Site-Logo
POST

മദ്ഹബുകളുടെ വീക്ഷണത്തിൽ

അബൂ യാസീൻ അഹ്‌സനി ചെറുശോല

|

23 Dec 2024

feature image

നാലു മദ്ഹബുകളുടെ ഗ്രന്ഥങ്ങളിലും മരണപ്പെട്ടവർക്ക് ഖുർആൻ ഓതുന്നത് ഉപകാരംചെയ്യുമെന്നകാര്യം വ്യക്തമായി കാണാനാകും. മദ്ഹബിന്റെനാല് ഇമാമീങ്ങൾ അവരുടെ കിതാബുകളിൽ പറയുന്നത്മാത്രമേ ആ മദ്ഹബായി ഗണിക്കാവൂ എന്ന് ചില ബിദ്അതുകാർ തെറ്റിദ്ധരിപ്പിക്കാറുണ്ട്. അത്മദ്ഹബിനെ കുറിച്ചുള്ള അടിസ്ഥാന പാഠം പോലും അറിയാത്തത് കൊണ്ടാണ്. ഓരോ മദ്ഹബിന്റെ ഇമാമുകളും അക്കാലത്തെ ഏറ്റവും വലിയ പണ്ഡിതരായത് കൊണ്ട് അവർക്ക് എണ്ണമറ്റ ശിഷ്യന്മാരുണ്ടാകുമെന്നത് സത്യ മാണ്. ഈ ശിഷ്യന്മാരാണ് ആ ഇമാമിന്റെ വാക്കുകളും എഴുത്തുകളും ക്രോഡീകരിക്കാറുള്ളത്. അത് മുഴുവൻ പരി ശോധിച്ചു വിധിപറഞ്ഞവരാണ് ശേഷം വന്ന ഇമാമീങ്ങൾ അവരേക്കാൾ ഈ മദ്ഹബിന്റെ ഇമാമീങ്ങളെ അറിയുന്നവരാ യിട്ടാണ് ഇന്നത്തെ വഹാബീ നേതാക്കൾ ജനങ്ങളെ പറ്റിക്കു ന്നത്. ഉദാഹരണത്തിന്, ഇമാം നവവി(റ) ശാഫിഈ മദ്ഹ ബിൽ ഒരു കാര്യം പറയുമ്പോൾ ഇമാം ശാഫിഈ(റ) വിന്റെ മുഴുവൻ കിതാബുകൾക്കു പുറമെ അവിടുത്തെ നേരിൽ അനു ഭവിച്ച ശിഷ്യന്മാരുടെയും അവരിൽ നന്ന് പഠിച്ചു രചിച്ച ഗ്രന്ഥങ്ങളും എല്ലാം പരിശോധിച്ചു കൊണ്ടായിരിക്കും. ഇമാം നവവി(റ) പറഞ്ഞതിനെ ചോദ്യം ചെയ്യണമെങ്കിൽ അവിടുന്ന് കണ്ട ഗ്രന്ഥങ്ങൾ മുഴുവൻ കാണുകയെങ്കിലും വേണം. 
ഹനഫീ മദ്ഹബിലെ പണ്ഡിതനായ ഇമാം ഫഖ്റുദ്ദീനു സൈലഈ(റ) എഴുതുന്നു:

الْأَصْلُ فِي هَذَا الْبَابِ أَنَّ الْإِنْسَانَ لَهُ أَنْ يَجْعَلَ ثَوَابَ عَمَلِهِ لِغَيْرِهِ عِنْدَ أَهْلِ السُّنَّةِ وَالْجَمَاعَةِ صَلَاةً كَانَ أَوْ صَوْمًا أَوْ حَجًّا أَوْ صَدَقَةً أَوْ قِرَاءَةَ قُرْآنٍ أَوْ الْأَذْكَارَ إلَى غَيْرِ ذَلِكَ مِنْ جَمِيعِ أَنْوَاعِ الْبِرِّ، وَيَصِلُ ذَلِكَ إلَى الْمَيِّتِ وَيَنْفَعُهُ، وَقَالَتْ الْمُعْتَزِلَةُ: لَيْسَ لَهُ ذَلِكَ، وَلَا يَصِلُ إلَيْهِ وَلَا يَنْفَعُهُ لِقَوْلِهِ تَعَالَى ﴿وَأَنْ لَيْسَ لِلإِنْسَانِ إِلا مَا سَعَى﴾ [النجم: ٣٩)[ تبيين الحقائق شرح كنز الدقائق ٢/‏٨٣ — الزيلعي، فخر الدين (ت ٧٤٣)

