തിരുനബിﷺ ജന്മം കൊണ്ട റബീഉൽ അവ്വൽ മാസത്തിൽ അവിടുത്തെ ജന്മദിനം കാലങ്ങളായി മുഅ്മിനീങ്ങൾ കൊണ്ടാടു ന്നുണ്ട്. പ്രമുഖരായ മുഹദ്ദിസീങ്ങളും ഫുഖഹാക്കളും മറ്റു പണ്ഡിതന്മാരും ഇത് അംഗീകരിക്കുകയും ഇത്തരം സദസ്സുക ളിൽ പങ്കെടുക്കുകയും ചെയ്തിട്ടുമുണ്ട്. വ്യത്യസ്ത ദേശങ്ങളിൽ നടത്തപ്പെട്ടിരുന്ന സദസ്സുകളും അതിൽ പണ്ഡിതന്മാരും മറ്റും പങ്കെടുത്തതായും നിരവധി ഗ്രന്ഥങ്ങളിൽ കാണാൻ സാധി ക്കും.
മക്കയിലെ പ്രൗഢമായൊരു നബിദിന സംഗമം
ഇമാം ഖുവാറസ്മി (റ) പറയുന്നു:
قال الإمام محمد الخوارزمي: الموسم الثاني : وهو الثاني عشر من شهر ربيع الأول وهو يوم مولد النبي ...وفي ليلة الحادي عشر من شهر ربيع الأول تجتمع خلق كثير من الرجال والنساء والصبيان في مولد النبي ويزورونه. وفي الليلة الثانية عشر أيضا يحضرون في مولده خلق كثير من العلماء والفقهاء والقضاة والمؤذنين والمجاورين والخطيب وجميع الخلن الرجال والنساء الصغار والكبار من المكيين وغيره، يأتون معهم بالشموع والقناديل والفوانيس، يخطب الخطيب على المنبر ، ويذكر مولده علامته، ثم يصلون التطوّعات، ثم يخرجون فوجا فوجا، ويتصدقون على الفقراء والق ممساكين، ويضيفون المعارف والمجاورين والفقراء والصالحين. وفي يوم الثاني عشر بعد صلاة الصبح يفتحون باب الكعبة ويدخلها الناس ويصلون فيها، ثم يخرجون فرقا فرقا من العلماء والمجاورين والمشايخ يمشون إلى مولد النبي الله فهو الموضع الذي ولد فيه رسول الله ﷺ. )إثارة الترغيب للإمام الخوارزمي ١/٣٤(
“റബീഉൽ അവ്വൽ പതിനൊന്നിന് സ്ത്രീകളും പുരുഷന്മാരും കുട്ടികളും അടക്കം ധാരാളമാളുകൾ തിരുജന്മ സ്ഥലത്ത് ഒരുമിച്ചു കൂടുകയും സന്ദർശിക്കുകയും ചെയ്യുന്നു. റബീഉൽ അവ്വൽ 12ന് പണ്ഡിതന്മാരും, ഫുഖഹാക്കളും, മുഅദ്ദിനുമാരും, ഖത്വീബുമാരുമടക്കം ധാരാളം ജനങ്ങൾ അവിടെ ഒരുമിച്ചു കൂടിയിരുന്നു. വ്യത്യസ്ത രൂപത്തിലുള്ള വിളക്കുകളുമായാണവർ അവിടെ സന്ദർശിക്കുന്നത്. ഖത്തീബ് മിമ്പറിൽകയറി തിരുനബി ﷺ യുടെ മൗലിദിനെ പറ്റിയും തിരുജന്മസമയത്തെ അത്ഭുത ങ്ങളെ പറ്റിയും വിശദീകരിക്കുന്നു. അവിടെ വെച്ച് അവർ ധാരാളം നിസ്ക്കരിക്കുന്നു, സ്വദഖകൾ ചെയ്യുന്നു, ഭക്ഷണങ്ങൾ നൽകുന്നു, സൽകർമ്മങ്ങളിൽ അവർ വ്യാപൃതരാകുന്നു. റബിഉൽഅവ്വൽ പന്ത്രണ്ടിന് സുബഹി നിസ്കാരത്തിനുശേഷം കഅ്ബയുടെ വാതിൽതുറന്ന് കഅ്ബയിൽ വെച്ചുകൊണ്ട് നിസ്കരിക്കുന്നു. അതിനുശേഷം പണ്ഡിതന്മാരും മശാഇഖുമാരും തിരുജന്മസ്ഥലം സന്ദർശിക്കുന്നു." (ഇസാറത്തുതർഗീബ്: ഇമാം ഖുവാറസ്മി 1/34)
മക്കയിലെ ശഅ്‌ബ് പ്രദേശത്തെ മൗലിദ് ആഘോഷം
قال الإمام شمس الدين ابن الجزري: وكان مولده الشريف صلى الله عليه وسلم بالشعب، وهو مكان معروف عند أهل مكة يخرج إليه أهل مكة كل عام يوم المولد ويحتفلون بذلك أعظم من احتفالهم بيوم العيد، وذلك إلى يومنا هذا. وقد زرته وتبركت به عام حجتي سنة اثنين وتسعين وسبعمئة، ورأيت من بركاته عظيمة، ثم كررت زيارته في مجاورتي سنة ثلاث وعشرين وثمانمئة، وكان قد تهدّم فرمّمته، وقرئ علي كتابي: التعريف بالمولد الشريف وسمعه خلق لا يحصون، وكان يوما مشهودا) عرف التعريف بالمولد الشريف للإمام شمس الدين ابن الجزري ٣٣ (
“ഹിജ്റ 833 ൽ വഫാത്തായ വലിയ ഖാരിഉം പണ്ഡിത നുമായ ഇമാം ഇബ്നുൽ ജസരി﵁ പറയുന്നു: “മക്കയിലെ ആളുകൾക്ക് സുപ്രസിദ്ധമായ ശഅബ് എന്ന പ്രദേശത്ത് തിരു നബിﷺ യുടെ മൗലിദ് കൊണ്ടാടിയിരുന്നു. അവർ എല്ലാ വർഷവും നബിദിനത്തിൽ അവിടേക്ക് പുറപ്പെടുകയും പെരുന്നാൾ ദിനത്തെക്കാളുപരി ആഘോഷിക്കാറുമുണ്ട്. അത് ഈ കാലം വരെ തുടർന്നു പോരുന്നുമുണ്ട്..... ഞാൻ ഹി 792 ൽ ഹജ്ജിന് പോയ സമയത്ത് പങ്കെടുക്കു കയുംബറകത്ത് എടുക്കുകയും ചെയ്തിരുന്നു. പിന്നീട് ഹി 823 ലും ഞാൻ ആ സദസ്സിൽ പങ്കെടുത്തു, ഞാൻ രചിച്ച മൗലിദ് ഗ്രന്ഥം അവിടെ പാരായണം ചെയ്യുകയും എണ്ണമറ്റ ആളുകൾ അത് കേൾക്കുകയും ചെയ്തു.” (അർഫു തഅ്‌രീഫ് ബിൽ മൗലിദി ശരീഫ് 33)
മക്കയിൽ ഇബിനു ജുബൈർ കണ്ട നബിദിനാഘോഷം
ഹിജ്റ 614 ൽ മരണപ്പെട്ട ലോക പ്രശസ്ത സഞ്ചാരിയായ ഇബ്നു ജുബൈർ പറയുന്നു:
قال ابن جبير: من مشاهدها الكريمة أيضا مولد النبي صلى الله عليه وسلم والتربة الطاهرة التي هي أول تربة مست جسمه الطاهر بنى عليه مسجد لم ير أحفل بناء منه أكثره ذهب منزل به والموضع المقدس الذي سقط فيه ﷺ ساعة الولادة السعيدة المباركة التي جعلها الله رحمة للأمة أجمعين