أَطْبَقَ عَلَيْهِ السَّلَفُ وَالْخَلَفُ فِي كُلِّ عَصْرٍ وَكُلِّ قُطْرٍ مِنَ التَّقَرُّبِ بِالتِّلاَوَةِ إِلىَ أَرْوَاحِ الْمَوْتَى، حَتَّى صَارَ إِجْمَاعًا فِعْلِيًّا يَسْتَحْسِنُهُ جَمِيعُ الْمُسْلِمِينَ، ويرونه من أعظم القرب، لا ينبغي لعالم أن يجزم ببطلانه ....... قَالَ ابْنُ النَّحْوِيُّ فِي شَرَحِ الْمِنْهَاجِ: إِنَّهُ يَنْبَغِي الْجَزْمُ بِوُصُولِ ثَوَابِ الْقِرَاءَةِ الْمُهْدَاةِ إِلَى الْأَمْوَاتِ-الخ. (اَلْفَتْحُ الرَّبَّانِي مِنْ فَتَاوَى مُحَمَّدِ عَليّ الشَّوْكَانيِ:ص/3176).
“മരണപ്പെട്ടവര്‍ക്ക് ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിനെ കുറിച്ച് നാം മുമ്പ് സൂചിപ്പിച്ചിട്ടുണ്ട്. നിശ്ചയം കാലങ്ങളോള മായി സലഫുകളും ഖലഫുകളുമായ മഹത്തുക്കള്‍ എല്ലാ നാടുകളിലും എല്ലാ പട്ടണങ്ങളിലും മരണപ്പെട്ടവര്‍ക്ക് വേണ്ടി പാരായണം ചെയ്യപ്പെടുകയെന്ന സല്‍കര്‍മ്മം ചെയ്തു പോരുന്നുണ്ട്. എത്രത്തോളം! ആ കര്‍മ്മം എല്ലാ മുസ്ലിംകളും നല്ലതാണെന്ന് കരുതി ചെയ്യുന്ന ഇജ്മാഉ കൊണ്ട് സ്തിരപ്പെട്ട വലിയ മഹത്വമുള്ള സല്‍കര്‍മ്മമായി കാണുന്ന കാര്യമാണ്. ഇതിനെതിരില്‍ പറയുന്ന വാദം ബാത്വിലാണെന്ന് ഉറപ്പിക്കല്‍ ഓരോ പണ്ഡിതനും അനിവാര്യമാണ്. തുടര്‍ന്ന് ശൗക്കാനി പറയുന്നു: "ഇമാം ഇബ്നുന്നഹ്,വി(റ) തന്റെ ശറഹുല്‍ മി ന്‍ഹാജില്‍ പറയുന്നു: "മരണപ്പെട്ടവരിലേക്ക് ദാനം ചെയ്യ പ്പെടുന്ന ഖുര്‍ആന്‍ പാരായണത്തിന്റെ പ്രതിഫലം മയ്യിത്തി ലേക്ക് ചേരും എന്നത് ഉറച്ചുവിശ്വസിക്കല്‍ അത്യാവ ശ്യമാണ്" (അല്‍ഫത്ഹുര്‍,റബ്ബാനി:പേജ്/3176)
07. മുഹമ്മദ് ഇസ്മാഈല്‍ അസ്സ്വന്‍ആനി:-
കേരളത്തിലെ മുജാഹിദ് പ്രസ്ഥാനക്കാര്‍ പ്രാമാണിക നായി ഉദ്ധരിക്കാറുള്ള പണ്ഡിതനാണ് 1182.ല്‍ മരണപ്പെട്ട "ഇസ്മാഈല്‍ അസ്സ്വന്‍ആനി" പറയുന്നത് കാണുക:
وَأَخْرَجَ أَبُو دَاوُدَ مِنْ حَدِيثِ مَعْقِلِ بْنِ يَسَارٍ عَنْهُ صَلىَّ اللهُ عَلَيْهِ وَسَلَّمَ إِقْرَءُوا عَلَى مَوْتَاكُمْ سُورَةَ يَـسـن. وَهُوَ شَامِلٌ لِلْمَيِّتِ بَلْ هُوَ الْحَقِيقَةُ فِيهِ (سُبُلُ السَّلاَمِ شَرَحُ بُلُوغِ الْمَرَامْ :2/119) لمحمد إٍسماعيل الصنعاني-1182هــ
