അബൂ ദാവൂദ് നിവേദനം ചെയ്യുന്നു: ശുഐബ്ബ്നു റസീക് (റ) പറയുന്നു. ഞങ്ങൾ മദീനയിൽ ദിവസങ്ങളോളം താമസിച്ചു. അന്ന് നബി(സ്വ)യോടൊപ്പം ജുമുഅയിൽ പങ്കെടുത്തിരുന്നു. ഒരു വടി അല്ലെങ്കിൽ ഒരു വില്ല് കുത്തി പിടിച്ചുകൊണ്ട് എഴുന്നേറ്റ് നിന്ന് നബി അല്ലാഹുവിനെ സ്‌തുതിച്ചു. അവനെ വാഴ്ത്തി. (ഖുതുബ നിർവ്വഹിച്ചു).
ബദ്‌റുൽ മജ്ഹൂദ് ബിശറഹി അബൂദാവൂദിൽ ഇബ്നുഹജർ രേഖപ്പെടുത്തുന്നു.
وان يعتمى) في حال خطبته (على سيف او عصا) و نحوه كاالقوس للاتباع (تحفة)
ഇബ്നു ഹജർ(റ) എഴുതി. ഖതീബ് വാള്, വടി പോലുള്ളവയിൽ ഊന്നിനിൽക്കൽ സുന്നത്താകുന്നു. നബി(സ്വ)യെ പിൻപറ്റലാണിത് (തുഹ്ഫ).
മആശിറ വിളി
ഇബ്നു ഹജർ(റ) എഴുതുന്നു.
واقول يستدل لذلك ايضا بانه امر من يستنصت
له الناس عند ارادته خطبة منى في حجة الوداع فقياسه انه يندب للخطيب امر غيره بان يستنصت له الناس وهذا هو شأن مرقى ( تحفة ٢ / ٤٦١)
നബി(സ്വ) ഹജ്ജത്തുൽ വദാഇൽ വെച്ച് ഖുതുബ നിർവ്വഹിക്കാൻ ഉദ്ദേശിച്ചപ്പോൾ ജനങ്ങളെ അടിക്കിയിരുത്താൻ നബി ഒരാളോട് കൽപ്പിച്ചു എന്ന ഹദീസ് ഒരു മുർഖിയെ (ഖതീബിനെ മിമ്പറിലേക്ക് ക്ഷണിക്കുന്നവൻ) നിശ്ചം യിക്കണമെന്നതിന് തെളിവാണ്. ഇതനുസരിപ്പും ജനങ്ങളെ നിശബ്ദരാക്കി ഇരുത്താൻ ഒരാളോട് കൽപ്പിക്കൽ ഖത്തീബിന് സുന്നത്താണ്. ഇതാണ് മുർഖിയുടെ ജോലി (തുഹ്ഫ). ഈ ഹദീസിൽ മആശിറ വിളി സുന്നത്താണെന്ന് തെളിയുന്നു.
രണ്ടാം ബാങ്ക്
عن سائب بن يزيد يقول ان الأذان يوم الجمعة كان اوله يجلس الامام يوم الجمعة على المنبر في عهد رسول الله ﷺ وابي بكر وعمر (ر) فلما كان في خلافة عثمان (ر) وكثروا أمر عثمان الجمعة باالأذان الثالث فاذن به على زوراء يوم نثبت الا مر على ذلك (صحيح البخاري (٤٢٧/٣)
സായിബ് ബ്നു സഈദ് പറയുന്നതായി ഇമാം ബുഖാരി നിവേദനം ചെയ്യുന്നു. ജുമുഅ നിസ്കാരത്തിനുള്ള ബാങ്ക് നബി(സ്വ), അബൂബക്കർ(റ), ഉമർ(റ) എന്നിവരുടെ കാലത്ത് ഇമാം മിമ്പറിൽ ഇരിക്കുമ്പോഴായിരുന്നു നിർവ്വഹിച്ചിരുന്നത്. ഉസ്മാൻ(റ)വിന്റെ ഭരണകാലത്ത് ജനങ്ങൾ വർദ്ധിച്ചപ്പോൾ മൂന്നാം ബാങ്ക് വിളിക്കാൻ കൽപ്പിച്ചു (ഇഖാമത്ത് ഉൾപ്പെടെ) അങ്ങനെ സൗറയിൽവെച്ച് പാങ്ക് വിളിച്ചു. കാര്യം അങ്ങനെ സ്ഥിരപ്പെടുകയും ചെയ്തു. ജുമുഅയുടെ രണ്ടാം ബാങ്കിനെ എതിർക്കുന്നവർ ലോകമുസ്‌ലിംകളുടെ ഏകോപനത്തെയാണ് തള്ളിപ്പറയുന്നത്. ഉസ്മാൻ(റ) നടപ്പാക്കിയ ബാങ്ക് സ്വഹാബികളെല്ലാം അംഗീകരിക്കുകയും ലോകമുസ്‌ലിംകൾ അത് തുടർന്നുവരികയും ചെയ്യുന്നു.