محفوف بالفضة فيالها تربة شرفها الله بان جعلها مسقط أطهر الأجسام ومولد خير الآنام صلى الله عليه وعلى إله وأصحابه الكرام وسلم تسليما. يفتح هذا الموضع المبارك فيدخله الناس كافة متبركين به في شهر ربيع الأول ويوم الإثنين منه لأنه كان شهر مولد النبي صلى الله عليه وسلم وفي اليوم المذكور ولد صلى الله عليه وسلم وتفتح المواضع المقدسة المذكورة كلها وهو يوم مشهور بمكة دائما ) رحلة ابن جبير 92(
“മക്കയിലെ കാഴ്ചകളിൽ വളരെ പവിത്രമായതായിരുന്നു നബി തങ്ങൾ ജനിച്ച സ്ഥലം. പുണ്യ നബിയുടെ തിരുശരീരം സ്പർശിച്ച ആ പരിശുദ്ധ മണ്ണ്. അതിനു മുകളിൽ ഇപ്പോൾ മനോഹരമായ ഒരു പള്ളി നിർമ്മിച്ചിരിക്കുന്നു. അതിനേക്കാൾ പ്രൗഢിയുള്ള ഒരു ബിൽഡിങ്ങും അവിടെ കാണാനാകില്ല. അതിൻറെ അധികഭാഗവും സ്വർണം പിടിപ്പിക്കപ്പെട്ടതാണ്. നബി തങ്ങൾ പിറന്നുവീണ സ്ഥലം വെള്ളി കൊണ്ട് ആവരണം ചെയ്തിരിക്കുന്നു. ഹോ.! എന്തൊരു പവിത്രതയുള്ള മണ്ണ്. കാരണം ഹബീബിന്റെ തിരു ശരീരം ആദ്യമായി സ്പർശിച്ചതിലൂടെ അല്ലാഹു ഈ മണ്ണിനെ എത്ര പവിത്രമാക്കിയിരിക്കുന്നു.!! "റബീ ഉൽ അവ്വൽ മാസത്തിലും ആ മാസത്തിലെ തിങ്കളാഴ്ച ദിവസങ്ങളിലും ഈ അനുഗ്രഹീത സ്ഥലം, അതായത് പ്രവാച കന്റെ ഭവനം, തുറന്ന് ബറക്കത്ത് എടുക്കാൻ വേണ്ടി എല്ലാ ആളുകളും അതിൽ പ്രവേശിക്കും. കാരണം അത് പുണ്യ നബി (സ) പിറന്ന മാസമാണ്. നബി തങ്ങൾ ജനിച്ച പ്രസ്തുത ദിവസത്തിൽ മക്കയിലെ പുണ്യസ്ഥലങ്ങളെല്ലാം തുറക്കപ്പെടുന്നത് പതിവായിരുന്നു. മക്കയിൽ ഇത് ഒരു മഹത്തായ ദിവസ മാണ്.” (രിഹ്‌ലത്തു ഇബ്നു ജുബൈർ:92,93)
മക്കയിലെ മൗലിദ് സദസ്സ്; ഇമാംസഖാവി(റ) എഴുതുന്നു.
قال الإمام السخاوي: وأهله بمكه فيتوجهون إلى المكان المتواتر بين الناس أنه محل مولده وهو في سوق الليل رجاء بلوغ كل منهم بذلك لقصده ويزيد اهتمامهم به على يوم العيد حتى لم يتخلف عنه أحمد من صالح ولا طالح ومقل وسعيد )الأجوبة المرضية للإمام السخاوي ٣١٦(
“മക്കയിലെ ആളുകൾ തിരുനബി ജനിച്ചസ്ഥലം ആണെന്ന് പ്രസിദ്ധമായ സ്ഥലത്ത് അവരുടെ ആവശ്യങ്ങൾ പൂർത്തീകരിക്കപ്പെടുമെന്ന പ്രതീക്ഷയോടെ നബിദിനത്തിൽ ഒരുമിച്ചു കൂടാറുണ്ട്. ഇതിൽ നിന്ന് ഒരാളും വിട്ടുനിൽക്കാറില്ല.”