അദ്ധേഹം പറയുന്നു: മഅ്‌ഖിലുബ്നു യസാര്‍(റ)വില്‍ നിന്ന് ഇമാം അബൂദാവൂദ്(റ) ഉദ്ധരിക്കുന്നു: "നബി(സ്വ) പറഞ്ഞു: നിങ്ങള്‍ നിങ്ങളില്‍ നിന്ന് മരണപ്പെട്ടവരുടെ മേല്‍ സൂറത്ത് യാസീന്‍ പാരായണം ചെയ്യുക" ഈ പറഞ്ഞതില്‍ മരണപ്പെട്ടവരും ഉള്‍പ്പെടും. എന്നല്ല, ഈ ഹദീസ് തന്നെ യഥാര്‍ത്ഥത്തില്‍ മരണപ്പെട്ടവരെ കുറിച്ചാണ് വന്നിട്ടുള്ളത്". (സുബു ലുസ്സലാം:2/119)
08. മുഹമ്മദ് ഇബ്റാഹീം ആല്‍ശൈഖ്
1389.ല്‍ മരണപ്പെട്ട സൗദിയിലെ ഗ്രാന്റ് മുഫ്ത്തിയായിരുന്ന മുഹമ്മദ് ഇബ് റാഹീം ആല്‍ ശൈഖ് പറയുന്നത്കൂടി കാണുക:
وُصُولُ الثَّوَابِ الْمُهْدَى مِنَ الْحَيِّ إِلىَ الْمَيِّتِ جِنْسُهُ مَعْرُوفٌ فِي الْأَدِلَّةِ، وَقَدَ ذَهَبَ بَعْضُ أَهْلِ الْعِلْمِ إِلَى أَنَّ ذَلِكَ فِي شَيْئٍ مَخُصُوصٍ، نَزْعًا مِنْهُ بِآيَةِ [وَأَنْ لَيْسَ لِلْإِنْسَانِ إِلاَّ مَا سَعَى]، .... وَالَّذِي عَلَيْهِ الْجُمْهُورُ وَالْمُحَقِّقُونَ وُصُولَ ذَلِكَ إِلَى الْمَيِّتِ- الخ. (فَتَاوَى وَرَسَائِلْ:3/230) لآلِ الشَّيْخِ السَّلَفِيِّ-1389هــ
09. ആലുശ്ശൈഖ് പറയുന്നു:
"ജീവിച്ചിരിക്കുന്നവര്‍ മരണപ്പെട്ട വര്‍ക്ക് ദാനംചെയ്യുന്നതിന്റെ പ്രതിഫലം മരണപ്പെട്ടവരിലേക്ക് എത്തും എന്നത് തെളിവുകള്‍ കൊണ്ട് സ്ഥിരപ്പെട്ടതാണ്. ഇങ്ങനെ എത്തും എന്നു പറഞ്ഞ ചില പ്രത്യേക കര്‍മ്മങ്ങ ളാണെന്നു ചില പണ്ഡിതര്‍ പറഞ്ഞിട്ടുണ്ട്. അതിനു അവര്‍ സൂറത്തുന്നജ്മിലെ "മനുഷ്യനിക്ക് അവന്‍ അദ്വാനിച്ചതല്ലാതെ ഇല്ല" എന്ന ആയ ത്തു തെളിവാക്കിയണു അവര്‍ പറഞ്ഞിട്ടു ള്ളത്. എന്നാല്‍ നിപുണന്മാരായ ഭൂരിഭാഗം പണ്ഡിതന്മാരും മയ്യിലേക്ക് എത്തും എന്നു തന്നെയാണു പറഞ്ഞിട്ടുള്ളത്. (ഫത്താവാ വറസാഇല്‍:3/239)
ഇബ്നു അബില്‍ ഇസ്സ്
ഹിജ്റ:792.ല്‍ മരണപ്പെട്ട ഇബ്നു തൈമിയ്യയുടെ ആശയങ്ങള്‍ക്ക് ശക്തി പകര്‍ന്ന് ഗ്രന്ഥങ്ങള്‍ രചിച്ച എട്ടാം നൂറ്റാണ്ടില്‍ ജീവിച്ച ഇബ്നു അബില്‍ഇസ്സ് പറയുന്നത് കാണുക:
وَاخْتَلَفَتْ فِي الْعِبَادَاتِ الْبَدَنِيَّةِ كَالصَّوْمِ وَالصَّلاَةِ وَقِرَاءَةِ الْقُرْآنِ وَالذِّكْرِ فَذَهَبَ أَبُو حَنِيفَةَ وَأَحْمَدُ وَجُمْهُورُ السَّلَفِ إِلىَ وُصُولِهَا، وَاْلمَشْهُورُ مِنْ مَذْهَبِ الشَّافِعِيِّ وَمَالِكٍ عَدْمُ وُصُولِهَا. (شَرَحُ الْعَقِيدَةِ الطَّحَاوِيَّةِ:2/664) لِابْنِ أَبِي الْعِزِّ-792هــ
“നോമ്പ്, നിസ്കാരം, ഖുര്‍ആന്‍ പാരായണം ദിക്റ്, പോലെയുള്ള ശരീരംകൊണ്ട് ചെയ്യപ്പെടു ന്ന കര്‍മ്മങ്ങളില്‍ ഇമാമുകള്‍ക്ക് വ്യത്യസ്ത വീക്ഷണമാണുള്ളത്. ഇമാം അബൂ ഹനീഫ(റ)യും ഇമാം അഹ്,മദ്(റ)യും സലഫു കളില്‍ ഭൂരിഭാഗം ഇമാമുകളും പറഞ്ഞിട്ടുള്ളത് കര്‍മ്മങ്ങളുടെ പ്രതി ഫലം മരണപ്പെട്ടവരിലേക്ക് ചേരും എന്നാണ്. ഇമാം മാലിക് (റ) ഇമാം ശാഫിഈ(റ) എന്നിവരെ തൊട്ട് പ്രസിദ്ധമായത് മര ണപ്പെട്ടവരിലേക്ക് ചേരില്ലാ എന്നുമാണ്. (ശറഹുല്‍ അഖീദ അത്ത്വഹാവിയ്യ:2/664)
ഇമാം ശാഫിഈ(റ)യും മറ്റും മയ്യിത്തിലേക്ക് ചേരില്ലെന്ന് പറഞ്ഞതിന്റെ ഉദ്ധേശം മുമ്പ് നാം വിവരിച്ചതാണ്. ഏതായാലും മരണപ്പെട്ടവര്‍ക്ക് ഖുര്‍ആന്‍ പാരായണമടക്ക മുള്ള സല്‍കര്‍മ്മങ്ങള്‍ മരണപ്പെട്ടവരിലേക്ക് ചേരുകയും അവര്‍ക്ക് ഉപകരിക്കുക യും ചെയ്യുമെന്ന് പഠിപ്പിക്കുകയാണ് ഇവിടെ ഇബ്നു അബില്‍ ഇസ്സ് ചെയ്തിട്ടുള്ളത്.
തുടര്‍ന്ന് വിശദമായി ചര്‍ച്ച ചെയ്തു കൊണ്ട് പുത്തനാ ശയക്കാര്‍ മരണപ്പെട്ടവര്‍ക്ക് മറ്റുള്ളവര്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ കൊണ്ട് ഉപകാരം ലഭിക്കില്ലെന്ന് പറയാനായി എപ്പോഴും തെളിവിദ്ദരിക്കാറുള്ള ഹദീസ് വിശദീകരിച്ചു കൊണ്ട് ഇബ്നു അബില്‍ ഇസ്സ് പറയുന്നു:
وَأَمَّا اسْتِدْلاَلُهُمْ بِقَوْلِهِ صَلىَّ اللهُ عَلَيْهِ وَسَلَّمِ: (إِذَا مَاتَ ابْنُ آدَمَ انْقَطَعَ عَمَلُهُ) اِسْتِدْلَالٌ سَاقِطٌ فَإِنَّه لَمْ يَقُلْ اِنْقَطَعَ انْتِفَاعُهُ، وَإِنَّمَا أَخْبَرَ عنِ انْقِطَاعِ عَمَلِهِ، وَأَمَّا عَمَلُ غَيْرِهِ فَهُوَ لِعَامِلِهِ فَإِنْ وَهَبَهُ لَهُ وَصَلَ إِلَيْهِ ثَوَابُ عَمَلِ اْلعَامِلِ، لاَ ثَوَابَ عَمَلِهِ هُوَ، وَهَذَا كَالدَّيْنِ يُوفِيهِ الْإِنْسَانُ عَنْ غَيْرِهِ- الخ. (شَرَحُ الْعَقِيدَةِ الطَّحَاوِيَّةِ:2/671) لابن أبي العز.
