ഹിജ്റ 1343 ൽ പുറത്തിറക്കിയ ഇർഷാദ് മാസിക വോ. 1 ലക്കം 5 ൽ ഇ.കെ കുഞ്ഞഹമ്മദ് കുട്ടി മൗലവി എഴുതുന്നു:
തിരുനബിയുടെ മൗലിദ് കൊണ്ടാടുക എന്നുള്ള കാര്യം മശ്‌രിഖ് മുതൽ മഗ്‌രിബ് വരെ എല്ലാ നാടുകളിലുമുള്ള കാര്യമാണല്ലോ. മുസ്ലിമീങ്ങൾ താമസിക്കുന്ന ഏതെങ്കിലും ഒരു രാജ്യത്ത് ഈ ആചാരം ഇല്ലെന്ന് പറയാൻ സാധ്യമല്ല. അത് ഈ മാസത്തിലായത് ഓർമ്മിക്കാനും സ്നേഹം വെളിവാക്കാനുമാണ്.
ഇതേ ഇർഷാദിൽ തന്നെ:
ഈ കൊല്ലവും മുസ്ലിം ഐക്യവേദിയുടെ നബിദിനാഘോഷം ഭംഗിയായി കൊണ്ടാടി എന്ന് വായനക്കാരെ അറിയിക്കുന്നു. ഏറിയാട് ലോവർ ഹയർ സെക്കൻഡറി സ്കൂ ളിൽ കൊണ്ടാടിയ ഈ സുദിനത്തിൽ, വിദ്യാർത്ഥി സമ്മേളനത്തിലും മഹായോഗത്തിലും തിരുനബിയുടെ ജനനം, ബാല്യം, സ്വഭാവം എന്നിങ്ങനെ നബി ചരിത്രത്തിലെ പ്രധാനപ്പെട്ട ഭാഗങ്ങളെ കുറിച്ച് മലയാളത്തിൽ ഓരോ മാന്യന്മാർ പ്രസംഗിച്ചു. കുറെസമയം അറബിയിലും മൗലിദ് ഓതി. യോഗത്തിൽ പങ്കെടുത്തവർക്കും അല്ലാത്തവർക്കും വിരുന്നു നൽകി. \
ന്യൂ അൻസാരി നബിദിന വിശേഷാൽ പതിപ്പ്:
(മാതൃകാ പ്രവാചകർ എന്ന ഹെഡിങ്ങിൽ എം അബ്ദുല്ലക്കുട്ടി മൗലവി) യുടെ ലേഖനത്തിൽ നിന്ന് :
എന്താണ് ഈ ആവേശത്തിന് കാരണം? പ്രവാചക പരമ്പരയിലെ അന്ത്യ പ്രവാചകൻ ജനിച്ചത് ആ മാസത്തിൽ ആണല്ലോ. മനുഷ്യവംശത്തിന് സന്മാർഗം കാണിച്ചുകൊടു ക്കാൻ വന്ന ലോകാനുഗ്രഹിയെ പിൻപറ്റുന്നവരാണല്ലോ മുസ്ലിമീങ്ങൾ. അപ്പോൾ ആ മഹാനുഭാവന്റെ ജനനത്തിൽ സന്തോഷം പ്രകടിപ്പിക്കേണ്ടവർ തന്നെയാണ് മുസ്ലിമീങ്ങൾ.
1952 ജനുവരി 20 അൽ മനാറിൽ പറയുന്നു:
(മീലാദ് നബി എന്ന ഹെഡിങിൽ):
1950 ഡിസംബർ 12ന് (റബീഉൽ അവ്വൽ 12ന്) ജനാബ് എ കെ അബ്ദുൽ ലത്തീഫ് മൗലവിയുടെ റേഡിയോ പ്രസം ഗം അധികൃതരുടെ അനുവാദത്തോടു കൂടി റേഡിയോയിൽ പ്രസിദ്ധീകരിച്ചിരുന്നു.
നവപ്രഭയിൽ ഇ കെ മൗലവിയുടെ ലേഖനം:
മഹാപുരുഷൻ തിരുനബി ഭൂജാതനായത് ഒരു റബീഉൽ അവ്വൽ മാസത്തിൽ ആണല്ലോ. ആ മാസം വരുമ്പോൾ ലോകത്തുള്ള മുസ്ലിമീങ്ങൾ എല്ലാവരും ആഹ്ലാദഭരിതരായി കാണപ്പെടുന്നു, നബി ദിനം കൊണ്ടാടുന്നു.
1969 മെയ് മാസം പുറത്തിറക്കിയ ഇർഷാദ് മാസികയിൽ "റബീഉൽ അവ്വൽ ചില സ്മരണകൾ" എന്ന ഹെഡിങ് തന്നെ ഉണ്ട്.
1963 പുറത്തിറക്കിയ ഇർഷാദിലും മീലാദ് നബി എന്ന ഹെഡിങിൽ ലേഖനം ഉണ്ട്.
1956 നവംബർ അഞ്ചിന് പുറത്തിറക്കിയ അൽ മനാറിൽ:
"മദ്രസ ദാറുസലാം പത്താം വാർഷികവും നബിദിനവും"