المورد الروي في المولد النبوي للإمام ملا علي القاري (مجموع الرسائل ٣٨٧)
മദീന മുനവ്വറയിലെ മൗലിദ് സദസ്സ്
قال الإمام ملا علي القاري: ان الزاخد القدوة المعمر أبا اسحاق إبراهيم بن إبراهيم ابن جماعة لما كان بالمدينة النبوية على ساكنها أفضل الصلاه وأكمل التحية كان يعمل طعاما في المولد النبوي ويطعم الناس ويقول : لو تمكنت عملت بطول الشهر كل يوم مولدا) المورد الروي في المولد النبوي للملا علي القاري ٣٨٦(
“പ്രഗത്ഭ പണ്ഡിതനായ ഇമാം ഇബ്രാഹിമു ബ്നു ജമാഅ മദീനയിൽ വെച്ച് നബിതങ്ങളുടെ ജന്മദിനത്തിൽ വിപുലമായി ഭക്ഷണ വിതരണം നടത്തുന്നവരായിരുന്നു.”
ഒരിക്കൽ മഹാനവറുകൾ പറഞ്ഞു: എനിക്ക് സാധിക്കുമാ യിരുന്നുവെങ്കിൽ റബീഉൽ അവ്വൽ മാസം മുഴുവൻ ഞാൻ ഇപ്രകാരം ഭക്ഷണ വിതരണം നടത്തുമായിരുന്നു. (അൽ മൗരിദുറവി ഫീൽ മൗലിദിന്നബവിയ്യ്:386)
ഇമാം ഇറാഖി(﵁) ന്റെ നേതൃത്വത്തിലുള്ള മൗലിദ് സദസ്സ്
ഇമാം മഖ്‌രീസി (﵁) പറയുന്നു:
قال الامام المقريزي: وفي ليلة الجمعة سابعه: عمل المولد السلطاني على العادة في كل سنة وحضر الأمراء وقضاة القضاة الأربع ومشايخ العلم وجمع كبير من القراء والمنشدين فاستدعى قاضي القضاة ولي الدين أحمد بن العراقي ليحضر فامتنع من الحضور فتكرر استدعاؤه حتى جاء فأجلس عن يسار السلطان حيث كان قاضي القضاة زين الدين التفهني جالسا وقام التفهني فجلس عن يمين السلطان فيما يلي قاضي القضاة علم الدين صالح ابن البلقيني) السلوك لمعرفة دول الملوك للإمام المقريزي ٧٥/٧( )نيل الامل في ذيل الدول للإمام زين الدين عبد الباسط الملطي ١٢٧/٤(
റബീഉൽ അവ്വൽ മാസത്തിൽ ഭരണാധികാരിയുടെ നേതൃത്വത്തിൽ പതിവിൽ നടക്കാറുള്ള മൗലിദ് സദസ്സ് നടത്തപ്പെടുകയും ഇമാം വലിയുദ്ധീൻ ഇറാഖി (റ) ഉൾപ്പെടെ പണ്ഡിതന്മാരും നേതാക്കളും പങ്കെടുക്കുകയും ചെയ്തു.