"മനുഷ്യന്‍ മരണപ്പെട്ടാല്‍ അവന്റെ കര്‍മ്മങ്ങള്‍ മുറിഞ്ഞു പോയി" എന്ന നബി(സ്വ)യുടെ ഹദീസ് കൊണ്ട് മരണപ്പെ ട്ടവര്‍ക്ക് സല്‍കര്‍മ്മങ്ങളെ കൊണ്ട് ഉപകരിക്കുകയില്ലെന്ന് അവര്‍ തെളിവു പിടിച്ചത് ശരിയല്ലാത്തതാണ്. കാരണം നിശ്ചയം നബി(സ്വ) പറഞ്ഞ കര്‍മ്മങ്ങള്‍ നിലച്ചുവെന്നാണ്. അല്ലാതെ കര്‍മ്മങ്ങള്‍ ഉപകരിക്കുകയില്ലാ എന്നല്ല. മരണ പ്പെട്ടവന്റെ കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കല്‍ നിലച്ചുവെന്നേ നബി (സ്വ) പറഞ്ഞിട്ടുള്ളൂ, അപ്പോള്‍ മറ്റുള്ളവര്‍ ചെയ്യുന്ന കര്‍മ്മങ്ങ ള്‍ ആ കര്‍മ്മം ചെയ്തവര്‍ക്കുള്ളത് തന്നെയാണ്, അതിനെ മരണപ്പെട്ടവര്‍ക്ക് ദാനം ചെയ്താല്‍ ആ കര്‍മ്മത്തിനു ലഭിക്കുന്ന തുല്യഫലം മയ്യിത്തിലേക്ക് ചേരുന്നതാണ്, ആ കര്‍മ്മം ചെയ്തതിന്റെ പ്രതിഫലം ചെയ്യുന്നവനിക്കാണ്, ഇത് ഒരാള്‍ മറ്റൊരാളെ തൊട്ട് വീട്ടുന്ന കടം പോലെയാണ്". (ശറഹുല്‍ അഖീദ അത്ത്വഹാവിയ്യ:2/671)
10. സൗദീ ഗവണ്മെന്റിന്റെ ആധികാരിക ഗ്രന്ഥം:
സൗദീ ഭരണകൂടം മത വിധികള്‍ ഫത്,വ നല്‍കാനും കര്‍മ്മശാസ്ത്ര വിഷയങ്ങള്‍ പഠിപ്പിക്കാനുമായി അവലംബമാ ക്കുന്ന ഗ്രന്ഥത്തില്‍ ഹിജ്റ:968.ല്‍ മരണപ്പെട്ട ശറഫുദ്ദീന്‍ അല്‍ഹജ്ജാവീ എന്ന പണ്ഡിതന്‍ പറയുന്നത് കൂടി ഉദ്ധരി ക്കാം.