ഈ വിശയത്തിലെ അടിസ്ഥാനം തന്നെ, ഒരാൾ ചെയ്യു ന്ന ഏത് അമലിന്റെ പ്രതിഫലവും അവന് മറ്റുള്ളവർക്ക് നൽ കാൻ കഴിയുമെന്നതാണ് അഹ്്ലുസ്സുന്നയുടെ വിശ്വാസം. അത് സ്വദഖയായാലും നിസ്കാരം, നോമ്പ്, ഹജ്ജ് ഖുർആൻ ഓതുന്നത്, ദിക്ർ ചൊല്ലുന്നത് തുടങ്ങിയ എല്ലാ നല്ല കാര്യ ങ്ങളും ഈ ഗണത്തിൽ പെടുന്നതാണ്. അതിന്റെയെല്ലാം പ്രതിഫലം മയ്യിത്തിലേക്ക് ചേരുകയും മയ്യിത്തിന് അതുപകാ രം ചെയ്യുകയും ചെയ്യും. മുഅ്തസിലത്ത് പറയുന്നത് അത് ഉപകരിക്കുകയില്ല എന്നതാണ്. അവർക്കുള്ള ന്യായം “വഅൻ ലൈസ...” ആയത്താണ്.(തബിയീനുൽ ഹഖാഇഖ്:2/83) 
മാലികി മദ്ഹബിലെ പ്രശസ്ത പണ്ഡിതൻ ഇമാം ഇബ്നു ൽ ഹാജ്(റ) എഴുതുന്നു.

أَنَّهُ لَوْ قَرَأَ فِي بَيْتِهِ وَأَهْدَى لَهُ لَوَصَلَتْ، وَكَيْفِيَّةُ وُصُولِهَا أَنَّهُ إذَا فَرَغَ مِنْ تِلَاوَتِهِ وَهَبَ ثَوَابَهَا لَهُ، أَوْ قَالَ: اللَّهُمَّ اجْعَلْ ثَوَابَهَا لَهُ فَإِنَّ ذَلِكَ دُعَاءٌ بِالثَّوَابِ؛ لَأَنْ يَصِلَ إلَى أَخِيهِ، وَالدُّعَاءُ يَصِلُ بِلَا خِلَافٍ.المدخل لابن الحاج ١/‏٢٦٦ — ابن الحاج (ت ٧٣٧(

അവൻ അവന്റെ വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ ഖുർആ ൻ പാരായണം ചെയ്താൽ അതിന്റെ പ്രതിഫലം അവർക്ക് എത്തുന്നതാണ്. അതിന്റെ രൂപം ഓതിയതിന് ശേഷം  അവർ ക്ക് അതിന്റെ പ്രതിഫലത്തെ അവർക്ക് നൽകിയാൽ മതി. അല്ലെങ്കിൽ ഇതിന്റെ പ്രതിഫലം അവർക്ക് നൽകാൻ റബ്ബി നോട് ദുആ ചെയ്യുക. അത് ഇവന്റെ സഹോദരന് ഇവൻ ചെയ്തതിന്റെ പ്രതിഫലം എത്തിക്കാനുള്ള ദുആയായത് കൊണ്ട് അത് അവർക്കെത്തുമെന്നതിൽ അഭിപ്രായ ഭിന്നതയില്ല. (അൽ മദ്ഖൽ:1/266)
ഹമ്പലി മദ്ഹബിലെ നിരവധി പണ്ഡിതർക്കു പുറമെ ഹമ്പലികളാണെന്ന് വാദിക്കുന്ന ബിദ്അതുകാരുടെ നേതാക്ക ളായ ഇബ്നു തൈമിയ്യയും ശിഷ്യൻ ഇബ്നുൽ ഖയ്യിമും അവരുടെ നിരവധി ഗ്രന്ഥങ്ങളിൽ ഈ വിശയം സമർത്ഥി ക്കുകയും നിരവധി പേജുകൾ അതിനായി ചിലവഴിക്കുകയും ചെയ്തിട്ടുണ്ട്. വിശദമായി അവസാന ഭാഗത്ത് വരുന്നതാണ്.
ഇനി ശാഫിഈ മദ്ഹബിലേക്കു കടക്കാം...

തുടർന്നു വായിക്കാം: മരണപ്പെട്ടവർക്ക് ഖുർആൻ ശാഫിഈ മദ്ഹബിൽ
 

Related Posts