ഇമാം ബുൽഖീനി(റ) ന്റെ നേതൃത്വത്തിലുള്ള ഗംഭീര നബിദിനാഘോഷം
അസ്ഖലാനി ഇമാം വിവരിക്കുന്നു:
قال الإمام ابن حجر العسقلاني: عمل المولد السلطاني على العادة فى اليوم الخامس عشر فحضره البلقيني والتفهني وهما معزولان وجلس القضاة المسفزون على اليمين وجلسنا على اليسار والمشايخ . دونهم واتفق أن السلطان كان صائمًا فلما مد السماط جلس على العادة مع الناس إلى كان إن فرغوا فلما دخل وقت المغرب صلوا ثم أحضرت سفرة لطيفة فاكل هو ومن صائما من القضاة وغيرهم. )انباء الغمر لابن حجر العسقلاني: ٣/٤١٨(
പതിവിൽ നടത്തപ്പെടാറുള്ള രാജകീയ മൗലിദ് സദസ്സ് റബീഉൽ അവ്വൽ 15 ന് നടത്തപ്പെട്ടു. ഇമാം ബുൽഖൈനി(റ) അടക്കമുള്ള മറ്റു പണ്ഡിതരും പങ്കെടുത്തു. ഖാളിമാരും മുഫസ്സി രീങ്ങളും സദസ്സിന്റെ വലത് ഭാഗത്തും ഞങ്ങൾ (മുഹദ്ധിസീങ്ങൾ) ഇടത് ഭാഗത്തും ഇരുന്നു. മറ്റു മശാഇഖുകുമർ പിന്നിലും ഇരിന്നു. രാജാവും അന്ന് നോമ്പ് കാരനായിരുന്നു. അദ്ധേഹം ജനങ്ങൾക്കൊപ്പം വിരിപ്പിൽ വന്നിരുന്നു. അങിനെ വൈകുന്നേരം നോമ്പ് തുറക്കുന്നത് വരെ ആ മൗലിദ് മജ്ലിസ് തുടർന്നു. എല്ലവരും നിസ്കരിച്ചു ഭക്ഷണം കഴിച്ചു. (ഇൻബാഉൽ ഗുമർ:3/418)
സ്പെയിനിലെയും മൊറോക്കോയിലെയും മൗലിദ്സദസ്സ്
ഇമാം മുല്ലാ അലി അൽ ഖാരി (റ) പറയുന്നു:
قال الإمام ملا علي القاري: وأمَّا مُلوكُ الأندلس والغَرْبِ فلهم فيه ليلةٌ تسير بها الركبان، يجتمع فيها أئمَّةُ العُلماء الأعلامِ فمَن يليهم من كلّ مكان، وتعلوها بينَ أهلِ الكُفْرِ كلمة الإيمان. )المورد الروي في المولد النبوي للإمام ملا علي القاري (مجموع الرسائل ٣٨٥(
“സ്പെയിനിലും മൊറോക്കോയിലും രാജാക്കന്മാരുടെ നേതൃത്വത്തിൽ റബീഉൽ അവ്വലിലെ നിശ്ചിത രാത്രിയിൽ പണ്ഡിതന്മാർ ഒരുമിച്ചു കൂടാറുണ്ട്.”
റോമിലെ മൗലിദ് സദസ്സ്
ഇമാം മുല്ലാ അലി അൽ ഖാരി (റ) പറയുന്നു:
قال الإمام ملا علي القاري: وأظن أهل الروم لا يتخلفون عن ذلك اقتفاء لغيرهم من الملوك فيما هنالك. )المورد الروي في المولد النبوي للإمام ملا علي القاري (مجموع الرسائل ٣٨٦(
"റോമിലും ഇപ്രകാരം നബിദിനം കൊണ്ടാടാറുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്."
ഇന്ത്യയിലെ മൗലിദ് സദസ്സ്
മുല്ല അലി അൽ ഖാരി (റ) പറയുന്നു:
قال الإمام ملا علي القاري: وبلاد الهند تزيد على غَيرها بكثير، كما أعلَمَنِيه بعضُ أولي النَّقدِ والتَّحرير. المورد الروي في المولد النبوي للإمام ملا علي القاري (مجموع الرسائل ٣٨٦(
"മറ്റ് പ്രദേശത്തുള്ളതിനേക്കാൾ വ്യാപകമായി ഇന്ത്യയിൽ മൗലിദ് കൊണ്ടാടാറുണ്ട് എന്നാണ് വിശ്വസ്തരായ ചിലരിൽ നിന്നും ഞാൻ മനസ്സിലാക്കിയത്."