وَلاَ تُكْرَهُ الْقِرَاءَةُ عَلىَ الْقَبْرِ وَفِي الْمَقْبَرَةِ بَلْ تُسْتَحَبُّ، وَكُلُّ قُرْبَةٍ فَعَلَهَا الْمُسْلِمُ وَجَعَلَ ثَوَابَهَا أَوْبَعْضَهُ كَالنِّصْفِ وَنَحْوِهِ لِمُسْلِمٍ حَيٍّ أَوْ مَيِّتٍ جَازَ وَنَفَعَهُ ذَلِكَ، لِحُصُولِ الثَّوَابِ لَهُ، حَتَّى لِرَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمْ -الخ. (أَلْإِقْنَاعُ لِطَالِبِ الْإِنْتِفَاعِ:1/374) لِلْحَجَّاوِي-968هــ
"മരണപ്പെട്ടവര്‍ക്ക് വേണ്ടി ഖബ്റിന്നരികില്‍ വെച്ചും മഖ്ബറയില്‍ വെച്ചും ഖുര്‍ആന്‍ പാരായണം ചെയ്യല്‍ കറാ ഹത്തില്ല. എന്നല്ല അങ്ങിനെ ഖുര്‍ആന്‍പാരായണം ചെയ്യല്‍ സുന്നത്താക്കപ്പെടും. ഒരു മുസ്,ലിം ഒരു കര്‍മ്മം ചെയ്യുകയും അതിന്റെ പ്രതിഫലം ജീവിച്ചിരിക്കുന്നവര്‍ക്കോ മരണപ്പെട്ടവ ര്‍ക്കോ പൂര്‍ണ്ണമായോ അല്ലെങ്കില്‍ പ്രതിഫലത്തിന്റെ പകുതിയോ ദാനം ചെയ്യുന്നത് അനുവദനീയവും, അത്കൊ ണ്ട് മരണപ്പെട്ടവര്‍ക്കും അല്ലെങ്കില്‍ ജീവിച്ചിരിക്കുന്നവര്‍ക്കും ഉപകാരം ലഭിക്കുന്നതുമാണ്. മഹാനായ റസൂലുല്ലാഹി (സ്വ) വരേക്കും എത്തുന്നതുമാണ്. (അല്‍ ഇഖ്നാഉ ലി ത്വാലിബി ല്‍ ഇന്,തിഫാഇ:1/374)
പുത്തനാശയക്കാരുടെ നേതാക്കള്‍ പോലും മരണപ്പെ ട്ടവര്‍ക്കു വേണ്ടി ഖുര്‍ആന്‍ പാരായണം ചെയ്താല്‍ ഉപകരിക്കു മെന്നു പഠിപ്പിച്ചിട്ടും അതു പോലും അംഗീകരിക്കാതെ സ്വന്തം ഇച്ഛക്കും ബുദ്ധിക്കും തോന്നുന്നത് പറഞ്ഞുകൊണ്ട് പൊതു ജനങ്ങളെ വഞ്ചിക്കുകയാണ് പുത്തന്‍ വാദികള്‍ ചെയ്തു കൊണ്ടിരിക്കുന്നത്.
ചുരുക്കത്തില്‍ ഇസ്,ലാകിക കര്‍മ്മശാസ്ത്ര സരണിയായ നാലു മദ്ഹബിലും മരണപ്പെട്ടവര്‍ക്കു വേണ്ടി ഖുര്‍ആന്‍ പാരായണം ചെയ്താല്‍ അതുകൊണ്ട് ഉപകാരം ലഭിക്കുമെന്നു തന്നെയാണു പഠിപ്പിച്ചിട്ടുള്ളത്. മരണപ്പെട്ടവരിലേക്കു ചേരുകയില്ലെന്ന് ഇമാം ശാഫിഈ(റ)യും ശാഫിഈ മദ്ഹ ബും മറ്റും പറഞ്ഞത് ഉപകരിക്കുകയില്ലെന്ന അര്‍ത്ഥത്തിലല്ല. മറിച്ച് മുമ്പ് വിവരിച്ച വീക്ഷണ വ്യത്യാസം മാത്രമാണതി ലുള്ളത്. അഥവാ ഒരാള്‍ മരണപ്പെട്ട വ്യക്തിയെ ഉദ്ധേശിച്ചു കൊണ്ട് ഖുര്‍ആന്‍ പാരായണം ചെയ്താല്‍ തന്നെ അതിന്റെ പ്രതിഫലം മയ്യിത്തിലേക്ക് ചേരും എന്നാണു ഒരു വീക്ഷണം. അല്ല അങ്ങിനെ പാരായണം ചെയ്തതു കൊണ്ട് മാത്രം മയ്യിലേക്ക് ചേരില്ല. അതോടൊപ്പം ദാനം ചെയ്യുകയും അത് സ്വീകരിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യണം എന്നതാ ണ് രണ്ടാമത്തെ വീക്ഷണം. എങ്ങിനെയായാലും ഖുര്‍ആന്‍ പാരായണം കൊണ്ട് മരണപ്പെട്ടവര്‍ക്ക് ഉപകാരം ലഭിക്കും എന്നു തന്നെയാണ് നാലു മദ്ഹബിന്റെ ഇമാമുകളും പഠിപ്പി ക്കുന്നത്.